ചാത്തന്നൂർ : പുതുവത്സര ആഘോഷ ലഹരിയിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അമൃതയിലെ സ്റ്റുഡന്റ് പോലീസ്. പാരിപ്പള്ളി പോലീസിന്റെ സഹകരണത്തോടെ നാഷണൽ ഹൈവേയിലാണ് കേഡറ്റുകൾ ശുഭയാത്ര പ്രോഗ്രാം നടത്തിയത്.
ഇരുചക്ര വാഹനം ഓടിച്ചവരേയും കാർ,ഓട്ടോ, ലോറി, ബസ് ഡ്രൈവർമാർക്കുമാണ് കേഡറ്റുകൾ സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.
മുൻവർഷങ്ങളിലെ പുതുവത്സര ദിനങ്ങളിൽ പാരിപ്പള്ളിയിലും പരിസരങ്ങളിലും വാഹന അപകടങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ്
എസ് പി സി കേഡറ്റുകൾ ഇങ്ങനെയൊരു പദ്ധതിയുമായി ഡ്രൈവർമാരേയും ഇരുചക്ര വാഹനക്കാരേയും സമീപിച്ചത്.
ലഹരി ഉപയോഗിച്ചതിന് ശേഷം വാഹനം ഓടിക്കരുതെന്നും അമിത വേഗത അപകടം ക്ഷണിച്ചു വരുത്തുമെന്നും മോട്ടോർ വാഹന നിയമങ്ങൾ പാലിക്കണമെന്നും കേഡറ്റുകൾ നിർദ്ദേശം നൽകി. ഇരു ചക്ര വാഹനത്തിൽ ഹെൽമറ്റ് ഉണ്ടായിരുന്നിട്ടും അതു ധരിക്കാത്തവരെ കേഡറ്റുകൾ സ്നേഹോപദേശം നൽകി ഹെൽമറ്റ് ധരിപ്പിച്ചാണ് യാത്രയാക്കിയത്.
ഹെൽമറ്റും സിറ്റ് ബെൽറ്റും ധരിച്ചവർക്ക് മധുരവും പുതുവത്സര ആശംസാ കാർഡുകളും കേഡറ്റുകൾ സമ്മാനിച്ചു. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർക്ക് സുരക്ഷാ മുന്നറിപ്പ് കാർഡും നൽകി. രാവിലെ ആരംഭിച്ച വാഹന പരിശോധന ഉച്ചവരെ തുടർന്നു.
പാരിപ്പള്ളി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സരിത, അമൃതയിലെ എസ് പി സിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ ആയ എ. സുഭാഷ് ബാബു, ഡി മനോജ് നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment