Thursday, 20 March 2014

ക്ഷേത്ര ആരാധന ഉണ്ടാകുവാനുള്ള കാരണം


ക്ഷേത്ര ആരാധന ഉണ്ടാകുവാനുള്ള കാരണം

വൈദീക ആരാധനയ്ക്ക് വേദ മന്ത്രങ്ങളിലുള്ള നല്ല അറിവ് ഉണ്ടാകണം, യാഗങ്ങള്‍ പലതും വളരെ ദിവസം നീണ്ടു നില്‍ക്കുന്നതാണ്, അതിനു കഠിന പ്രയത്നവും വളരെ കൃത്യനിഷ്ടയും വേണം, വേദ മന്ത്രങ്ങലുള്ള അറിവില്ലാത്തവരും യാഗത്തിനുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രയാസമുള്ളവരും സമയമില്ലാത്തവരും കൂടിവന്നതിനാല്‍ , എല്ലാവര്ക്കും എളുപ്പത്തില്‍ എന്നാല്‍ ഏറ്റവും ഫലപ്രദമായി ഈശ്വരാരാധന നടത്തുവാന്‍ വേണ്ടി നമ്മുടെ ഋഷിവര്യന്മാര്‍ ചിന്തിച്ചതിന്റെ ഫലമായാണ് എല്ലാവര്ക്കും ആത്മീയ ചിന്തകള്‍ ഉയര്‍ത്താനായി പൌരാണിക ആരാധന (ക്ഷേത്ര ആരാധന) ഉടലെടുത്തത്.
അങ്ങിനെ ഈശ്വരനെ ചിന്തിക്കാന്‍ വിഗ്രഹം പ്രതിഷ്ടിച്ച് ക്ഷേത്രങ്ങള്‍ ഉണ്ടാക്കി. ( imagination ചെയ്യാന് image വേണം, ഉദാഹരണം ഭൂമി എങ്ങിനെയിരിക്കുന്നു എന്ന് പഠിക്കാന്‍ ആദ്യം glob കാണിച്ചാണ് പഠിപ്പിക്കുന്നത്.) ഈശ്വര ചൈതന്ന്യം എങ്ങും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ആ ചൈതന്ന്യത്തെ വിഗ്രഹത്തിലും കാണാം .
ഈശ്വര ആരാധനയ്ക്ക് പുറമേ മനസ്സിനെയും ശരീരത്തിനെയും സുഖപ്പെടുത്തുന്ന രീതിയിലാണ് ക്ഷേത്രം ക്രമീകരിച്ചിരിക്കുന്നത് ." ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ആത്മീയതയും ശാസ്ത്രവും(science) കൂടി ബന്ദപെട്ടതാണ് ക്ഷേത്ര ആരാധന രീതി.(TEMPLE IS A QUANTUM HEALING CENTER.) ഊര്‍ജ്ജം ഉപയോഗിച്ച് മനസ്സിനെയും ശരീരത്തെയും പരിചരിക്കുന്ന സ്ഥലമാണ് ക്ഷേത്രം.
ശ്രീകോവിലിനകത്തെവിഗ്രഹംപ്രകാശോര്‍ജ്ജം,താപോര്‍ജ്ജം,ശബ്ദോര്‍ജ്ജം,രാസോര്‍ജ്ജം എന്നിവയുമായി ബന്ദപ്പെട്ടിരിക്കുന്നു.(light energy,haet energy,sound energy,chemical energy.).ശ്രീകോവിലിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ വശങ്ങളില്‍ വേണം നില്ക്കാന്‍,കാരണം. ശ്രീകോവിലില്‍ നിന്നും ഊര്‍ജ്ജംസര്‍പ്പ്‌ ആകൃതിയിലാണ്. ദര്‍ശനത്തിലൂടെ കണ്ണ്,കീര്‍ത്തനത്തിലൂടെ ചെവി,ഗന്ദത്തിലൂടെ ശുദ്ധമായ വായുവിലൂടെ മൂക്ക്, പ്രസാദം കഴിക്കുന്നതിലൂടെ നാവു, ചന്ദന ബസ്മാധികളിലൂടെ ത്വക്ക് എല്ലാം ഉദ്ദീപിക്കപ്പെടുന്നു. വായു ശുദ്ധമായിരിക്കാന്‍ വേണ്ടിയാണ് ക്ഷേത്രങ്ങളില്‍ ആല്‍മരവും, ശരീര ശുദ്ധി വരുത്താന്‍ കുളവും ഉള്ളത്.

No comments:

Post a Comment