Sunday, 4 March 2018

ബി.ജെ.പിയുടെ വഴിയേ ത്രിപുരയും

പ​ശ്ചിമ ബം​ഗാ​ളി​നൊ​പ്പം രാ​ജ്യ​ത്തെ ചു​വ​പ്പു​കോ​ട്ട​യെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ത്രി​പു​ര​യിൽ ബി.​ജെ.​പി നേ​ടിയ അ​ത്യു​ജ്ജ്വല വി​ജ​യ​ത്തെ​ക്കാൾ രാ​ഷ്ട്രീയ പ്രാ​ധാ​ന്യം തീർ​ച്ച​യാ​യും അ​വി​ടെ സി.​പി.​എ​മ്മി​നു​ണ്ടായ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു​ത​ന്നെ​യാ​ണ്. ഈ അ​ടു​ത്ത​കാ​ലം വ​രെ ഇ​ത്ത​ര​ത്തി​ലൊ​രു പ​ത​ന​ത്തി​ലേ​ക്ക് പാർ​ട്ടി എ​ത്തി​പ്പെ​ടു​മെ​ന്ന് ആ​രും ചി​ന്തി​ച്ചു​പോ​ലും കാ​ണു​ക​യി​ല്ല. കാൽ​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തിൽ നി​ന്ന് ത്രി​പുര മോ​ചി​ത​മാ​കു​മ്പോൾ സ്വ​ന്തം കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളു​മ​ല്ലാ​തെ പാർ​ട്ടി​ക്ക് ചൂ​ണ്ടി​ക്കാ​ട്ടാൻ നാ​ലു​പേർ കേ​ട്ടാൽ നി​ര​ക്കു​ന്ന കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. രാ​ഷ്ട്രീ​യ​ക്കാ​രിൽ സ​ന്യാ​സി​ക്കു​സ​മം ശു​ദ്ധ​നും ക​ള​ങ്ക​ര​ഹി​ത​നും അ​ഴി​മ​തി തൊ​ട്ടു​തീ​ണ്ടാ​ത്ത​വ​നും സർ​വ്വോ​പ​രി ലാ​ളി​ത്യ​ത്തി​ലും എ​ളി​മ​യി​ലും മാ​തൃ​കാ​പു​രു​ഷ​നു​മാ​ണ് ത്രി​പു​ര​യെ ഇ​ത്ര​യും​കാ​ലം ന​യി​ച്ച മ​ണി​ക് സർ​ക്കാർ. പ​ശ്ചി​മ​ബം​ഗാ​ളിൽ ജ്യോ​തി​ബ​സു​വി​നെ​പ്പോ​ലെ ത്രി​പു​ര​യിൽ ഏ​റ്റ​വും ജ​ന​സ്വാ​ധീ​ന​മു​ള്ള നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ക്സി​റ്റ്പോൾ ഫ​ല​ങ്ങ​ളിൽ മ​ണി​ക് സർ​ക്കാർ ഇ​ക്കു​റി അ​ടി​തെ​റ്റി വീ​ഴാൻ പോ​വു​ക​യാ​ണെ​ന്നു സൂ​ചന ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത് ഇ​ത്ര ക​ന​ത്ത​താ​യി​രി​ക്കു​മെ​ന്ന് പ്ര​തി​യോ​ഗി​കൾ​പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. അ​ഞ്ചു​വർ​ഷം മുൻ​പു​ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പിൽ 49 സീ​റ്റു​മാ​യി അ​ഞ്ചാം​വ​ട്ട​വും അ​ധി​കാ​ര​ത്തി​ലേ​റിയ മ​ണി​ക് സർ​ക്കാർ ഏ​റ്റ​വും വ​ലിയ തോൽ​വി ഏ​റ്റു​വാ​ങ്ങി പ​ടി​യി​റ​ങ്ങു​മ്പോൾ ദേ​ശീ​യ​ത​ല​ത്തിൽ സി.​പി.​എം ഒ​ന്നു​കൂ​ടി ചെ​റു​താ​കു​ക​യാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ഏക പ​ച്ച​ത്തു​രു​ത്ത് കേ​ര​ള​മാ​ണ്.
പ​ശ്ചിമ ബം​ഗാ​ളി​ലെ​ന്ന​തു​പോ​ലെ ത്രി​പു​ര​യി​ലും ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങൾ​ക്കൊ​ത്ത ഭ​ര​ണം കാ​ഴ്ച​വ​യ്ക്കു​ന്ന​തിൽ മ​ണി​ക് സർ​ക്കാർ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ബി.​ജെ.​പി​യു​ടെ ക​ട​ന്നു​വ​ര​വി​ന് സ​ഹാ​യ​ക​മാ​യ​ത്. അ​ടു​ത്ത​കാ​ലം​വ​രെ സം​സ്ഥാ​ന​ത്ത് വ​ട്ട​പ്പൂ​ജ്യം മാ​ത്ര​മാ​യി​രു​ന്ന ബി.​ജെ.​പി അ​തി​സ​മർ​ത്ഥ​മാ​യി ജ​ന​ങ്ങൾ​ക്കി​ട​യി​ലി​റ​ങ്ങി പ്ര​വ​ർ​ത്തി​ച്ച​തി​ന്റെ നേ​ട്ട​മാ​ണ് തി​ര​ഞ്ഞെ​ടു​പ്പിൽ അ​വർ ക​ര​സ്ഥ​മാ​ക്കിയ അ​ത്യു​ജ്ജ്വല വി​ജ​യം. ഇ​ന്നേ​വ​രെ നി​യ​മ​സ​ഭ​യിൽ ഒ​രു സീ​റ്റ് പോ​ലു​മി​ല്ലാ​തി​രു​ന്ന പാർ​ട്ടി മൂ​ന്നിൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത് നി​സാര കാ​ര്യ​മൊ​ന്നു​മി​ല്ല. പ​ണം വാ​രി​ക്കോ​രി ചെ​ല​വാ​ക്കി​യും അ​വി​ശു​ദ്ധ മാർ​ഗ​ങ്ങൾ സ്വീ​ക​രി​ച്ചും കോൺ​ഗ്ര​സു​കാ​രു​ടെ മൊ​ത്തം വോ​ട്ടു​കൾ മ​റി​ച്ചു​മാ​ണ് അ​വർ ഈ വി​ജ​യം കൊ​യ്ത​തെ​ന്ന് സി.​പി.​എം നേ​താ​ക്കൾ ന​ട​ത്തിയ ആ​ക്ഷേ​പം വില കു​റ​ഞ്ഞ​തും തോൽ​വി ഏ​ല്പി​ച്ച നാ​ണ​ക്കേ​ടു മ​റ​യ്ക്കാ​നു​ള്ള അ​ധര വ്യാ​യാ​മ​വു​മാ​യി​ട്ടേ തോ​ന്നു​ക​യു​ള്ളൂ. പ്ര​ചാ​ര​ണ​കാ​ല​ത്ത് സം​സ്ഥാന സി.​പി.​എം നേ​താ​വ് ബി​ജൻ​ധർ ഒ​രു അ​ഭി​മു​ഖ​ത്തിൽ പ​റ​ഞ്ഞ​ത് ത​ങ്ങ​ളു​ടെ യ​ഥാർ​ത്ഥ തോ​ഴർ ആ​രെ​ന്നും തോ​ഴ​രാ​യി ന​ടി​ക്കു​ന്ന​വർ ആ​രെ​ന്നും വോ​ട്ടർ​മാർ​ക്ക് ന​ല്ല നി​ശ്ച​യ​മു​ണ്ടെ​ന്നാ​ണ്. തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോൾ വോ​ട്ടർ​മാർ ഇ​വ​രി​ലാ​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. സീ​റ്റു​കൾ കു​റ​ഞ്ഞാ​ലും അ​ധി​കാ​രം ന​ഷ്ട​പ്പെ​ടു​ക​യി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് പാർ​ട്ടി നേ​താ​ക്കൾ അ​വ​സാന നി​മി​ഷം വ​രെ​യും പു​ലർ​ത്തി​യി​രു​ന്ന​ത്. ജ​ന​ങ്ങൾ പാർ​ട്ടി​യെ പാ​ടേ കൈ​വി​ട്ടു എ​ന്ന​താ​ണ് വാ​സ്ത​വം.
ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ങ്ങ​ളോ വൻ​തോ​തി​ലു​ള്ള അ​ഴി​മ​തി​ക​ളോ ഒ​ന്നും മ​ണി​ക് സർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാൻ പ്രേ​ര​ക​മാ​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞു​കൂ​ടാ. എ​ന്നാൽ തു​ടർ​ച്ച​യായ ഭ​ര​ണം ജ​ന​ങ്ങ​ളെ വ​ല്ലാ​തെ മ​ടു​പ്പി​ച്ചി​രു​ന്നു എ​ന്ന​തു നി​ഷേ​ധി​ക്കാ​നാ​വി​ല്ല. വി​ക​സ​ന​ത്തിൽ ഏ​റ്റ​വും പി​ന്നിൽ നിൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ത്രി​പു​ര. മാ​റ്റ​ങ്ങൾ​ക്കു​വേ​ണ്ടി​യു​ള്ള ജ​ന​ങ്ങ​ളു​ടെ ദാ​ഹം പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ണ് തി​ര​ഞ്ഞെ​ടു​പ്പു​ഫ​ലം. ന​ഗ​ര​പ്ര​ദേ​ശ​ങ്ങൾ മാ​ത്ര​മ​ല്ല, ഗ്രാ​മ​ങ്ങ​ളും ഗി​രി​വർഗ മേ​ഖ​ല​ക​ളു​മൊ​ക്കെ ബി.​ജെ.​പി​ക്കൊ​പ്പം നീ​ങ്ങി​യ​താ​ണ് സി.​പി.​എ​മ്മി​ന് വി​ന​യാ​യ​ത്. '​വ​രൂ ന​മു​ക്ക് പൊ​ളി​ച്ചെ​ഴു​താം' എ​ന്ന ബി.​ജെ.​പി മു​ദ്രാ​വാ​ക്യം ജ​ന​ങ്ങൾ ഉൾ​ക്കൊ​ണ്ടു​വെ​ന്നു​വേ​ണം ക​രു​താൻ. പ്ര​ത്യ​യ​ശാ​സ്ത്രം പ​റ​ഞ്ഞി​രു​ന്നാൽ നാ​ടും നാ​ട്ടാ​രും പു​രോ​ഗ​തി പ്രാ​പി​ക്കി​ല്ലെ​ന്ന​തി​ന്റെ തെ​ളി​വാ​ണ് ഇ​പ്പോ​ഴ​ത്തെ ത്രി​പു​ര. സാ​ധാ​ര​ണ​ക്കാർ മാ​ത്ര​മ​ല്ല, ജീ​വ​ന​ക്കാ​രും സർ​ക്കാ​രി​ന്റെ ഭ​ര​ണ​ശൈ​ലി​യോ​ട് അ​തൃ​പ്തി​യു​ള്ള​വ​രാ​യി​രു​ന്നു. ശ​മ്പള പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കാ​ത്ത സർ​ക്കാ​രി​നെ ജീ​വ​ന​ക്കാർ വെ​റു​ത്തി​രു​ന്നു. നാ​ടി​ന്റെ മൊ​ത്ത​ത്തി​ലു​ള്ള അ​ധോ​ഗ​തി​യിൽ ജ​ന​ങ്ങൾ​ക്ക് ക​ഠി​ന​മായ അ​മർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തൊ​ക്കെ മു​ത​ലാ​ക്കി കൃ​ത്യ​മായ ആ​സൂ​ത്ര​ണ​ത്തോ​ടെ ജ​ന​ങ്ങൾ​ക്കി​ട​യി​ലി​റ​ങ്ങി പ്ര​വർ​ത്തി​ക്കാൻ ബി.​ജെ.​പി​ക്ക് ക​ഴി​ഞ്ഞു. അ​തി​ന്റെ നേ​ട്ട​മാ​ണ് ഈ മി​ന്നു​ന്ന വി​ജ​യം.
വ​ട​ക്കു​കി​ഴ​ക്കൻ മേ​ഖ​ല​യിൽ ബി.​ജെ.​പി സാ​ന്നി​ദ്ധ്യം കൂ​ടു​തൽ ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ത്രി​പു​ര​യ്ക്കൊ​പ്പം തി​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന നാ​ഗാ​ലാൻ​ഡി​ലെ​യും മേ​ഘാ​ല​യ​യി​ലെ​യും ഫ​ല​ങ്ങൾ. നാ​ഗാ​ലാൻ​ഡിൽ പ്രാ​ദേ​ശിക ക​ക്ഷി​യായ എൻ.​പി.​എ​ഫി​നു തൊ​ട്ടു​പി​ന്നി​ലാ​ണ് ബി.​ജെ.​പി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പിൽ സ​ഭ​യിൽ ഏക സീ​റ്റു​മാ​യി സാ​ന്നി​ദ്ധ്യം അ​റി​യി​ച്ച ബി.​ജെ.​പി ഇ​ത്ത​വണ നേ​ടിയ വൻ​വി​ജ​യം മ​റ്റൊ​രു രാ​ഷ്ട്രീയ വി​സ്മ​യ​മെ​ന്നേ പ​റ​യാ​നാ​വൂ. മേ​ഘാ​ല​യ​യിൽ ഒ​റ്റ​യ്ക്കു​ള്ള ഭ​ര​ണം ന​ഷ്ട​മാ​യെ​ങ്കി​ലും ഏ​റ്റ​വും വ​ലിയ ക​ക്ഷി​യാ​കാൻ കോൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് കൂ​ട്ടു​മ​ന്ത്രി​സ​ഭ​യ്ക്കു​ള്ള സാ​ദ്ധ്യ​ത​യാ​ണു കാ​ണു​ന്ന​ത്. ഏ​താ​നും സീ​റ്റേ കൈ​യി​ലു​ള്ളൂ​വെ​ങ്കി​ലും മേ​ഘാ​ല​യ​യി​ലും ഒ​രു കൈ​നോ​ക്കാൻ ബി.​ജെ.​പി നേ​തൃ​ത്വം അ​ങ്ങോ​ട്ട് ദൂ​ത​നെ വി​ട്ടു​ക​ഴി​ഞ്ഞു. നേ​ര​ത്തെ മി​സോ​റ​മി​ലും ഗോ​വ​യി​ലും പ​യ​റ്റിയ അ​ട​വ് മ​റ​ക്കാ​റാ​യി​ട്ടി​ല്ല.
പ​തി​വു​പോ​ലെ കോൺ​ഗ്ര​സി​ന്റെ ക്ഷീ​ണം അ​ധി​ക​രി​പ്പി​ക്കു​ന്ന​താ​ണ് ഇ​പ്പോൾ ന​ട​ന്ന മൂ​ന്നു നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളും. ക​ഴി​ഞ്ഞ​ത​വണ ത്രി​പു​ര​യിൽ പ​ത്തു​സീ​റ്റ് നേ​ടിയ കോൺ​ഗ്ര​സി​ന് ഇ​ക്കു​റി അ​വി​ടെ​ഒ​രു സീ​റ്റു​പോ​ലും ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല, ഒ​രി​ക്കൽ പോ​ലും ഒ​രു​സീ​റ്റിൽ ലീ​ഡ് നേ​ടാൻ പോ​ലു​മാ​യി​ല്ല. അ​തു​പോ​ലെ എ​ട്ടു സീ​റ്റു​ണ്ടാ​യി​രു​ന്ന നാ​ഗാ​ലാൻ​ഡി​ലും പാർ​ട്ടി​യു​ടെ സ്കോർ ബോർ​ഡ് ശൂ​ന്യ​മാ​ണ്.
വ​രാ​നി​രി​ക്കു​ന്ന കർ​ണാ​ടക ഉൾ​പ്പെ​ടെ ഏ​താ​നും നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ പ്ര​ത്യ​ക്ഷ​ത്തിൽ സ്വാ​ധീ​നി​ക്കു​ക​യി​ല്ലെ​ങ്കി​ലും ബി.​ജെ.​പി​ക്ക് കൂ​ടു​തൽ ആ​ത്മ​വീ​ര്യം പ​ക​രു​ന്ന​താ​ണ് ഈ ഫ​ല​ങ്ങൾ. അ​ടു​ത്ത​വർ​ഷം ന​ട​ക്കു​ന്ന ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നെ കൂ​ടു​തൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ​മീ​പി​ക്കാ​നും ഈ വി​ജ​യം അ​വർ​ക്കു ക​രു​ത്തു പ​ക​രും.

No comments:

Post a Comment