Thursday, 6 March 2014

ഒരുവന്‍റെ ജാതി നിർണ്ണയിക്കപ്പെടുന്നത് എങ്ങനെ...............?


ആത്മനിയന്ത്രണം, ഇന്ദ്രിയനിയന്ത്രണം, സംശുദ്ധി സംതൃപ്തി, ക്ഷമാശീലം, നേർവഴി, വിവേകം, കൃപ, ഭഗവൽസാക്ഷാത്ക്കാ രത്തിനും സത്യത്തിനുമുളള ത്വര, എന്നിവയാണ് ബ്രാഹ്മണഗു ണങ്ങൾ .

ധൈര്യം, ശക്തി, ഉറപ്പ്, നിശ്ചയദാർഢ്യം, തേജസ്, സംന്യാസം, ആത്മനിയന്ത്രണം, ക്ഷമാശീലം, ബ്രഹ്മപ്രതാപം, ശാന്തി, സുരക്ഷ എന്നിവയ ത്രേ രാജഗുണങ്ങൾ . (ക്ഷത്രിയഗുണങ്ങൾ )

ഭഗവദ് ഭക്തി, ഗുരുഭക്തി, യജമാനഭക്തി, മൂന്നുവിഭാഗങ്ങളിൽ പെട്ടവർക്കുളള പോഷണം, വിശ്വാസം, ഉത്സാഹം, അദ്ധ്വാന ശീലം, നിപുണത എന്നിവയാണ് വൈശ്യനുവേണ്ട ഗുണങ്ങൾ .

സേവനം, ശുദ്ധി വിനയം, ലളിതമായ യാഗകർമ്മാനുഷ്ഠാനങ്ങൾ, മോഷ്ടിക്കാതിരിക്കൽ , സത്യം, മഹാത്മാക്കളുടേയും പശുക്കളുടേയും സുരക്ഷ എന്നിവ ശൂദ്രന്റെ ലക്ഷണങ്ങളത്രെ.

ഒരു സ്ത്രീയുടെ കടമ തന്റെ ഭർത്താവിനെ സേവിക്കയെന്നതാണ്. അദ്ദേഹത്തെ ഭഗവാന്റെ പ്രതിപുരുഷനായി കാണുകയും വേണം.

അവനവന്റെ ഗുണങ്ങളും വാസനയുമനുസരി ച്ചുളള ധർമ്മത്തെ ഒരുവൻ അർപ്പണഭാവത്തോടെ അനുഷ്ഠിക്കേണ്ടതാണ്. അങ്ങനെ സ്വന്തം ഗുണവിശേഷങ്ങളാൽത്തന്നെ, ആ ഗുണങ്ങൾക്കുമപ്പുറത്തേക്കുകടക്കാൻ അവനു കഴിയുന്നു. ഒരുവന്റെ ഗുണസവിശേഷതകൾ മാത്രമനുസരിച്ചേ വർണ്ണാ ശ്രമധർമ്മം അനുഷ്ഠിക്കാവൂ.

അതനുസരിച്ചാണ് ഒരുവന്റെ ജാതി നിർണ്ണയിക്കപ്പെടുന്നത്. 

No comments:

Post a Comment