Monday, 1 December 2025

സി പി ഐ പരവൂർ മണ്ടലം കമ്മിറ്റിയിൽ വിഭാഗിയത രൂക്ഷമായി മുതിർന്ന നേതാവ് പാരിപ്പള്ളി എസ്. രാജീവ് മണ്ടലം സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട്പാർട്ടിയിൽ നിന്നും രാജിവച്ചു.

ചാത്തന്നൂർ: സി പി ഐ  പരവൂർ മണ്ടലം  കമ്മിറ്റിയിൽ വിഭാഗിയത രൂക്ഷമായി മുതിർന്ന 
നേതാവ് പാരിപ്പള്ളി എസ്. രാജീവ്  മണ്ടലം സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട്പാർട്ടിയിൽ നിന്നും രാജിവച്ചു. നിലവിൽ  സി പി ഐ പാരിപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും എ.ഐ കെ എസ് കൊല്ലം ജില്ലാ കമിറ്റി അംഗം കിസാൻ സഭ പരവൂർ മണ്ടലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ ആക്ടിങ്ങ് പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. സി പി ഐ പാർട്ടി പരവൂർ മണ്ടലം സെകട്ടറിയുടെ
നേതൃത്വത്തിൽ  വിവിധ മേഖലകളിൽ നടത്തി വരുന്ന അഴിമതികളും പാരിപ്പള്ളി 
മെഡിക്കൽ  കോളേജിൽ നടന്ന താത്കാലിക നിയമനങ്ങളിൽ അഴിമതി  നടന്നതായും ആരോപിക്കുബോൾ  മണ്ടലം സെക്രട്ടറി ഇളംകുളം സഹകരണ ബാങ്കിൽ ഡയറക്ടർ ബോർഡ് അംഗമായിരുന്ന സമയത്ത് ഭൂമി വാങ്ങിയതിൽ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പും ഇതേ ബാങ്കിൽ നടന്ന ലോൺ തിരിമറികൾ അന്വേഷിക്കണമെന്ന ആവശ്യവും ഇദ്ദേഹം ഉയർത്തുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ കോഴ വാങ്ങി സീറ്റ് വില്പന നടത്തി കല്ലുവാതുക്കൽ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സാധ്യതയ്ക്ക് മങ്ങലേല്പിച്ചെന്നും പാരിപ്പള്ളി. എസ്.രാജീവ് ആരോപിക്കുന്നു. വരും ദിനങ്ങളിൽ സഹപ്രവർത്തകരുമായി ആലോചിച്ച്  നടപടികൾ കൈകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment