അടിത്തറ ഇളക്കിയ തിരഞ്ഞെടുപ്പ്
കൊല്ലം: കൊല്ലം ജില്ലയിൽ ഇടതു വലത് മുന്നണി രാക്ഷ്ട്രീയത്തിന്റെ മേൽ കൊയ്മ അവസാനിക്കുന്ന തിരഞ്ഞെടുപ്പ് ആണിതെന്ന് രാക്ഷ്ട്രീയ നിരീഷകർ ചൂണ്ടി കാട്ടുന്നു. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആണ് ഇരു മുന്നണികൾക്കും തല വേദനയായി മാറിയിരിക്കുന്നത് യു ഡി എഫ് സംവിധാനത്തിൽ പ്രവർത്തകരുടെ അഭാവം ആയിരുന്നുവെങ്കിൽ എൽ ഡി എഫ് അനുഭാവികളുടെ നിസഹകരണമാണ് വോട്ടിങ് ശതമാനത്തിൽ ഉണ്ടായ കുറവിന് കാരണമായി വിലയിരുത്തുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിത്യസ്ത മായി ഇടതുമുന്നണിയോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഇടത് കേന്ദ്രങ്ങൾ
തുറന്ന് സമ്മതിക്കുന്നു. കോർപറേഷനിൽ ഉൾപ്പെടെയുണ്ടായ പോളിങ് ശതമാനത്തിലെ കുറവ്ഫലം നിർണയിക്കുമെന്ന് തിരിച്ചറിഞ്ഞ മുന്നണികൾ ബുധനാഴ്‌ച വൈകിട്ടുതന്നെ കണക്കുകൂട്ടലിലേക്ക് തിരിഞ്ഞിരുന്നു.
മൂന്ന് മുന്നണികളുംളുടെയും വാർഡ് തല കമ്മിറ്റികൾ യോഗംചേർന്ന് വോട്ട് ശതമാനം വിലയിരുത്തി. പോളിങ് ശതമാനത്തിലെ കുറവ്'നിർണായകമായ ചില വാർഡുകളിലെയും ഡിവിഷനുകളിലെയും ഫലത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2020ൽ 73.83 ശതമാനമായിരുന്നു പോളിങ്. ഇത്തവണ അത് 70.35 ശതമാനമായി കുറഞ്ഞത് വിജയമുറപ്പിച്ച പല സീറ്റുകളിലും തോൽവി ഭയക്കുകയാണ് ഇരുമുന്നണികളും 2020ലെ രാക്ഷ്ട്രീയ സാഹചര്യമല്ല ഇന്ന്
2020ൽ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത്
കൊവിഡ് ഭീതിയെത്തുടർന്ന് ഉടലെടുത്ത സാഹചര്യങ്ങൾ നിലനിന്നിട്ടും ഇതിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.
വോട്ട് ചേർക്കുന്നതിലും വോട്ട് ചെയ്യിക്കുന്നതിലും ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായിയെന്ന കണക്ക് കൂട്ടലിൽ ആണ് സിപിഎം.
ഇടതു ശക്തികേന്ദ്രങ്ങളിൽ
സിപിഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായതായി ജില്ലാ തലത്തിൽ തന്നെ സിപിഎം നേതൃത്വം വിലയിരുത്തുമ്പോൾ പല വാർഡുകളിലും കൃത്യമായ കണക്ക് കൊടുക്കാൻ സിപിഎം പ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല.
പാർട്ടികളുടെ സ്ഥിരം വോട്ടുകളിൽ ചോർച്ചയുണ്ടായതായി ഇടതുമുന്നണി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. വാർഡ് വിഭജനത്തെ സിപിഎം പ്രവർത്തകർ പഴിപറയുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്. പലയിടങ്ങളിലും ഡീലിമിറ്റേഷന്റെ ഭാഗമായി വെട്ടിക്കുറക്കലും കൂട്ടലുകളും വാർഡുകളിലെ വർധനയും ഉണ്ടായതിനാൽ ഫലം പ്രവചനാതീതമായതായും വിലയിരുത്തലുണ്ട്. ദൂരെസ്ഥലങ്ങളിൽ നിന്നും വോട്ടുചെയ്യാനെത്തിയപ്പോൾ ലിസ്റ്റിൽ പേരില്ലാതെ മടങ്ങിയവരും സ്ഥിരമായി വോട്ടുചെയ്തിരുന്ന ബൂത്തിൽനിന്നും ഡീലിമിറ്റേഷന്റെ ഭാഗമായി മറ്റു ബൂത്തുകളിലേക്ക് മാറിയവരും നിരവധിയാണ്. അതിനാൽതന്നെ വോട്ട് എവിടെയാണെന്ന് തിരിച്ചറിയാതെ വോട്ട് ചെയ്യാതെ മടങ്ങിയവരുമുണ്ടെന്ന് സ്ഥാനാർഥികൾ പറയുന്നു.ഇടതു വലതു
മുന്നണിക്കിടയിലെ ശീതസമരങ്ങൾ പലയിടത്തും വോട്ടൊഴുക്കിനെ സ്വാധീനിച്ചതായും ചില പ്രവർത്തകർ വിലയിരുത്തുന്നു. അതേസമയം, വോട്ടുമാറ്റം ഏത് ഭാഗത്തിലാണെന്ന് കൃത്യമായി മനസിലാക്കാനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും.
@ സംസ്ഥാനഭരണത്തിനെതിരായ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ഇത് എൻ ഡി എ യ്ക്ക് അനുകൂലമായി മാറിയെന്ന രാക്ഷ്ട്രീയ കാഴ്ചപ്പാട് ആണ് നിഷ്പക്ഷരാക്ഷ്ട്രീയ നിരീക്ഷകർക്ക് ഉള്ളത്.പത്തുവർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫ് സർക്കാരിനെതിരായ വികാരം
ജനങ്ങൾക്കിടയിൽ വലിയ ചലനങ്ങളുണ്ടായി.ഇടതു അണികളെ തന്നെ സ്വാധീനിച്ചതായും അതാണ് സിപിഎം വോട്ട് ബാങ്കിൽ വിള്ളൽ എന്നും
ശബരിമല വിഷയം ഉയർത്തി
ഭൂരിപക്ഷം വോട്ടുകൾ ബിജെപി
സമാഹരിച്ചതായി സിപിഎം നേതാക്കൾ കണക്ക് കൂട്ടുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ യു ഡി എഫിന്റെ സ്ത്രീ വിരുദ്ധ നിലപാടും
അങ്ങേയറ്റം സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിട്ടുള്ളതും
യുഡിഎഫിന്റെയും എൽ ഡി എഫിന്റെ യും തീവ്രമുസ്ലിം സംഘടനകളുമായി ഉള്ള ബന്ധവും തിരഞ്ഞെടുപ്പിൽ ചർച്ച യായതായി രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാട്ടുന്നു.