പരവൂർ : ജനക്ഷേമ പ്രവർത്തനങ്ങളോ വികസന പദ്ധതികളോ നടപ്പാക്കാത്ത ഗ്രാമ പഞ്ചായത്തിലൊന്നാണ് പൂതക്കുളം
പഞ്ചായത്ത്.രൂപവത്കൃതമായ കാലം മുതൽ ഇടത് ചേരിയിൽ നിൽക്കുന്ന പൂതക്കുളം ഗ്രാമപ്പഞ്ചായത്ത് ഭരിക്കാൻ ബിജെപി ഒരുങ്ങുന്നു. ഇടതു കോട്ടയിൽ വിള്ളലുണ്ടാക്കി വിജയം നേടാനുറച്ച് തന്നെ യാണ് ബിജെപി സ്ഥാനാർഥികൾ ശക്തമായ മത്സരവുമായി രംഗത്തുള്ളത്.
പഞ്ചായത്ത് ഭരണം നിലനിർത്താൻ ഇടതുമുന്നണി എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് പിറകെ രണ്ടാം സ്ഥാനത്തും
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിങ് നില ഉയർത്തി ഇടതുമുന്നണി പിന്നിലാക്കി യു ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്തും എത്തി വോട്ട് നിലവാരത്തിൽ സ്ഥായിയായ നിലയിലെത്തിയ എൻ ഡി എ ഇരുമുന്നണികളെയും പിന്നിലാക്കി തദേശ തിരഞ്ഞെടുപ്പിൽ 19വാർഡിലും ഒരു പോലെ മുന്നേറ്റം നടത്തി വിജയമുറപ്പിക്കുകയാണ്.
ഇടതുമുന്നണിയും കോൺഗ്രസും ബി.ജെ.പി.യും ചുവരെഴുത്തും പോസ്റ്റർ പതിക്കലുമൊക്കെയായി പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാണ്. കുടുംബയോഗങ്ങളിലും വീടുവീടാന്തരം കയറി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലുമാണ് ഇപ്പോൾ ബിജെപി സ്ഥാനാർഥികൾ ബിജെപിയ്ക്കായി
ഏറെ പുതുമുഖങ്ങൾ മത്സരിക്കുന്ന പൂതക്കുളത്ത് പ്രചാരണത്തിനു ചൂടേറെയാണ്. യുവതീയുവാക്കൾ മത്സരരംഗത്തുള്ളതാണ് മറ്റൊരു പ്രത്യേകത. കോൺഗ്രസിന്റെ സംഘടന സംവിധാനത്തിൽ കെട്ടുറപ്പ് ഇല്ലാത്തതും
ഏകോപനത്തിനും
നയിക്കാനും നേതാക്കൾ ഇല്ലാത്തതും കോൺഗ്രസിനെ പിന്നോട്ടടിക്കുന്നു.ഇടതു മുന്നണിയിൽ തന്നെ സിപിഎം ആധിപത്യം പുലർത്തുന്ന പൂതക്കുളത്ത് ഇക്കുറി സിപിഎം സീറ്റിങ് സീറ്റുകളിൽ ഉള്ള മെമ്പർമാർ തന്നെ റിബൽ സ്ഥാനാർഥികളുമായി രംഗത്ത് വന്നതോടെ പരുങ്ങലിൽ ആയ ഇടതുമുന്നണിയിൽ കലാപകൊടി ഉയർത്തി സിപിഐയും രംഗത്തുണ്ട്. നാളിതുവരെ പഞ്ചായത്ത് ഭരിച്ച സിപിഎമ്മിന്റെ വികസനവിരുദ്ധ നയങ്ങളും സംസ്ഥാനതലത്തിൽ പാർട്ടിക്കെതിരേ ഉയരുന്ന വിമർശനങ്ങളും ആരോപണങ്ങളും ഉയർത്തിക്കാട്ടി
സിപിഎമ്മിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ ബിജെപി ശക്തമായ പ്രചരണമാണ് ഇവിടെ നടത്തുന്നത്.
എന്നാൽ ഈ പ്രചാരണങ്ങൾക്കുമേലേ ഇവിടെ നേട്ടം കൊയ്യാമെന്ന ചിന്തയിലാണ്
സിപിഎം 9 വാർഡുകളിൽ ബി.ജെ.പി.യുംസിപിഎമ്മും നേർക്ക് നേർ എറ്റ്മുട്ടുമ്പോൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പലയിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ പരാജയം ഉറപ്പിച്ചു മത്സരരംഗത്തില്ല.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒന്നും രണ്ടും വോട്ടുകൾക്ക് മിക്ക വാർഡുകളിലും പരാജയപ്പെട്ട ബി.ജെ.പി. ഇക്കുറി പഞ്ചായത്ത് ഭരണം പിടിക്കുമെന്നുറപ്പിച്ചു ശക്തമായ പോരാട്ടത്തിലാണ്.
ഒന്നാം വാർഡായ കോട്ടുവൻകോണം ബിജെപിയുടെ സീറ്റിങ് സീറ്റാണു ഇവിടെ പൂതക്കുളം ഏരിയ പ്രസിഡന്റ് ബിജു നന്ദനം മത്സരിക്കുമ്പോൾ രണ്ടാം വാർഡായ മുക്കടയിൽ പരവൂർ മണ്ഡലം വൈസ്പ്ര സിഡന്റ് പാലോട്ട് കാവ് ശിവനും, കൂനം കുളത്ത് സുനിത. പി, വില്ലേജ് വാർഡിൽ
ബി ജെ പി ജില്ലാ കമ്മിറ്റി അംഗം
വി. കെ. സുനിൽ കുമാറും, പുത്തൻ കുളത്ത് എം.സലീം,ഈഴംവിളയിൽ ചിപ്പിചന്ദ്രൻ, പഞ്ചായത്ത് ഓഫീസ് ഷിജു. പി, എച്ച്. എസ്. വാർഡിൽ സംസ്ഥാന കൗൺസിൽ അംഗവും പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായ സജീഷ് അപ്പു മാങ്കൂട്ടം, ഊന്നി ൻമൂട് ശ്രീജ,പുന്നേക്കുളം വാർഡിൽ ബിന്ദു,
ഇടയാടിയിൽ ശ്രീജയ, മിനി സ്റ്റേഡിയം വാർ ഡിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാംരാജ്, നെല്ലേറ്റിൽ രശ്മി. ആർ, മാവിള ബിന്ദു, ഇടവട്ടം സന്ധൃ,കലയ്ക്കോട് വാർഡിൽ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ശ്യംചന്ദ്രൻ, പി എച്ച് ഡി വാർഡിൽ ദിലീപ് കുമാർ, പെരുങ്കുളം മജ്ഞു രാജ്, ഞാറോട് പ്രീതകുമാരി
എന്നിവർ മത്സരിക്കുന്നു.
പതിറ്റാണ്ടുകളായി എൽ ഡിഎഫ് ഭരിക്കുന്ന ഇവിടെ ഓരോ തെരഞ്ഞെടുപ്പിലും നിരവധി വാഗ്ദാനങ്ങളുമായാണ്
എൽഡിഎഫ് വോട്ടർമാർക്ക് മുന്നിലെത്തുക. ഈതട്ടിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞതിനാൽ ഈ തിരഞ്ഞെടുപ്പിൽ
മുന്നോട്ടുപോകാനാവില്ലെന്നുറപ്പ് വന്നതോടെ ഇടതു മുന്നണി പ്രതിരോധ ത്തിലായി.കേന്ദ്ര സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്ഥാപനങ്ങൾവഴി നടപ്പാക്കുന്ന പദ്ധതികൾപോലും യഥാസമയം ഏറ്റെടുക്കാൻ മടിക്കുകന്ന പഞ്ചായത്ത് ആണിത്. എല്ലാ മേഖലയിലും മുരടിപ്പ് മാത്രം. സ്വജനപക്ഷപാതവും അഴിമതിയും മാത്രമാണ് എൽ ഡിഎഫ് ഭരണസമിതിയുടെ മുഖമുദ്ര. പി എം എ വൈ പദ്ധതിയോട് പോലും നിഷേധാത്മക നിലപാടാണ് ഭരണസമിതിക്കുള്ളത്. കുടിവെള്ളക്ഷാമം പരിഹരിക്കാനോ കാർഷിക വിളകൾക്ക് ജലസേചന സൗകര്യമൊരുക്കാനോ
ഭരണസമിതി മുൻകൈയെടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ജനപക്ഷ നിലപാടുകളും പ്രവർത്തനങ്ങളും വിശദീകരിച്ചാണ് എൻ ഡി എ ഇത്തവണ വോട്ടർമാർക്ക് മുന്നിലെത്തുന്നത്.
No comments:
Post a Comment