മതാചാരന്യന്മാരെല്ലാം ഈശ്വരനെ ദര്‍ശിച്ചു. സ്വന്തം ആത്മാവിനെ സാക്ഷാത്കരിച്ചു; തങ്ങളുടെ ഭാവിയും തങ്ങളുടെ നിത്യത്വവും അവര്‍ കണ്ടു; കണ്ട് അവര്‍ ഉപദേശിച്ചു. എന്നാല്‍ ഒരു വിശേഷമുണ്ട്. ഈ അനുഭവങ്ങള്‍ ഇക്കാലത്ത് സാധ്യമല്ല എന്ന ഒരസാധാരണവാദം മിക്ക മതങ്ങളും - പ്രത്യേകിച്ചും ഇക്കാലത്ത് പുറപ്പെടുവിച്ചിട്ടുണ്ട്. ആരുടെ നാമത്തെയാണോ ആ മതങ്ങള്‍ പിന്നീട് വഹിച്ചത്, ആദിമസ്ഥാപകന്മാരായ ആ ചുരുക്കം ചുലര്‍ക്കുമാത്രം സാധ്യമായിരുന്നു ആ വക അനുഭവങ്ങള്‍. അവയുടെയൊക്കെ കാലം കഴിഞ്ഞുപോയിരിക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ വിശ്വാസത്തിന്മേല്‍ തന്നെ മതം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ നില ഞാന്‍ പാടേ നിഷേധിക്കുന്നു. ജ്ഞാനവിഷയമായ ഏതെങ്കിലും ഒരു ശാഖയില്‍ ഒരനുഭവം ഒരിക്കല്‍ ഈ ലോകത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അതിനുമുന്‍പും എത്രയോ ലക്ഷം പ്രാവശ്യം ഉണ്ടായിരിക്കാന്‍ ഇടയുണ്ട്, ഇനി ലോകാവസാനംവരെ അത് ആവര്‍ത്തിച്ചുണ്ടാക്കുകയും ചെയ്യും, എന്ന നിഗമനം നിര്‍വ്വിവാദമായി വന്നുചേരുന്നു. ഐക്യരൂപ്യം പ്രകൃതിയുടെ ദൃഢനിയമമാണ്. ഒരിക്കല്‍ സംഭവിച്ചത് വല്ലപ്പോഴും സംഭവിക്കാം.
- സ്വാമി വിവേകാനന്ദ
- സ്വാമി വിവേകാനന്ദ
No comments:
Post a Comment