കൊട്ടിയം: നിർമ്മാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവത്തിൽ പരിഹാരം നടപടികൾക്കൊരുങ്ങി ദേശീയപാത അതോറിറ്റി. വയഡക്ടോ പാലമോ പണിയുക മാത്രമാണ് പോംവഴിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ നിലവിൽ മണ്ണിട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന പാത പൂർണ്ണമായും പൊളിച്ചുമാറ്റേണ്ടി വരും. 276 മീറ്റർ ഭാഗത്താണ് ഇപ്പോൾ തകർച്ച കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ . മൈലക്കാട്അണ്ടർപാസിനെ നിലവിലുള്ള അണ്ടർപാസുമായി ബന്ധിപ്പിക്കുന്ന 400 മീറ്റർ നീളമുള്ള സംയോജിത ഘടനയിലുള്ള ഒരു പാലം നിർമിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ സമ്മതിച്ചു. മണ്ണിന്റെ ഘടന മനസ്സിലാക്കുന്നതിൽ പ്രധാനമായും പിഴവ് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് നിർമാണ സമയത്തുതന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്. ഇത്തരത്തിൽ വയലിൽ ഉയർത്തിയ റോഡ് താഴ്ന്നതാണ് റോഡ് തകരാനിടയാക്കിയത്. നേരത്തെ തകർന്നിരുന്ന റോഡിന് മീറ്ററുകൾക്കപ്പുറത്ത് ഇന്നും തകർച്ച സംഭവിച്ചിരുന്നു. പ്രധാന റോഡിൻ്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞുവീണത്.
@ നിർമാണവേളയിൽ മണ്ണിടിച്ചിൽ ഒഴിവാക്കാൻ കർശന നിബന്ധനകളാണ് ദേശീയ ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മിക്കയിടത്തും ഇവ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തേ ആരംഭിച്ച നിർമാണപ്രവൃത്തികൾ ആയതിനാൽ പുതിയ നിർദേശങ്ങളിൽ കടുംപിടിത്തം വേണ്ടെന്നാണ് അധികൃതരുടെ നിലപാട്. മണ്ണിടിച്ചിൽ തടയാൻ ടോപ്പോഗ്രഫിക്കൽ സർവേ നിർബന്ധമാണ്. വിവിധ തരത്തിലെ മണ്ണിൻ്റെ ഘടനാപരിശോധന നടത്തുകയും മണ്ണൊലിപ്പ് തടയാനുള്ള നിബന്ധനകൾ പാലിക്കുകയും വേണം. നിർമാണം നടക്കുന്ന സ്ഥലത്തിന്റെ 300 മീറ്റർ പരിധിയിൽ ലൈഡാർ ഡ്രോൺ സർവേ നടത്തുകയും മണ്ണിടിച്ചിൽ സാധ്യത പരിശോധിക്കുകയും വേണം. മുൻകാല സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കിയും മണ്ണിടിച്ചിൽ സാധ്യത വിലയിരുത്തണം. നാഷണൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ പഠനങ്ങളും അടിസ്ഥാനമാക്കിവേണം വിശദ പദ്ധതിരേഖ തയ്യാറാക്കേണ്ടത്. ജിയോളജിക്കൽ, ജിയോടെക്നിക്കൽ, പഠനങ്ങൾ നിർബന്ധമാണ്. ഉപരിതലം ഏറ്റവും കൂടുതൽ ദുർബലമാകാൻ സാധ്യതയുള്ള മഴക്കാലത്തുവേണം ജിയോടെക്നിക്കൽ പഠനം നടത്തേണ്ടത്. നിർമാണവേളയിലെ അപകടങ്ങൾ ഒഴിവാക്കാനും കർശനവ്യവസ്ഥകളുണ്ട്. വെള്ളം ഒലിച്ചുപോകാനുള്ള സൗകര്യം നിർമാണവേളയിൽ ഉണ്ടായിരിക്കണം. നീക്കംചെയ്യുന്ന മണ്ണും കല്ലും മറ്റ് അവശിഷ്‌ടങ്ങളും പാരിസ്ഥിതികപ്രശ്ങ്ങൾ ഉണ്ടാകാത്തവിധത്തിൽ മാറ്റണമെന്നും വ്യവസ്ഥയുണ്ട്.
@ വിശ്രമം ഇല്ലാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥർ
അപകടം നടന്ന സമയം മുതൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് കെ എസ് ഇ ബി അധികൃതർ കൊട്ടിയം സബ്സ്സ്റ്റേഷനിലേക്ക് പോകുന്ന 33 kv ലൈനിന്റെ പ്രധാന
പോസ്റ്റുകൾ ആണ് അപകടത്തിൽ മറിഞ്ഞത് ഒപ്പം മറ്റ് പോസ്റ്റുകളും ചരിഞ്ഞ
തോടെ കെ എസ് ഇ ബി പ്രതിരോധത്തിലായി യുദ്ധകാലാടിസ്ഥാനത്തുള്ള നിർമ്മാണ പ്രവൃത്തികളാണ് നടന്ന് വരുന്നത്
@ വട്ടം ചുറ്റി ജനങ്ങൾ
ദേശീയപാതയുടെ തകർച്ചയോടെ ജനങ്ങളുടെ നിത്യ ജീവിതവും താളം തെറ്റി നിത്യവും ഇത് വഴി കടന്ന് പോകുന്ന സ്കൂൾ ബസുകൾ അടക്കമുള്ള വാഹനങ്ങൾ പുതിയ വഴികൾ തേടിയതോടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി
കൊട്ടിയം ജംഗ്ഷൻ തിരിഞ്ഞ് കണ്ണനല്ലൂർ വഴി മൈലക്കാടും തീരദേശം വഴിയും യാത്ര
ചെയ്തതോടെ പ്രൈവറ്റ് ബസുകളുടെ സമയക്രമം തെറ്റി പലതും മൈലക്കാടും കൊട്ടിയത്തും ഓട്ടം അവസാനിപ്പിച്ചു. കെഎസ് ആർ ടി സി ബസ് സർവീസുകളും മുടങ്ങിയതായി ചാത്തന്നൂർ ഡിപ്പോ അധികൃതർ അറിയിച്ചു.
@ നിർമ്മാണ പ്രവൃത്തികൾ ധ്രുതഗതിയിൽ
ദേശീയപാതയുടെ തകർന്ന ഭാഗത്തെ നിർമ്മാണ പ്രവൃത്തികൾ ധ്രുതഗതിയിൽ നടക്കുകയാണ് മണ്ണ് പൂർണ്ണമായും മാറ്റി കൊണ്ട് തകർന്ന സർവീസ്
റോഡ് നിർമ്മിക്കാനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഇന്ന് താത്കാലിക സർവീസ്
റോഡ് നിർമ്മാണം പൂർത്തിയാക്കി വാഹനങ്ങൾ കടത്തി വിടുമെന്ന് കബനി അധികൃതർ അറിയിച്ചു.
No comments:
Post a Comment