ലെനിന്റെ പ്രതിമ തകര്‍ത്തതാണല്ലോ ഇപ്പോഴത്തെ വാര്‍ത്ത. ത്രിപുര ഗവര്‍ണര്‍ പ്രതിമ തകര്‍ക്കലിനെപ്പറ്റി നടത്തിയ പ്രസ്താവന മറ്റൊരു വാര്‍ത്ത. ഗവര്‍ണറാണ് സംസ്ഥാനങ്ങളില്‍ ഭരണഘടനയുടെ കാവല്‍ക്കാരന്‍. ക്രേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനതല ഏജന്റാണെന്ന വ്യാഖ്യാനവുമുണ്ട്. ഒരു സര്‍ക്കാര്‍ സ്ഥാപിച്ചത് മറ്റേ സര്‍ക്കാര്‍ മാറ്റുന്നു, അതിലെന്താ എന്നാണ് ചോദ്യം.
ബംഗാളില്‍ തോറ്റപ്പോള്‍ സി.പി.എം. ദേശീയ നേതൃത്വത്തിന് വലിയ വേവലാതിയുണ്ടായില്ല. തോല്‍വിയും വിജയവും മാറിമാറിവരുന്ന പ്രതിഭാസമായി വിലയിരുത്തി. ത്രിപുരയില്‍ തോറ്റതോ കോണ്‍ഗ്രസ്സ് വോട്ട് അപ്പടി ബി.ജെ.പി.ക്ക് പോയതാണ് തോല്‍വിയുടെ കാരണമെന്ന് താത്വികമായി വിലയിരുത്തി. ......
പക്ഷേ തോല്‍വിയുടെ രണ്ടാം ദിവസമാണ് സഖാവ് വ്‌ലാദിമിര്‍ ഇലിയച്ച് ലെനിന്റെ പ്രതിമ, അതും സഖാവ് പ്രകാശ് കാരാട്ട് അനാഛാദനം ചെയ്ത പ്രതിമ, ജെ.സി.ബി. ഉപയോഗിച്ച് മറിച്ചിട്ടപ്പോഴാണ് ഡല്‍ഹിയിലെ എ.കെ.ഗോപാലന്‍ ഭവനിലിരിക്കുന്നവര്‍ക്ക് ഉള്ളില്‍ എന്തോ ഒരിത് തോന്നാന്‍ തുടങ്ങിയത്. ലെനിന്റെ പ്രതിമ തകര്‍ക്കുകയെന്ന് പറഞ്ഞാല്‍ ലെനിനിസ്റ്റ് സംഘടനാ തത്വത്തെ തകര്‍ക്കുന്നതിന് തുല്യമാണ്. മറ്റെന്തെങ്കിലും തകര്‍ക്കുന്നതുപോലെയല്ലല്ലോ അത്. ത്രിപുരയില്‍ത്തന്നെ പാര്‍ട്ടി ഓഫീസുകളില്‍നിന്ന് സഖാക്കളെ അടിച്ചോടിച്ച് ഓഫീസിന് കാവിയടിച്ച് പുതിയ ഭരണക്ഷിക്കാരുടെ കൊടി നാട്ടിയിട്ടും പാര്‍ട്ടി ഞെട്ടിയില്ല,
പക്ഷേ ലെനിന്‍ പ്രതിമ-ലെനിനിസ്റ്റ് സംഘടനാതത്വം, അത് ലംഘിക്കാന്‍ ത്രിപുരയില്‍നിന്ന് ശ്രമം നടക്കുന്നു.
വര്‍ഗീയഫാസിസത്തിനെതിരെ വിശാലമായ ഐക്യം വേണമെന്ന കേരളക്കാരനായ അച്ചുതാനന്ദന്റെ പ്രസ്താവന പ്രസക്തമാണെന്ന് ത്രിപുരയിലെ സി.പി.എം സെക്രട്ടറി പറഞ്ഞു.പോയതാണ്. ലെനിനിസ്റ്റ് സംഘടന ചട്ടപ്രകാരം ഭൂരിപക്ഷത്തോടെ കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തിന്റെ സ്പിരിറ്റിനെതിരാണ് ത്രിപുര സെക്രട്ടറിയുടെ പ്രസ്താവന. കരട് പാസാക്കി മഷിയുണങ്ങും മുമ്പ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ത്രിപുര സംസ്ഥാന സെക്രട്ടറി വിശാല മുന്നണിയെക്കുറിച്ച് പറയുന്നു, .ആഗോളീകരണത്തിന്റെയും അമേരിക്കന്‍ ആണവ കരാറിന്റെയും പ്രത്യയശാസ്ത്രത്തെ ആ സഖാവ് കുറച്ചുകാണുകയാണോ. പാര്‍ടി ഓഫീസും പ്രതിമകളും കൊടികളുമെല്ലാം ശത്രുക്കള്‍ തകര്‍ക്കുകയാണെന്നും പരക്കെ തല്ലുകയാണെന്നുമൊക്കെ പറഞ്ഞാലും നവലിബറല്‍ നയങ്ങളെയും അത് ആദ്യം കൊണ്ടുവന്ന കോണ്‍ഗ്രസ്സിനെയും വെറുതെ വിടാമോ. ......
No comments:
Post a Comment