Tuesday, 30 August 2022

ഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്യുക..

ഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്യുക..
ഏതു കർമ്മവും ഈശ്വര അർപ്പണമായീ ചെയ്യുമ്പോൾ കർമ്മ ബന്ധനത്തിൽ ആത്മാവ് അകപ്പെടുന്നില്ല....
    ഇന്ന് നാം പ്രവർത്തിക്കുന്ന ഏതു കർമ്മവും ആത്മാവിൻ്റെ സംസ്ക്കാരം ആയിരുന്നു...മുജ്ജന്മ വാസന തന്നെയാണ് നാമദേഹത്തിനു ലഭിച്ച ഓരോ കഴിവുകളും...
അത് ആത്മാവിൽ അന്തർലീനമായ  സംസ്ക്കാരമാകുന്നു..

     ഫലേഛയില്ലാതെ  ചെയ്യുന്ന ഏതു കർമ്മവും ഈശ്വര സവിധത്തിൽ ചേരുന്നു...
നമ്മിൽ ആത്മസംതൃപ്തി  നൽകുന്ന  പ്രവൃത്തികൾ  ശരിക്കും ആസ്വദിക്കുന്നത് ആത്മാവ് തന്നെയാണ്...മനസ്സിലൂടെ ബുദ്ധിയിലൂടെ....

      സൂര്യന്  ഒന്നിനോടും വിവേചനം ഇല്ല...
അതുപോലെ തന്നെയാണ്  ഈശ്വരന്..
സ്ഥിതി പാലകനായ ഈശ്വരൻ്റെ ദൃഷ്ടി എത്താത്ത ഇടം പ്രപഞ്ചത്തിൽ ഇല്ല...
അഥവാ പ്രപഞ്ചം തന്നെയാണ് ഈശ്വരൻ..

     ഇന്ന് നാം ചെയ്യുന്ന കർമ്മം നാളെ കർമ്മ ഫലമായി നമ്മിലേക്ക് തന്നെ തിരിച്ചു വരും...
സത് കർമ്മത്തിനു സുഖവും ദുഷ്‌ക്കർമ്മത്തിന് ദുഃഖ ദുരിതവും നാം അനുഭവിക്കും ..അത് നിയതിയുടെ തീരുമാനം ആണ്..

     ആത്മാവിൻ്റെ ഏക ബന്ധു ഈശ്വരൻ മാത്രമാണ്....
  ഈശ്വരനിൽ മനസർപ്പിച്ച് ചെയ്യുന്ന  കർമ്മങ്ങൾ ഈശ്വരനിൽ ചേരുന്നു...
പുണ്യ കർമ്മങ്ങളുടെ ഫലം ഈശ്വരൻ നമുക്ക് സുകൃതമായി നൽകുന്നു...
   ദുഷ്‌ക്കർമ്മങ്ങൾ ഒരിക്കലും ഈശ്വരനിൽ ചേരുന്നില്ല..അത് ദുരിതമായി നാമ ദേഹത്തെ വേട്ടയാടും...

     നമ്മുടെ കർമ്മ ഫലം തന്നെയാണ് വിധിയായി നാം അനുഭവിക്കുന്നത്....
 ഒരുപാട് ദുഷ്ക്കർമ്മങ്ങൾ ചെയ്തു കൂട്ടിയിട്ട് ഈശ്വരാ ഇതാണോ എൻ്റെ വിധി എന്ന് പഴിച്ചിട്ട് എന്താണ് കാര്യം..
കർമ്മഫലത്തിൽ നിന്നും ആരും മുക്തരല്ല...
ഇന്ന് ഞാൻ ആണ് എങ്കിൽ നാളെ നീ അനുഭവിച്ച് തന്നെയാകണം..
 
    ദുരിതകയത്തിൽ വീണിട്ട് അല്ല നാം ഈശ്വരനെ വിളിക്കേണ്ടത്...
  സദാ ഈശ്വര സ്മരണ ചെയ്യുക...ഈശ്വര നാമം ജപിക്കുക...
  ചെയ്തു പോയ തെറ്റുകൾക്ക് ക്ഷമ ചോദിച്ചു പ്രായശ്ചിത്തം ചെയ്യുക...
കർമ്മ ഫലത്തിൻ്റെ കാഠിന്യം കുറച്ച് ഈശ്വരൻ നമ്മെ കാത്തു രക്ഷിക്കും...
    എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലാവർക്കും നന്മകൾ നേരുന്നു...നന്ദി..vasantha tk..thrissilery... ഓം നമോ നാരായണായ...

ബാലാരിഷ്ടത മാറ്റാന്‍ സൗന്ദര്യലഹരി

🌸ബാലാരിഷ്ടത മാറ്റാന്‍ സൗന്ദര്യലഹരി🌸

🌸ജനിച്ച ഉടനെ തന്നെ കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹപീഡയാണ് ബാലാരിഷ്ടത. എട്ടു വയസ്സുവരെയാണ് ബാലാരിഷ്ടത അനുഭവപ്പെടുക. സാധാരണയായി ബാല്യത്തിലെ പലതരത്തിലുള്ള രോഗപീഡകളും എട്ടു വയസ്സിനകം മാറുന്നതായി കണ്ടു വരുന്നു.
ഇത്തരം ബാലാരിഷ്ടതയ്ക്കു കാരണം പിതാമഹന്മാരുടെ ദുഷ്കര്‍മ്മങ്ങള്‍ ആണ്. പന്ത്രണ്ട് തലമുറകളില്‍ ഉള്ളവര്‍ ചെയ്ത പുണ്യ പാപ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും. അച്ഛനമ്മമാരുടെ ജാതകത്തിലെ സര്‍പ്പകോപവും മറ്റൊരു കാരണമാണ്.

ബുദ്ധി വേണ്ടത്ര തെളിയാതിരിക്കുക, അരുചി കാരണം ആഹാരത്തോട് വെറുപ്പ്, ഉറക്കമില്ലായ്മ, പന്ത്രണ്ട് മണിക്കൂര്‍ ആയിട്ടും കരയാതിരിക്കുക, കണ്ണ് തുറക്കാതിരിക്കുക, ചെവി കേള്‍ക്കാതിരിക്കുക, ജനനേന്ദ്രിയങ്ങളുടെ തകരാറുകള്‍, സംസാരശേഷി കുറയുക, തല തൊട്ടാല്‍ തൊട്ടിടം കുഴിഞ്ഞുപോകുക മുതലായവ ഗ്രഹപീഡയുടെ ലക്ഷണങ്ങളാണ്.

ഗ്രഹപീഡയില്‍ നിന്ന് രക്ഷയ്ക്കായി ആദിശങ്കരാചാര്യ വിരചിതമായ സൗന്ദര്യലഹരിയിലെ മുപ്പത്തിയെട്ടാമത്തെ ശ്ലോകം കുഞ്ഞിനെ തൊട്ടിരുന്നു അമ്മ ജപിക്കുക. ആയുരാ രോഗ്യസൗഖ്യം വന്നുചേരും. സംശയം ഒട്ടും വേണ്ട.

🌸സമുന്മീലത് സംവിത് കമലമകരന്ദൈകരസികം
ഭജേ ഹംസദ്വന്ദ്വം കിമപിമഹതാം മാനസചരം!
യദാ ലാപാദഷ്ടാദശഗുണിതവിദ്യാപരിണതി -
ര്യദാദത്തേ ദോഷാല്‍ ഗുണമഖിലമദ്ഭ്യഹ പയ ഇവ🌸

🌸അല്ലയോ മഹാദേവീ ! വികസിച്ചിരിക്കുന്ന അറിവാകുന്ന താമരപ്പൂവിലുള്ള പൂന്തേനില്‍ മുഖ്യ രസത്തോടു കൂടിയതും മഹാന്മാരുടെ മനസ്സാകുന്ന മാനസസരസ്സില്‍ സഞ്ചാരിക്ക ശീലമായുള്ളതും അനിര്‍വാച്യവുമായ ഹംസമിഥുനത്തെ ഞാന്‍ ഭജിക്കുന്നു. യാതൊരു ഹംസമിഥുനത്തിന്‍റെ ആലാപം പതിനെട്ടുവിധ വിദ്യാരൂപമായി പരിണമിച്ചിരിക്കുന്നു? ആ മിഥുനം ജലത്തില്‍ നിന്ന് ക്ഷീരത്തെ എന്നപോലെ ദോഷത്തില്‍ നിന്ന് നിഖില ഗുണത്തെയും ആദാനം ചെയ്യുന്നു🌸

ട്രാഫിക് പരവൂർ

പരവൂർ: നഗരത്തിലെ വൺവേ സംവിധാനം അവതാളത്തിലായിട്ടും അധികാരികൾ കണ്ണടയ്ക്കുന്നതായി പരാതി. ഒല്ലാൽ ബൈപാസ് റോഡിലും എസ്എൻവി സമാജം റോഡിലും, എസ്എൻവി സ്കൂളിനു മുന്നിലൂടെയുള്ള റോഡിലെയും വൺവേ സംവിധാനമാണ് താറുമാറായി കിടക്കുന്നത്. നഗരത്തിൽ നഗരസഭ പുതിയ ഗതാഗത പരിഷ്കരണം കൊണ്ടുവന്നെങ്കിലും എതിർപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവ നടപ്പിലാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. 
എന്നാൽ വൺവേ സംവിധാനം നടപ്പിലാക്കാൻ പൊലീസിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയില്ല. ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ പൊലീസ് സഹകരിക്കുന്നില്ലെന്നും നഗരസഭയുടെ പരാതിയുണ്ട്. നഗരത്തിൽ നഗരസഭ സ്ഥാപിച്ചിട്ടുള്ള വൺവേ ബോർഡുകൾ വകവയ്ക്കാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. നഗരത്തിലെ വൺവേ സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

@കാൽനടയാത്രകാർക്ക് ഭീഷണിയായി
ഇരുചക്രവാഹനങ്ങൾ.

സ്കൂൾ സമയങ്ങളിൽ ചീറിപ്പാഞ്ഞു പോകുന്ന ഇരുചക്ര വാഹനങ്ങളാണ് അപകടഭീഷണി ഉണ്ടാക്കുന്നത്. ക എസ്എൻവി സ്കൂളിനു സമീപം വൺവേ തെറ്റിച്ചു വരുന്ന ബൈക്കുകൾ ദിനംപ്രതി അപകടങ്ങൾ ഉണ്ടാക്കുകയാണ്.
രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിലാണ് ബൈക്കുകൾ വൺവേ തെറ്റിച്ച് ചീറിപ്പാഞ്ഞ് പോകുന്നത്. ഇത് വിദ്യാർഥികളെയും മറ്റ് കാൽനടയാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു.

പൊതുവേ തിരക്കുള്ള നഗരമാണ് പരവൂർ . ഉത്സവസമയമായാൽ അവസ്ഥ പറയുകയുംവേണ്ട

പരവൂർ: പൊതുവേ തിരക്കുള്ള നഗരമാണ് പരവൂർ . ഉത്സവസമയമായാൽ അവസ്ഥ പറയുകയുംവേണ്ട. തിരക്കോട് തിരക്കായിരിക്കും. എന്നാൽ ഈ ഗതാഗതപ്രശ്നങ്ങളും തിരക്കും പരിഹരിക്കാനുള്ള നടപടി മാത്രം ഉണ്ടാവുന്നില്ല. പരസ്പരം പഴിചാരി നഗരസഭയും പോലീസും കൈമലർത്തുമ്പോൾ ഇതിനുള്ളിൽ ദുരിതമനുഭവിക്കുന്നത് നഗരവാസികളാണ്. നഗരസഭയുടെ ട്രാഫിക് കമ്മിറ്റിയുടെ പരിഷ്കാരങ്ങൾ ഒന്നും തന്നെ പോലിസ് നടപ്പാക്കുന്നില്ല എന്നാണ് നഗരസഭയുടെ പരാതി.
 ടൗണിൽ പാർക്കുചെയ്യുന്ന വാഹനങ്ങളുടെ എണ്ണം നാൾക്കുനാൾ
വർധിക്കുകയാണ്. ടൗണിലെ
പാതയോരങ്ങൾ നിറഞ്ഞു കവിഞ്ഞതോടെ പാർക്കിങ്
വാഹനങ്ങളുടെ നിര മറ്റ്റോ ഡുകളിലേക്ക് നീളുന്നു. ടൗണിലെ റോഡിന്റെ ഓരങ്ങളിൽ
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് 
അധികവും പാർക്കുചെയ്യുന്നതെങ്കിൽ
ചെറു റോഡുകളുടെ വശങ്ങളിൽ ഇരുചക്രവാഹനങ്ങളും കാറുകളും
വലുതും ചെറുതുമായ വാഹനങ്ങളും 
 നിരനിരയായി പാർക്കുചെയ്യുകയാണ്. അനധികൃതമായ പാർക്കിങ്
വൻഗതാഗതതടസ്സമുണ്ടാകുന്നു. വിവിധ കേന്ദ്രങ്ങളിലേക്കും
ഓഫീസുകളിലേക്കും പോകുന്നവർ ഇവിടെ അതിരാവിലെത്തന്നെ അവരവരുടെ വാഹനങ്ങൾ നിർത്തിയിട്ട് പോകുകയാണ്. പിന്നീട് വരുന്നവർ ബാക്കിയുള്ള സ്ഥലങ്ങളിൽ നിർത്തിയിട്ട് പോകും. രാത്രിയാണ് ഉടമകളെത്തി അവരവരുടെ വാഹനങ്ങൾ തിരികെ കൊണ്ടുപോകുന്നത്. രാവിലെമുതൽ രാത്രിവരെ പാർക്കിങ് വാഹനങ്ങളെക്കൊണ്ട് റോഡിന്റെ വശങ്ങൾ നിറയും. പുറ്റിങ്ങൽ ഗ്രൗണ്ടിൽ 
 വാഹനങ്ങളുടെ നിരയുണ്ടാകും. റോഡിന്റെ വശങ്ങൾ പാർക്കിങ് വാഹനങ്ങൾ കൈയടക്കിയതോടെ കാൽനടയാത്രക്കാരാണ് കൂടുതലും വലയുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് വശംനൽകാൻ ഡ്രൈവർമാർക്കും കഴിയാതെവരുന്നു.
കാൽനടയാത്രക്കാരാണ്
റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ മാറിനിൽക്കാനിടമില്ലാതെ 
 കൂടുതലും 
ബുദ്ധിമുട്ടനുഭവിക്കുന്നത്. 
പരവൂർ ടൗണിലെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. നഗരത്തിലെ റോഡുകൾ പുനർനിർമ്മാണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. മഴ പെയ്താൽ നഗരഹൃദയത്തിൽ 
രൂപപ്പെടുന്ന വെള്ളകെട്ട് കാൽ നടയാത്ര പോലും ദുഷ്‌കരമാക്കുകയാണ്.


@ അനധികൃത പാർക്കിങ് നഗരത്തിൽ
രൂക്ഷമാകുമ്പോൾ പോലീസ്
തോന്നിയപടിയാണ് കാര്യങ്ങൾ
പലപ്പോഴും കൈകാര്യംചെയ്യുന്നത്.
നഗരത്തിലെ ട്രാഫിക്ക് കൃത്യമായി കൈകാര്യം ചെയ്യാൻ പോലീസിന് കഴിയാതെ വരികയും 
നഗരസഭ പലപ്പോഴും ഇതിൽ
ഇടപെടാതിരിക്കുകയും ചെയ്യുകയാണ്.
ഓണം അടുത്തതോടെ
വരുംദിവസങ്ങളിൽ പരവൂരിലെ
ഗതാഗതക്കുരുക്കുകൾ കൂടുതലാകും.
പരിഹരിക്കാനുള്ള നടപടി
ഗതാഗത പ്രശ്നങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.

@ കൂടുതൽ പാർക്കിങ് സൗകര്യം

കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ നഗരത്തിൽ ഒരുക്കുകയും കൃത്യമായ ട്രാഫിക് നിയന്ത്രണങ്ങൾ ഇവിടെ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
എല്ലാതവണയും ചെയ്യുന്നത് പോലെ ട്രാഫിക് അവലോകന യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുകയും അവ പിന്നീട് നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന പതിവ് തുടർന്നാൽ അത്  പരവൂരിലെ ഓണവിപണിയെ സാരമായി ബാധിക്കും.

@ നഗരത്തിലെ വൺവേ സംവിധാനം അവതാളത്തിലായിട്ടും അധികാരികൾ കണ്ണടയ്ക്കുന്നതായി പരാതി. ഒല്ലാൽ ബൈപാസ് റോഡിലും എസ്എൻവി സമാജം റോഡിലും, എസ്എൻവി സ്കൂളിനു മുന്നിലൂടെയുള്ള റോഡിലെയും വൺവേ സംവിധാനമാണ് താറുമാറായി കിടക്കുന്നത്. നഗരത്തിൽ നഗരസഭ പുതിയ ഗതാഗത പരിഷ്കരണം കൊണ്ടുവന്നെങ്കിലും എതിർപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവ നടപ്പിലാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. 
എന്നാൽ വൺവേ സംവിധാനം നടപ്പിലാക്കാൻ പൊലീസിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയില്ല. ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ പൊലീസ് സഹകരിക്കുന്നില്ലെന്നും നഗരസഭയുടെ പരാതിയുണ്ട്. നഗരത്തിൽ നഗരസഭ സ്ഥാപിച്ചിട്ടുള്ള വൺവേ ബോർഡുകൾ വകവയ്ക്കാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. നഗരത്തിലെ വൺവേ സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

@കാൽനടയാത്രകാർക്ക് ഭീഷണിയായി
ഇരുചക്രവാഹനങ്ങൾ.

സ്കൂൾ സമയങ്ങളിൽ ചീറിപ്പാഞ്ഞു പോകുന്ന ഇരുചക്ര വാഹനങ്ങളാണ് അപകടഭീഷണി ഉണ്ടാക്കുന്നത്. ക എസ്എൻവി സ്കൂളിനു സമീപം വൺവേ തെറ്റിച്ചു വരുന്ന ബൈക്കുകൾ ദിനംപ്രതി അപകടങ്ങൾ ഉണ്ടാക്കുകയാണ്.
രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിലാണ് ബൈക്കുകൾ വൺവേ തെറ്റിച്ച് ചീറിപ്പാഞ്ഞ് പോകുന്നത്. ഇത് വിദ്യാർഥികളെയും മറ്റ് കാൽനടയാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു.

പാർക്കിങ് സൗകര്യം വേണം

കാൽനടക്കാരെ ബുദ്ധിമുട്ടിലാക്കുന്ന അനധികൃതപാർക്കിങ് അവസാനിപ്പിക്കാൻ മുൻസിപ്പാലിറ്റി 
മുൻകൈയെടുക്കണം.
വ്യാപാരകേന്ദ്രങ്ങളിൽ പാർക്കിങ് ഏരിയ കുറവായതുകൊണ്ടാണ്
പാതയോരങ്ങളിൽ പാർക്കുചെയ്യുന്നത്. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ പേ പാർക്കിങ്ങെങ്കിലും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.



Sunday, 28 August 2022

നെൽകൃഷിയില്ല വൈക്കോൽ പൂർണ്ണമായും തമിഴ്നാട്ടിൽ നിന്നും

@ നെൽകൃഷിയില്ല വൈക്കോൽ പൂർണ്ണമായും തമിഴ്നാട്ടിൽ നിന്നും

കന്ന് കാലികളുടെ പ്രധാനഭഷണമായ
വൈക്കോൽ ക്ഷാമമാണ് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു ഘടകം.
നെൽകൃഷി അന്യംനിന്നു പോയതിനാൽ മറ്റുസംസ്ഥാനത്തുനിന്നുവരുന്ന വൈക്കോൽ വാങ്ങിയാണ് പശുക്കൾക്ക് തീറ്റയായി നൽകുന്നത്.
ഇതിന്റെ ലഭ്യതക്കുറവും അമിതമായ വിലവർധനയും ക്ഷീരകർഷകർക്ക് താങ്ങാവുന്നതിനപ്പുറമാണ്. വൈക്കോൽക്ഷാമം രൂക്ഷമായതോടെ ഒരു കെട്ട് പുല്ലിന്റെ വില 60 രൂപയിൽ എത്തി. കറവയുള്ള പശുവിന് ഒരു ദിവസം 30 മുതൽ 35 കിലോ വരെ പുല്ല് വേണം. കാലിത്തീറ്റ രണ്ടുനേരമായി 4 കിലോ കൊടുക്കണം. കിടാരി കിടാവിന് 15 കിലോ മുതൽ പുല്ല് കൊടുക്കണം.
കാലിതീറ്റ മുതൽ വെള്ളം വരെ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് ഇന്ന് ക്ഷീരകർഷകർക്ക്.

@ ക്ഷീരമേഖലയിൽ 
സർക്കാർ ഡോക്ടർമാരുടെ സേവനം അപര്യാപ്തം.

പല ബ്ലോക്കുകളിലും ഡോക്ടർമാരുടെ  സേവനം കൃത്യമായി ലഭിക്കുന്നില്ല  പശുക്കൾക്ക് എന്തെങ്കിലും അസുഖം പിടിപെട്ട് ഡോക്ടറെ അറിയിച്ചാൽ അവരുടെ തിരക്കുമൂലം പെട്ടെന്നുതന്നെ ചികിത്സ വേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഡോക്ടർക്ക് എത്തിച്ചേരുവാൻ കഴിയാതെവരും. ചികിത്സ ലഭിക്കാൻ വൈകുന്നതുമൂലം പശുക്കളുടെ മരണസംഖ്യ വർധിച്ചു വരികയാണ് മൃഗസമ്പത്തുള്ള പ്രദേശങ്ങളിലെ 
 വെറ്ററിനറി ഡിസ്പെൻസറികൾ ഒരു പോളിക്ലിനിക് ആയി ഉയർത്തുകയും കാലിത്തീറ്റയുടെയും മരുന്നുകളുടെയും വിലവർധനയ്ക്ക് പരിഹാരം
കാണണമെന്നും ആവശ്യം വേണ്ടിവരുന്ന അടിസ്ഥാനസൗകര്യങ്ങൾ
ഏർപ്പെടുത്തുകയും ചെയ്തെങ്കിൽ മാത്രമേ ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയുള്ളൂവെന്ന്

പി.വിശ്വരാജൻ 
പ്രസിഡന്റ് 
പോളച്ചിറ 
ക്ഷീരോത്പാദക
സഹകരണസംഘം .
ഫോട്ടോ:പി.വിശ്വരാജൻ



ക്ഷീരോത്പാദക മേഖല വൻ പ്രതിസന്ധിയിൽ.

ക്ഷീരോത്പാദക മേഖല വൻ പ്രതിസന്ധിയിൽ കൈപിടിച്ചു ഉയർത്താൻ സർക്കാരില്ല 

@ കർഷകർ കടക്കെണിയിൽ അകപ്പെട്ടു.

കൊല്ലം : കാലിത്തീറ്റയുടെയും, മരുന്നിന്റെയും വിലവർദ്ധനവും,
മരുന്നിന്റെ ലഭ്യതകുറവും 
ക്ഷീരോത്പാദക മേഖല വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കർഷകർ ഇതിൽ
നിന്നും കരകയറാനാകാതെ വൻ കടക്കെണിയിലകപ്പെട്ടു.
പല കർഷകരും ക്ഷീര മേഖല ഉപേക്ഷിച്ചു മറ്റ് തൊഴിൽ തേടി പോകുന്ന അവസ്‌ഥയിലാണ്‌.
കാലിത്തീറ്റയുടെയും, മരുന്നുകളുടെയും, കാത്സ്യം പൊടികളുടെയും, ടോണിക്കുകളുടെയും വിലയാണ് കുത്തനെ ഉയർന്നത്. 1390 രൂപയാണ് കാലീത്തീറ്റ വില. പിണ്ണാക്കിന് 56, ചോളം 27, ഗോതമ്പ് ഉമ്മി 25 രൂപ എന്നിങ്ങനെയാണ് വില. മരുന്നുകൾക്ക് എല്ലാം 30 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കാത്സ്യം ടോണിക്കിന് 1500 ന് മുകളിലാണ് വില. 
ക്ഷീരകർഷകരെ കൈപിടിച്ചു ഉയർത്തേണ്ട സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്.
പശുക്കൾക്ക്  വ്യാപിക്കുന്ന പുതിയ രോഗങ്ങൾ മൂലം ദിനംപ്രതി പശുക്കൾ 
ചത്തൊടുങ്ങുകയും, സ്ഥിരമായി കിടപ്പിലുമാകുന്നതും മൂലം കർഷകർ പ്രതിസന്ധിയിലായി.
ഇതോടൊപ്പം മരുന്നുകളുടെ ലഭ്യത കുറവും, കാലിത്തീറ്റയുടെയും മരുന്നു കളുടെയും വിലവർദ്ധനവും 
കൂടിയായപ്പോൾ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ നിരവധി കർഷകർ ക്ഷീര മേഖല വിടാനൊരുങ്ങുകയാണ്. പത്ത് പശുക്കളുള്ള ഒരു കർഷകന് പുതിയ സാഹചര്യത്തിൽ തീറ്റക്കുമാത്രമായി പ്രതിമാസം 10000 രൂപയിൽ അധികം നൽകേണ്ട ഗതികേടാണുള്ളത്. കാലിത്തീറ്റ വില
പിടിച്ചുനിർത്താൻ
കഴിയാതെ പോകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
കർഷകർക്ക് നൽകുന്ന സബ്സിഡിയിൽ മാറ്റം വരുത്താൻ പോലും അധികൃതർ തയാറായിട്ടില്ല. 
ഒപ്പം കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംവിധാനങ്ങളില്ലെന്നും കർഷകർ പറയുന്നു.കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാരിന് വിവിധ ധന സഹായ പദ്ധതികൾ ഉണ്ടെങ്കിലും 
കേരളത്തിൽനിന്നും പശുക്കളെ വാങ്ങാൻ ഇതുവരെ സംവിധാനങ്ങളില്ല. ക്ഷീര കർഷകർക്ക് ആശ്വാസമായ ഇത്തരം  പദ്ധതികളിൽ തമിഴ്നാട് ഉൾപ്പെടെ അന്യ
സംസ്ഥാനങ്ങളിൽനിന്നും പശുക്കളെ വാങ്ങേണ്ട ഗതികേടാണ് കർഷകർക്ക്.
പശുക്കളോടൊപ്പം പല മാരക അസുഖങ്ങളും ഇത് വഴി
കേരളത്തിലേക്ക് എത്തുന്നതായും കർഷകർ പറയുന്നു.
അസുഖങ്ങൾ മൂലം കിടപ്പിലാകുന്ന പശുക്കളെ ഉയർത്തി നിർത്തുന്ന ലിഫ്റ്റ് കൊല്ലം ജില്ലയിൽ ഒന്ന് മാത്രമാണ് ഉള്ളത്.പശുക്കൾക്ക് അസുഖം വന്നാൽ 
കർഷകർ ദിവസങ്ങളോളം ഇതിനായി കാത്തിരിക്കേണ്ടി വരുന്നു.അപ്പോഴേക്കും 
പശുവിന്റെ ആരോഗ്യം നശിക്കുകയും അവയ്ക്ക് എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിലാവുകയുമാണ്.
ത്രിതല പഞ്ചായത്തുകൾ മൃഗാശുപതികൾക്ക്
മരുന്ന് വാങ്ങാൻ തുക വകയിരുത്തുന്നത് ആറ്
മാസത്തേ ആവശ്യത്തിന് പോലും തികയാറില്ല. ഇത് മൂലം പഞ്ചായത്ത് ഫണ്ട് ആശ്രയിക്കുന്ന മൃഗാശുപതികളും പ്രതിസന്ധിയിലാണ്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ഇതോടൊപ്പം ന്യായമായ രീതിയിൽ പാൽ വില വർദ്ധിപ്പിക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നു.
@ നെൽകൃഷിയില്ല വൈക്കോൽ പൂർണ്ണമായും തമിഴ്നാട്ടിൽ നിന്നും

കന്ന് കാലികളുടെ പ്രധാനഭഷണമായ
വൈക്കോൽ ക്ഷാമമാണ് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു ഘടകം.
നെൽകൃഷി അന്യംനിന്നു പോയതിനാൽ മറ്റുസംസ്ഥാനത്തുനിന്നുവരുന്ന വൈക്കോൽ വാങ്ങിയാണ് പശുക്കൾക്ക് തീറ്റയായി നൽകുന്നത്.
ഇതിന്റെ ലഭ്യതക്കുറവും അമിതമായ വിലവർധനയും ക്ഷീരകർഷകർക്ക് താങ്ങാവുന്നതിനപ്പുറമാണ്. വൈക്കോൽക്ഷാമം രൂക്ഷമായതോടെ ഒരു കെട്ട് പുല്ലിന്റെ വില 60 രൂപയിൽ എത്തി. കറവയുള്ള പശുവിന് ഒരു ദിവസം 30 മുതൽ 35 കിലോ വരെ പുല്ല് വേണം. കാലിത്തീറ്റ രണ്ടുനേരമായി 4 കിലോ കൊടുക്കണം. കിടാരി കിടാവിന് 15 കിലോ മുതൽ പുല്ല് കൊടുക്കണം.
കാലിതീറ്റ മുതൽ വെള്ളം വരെ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് ഇന്ന് ക്ഷീരകർഷകർക്ക്.

@ ക്ഷീരമേഖലയിൽ 
സർക്കാർ ഡോക്ടർമാരുടെ സേവനം അപര്യാപ്തം.

പല ബ്ലോക്കുകളിലും ഡോക്ടർമാരുടെ  സേവനം കൃത്യമായി ലഭിക്കുന്നില്ല  പശുക്കൾക്ക് എന്തെങ്കിലും അസുഖം പിടിപെട്ട് ഡോക്ടറെ അറിയിച്ചാൽ അവരുടെ തിരക്കുമൂലം പെട്ടെന്നുതന്നെ ചികിത്സ വേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഡോക്ടർക്ക് എത്തിച്ചേരുവാൻ കഴിയാതെവരും. ചികിത്സ ലഭിക്കാൻ വൈകുന്നതുമൂലം പശുക്കളുടെ മരണസംഖ്യ വർധിച്ചു വരികയാണ് മൃഗസമ്പത്തുള്ള പ്രദേശങ്ങളിലെ 
 വെറ്ററിനറി ഡിസ്പെൻസറികൾ ഒരു പോളിക്ലിനിക് ആയി ഉയർത്തുകയും കാലിത്തീറ്റയുടെയും മരുന്നുകളുടെയും വിലവർധനയ്ക്ക് പരിഹാരം
കാണണമെന്നും ആവശ്യം വേണ്ടിവരുന്ന അടിസ്ഥാനസൗകര്യങ്ങൾ
ഏർപ്പെടുത്തുകയും ചെയ്തെങ്കിൽ മാത്രമേ ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയുള്ളൂവെന്ന്
പി.വിശ്വരാജൻ 
പ്രസിഡന്റ് 
പോളച്ചിറ 
ക്ഷീരോത്പാദക
സഹകരണസംഘം .
ഫോട്ടോ:പി.വിശ്വരാജൻ



Monday, 22 August 2022

വിനായക ചതുർഥി. ഓഗസ്റ്റ്‌ 31, 2022, ബുധന്‍

വിനായക ചതുർഥി. ഓഗസ്റ്റ്‌ 31, 2022, ബുധന്‍
****************************************

വിനായക ചതുർത്ഥി..ഗണേശപ്രീതിക്ക് അത്യുത്തമം, വ്രതം നോറ്റാൽ അനേകഫലം..

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ സെപ്റ്റംബർ 10  വിനായകചതുർഥി. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണേശ്വരന്റെ പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

സർവ്വാഭീഷ്ടസിദ്ധിക്ക്... 

ചതുർഥി  ദിനത്തിൽ  ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്. 

ചതുർഥി വ്രതം എന്തിന്? 

വിനായക ചതുർഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. ചതുർഥി വ്രതം എന്നറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം. 

ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

ചതുർഥിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം. എല്ലാ വ്രതാനുഷ്ടാനം പോലെ തലേന്ന് മത്സ്യമാംസാദികൾ ഉപേക്ഷിക്കുക. ഒരിക്കലൂണ് ആവാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ നിഷിദ്ധമാണ്. 

ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം  ജപം. 108  തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. തുടർന്ന് ഗണേശ ക്ഷേത്ര ദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ  ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ " ഓം ഗം ഗണപതയേ നമഃ" ജപിക്കുക. സാധ്യമെങ്കിൽ വൈകുന്നേരവും ക്ഷേത്രദർശനം നടത്തുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം. 

ഉദിഷ്ഠ കാര്യസിദ്ധിക്ക് 

ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി 

തന്നോ ദന്തിഃ പ്രചോദയാത്  

വിഘ്‌നനിവാരണത്തിന്

ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി 

തന്നോ ദന്തിഃ പ്രചോദയാത് 

വിനായക ചതുർഥിയും ചന്ദ്രനും

വിനായക ചതുർഥി  ദിനത്തിൽ ചന്ദ്രനെ ദർശിക്കാൻ പാടില്ല. അതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ പിറന്നാൾ സദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഗണപതിഭഗവാൻ അടിതെറ്റി വീണു. ഇതു കണ്ട് ചന്ദ്രൻ കളിയാക്കി ചിരിച്ചു. അതിൽ കൊപിഷ്ഠനായി ‘‘ഇന്നേ ദിവസം നിന്നെ ദർശിക്കുന്നവർക്കെല്ലാം ദുഷ്പേര് കേൾക്കാൻ ഇടയാവട്ടെ’’ എന്ന് ഗണപതി ശപിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അതിനാൽ ഗണേശ ചതുർഥി ദിനത്തിൽ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനിൽക്കുന്നു. 

കേതുദശാദോഷമനുഭവിക്കുന്നവർ ദോഷപരിഹാരമായി വിനായകചതുർഥി ദിനത്തിൽ ഗണേശ പൂജ, ഗണപതിഹോമം എന്നിവ നടത്തിയാൽ അതിവേഗ ഫലസിദ്ധി ലഭിക്കും...