Thursday, 8 March 2018

സത്യപ്രതിജ്ഞ ചടങ്ങ് ; മാണികിനെ ക്ഷണിക്കാന്‍ ബിപ്ലബ്കുമാര്‍ ദേവ് നേരിട്ടെത്തി

ത്രിപുരയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പങ്കെടുക്കുന്നതിനായി മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെ ബിജെപി നേതാക്കള്‍ സിപിഎം ഓഫീസിലെത്തി ക്ഷണിച്ചു. നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവും ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം മാധവുമാണ് മാണികിനെ ക്ഷണിക്കാന്‍ നേരിട്ടെത്തിയത്.പാര്‍ട്ടി ഓഫീസിലെത്തിയാണ് ബിജെപി നേതാക്കള്‍ മുന്‍മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
മുഖ്യമന്ത്രി പദം രാജിവെച്ച ഉടന്‍തന്നെ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റിയ മണിക് സര്‍ക്കാരിന്റെ നടപടിയെ ബിജെപി നേതാക്കള്‍ പ്രശംസിച്ചു. അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവമാണിത് കാണിക്കുന്നതെന്നും മറ്റു നേതാക്കള്‍ അനുകരിക്കേണ്ടതാണിതെന്നും രാംമാധവ് മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍മുഖ്യമന്ത്രി എന്ന നിലയ്ക്കും പ്രതിപക്ഷനേതാവ് എന്ന നിലയ്ക്കും അദ്ദേഹത്തിന് മികച്ച സൗകര്യങ്ങളോടെയുള്ള വീടൊരുക്കാനുള്ള ബാധ്യതയുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

No comments:

Post a Comment