ഭാരതം ലോകത്തിനു സമ്മാനിച്ച സന്ന്യാസി സന്യാസി വര്യൻ...
ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ ചക്രവര്‍ത്തിയുടെ സിംഹാസനത്തില്‍ ഇരുത്താനാണ് സ്വാമി വിവേകാനന്ദന്‍ ജീവിത കാലം മുഴുവന്‍ ശ്രമിച്ചത്. ഭൗതിക നേട്ടങ്ങള്‍ ആധ്യാത്മിക ശക്തിയുടെ അടിത്തറയില്‍ നിന്നു കൊണ്ട് നേടാനാണ് സ്വാമി വിവേകാനന്ദന്‍ ഭാരതീയരെ ഉദ്ബോധിപ്പിച്ചത്
1857ലെ ഒന്നാംസ്വാതന്ത്ര്യസമരത്തിന്റെ പരാജയത്തിനുശേഷം ഇതികര്‍ത്തവ്യതാ മൂഢരായി ആര്‍ക്കോവേണ്ടി ജീവിച്ച ഒരു ജനതയെ ഉണര്‍ത്തിയെടുക്കാന്‍ സ്വാമിജി നടത്തിയ പ്രയത്നങ്ങള്‍ വളരെ വലുതായിരുന്നു. ബ്രിട്ടീഷുകാരോട് വിധേയത്വം പുലര്‍ത്തിയിരുന്ന യുവജനതയോട് ഭീരുത്വം വലിയ പാപമാണെന്നും സത്യത്തിന്റെ മുന്നില്‍ അല്ലാതെ ഒന്നിന്റെ മുന്നിലും തലകുനിക്കരുതെന്നും ഉള്ള സിംഹഗര്‍ജനങ്ങള്‍ ആണ് വീണ്ടും ഒരു സ്വാതന്ത്ര്യ ചിന്തയിലേക്ക് ഭാരത ജനതയെ കൈപിടിച്ചുയര്‍ത്തിയത്.
അടിമത്തത്തിലാണ്ടിരുന്ന ഭാരതീയരെ ഗുമസ്ത പണി പഠിപ്പിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടി രാജ്യത്തെ നയിക്കാനുള്ള ധൈഷണിക പ്രതിഭകളെ വാര്‍ത്തെടുക്കാനായിരുന്നു സ്വാമിജിയുടെ ആഹ്വാനം.
സാമ്പത്തിക പുരോഗതി നേടുന്നതിനൊപ്പം ഭക്ഷ്യ സുരക്ഷയ്ക്കായി കൃഷി സംരക്ഷിക്കാനും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. വിദ്യാഭ്യാസമെന്നത് ഒരു പിടി വിവരങ്ങള്‍ തലച്ചോറിലേക്ക് കുത്തി നിറയ്ക്കാനുള്ളതല്ല മറിച്ച് സന്മാര്‍ഗ ജീവിതം നയിക്കാനുള്ള ആശയങ്ങള്‍ നല്‍കുന്നതാണെന്ന് സ്വാമിജി ഭാരതീയരെ ഓര്‍മിപ്പിച്ചു. നമ്മുടെ പൂര്‍വികന്മാരും ഗുരുക്കന്മാരും വിഡ്ഢികളും കള്ളന്മാരും മണ്ടന്മാരുമാണെന്ന് ബ്രിട്ടീഷുകാര്‍ പഠിപ്പിച്ചത് നാമിന്നും പിന്തുടരുന്നു. എന്നാല്‍ പാശ്ചാത്യ മിഷണറി വിദ്യാഭ്യാസത്തിന്റെ സംഭാവനയാണിതെന്നും ഭാരതീയരെ എക്കാലവും അടികളാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ സ്വാമി വിവേകാനന്ദന്‍ അന്നു തന്നെ ഈ ദോഷം ചൂണ്ടിക്കാണിച്ചു. പാശ്ചാത്യ പളപളപ്പില്‍ ഭ്രമിച്ച് ബ്രിട്ടീഷുകാരെ അന്ധമായി അനുകരിച്ചിരുന്ന ഭാരതീയരെ ശരിയിലേക്ക് നടത്തകാന്‍ സ്വാമി വിവേകാനന്ദന്‍ അക്ഷീണം പ്രയത്നിച്ചു. അതിനായി അവരുടെ മടയില്‍ ചെന്ന് യുദ്ധം ചെയ്ത് അദ്ദേഹം വിജയിക്കുകയായിരുന്നു
ചിക്കാഗോ മതസമ്മേളനം സംഘടിപ്പിച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു. ലോകത്തിലെ എല്ലാ ശ്രേഷ്ഠ ഗുണങ്ങളും തങ്ങള്‍ക്കു മാത്രമാണെന്ന് സ്ഥാപിക്കാനുള്ള ക്രൈസ്തവമിഷണറി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു അത്. സ്വന്തം മേല്‍ക്കോയ്മ ലോകത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിച്ച പാശ്ചാത്യര്‍ ഭാരതീയനായ സ്വാമി വിവേകാനന്ദന്റെ മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഉള്ളിന്റെ ഉള്ളില്‍ ഇന്നും പാശ്ചാത്യരെ ആരാധിക്കുന്ന ആധുനിക തലമുറയ്ക്ക് സ്വാമി വിവേകാനന്ദന്റെ ദിഗ്‌വിജയം വലിയ പാഠമാണ് നല്‍കുന്നത്. .. .
ഹിന്ദുമതത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ യോജിപ്പിച്ചു നിര്‍ത്തിയ സംയോജകനായിരുന്നു സ്വാമി വിവേകാനന്ദന്‍. ,ഭാരതത്തില്‍ ആദ്യകാലത്ത് ജാതീയത ഇല്ലായിരുന്നു എന്നതിന്റെ തെളിവാണ് മത്സ്യപ്രവര്‍ത്തകനായ വേദവ്യാസന്റെ എഡിറ്റ് ചെയ്ത വേദങ്ങള്‍ ബ്രാഹ്മണര്‍ പഠിച്ചതും കാട്ടാളന്‍ ആയ വാല്‍മീകി രചിച്ച രാമായണം നമ്മുടെ പ്രമാണ ഗ്രന്ഥമായതും.
എന്നും പട്ടിണി പാവങ്ങളോട് കരുണ കാട്ടാനായിരുന്നു സ്വാമി ഉപദേശിച്ചത്. ഭാരതത്തിന്റെ ഉയര്‍ച്ച പാവങ്ങളുടെ ഉയര്‍ച്ചയായാണ് അദ്ദേഹം കണ്ടത്, വിദ്യാഭ്യാസം സിദ്ധിച്ച യുവജനതയോട് വിവേകാനന്ദന്‍ പറഞ്ഞത് നിങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് പഠിക്കാന്‍ ശേഷിയില്ലാത്തവരെ പഠിപ്പിക്കു, അവര്‍ക്കുവേണ്ടി ജീവിക്കു, ഇല്ലെങ്കില്‍ നിങ്ങളെ കാലം ദേശദ്രോഹികള്‍ എന്നാക്ഷേപിക്കും എന്നായിരുന്നു. ഇക്കാലത്തും ഇത് പ്രസക്തമാണ്. മറ്റുള്ളവരുടെ കൂടെ ചിലവില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കുന്നവര്‍ വിദ്യാഭ്യാസത്തിനുശേഷം തങ്ങള്‍ക്ക് കിട്ടിയ കഴിവ് കുറച്ച് കാലത്തേക്കെങ്കിലും ആ സമാജത്തിന് വേണ്ടി സമര്‍പ്പിക്കണം. അതാണ് ഏറ്റവും വലിയ ഈശ്വരപൂജ.
നാടിന് അനുകൂലമായ വികസനം ഉണ്ടാവണമെങ്കില്‍ ഭരണകര്‍ത്താക്കള്‍ ആധ്യാത്മിക തത്വങ്ങള്‍ മുറുകെപ്പിടിക്കണം. മോക്ഷം എന്നത് മരിക്കുമ്പോള്‍ കിട്ടുന്നതല്ല. സ്വന്തം കര്‍മ്മം കൊണ്ട് ജീവിച്ചിരിക്കുവാന്‍ നേടേണ്ടതാണെന്ന് സ്വാമിജി ഓര്‍മ്മിപ്പിക്കുന്നു. സമൂഹത്തെ ഈശ്വരനായിക്കണ്ട് സേവ ചെയ്യണം. അമ്മയേയും സഹോദരിയേയും തിരിച്ചറിയാതെ ചിലര്‍ കാട്ടിക്കൂട്ടുന്ന ആഭാസങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ നമ്മെ ഗ്രസിച്ചിരിക്കുന്ന സാംസ്കാരിക അപചയത്തില്‍ നിന്ന് പുറത്ത് വന്ന് ഭാരതീയ സാംസ്കാരിക മൂല്യങ്ങള്‍ മുറുകെപിടിക്കണം.എന്നാല്‍ മാത്രമേ 2020 ഭാരതത്തിന്റേതാക്കി മാറ്റാന്‍ കഴിയു.
(ആര്‍എസ്എസ് അഖിലഭാരതീയ സഹ പ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍ ജിയുടെ വിവിധ പ്രഭാക്ഷണങ്ങളിൽ നിന്നു )
No comments:
Post a Comment