പരവൂർ: ബംഗാളികളോ ബംഗ്ലാദേശികളോ ഇരുട്ടിൽ തപ്പി പോലീസ് ഒപ്പം എല്ലാം പരമരഹസ്യമാണ് പൊലീസിന്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിക്ഷയങ്ങൾ പോലും നിസാരവത്കരിച്ചു കൊണ്ടാണ് പൊലീസിന് അന്യസംസ്ഥാന തൊഴിലാളികളോടുള്ള സമീപനം.
ബംഗാളികള്‍ എന്ന വിലാസത്തില്‍ ജോലിതേടിയെത്തുന്ന പല തൊഴിലാളികളും
ബംഗ്ലാദേശികളാണെന്നു പൊലീസിന് അറിയാം പക്ഷേ പോലീസ് അന്വേഷണം നടത്തില്ല.
.
ജില്ലയിൽ അടുത്തയിടെയുണ്ടാകുന്ന മോഷണക്കേസുകളില്‍ പ്രതികള്‍ ബംഗ്‌ളാദേശികളായിരുന്നു.
ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ബോഗ്രാ, ചില്‍കമരി, റാംഗ്പൂര്‍, സെയ്ദ്പൂര്‍ എന്നിവിടങ്ങളില്‍നിന്നു കൊല്‍ക്കത്ത, ഗോഹട്ടി പ്രദേശങ്ങളിലേക്ക് എത്തുന്ന ഇവരില്‍ തീവ്രവാദികളും ക്രിമിനലുകളും ഉള്‍പ്പെടുന്നുവെന്നും പൊലീസിന് അറിയാം.
കൊല്‍ക്കത്തയിലെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയാണ് ഇവര്‍ കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കു കടക്കുന്നത്. പോലീസ് സ്‌റ്റേഷനുകളില്‍ അന്യസംസ്ഥാനക്കാരുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്ന പതിവ് കര്‍ക്കശമാക്കാന്‍ മുൻ പോലീസ് മേധാവി എല്ലാ സ്‌റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കിയിരുന്നു അതൊന്നും നടപ്പിൽ വരുത്തിയില്ല എന്ന് മാത്രമല്ല അത് അട്ടിമറിക്കുകയും ചെയ്തുവെന്ന് പോലിസ് വൃത്തങ്ങൾ പറയുന്നു.
തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, ഫോണ്‍ നമ്പര്‍, വിലാസം, ഫോട്ടോ, ഇവരെയെത്തിക്കുന്ന കരാറുകാരുടെ വിലാസം, ഫോണ്‍ എന്നിവ രജിസ്റ്ററിലുണ്ടാകണo എന്നായിരുന്നു വ്യവസ്ഥ. കൊല്ലം ജില്ലയില്‍ മാത്രം നാല്പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളുണെ്ടന്നാണു പോലീസ് പറയുന്നത് എന്നല്ലാതെ കൃത്യമായ കണക്കുകൾ ഇല്ല.
നിര്‍മാണമേഖലയ്ക്കു പുറമെ കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും ഇക്കൂട്ടര്‍ ജോലി ചെയ്യുന്നു. ബീഹാര്‍, ബംഗാള്‍, ഒറീസ, ആസാം സംസ്ഥാനങ്ങളില്‍നിന്നെന്ന പേരില്‍ എത്തുന്നവരില്‍ ക്രിമിനലുകള്‍ ഏറെയുണെ്ടന്നുതു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാനക്കാര്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തുകയും വേണം.
മുൻ പോലിസ് മേധാവി തൊഴിലാളികള്‍ തങ്ങളുടെ മാതൃസംസ്ഥാനത്തെ ലോക്കല്‍ പോലീസ്‌സ്‌റ്റേഷനില്‍നിന്നുളള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു മുമ്പു നിലപാടു വന്നതോടെ പലരും സ്ഥലം വിട്ടിരുന്നു. പോലീസ് സ്‌റ്റേഷനുകളിലെ മൈഗ്രന്റ് ലേബറേഴ്‌സ് രജിസ്റ്ററില്‍ നാമമാത്രമായ തൊഴിലാളികളുടെ വിവരങ്ങള്‍ മാത്രമാണുള്ളത്. അവയാകട്ടെ വര്‍ഷങ്ങള്‍ മുമ്പു രജിസ്റ്റര്‍ ചെയ്തതും. ജില്ലയൊട്ടാകെ അയ്യായിരത്തിൽ താഴെ തൊഴിലാളികളുടെ രേഖകള്‍ മാത്രമെയുള്ളുവെന്നാണു പോലീസ് പറയുന്നത്. രജിസ്റ്ററില്‍ ഉള്‍പ്പെട്ട തൊഴിലാളികളില്‍ പലരും മറ്റിടങ്ങളിലേക്കു തൊഴില്‍തേടി പോയിട്ടുണ്ട്.
നിരവധി കള്ളനോട്ട് കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായിട്ടുണ്ട്. കൂടാതെ ട്രെയിനില്‍ കഞ്ചാവും പാന്‍പരാഗും എത്തിക്കുന്നതും പ്രധാനമായും ഇതേ സംഘമാണ്
ബംഗ്‌ളാദേശിലും ബംഗാളിലും ജയിലില്‍നിന്നും പരോളിലിറങ്ങിയവരും ഇവരിലുണെ്ടന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് വ്യക്തമാക്കുന്നത്. തീരദേശങ്ങളും റെയിൽവേ ബസ്സ്റ്റാന്റ് പരിസരങ്ങൾ കേന്ദ്രീകരിച്ചു
ഇവരില്‍ ഒരു വിഭാഗം സ്ഥിരവാസം തുടങ്ങിയിരിക്കുകയാണ്. ഇവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാൽ വൻകുറ്റകൃത്യങ്ങൾ പിടിക്കാനാകും പക്ഷെ പോലീസും എക്സൈസുo ഈ കള്ളകടത്ത് ശ്രിങ്കലയെ കുറിച്ച് യാതൊരു അന്വേഷണവും നടത്തുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.
No comments:
Post a Comment