ആചാരനുഷ്ടാനങ്ങളുടെ സംഗമഭൂമി. അഞ്ഞൂറ് വർഷത്തോളം പഴക്കമുള്ള വയലിൽ ഭഗവതി ക്ഷേത്രത്തിലെ
ആചാര അനുഷ്ടാങ്ങളിൽ പ്രധാനമാണ് പൊങ്കാലയും നെടുംകുതിരയെടുപ്പും
മതിൽകെട്ടി വേർതിരിച്ചാൽ
നൂറ്റാണ്ടുകളായി നടക്കുന്ന ഇ ആചാര അനുഷ്ടാനങ്ങൾ ഇല്ലാതാകും . ഒപ്പം തന്നെ കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ
ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളിൽ പ്രധാനമായ ശ്രീഭൂതനാഥന്റെ പള്ളിവേട്ട ചടങ്ങുകൾ നടക്കുന്നത് വയലിൽ ക്ഷേത്രത്തിന് മുന്നിലെ
ആൽമരചുവട്ടിലാണ് അത്തം ഉത്സവതലേന്ന് രാത്രി വയലിൽ ഭഗവതി ക്ഷേത്രത്തിൽ എത്തി പള്ളിവേട്ട നടത്തി
വയലിൽ ഭഗവതിയ്ക്ക് ദർശനം നൽകിയാണ് ശ്രീഭൂതനാഥൻ മടങ്ങുന്നത് ശ്രീഭൂതനാഥന്റെ ആചാര അനുഷ്ടാങ്ങളിൽ സുപ്രധാനമായ ചടങ്ങാണ് പള്ളിവേട്ട. അതി പുരാതനകാലം മുതൽ നിലനിൽക്കുന്ന ആചാര അനുഷ്ടാനങ്ങളെ തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു.
@ നിരവധി തവണ ജനപ്രതിനിധികൾക്കും വ്യവസായ വകുപ്പിനും നിവേദനം നൽകി
എൻ. കെ പ്രേമചന്ദ്രൻ
എം പിയ്ക്കും ജി. എസ്. ജയലാൽ
എം എൽ എയ്ക്കും പഞ്ചായത്ത് അധികൃതർക്കും നിരവധി നിവേദനങ്ങൾ ഭക്തജനങ്ങൾ നൽകിയെങ്കിലും എല്ലാം അവഗണിച്ചു കൊണ്ടാണ് ഇവരുടെയെല്ലാം മൗനാനുവാദത്തോടെയാണ്
വ്യവസായ വകുപ്പ് ഇ നീക്കം നടത്തുന്നത്. ചാത്തന്നൂർ പഞ്ചായത്ത് കമ്മിറ്റിയിൽ വച്ച് പാസാക്കിയ സ്കെച്ചും പ്ലാനുമനുസരിച്ചു കൊണ്ടാണ് ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിക്കുന്ന സ്വകാര്യ വ്യക്തിയുടെ പിന്തുണയോടെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ ഇടതുരാക്ഷ്ട്രീയ പിന്തുണയോടെ കച്ചവട താത്പര്യം
ലക്ഷ്യം വച്ച് കൊണ്ട് സ്വകാര്യ കമ്പനികൾക്ക് വേണ്ടി ഭൂമി മതിൽകെട്ടി തിരിക്കുന്നത്. വയലിൽ ഭഗവതി ക്ഷേത്രത്തിന്റെ നാല് ചുറ്റും മതിൽകെട്ടി വേർതിരിച്ചു ഇടത് പക്ഷ രാക്ഷ്ട്രീയപാർട്ടികളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ വ്യവസായ വകുപ്പിനെ സ്വാധീനിച്ചു കൊണ്ട് ഭൂമി കൈവശപ്പെടുത്തി കൊണ്ട് വരാനുള്ള നീക്കമാണ് നടത്തുന്നത്.
@ഒഴിയാബാധ്യതയായി കേഡസ്
വർഷങ്ങൾക്ക് മുൻപ് വ്യവസായവകുപ്പിനെ സ്വാദീനിച്ചു കൊണ്ട് കേഡസ് എന്ന സ്വകാര്യ ട്രസ്റ്റ് മൂന്നര ഏക്കർ വരുന്ന ഭൂമി കൈവശപ്പെടുത്തിയിട്ടും നാളിതുവരെ ഒഴിഞ്ഞു പോയിട്ടില്ല എന്ന് മാത്രമല്ല നിസാരമായ സ്ഥല വാടക പോലും കൊടുക്കുന്നില്ല എന്ന പരാതി നിൽക്കവേ വീണ്ടും ഭൂമി മതിൽകെട്ടി വേർതിരിച്ചു കൊണ്ട് ഭൂമി ഇടത് അനുഭാവമുള്ള സ്വകാര്യ ട്രസ്റ്റിന് കൈമാറാനാണ് നീക്കം നടത്തുന്നത്. കേഡസ് ഭൂമി തിരിച്ചെടുക്കാൻ വേണ്ടി നിരവധി സമരങ്ങളാണ് നടന്നിട്ടുള്ളത് പക്ഷെ സമരങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ട് ഇപ്പോഴും കേഡസ് ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമാണ്.
@ ഭൂമി കായിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം
എ എ എ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ഗ്രൗണ്ടും പൊതു ഗ്രൗണ്ടും നിലനിൽക്കുന്ന സ്ഥലമാണിത്. നിരവധി ടൂർണ്ണമെന്റുകൾ നടക്കുന്ന ഇ സ്ഥലത്ത് നൂറ് കണക്കിന് കുട്ടികൾ ദിനവും പ്രാക്ടീസ് നടക്കുന്ന സ്ഥലമാണിത്. പഞ്ചായത്തിന് സ്വന്തമായി കളിക്കളം ഇല്ലാത്ത ഇവിടെ കുട്ടികളെ കായികമായി വളർത്തിയെടുക്കാൻ ഉപയോഗിക്കാവുന്ന സ്ഥലം കൂടിയാണിത് വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഭൂമി കായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നിരിക്കെ പഞ്ചായത്ത് അതിന് വേണ്ട നടപടി ക്രമങ്ങളും നടത്തിയിട്ടില്ല.ഇവിടെയുള്ള ചെറിയതും വലുതുമായ രണ്ട് കളിസ്ഥലവും പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കണം എന്നാണ് കായികപ്രേമികളുടെ ആവശ്യം.
@ വ്യവസായ വകുപ്പിന്റെ ഭൂമിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് സർക്കാർ സ്ഥാപനങ്ങൾ
വ്യവസായ വകുപ്പിന്റെ ഭൂമിയിൽ ഇപ്പോൾ സർക്കാർ ഐ ടി ഐ, സർക്കാർ ആശുപത്രി, കെ എസ് ആർ ടി സി സബ് ഡിപ്പോ, പ്രവർത്തിക്കാത്ത പ്രൈവറ്റ് ബസ് സ്റ്റാന്റ്, സബ് ആർ ടി ഒ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ
തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതെല്ലാം പലപ്പോഴായി സർക്കാർ സംവിധാനത്തിലൂടെ ഭൂമി കൈമാറ്റം നടത്തി തുടങ്ങിയ സ്ഥാപനങ്ങളാണ്. മൂന്നര ഏക്കറോളം ഭൂമി സ്വകാര്യ ട്രസ്റ്റിന്റെ കൈവശവുമാണ് സ്വകാര്യ ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമി ആദ്യം തിരിച്ചു പിടിക്കണമെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
@ നിർമ്മാണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നതിന് പരവൂർ മുൻസിപ്പൽ കോടതി ഉത്തരവ്. കോടതി നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുപ്പിച്ചിരിക്കുന്നത്.ക്ഷേത്രഭരണസമിതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
No comments:
Post a Comment