Wednesday, 12 March 2014

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങള്‍....................

1983 മാര്‍ച്ച്‌ 24 ന്‌ ശബരിമല പൂങ്കാവനത്തില്‍ പെട്ട നിലക്കലില്‍ കുരിശ്‌ സ്ഥാപിച്ചു. ഏപ്രില്‍ 14 ന്‌ നിലക്കലിലേക്ക്‌ നാമജപയാത്ര നടത്തി. ഏപ്രില്‍ 22 ന്‌ കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളുടെയും നേതാക്കളുടെ യോഗം നടന്നു. 27 ഹിന്ദുസംഘടനാ നേതാക്കള്‍ പങ്കെടുത്തു. സ്വാമി സത്യാനന്ദ സരസ്വ­തി ചെയര്‍മാനും കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറും ജെ. ശിശുപാലന്‍ കണ്‍വീനറുമായി 31 അംഗ നിലക്കല്‍ കര്‍മ്മസമിതി രൂപീകരിച്ചു. ശബരിമല പൂങ്കാവനം സത്യവും സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നു എന്നത്‌ കെട്ടുകഥയാണെന്നും ശബരിമല പൂങ്കാവനത്തില്‍ ഒരിടത്തും കുരിശുവെക്കാന്‍ ഹൈന്ദവജനത സമ്മതിക്കില്ലെന്നും കുരിശ്‌ ഉടനെ നീക്കം ചെയ്യണമെന്നും പ്രഖ്യാപിച്ചു. കുരിശ്‌ സ്ഥാപിച്ച സ്ഥലത്ത്‌ 3 ഏക്കര്‍ ഭൂമി പള്ളിക്കനുവദിച്ചുകൊണ­്ട്‌ കരുണാകരന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിഷേധസൂചകമായി ഏപ്രില്‍ 30 നിലക്കല്‍ ദിനമായി ആചരിച്ചു. മെയ്‌ 28 ന്‌ നിലക്കല്‍ കയ്യേറ്റ സ്ഥലത്തുനിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഭാഗത്ത്‌ 300 മീറ്റര്‍ അകലെ കുരിശ്‌ മാറ്റി സ്ഥാപിച്ചു. കോട്ടയതത്‌ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ പുതിയതായി കണ്ടെത്തിയ സ്ഥലം അസ്വീകാര്യമാണെന്നും പൂങ്കാവനത്തിനുള്ളില്­‍ ഒരിടത്തും പള്ളി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജൂണ്‍ 4 ന്‌ നിലക്കലില്‍ പുതിയ സ്ഥലത്തേക്ക്‌ 36 സന്യാസിശ്രേഷ്ഠന്മാരു­ടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ മാര്‍ച്ചുചെയ്തു. വെടിവെപ്പ്‌ ഉള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍കൊണ്ട­്‌ പോലീസ്‌ മാര്‍ച്ചിനെ നേരിട്ടു. സന്യാസിമാര്‍ ഉള്‍പ്പെടെ അനേകം പേര്‍ക്ക്‌ പരിക്കേറ്റു. ക്രൈസ്തവ സഭാ നേതാക്കള്‍ ചെങ്കാട്ടുകോണം ആശ്രമത്തിലെത്തി സ്വാമിജിയുമായി ചര്‍ച്ച നടത്തി. ആഗസ്റ്റ്‌ ആദ്യവാരം ക്രൈസ്തവ-ഹൈന്ദവ നേതാക്കള്‍ നിലക്കലിന്‌ സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രൈസ്തവ നേതാക്കള്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ നേതൃത്വസംഘം നിരസിച്ചു. അനവധിപേര്‍ അറസ്റ്റിലായി. ജൂണ്‍ 6 ന്‌ നിലക്കല്‍ പ്രക്ഷോഭം സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാനത്ത്‌ അനേകായിരം ഹിന്ദുക്കള്‍ അറസ്റ്റ്‌ വരിച്ച്‌ ജയിലിലായി. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന­്ന്‌ സംസ്ഥാനത്തുണ്ടായ സംഘര്‍ഷാവസ്ഥ മനസ്സിലാക്കി, സര്‍വ്വോദയ നേതാവ്‌ എം.പി. മന്മഥന്‍ മധ്യസ്ഥശ്രമവുമായി സ്വാമിജിയെ സമീപിച്ചു. ഉപാധികളില്ലാതെ ചര്‍ച്ച നടത്തുവാന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ സമ്മതിച്ചു. ജൂണ്‍ 27 ന്‌ മന്മഥന്‍സാറിന്റെ മധ്യസ്ഥതയില്‍ ആദ്യയോഗം നടന്നു. ആ യോഗത്തില്‍ നിലക്കലില്‍നിന്ന്‌ കുരിശ്‌ മാറ്റാമെന്ന്‌ ക്രൈസ്തവ സഭകള്‍ സമ്മതിച്ചു. എവിടെ കുരിശ്‌ വെക്കണമെന്ന്‌ തര്‍ക്കമായി.ആഗസ്റ്റി­ല്‍ ശബരിമല പൂങ്കാവനത്തിന്റെ സ്കെച്ചും പ്ലാനും സ്വാമിജി മന്മഥന്‍ സാറിന്‌ കൈമാറുകയും പൂങ്കാവനത്തിനുള്ളില്­‍ പള്ളി പണിയാന്‍ അനുവദിക്കുകയില്ലെന്ന­്‌ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ആഗസ്റ്റ്‌ 12 ന്‌ കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ അടുത്ത യോഗം നടന്നു. ബിഷപ്പ്‌ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഹിന്ദുനേതാക്കള്‍ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോകുകയും, അന്ന്‌ രാത്രി 9 മണിക്ക്‌ കോട്ടയം ഇന്ദ്രപ്രസ്ഥം ഹാളില്‍ യോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ആഗസ്റ്റ്‌ 26 ന്‌ ഗവര്‍ണര്‍ക്ക്‌ ഭീമഹര്‍ജി നല്‍കിക്കൊണ്ട്‌ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ആഗസ്റ്റ്‌ 28 തിരുവോണ ദിവസം സ്വാമിസത്യാനന്ദസരസ്വ­തി ഉപവസിക്കാന്‍ തീരുമാനിച്ചു. ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ സ്വാമിജി ഉപവാസം ഉപേക്ഷിച്ചു. പ്രശ്നം കൈവിട്ടുപോകുമെന്ന്‌ മനസിലാക്കിയ ബിഷപ്പുമാര്‍ ആഗസ്റ്റ്‌ 19 ന്‌ കൊല്ലത്ത്‌ യോഗം ചേര്‍ന്ന്‌ നിലക്കല്‍ ആക്ഷന്‍ കമ്മറ്റിയുടെ അതിര്‍ത്തി നിര്‍ണയ പ്ലാന്‍ അനുസരിച്ച്‌ കുരിശ്‌ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലക്കല്‍ പ്രക്ഷോഭം താല്‍ക്കാലികമായി പിന്‍വലിച്ചു.ഹൈന്ദവ നേതാക്കള്‍ നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക്‌, ശബരിമല പൂങ്കാവനത്തിന്‌ വെളിയില്‍ കുരിശ്‌ മാറ്റിസ്ഥാപിച്ചു.

No comments:

Post a Comment