പരവൂർ: വേനൽ എത്തും മുൻപെ കിണറുകൾ വറ്റിതുടങ്ങി
ജലക്ഷാമം നേരിടുമ്പോഴും വിതരണ പൈപ്പുലൈനുകൾ പൊട്ടി മാസങ്ങളായി കുടിവെള്ളം റോഡിലൂടെ ഒഴുകുകയാണ്. പരവൂർ നഗരത്തിലും ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ പൊട്ടി വെള്ളം പാഴാകുന്നതായി പരാതിയുണ്ട്. മാസങ്ങളായി പൊട്ടിക്കിടക്കുന്ന സ്ഥലങ്ങളുമുണ്ട്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ഉയർന്ന പ്രദേശത്തെ ജനങ്ങളെയാണ് കൂടുതൽ ബാധിക്കുന്നത്. ഇത് മൂലം ടാറിങ് നടത്താതെ തകർന്നു കിടക്കുന്ന റോഡുകളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുകയുമാണിത്. ആദ്യഘട്ടം ടാറിങ് നടന്ന റോഡുകളിലും
ചാത്തന്നൂർ,ആദിച്ചനലൂർ,ചിറക്കര,പൂതക്കുളം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലും പരവൂർ നഗരസഭാ മേഖലയിലുമാണ് പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത് കൂടുതലും. പൈപ്പ് നന്നാക്കാനായി തകർന്ന റോഡുകൾ വെട്ടിപ്പൊളിച്ചിടത്തു തന്നെ വീണ്ടും പൊട്ടുന്നു.
പഴകിയതും ഗുണനിലവാരം കുറഞ്ഞതുമായ പൈപ്പുകളുo ശരിയായ രീതിയിൽ ജോലി ചെയ്യാത്തതും ആണ് കാരണം.
പലയിടങ്ങളിലും ജലവിതരണ പൈപ്പ്‌ലൈൻ തകർന്ന് വൻതോതിലാണ് വെള്ളം നഷ്ടപ്പെടുന്നത്.
പൈപ്പിലൈനിലൂടെ ശക്തിയായ സമ്മർദത്താൽ വെള്ളം കുത്തിയൊലിച്ച് റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വാഹനങ്ങൾക്ക് അപകടക്കെണിയായി തീർന്നിരിക്കുകയാണ്. കുടിവെള്ളം പാഴായിപ്പോകുന്നതു കൊണ്ട് പല പ്രദേശത്തെയും ജനങ്ങൾക്കും ഒന്നും രണ്ടും മണിക്കൂറുമാണ് വെള്ളം കിട്ടുന്നത്. പലയിടത്തും കല്ലട പദ്ധതിയുടെ കനാൽ തുറന്നാലെ ജലസ്രോതസ്സുകൾ സമൃദ്ധമാകൂ. നിയോജകമണ്ഡലത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചു ജീവിക്കുന്നവർ നിരവധിയാണ് അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ മൂലം ഇവർക്ക് വെള്ളം കിട്ടാതെയാവുന്ന അവസ്ഥയിലാണ്. നിലവിൽ പൊട്ടികിടക്കുന്ന പൈപ്പ് ലൈനുകൾ അടിയന്തിരമായി നന്നാക്കി പൊട്ടുന്ന പൈപ്പ് ലൈനുകൾ ക്വാളിറ്റിയുള്ള സാധനങ്ങൾ ഇട്ട് നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം
ഫോട്ടോ: ഒരാഴ്ച മുൻപ് പ്രാരoഭ ടാറിo ഗ് നടത്തിയ മേലെവിള മാടൻനട റോഡിൽ പൈപ്പ് ലൈൻ പൊട്ടി റോഡിന്റെ ടാർ ഇളകിയപ്പോൾ
No comments:
Post a Comment