Tuesday, 9 December 2025

തിരഞ്ഞെടുപ്പ് മൂഡ് കഴിഞ്ഞു നാട് ക്രിസ്തു മസ് മൂഡിലേക്ക്.

തിരഞ്ഞെടുപ്പ് മൂഡ് കഴിഞ്ഞു നാട് ക്രിസ്തു മസ് മൂഡിലേക്ക്.

കൊല്ലം: തിരഞ്ഞെടുപ്പ് മൂഡിലായിരുന്ന നാടും നഗരവും  ക്രിസ്തുമസ് മൂഡിലേക്ക് മാറുകയാണ്. അതിന് മുന്നോടിയായി നാടെങ്ങും നക്ഷത്ര വിസ്മ‌യമൊരുക്കി ക്രിസ്‌മസ് വിപണി ഉണർന്നു. ക്രിസ്‌മസ്‌ ട്രീയും പുൽക്കൂടും സാന്താക്ലോസും എൽ ഇ ഡി സ്റ്റാറുകളുമെല്ലാം കടകളിൽ നിരന്നുതുടങ്ങിയിട്ടുണ്ട്. മഴത്തുള്ളി ലൈറ്റുകൾ, ട്രീ ലൈറ്റുകൾ, ബൾബ് ലൈറ്റുകൾ തുടങ്ങിയവയാണ് വിപണിയിലെ പുതിയ ട്രെൻഡുകൾ.
 ഇവക്ക് 100 രൂപ മുതലാണ് വില.
പുൽക്കൂടൊരുക്കാൻ സമയം ഇല്ലാത്തവർക്കായി റെഡിമെയ്ഡ് പുൽക്കൂടുകളും ക്രിസ്‌മസ് ട്രീകളും ലഭ്യമാണ്. വിലയൽപ്പം കൂടുമെങ്കിലും മെറ്റലിലും ഫൈബറിലും പനയോലയിലും പ്ലാസ്റ്റിക്കിലും മൾട്ടിവുഡിലും ഇത്തവണ പുൽക്കൂടുകൾ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്.
ഫൈബർ പുൽക്കൂടിനാണ് ഇത്തവണ ആവശ്യക്കാർ ഏറെയുളളത്. 200 രൂപ മുതലാണ് വില. പുൽക്കൂട്ടിൽ വെക്കാവുന്ന രൂപങ്ങളുടെ സെറ്റിന് 200 രൂപ മുതൽ 5,000 രൂപ വരെ വിലയുണ്ട്. അഞ്ച് ഇഞ്ച് മുതൽ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്. 250 രൂപ മുതൽ 1,400 വരെയാണ് വില.  എൽഇഡി ' നക്ഷത്രങ്ങൾ തന്നെയാണ്  താരങ്ങൾ. ഏതാനം വർഷങ്ങളായി വിപണി പിടിച്ചടക്കിയ എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. ക്രിസ്മസ് ട്രീയുടെയും ക്രിസ്മസ് പാപ്പയുടെയും രൂപത്തിൽ എൽഇഡി നക്ഷത്രങ്ങൾ വിപണിയിലുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയതിന് 800 നു മുകളിൽ പോകും. കാണുമ്പോൾ ഗ്ലാസു പോലെ തോന്നുന്ന സെറാമിക് എൽഇഡി നക്ഷത്രങ്ങളാണ് കൂട്ടത്തിലെ പുതുമുഖം. കൂടാതെ എൽഇഡി മാല ബൾബുകളുമുണ്ട്. സാധാരണ ഡിസൈൻ വിട്ട് പൂക്കളുടെയും ബോളിന്റെയും ആകൃതിയിലാണ് പുതിയ മാലബൾബുകൾ എത്തിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുന്നത് കൊണ്ട് വിപണിയിൽ ഇതിന്റെ കച്ചവടവും വർധിച്ചിട്ടുണ്ട്. എൽഇഡി സ‌ാറുകളോടു മത്സരിക്കാൻ പുത്തൻ കടലാസ് നക്ഷത്രങ്ങളും ഒരുങ്ങിയിട്ടുണ്ട്. രൂപത്തിൽ വലിയ മാറ്റമില്ലന്നേയുള്ളൂ. ഗ്ലാസ് പേപ്പറിലും ഗ്ലിറ്ററിങ് പേപ്പറിലും തിളങ്ങി അവ ആകർഷകമാകുന്നു. 20 രൂപ മുതൽ 500 രൂപ വരെ പോകുന്നു കടലാസ് നക്ഷത്രങ്ങളുടെ വില.നക്ഷത്രങ്ങളോടൊപ്പം തന്നെ ക്രിസ്മസ് ട്രീക്കും പുൽക്കൂടൊരുക്കാനുള്ള രൂപങ്ങൾ അടങ്ങുന്ന സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്. 200 രൂപ മുതലാണ് ക്രിസ്‌മസ് ട്രീകളുടെ വില ആരംഭിക്കുന്നത്. അത് 2000 വരെ പോകാം. സെറ്റുകൾക്ക് 200 മുതൽ 1500 രൂപ വരെയാണ് ഏകദേശ വില. ചുവന്ന നിറത്തിലുള്ള പാപ്പാ ഉടുപ്പിനും മുഖം മൂടിക്കും ആവശ്യക്കാർ ഇപ്പോഴില്ലെങ്കിലും 
വരും ദിവസങ്ങളിൽ വിൽപന വർധിക്കും. 300 മുതൽ 1200 വരെയാണ് അവയുടെ വില. ക്രിസ്മസിന് ഒഴിച്ചുകൂടാനാവാത്ത ഉൽപന്നമായിരുന്ന ക്രിസ്മസ് കാർഡുകൾക്ക് ഇപ്പോൾ ആവശ്യക്കാർ തീരെയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സോഷ്യൽ മീഡിയ കാലത്ത് ക്രിസ്മ‌സ് സന്ദേശങ്ങൾ അയയ്ക്കാൻ ആരും കാർഡുകൾ വാങ്ങി കഷ്ടപ്പെടില്ല. എന്നാൽ ക്രിസ്മമസ് ഫ്രണ്ടിനും മറ്റും നൽകാൻ ചെറിയ കാർഡുകളും ചെറിയ പേപ്പർ നക്ഷത്രങ്ങളും ചിലർ വാങ്ങാറുണ്ട് എന്നും കച്ചവടക്കാർ പറയുന്നു.


No comments:

Post a Comment