Saturday, 22 March 2014

"നാവികൻനീ ഭവാബ്ധിക്കൊ- രാവിവൻതോണി നിൻപദം."...........

"നാവികൻനീ ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം."...........

അതീവ സന്തോഷത്തോടെ നമ്മുക്ക് 2012 ലെ ശിവഗിരി തീര്‍ഥാടകരെ വരവേല്കാം ഹൃദയം തുറന്നു സന്തോഷിക്കാം അതിനു കാരണം....

ശിവഗിരിയിൽ സന്യാസിമാർ കേസും വ്യവഹാരങ്ങളും അവസാനിപ്പിച്ച് സമവായത്തിലേക്ക് നീങ്ങുന്നു ശ്രീനാരായണീയരും ഒപ്പം ഹൈന്ദവ ജനതയും നാളുകളായി കേൾക്കാൻ കൊതിക്കുന്ന വാർത്തയാണിത്.........

ശിവഗിരി എന്ന് കേള്‍കുമ്പോള്‍ എല്ലാവര്‍ക്കും ഏവർക്കും ചോദിക്കാൻ ഒരു കാര്യമേ ഉണ്ടായിരുന്നുളളൂ. അത് ശിവഗിരിയിലെ തർക്കങ്ങളും കോടതി കയറ്റവുമായിരുന്നു. "ഗുരുദേവാ കഴിയുമെങ്കിൽ ഈ ചോദ്യങ്ങളിൽനിന്ന് രക്ഷിക്കുവിൻ" എന്നു പ്രാർത്ഥിച്ചുകൊണ്ട് തലകുമ്പിട്ടു നിൽക്കാനേ കഴിയുമായിരുന്നുളളൂ...........

ലോകം മുഴുവൻ ശാന്തിയും സാഹോദര്യവും പ്രദാനം ചെയ്യാൻ കഴിയുന്ന ഗുരുദേവദർശനത്തെ നെഞ്ചോടുചേർത്തുവച്ച് ജീവിക്കുന്ന ഒരു സമൂഹം അവര്‍ ചിന്തിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം ഉളളിന്റെ കോണിലെവിടെയോ വേദനയോടെ പൊതിഞ്ഞുപിടിച്ചിരുന്ന ഒരു യാഥാർത്ഥ്യം ആ വിശ്വദർശനത്തിന്റെ പ്രഭവകേന്ദ്രമായ ശിവഗിരി യില്‍ നിൽക്കുന്ന അധികാരത്തർക്കങ്ങളായിരുന്നു....
ശിവഗിരിയുടെ വിശുദ്ധി നിലനിറുത്തിക്കൊണ്ട് ഗുരുദേവ ചൈതന്യ൦
നിറഞ്ഞു നില്‍ക്കുന്നത്......സന്യാസി സമൂഹം ഒന്നായി നില്‍ക്കുന്നത്
കാണുന്നതും കേൾക്കുന്നതുമൊക്കെ സത്യമായി ഭവിക്കുമെങ്കിൽ ലോകത്തിലെ ഹൈന്ദവ സമൂഹത്തിന് ഈ നൂറ്റാണ്ടിൽ ഗുരുപ്രസ്ഥാനങ്ങളിൽനിന്ന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമായിരിക്കും അത്........
ഇനി കേരളത്തിലെ ഹൈന്ദവസമൂഹത്തിനു നാളെയെക്കുറിച്ച് നല്ല സ്വപ്നങ്ങൾ കാണാം......ശ്രീ നാരായണിയ സമൂഹത്തിനു തലയുയര്‍ത്തി നില്‍കാം...

ലോക ജനതയ്ക്ക് ശാന്തിയും സമാധാനവും നിലനിര്‍ത്തുവാന്‍ ലോകരാജിയങ്ങള്‍ ഉറ്റുനോക്കുന്ന ശാന്തിപീഠമാകണം നമ്മുടെ ശിവഗിരി..........

ലോകത്തെ വിവിധ മതവിശ്വാസികൾ സമാധാനത്തിന്റെ വെളളരിപ്രാവുകളുമായി ശിവഗിരി യുടെ മുറ്റത്തെ വെളളമണൽത്തരികളിൽചവിട്ടി വിശ്വമുണർത്തിയ ഗുരുവിന്ടെ ബ്രഹ്മ പീഡതിലീക്ക് ശിവഗിരിയില്‍ കടന്നുവരണം

ശ്രീനാരായണ സൂക്തങ്ങള്‍ ധര്‍മങ്ങള്‍ ലോകത്തെ ഒന്നടങ്കം ബോദ്ധ്യപ്പെടുത്താനുള്ള ഒരു വലിയ ദൗത്യത്തിന്റെ സന്ദേശകാഹളമാണ്.....നമ്മള്‍ ഏറ്റെടുക്കേണ്ടത്
ഗുരുവിന്റെ ഈ മഹാസമാധിസ്ഥലത്തുനിന്ന് ഇനി മുഴങ്ങേണ്ടത്.

ലോകത്തെ വിവിധ സംസ്കാരങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ്
ഹിന്ദു ധര്‍മം ലോക സമൂഹത്തിന്റെ ക്രിയാത്മകവളർച്ചയ്ക്ക് എവി‌ടെയെല്ലാം സ്വാധീനം ചെലുത്താൻ സാധിക്കും എന്നു പഠിച്ച് പുതിയ തലമുറയ്ക്ക് പകർന്നു നൽകിയും ജാതിയും ഉപജാതിയും ഹിന്ദുവിന് ജലരേഖകൾ മാത്രമാണെന്ന് മനുഷ്യരാശിയെ ബോധ്യപ്പെടുത്തിയും ലോകത്തിന്റെ മുഖളിലായി സ്വയം ഉയർന്നു നിൽക്കുന്ന ഒരു ബ്രഹ്മവിദ്യാലയം ശിവഗിരിക്കുന്നിനുമുകളിൽ ഉയർന്നു നിൽക്കുന്നത് ഈ ജന്മത്തിൽത്തന്നെ കണ്ടുനിറയാൻ പ്രയത്നിക്കണം.......

പ്രപഞ്ഞതിണ്ടെ കിരീടം ആണ് ഹിമാലയം.

ലോകത്തിലെ ഹൈന്ദവ സമൂഹം പ്രപഞ്ചപൗരുഷത്തെ ശിവൻ എന്ന മൂർത്തിയായി സങ്കല്പിച്ച് കുടിയിരുത്തിയിരിക്കുന്ന ഇടം
ലോകതിണ്ടെ നാഥനായ പരമശിവന്‍ കുടികൊള്ളുന്ന ഹിമാലയം

മഞ്ഞുപടലങ്ങൾ സൗരകാന്തിയിൽത്തട്ടിയുണ്ടാക്കുന്ന അഭൗമപ്രഭയിൽ പരമമായ അറിവിന്റെ ഉത്തുംഗശൃംഗമായി നിലകൊള്ളുന്ന കൈലാസത്തിലാണ് പ്രപഞ്ചസൃഷ്ടിയുടെ സ്പന്ദനതാളമായ നടരാജനൃത്തം അരങ്ങേറുന്നത്..........

പരബ്രഹ്മസ്വരൂപത്തിൽനിന്ന് ശക്തി സ്പന്ദിച്ചുയർന്നാണ് സൃഷ്ടിക്ക് കാരണമാകുന്നതെന്ന് തന്റെ കൃതികളിലൂടെ വെളിപ്പെടുത്തിയ ഗുരുദേവന്‍
ശിവഗിരി എന്ന് പേരിട്ടതുപോലും ഇങ്ങനെയൊരു മഹത്തായ ലക്ഷ്യം കണ്ടുകൊണ്ട് ആകണം.........
ശ്രീനാരായണഗുരുവിനെ മാനസഗുരുവായി അംഗീകരിച്ചുകൊണ്ടാണ്
കേരളത്തിലെ മുസ്ലിം ക്രിസ്ത്യന്‍ സമുദായ നേതാക്കൾ വിവിധ സമുദായസംഘടനകൾ രൂപീകരിച്ചത്. ശ്രീനാരായണ സംഘടനകളുടെ തോളുരുമ്മിനിന്നുകൊണ്ടാണ് ക്രിസ്ത്യൻ മുസ്ളിം വിഭാഗങ്ങൾ ഇവിടെ അവസരസമത്വം നേ‌ടിയത്. ഇതൊന്നും ആരും അവസരപൂർവം മറക്കരുത്....നിങ്ങള്‍ അത് മറന്നത് കൊണ്ടാണ് ഇന്ന് കേരത്തിലെ ഹൈന്ദവ സമൂഹം ജാതിക്കു അതിതമായി വിശാലഹിന്ദു ഐക്കിയത്തിനു നിലകൊള്ളുന്നത് ചട്ടമ്പിസ്വാമികളും ഗുരുദേവനും നയിച്ച പാതയിലൂടെ...ഇന്ന് എസ എന്‍ ഡി പി വും എന്‍ എന്‍ എസ്സും മറ്റ് ഹിന്ദു സംഗടനലും ഒന്നിച്ചു ഒരു കുടകീഴില്‍ നില്‍ക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു...
അരുണ്‍സതീസന്‍(ചാത്തന്നൂര്‍)

No comments:

Post a Comment