ചാത്തന്നൂർ : എൻ ഡി എയുടെ തിരിച്ചു വരവ് കൊതിക്കുന്ന കല്ലുവാതുക്കലിൽ എൻ ഡി എ സഖ്യം നേരിടുന്നത് ഇൻഡി സഖ്യത്തിനെയാണ്. ബിജെപിയുടെ മുന്നേറ്റം തടയാൻ എൽ ഡി എഫും യു ഡി എഫും കൈകോർത്ത് നിൽക്കുന്ന ഇവിടെ രാക്ഷ്ട്രീയ കുടിലതയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് ഇൻഡി സഖ്യം.
ഇത്തിക്കര ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. 24 വാർഡുകളിലായി
ഏകദേശം 38 ച.കി.മീ. വിസ്‌തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ പഞ്ചായത്ത്. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയ കാർഷിക ഗ്രാമം.2020-ൽ അധികാരത്തിൽ എത്തിയ ബിജെപി ഭരണത്തെഇടതുവലത് മുന്നണി കൾ ചേർന്ന് ആവിശ്വാസ പ്രമേയം കൊണ്ട് വന്ന് അട്ടിമറിച്ചു കോൺഗ്രസ് ഭരണം കൊണ്ട് വന്ന ഇവിടെ ഇപ്പോൾ ജനങ്ങൾ
ബിജെപിയെ തിരിച്ചു കൊണ്ട് വന്ന് ബിജെപി മുന്നോട്ട് വച്ച വികസനത്തിനായി കൊതിക്കുകയാണ്.വികസനത്തിനായി സ്ഥിരതയുള്ള ബിജെപി ഭരണത്തിനായി വോട്ട് ചെയ്യാൻ ജനങ്ങൾ ഒരുങ്ങുകയാണ്. ജനങ്ങളെ ഒന്നായി കണ്ട ഭരണമാണ് ബിജെപിയുടെത് എന്ന് ജനങ്ങൾ പറയുന്നു.
സമഗ്രവികസനത്തിൻ്റെ രണ്ടര വർഷത്തെ കാലയളവിൽ ആരോഗ്യം, കൃഷി, ഭവനനിർമാണം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിലെല്ലാം മുന്നേറ്റം നടത്താൻ എസ്. സുദീപ നേതൃത്വം കൊടുത്ത ബിജെപി ഭരണസമിതിക്കായി. യുവാക്കൾ, വയോജനങ്ങൾ, വിദ്യാർഥികൾ എന്നിവരെ ഒരുപോലെ പരിഗണിച്ചു. സാധാരണക്കാർക്ക് വീടൊരുക്കാൻ , പിഎംഎവൈ പദ്ധതി ഉപയോഗപ്പെടുത്തി.
റോഡുകൾ നവീകരിച്ചു. യുവതയ്ക്കായി തൊഴിൽ മേളകൾ നടത്തി. തെരുവുനായ ശല്യം പരിഹരിക്കാനും എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാനും ജില്ലാ- ബ്ലോക്ക് പഞ്ചായത്തിൻ്റെ സംയുക്ത പദ്ധതി നടപ്പാക്കി.വനിതാ ശിശുസംരക്ഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻതൂക്കം നൽകി. കുടുംബശ്രീ മുഖേന ജാഗ്രതാസമിതികൾ രൂപീകരിച്ചു. അങ്കണവാടികൾ വഴി പോഷകാഹാരം, കുത്തിവയ്പ്‌പ്, ആരോഗ്യപോഷണ വിദ്യാഭ്യാസം എന്നിവ നടത്തി. നെൽകൃഷിക്ക് പുറമെ തെങ്ങ്, റബർ, വാഴ, കുരുമുളക്, പച്ചക്കറികൾ, കാപ്പി, കൊക്കോ എന്നീ കൃഷിക്കും പ്രോത്സാഹനംനൽകി. ബിജെപി ഭരിച്ചിരുന്ന സമയത്തെ
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ ഡി എ വോട്ട് തേടുന്നത്.24വാർഡു കളിലും മുൻ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അടുക്കും ചിട്ടയുമുള്ള പ്രവർത്തനത്തിലൂടെയാണ് ബിജെപി മുന്നോട്ടു പോകുന്നത് കല്ലുവാ തുക്കലിൽ ബിജെപി വികസനത്തിന്റെ രാക്ഷ്ട്രീയത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
No comments:
Post a Comment