Tuesday, 10 November 2026

ഒരു രാജ്യത്തെ മുഴുവൻ കട്ടുമുടിക്കാൻ ഉണ്ടാക്കിയ ഏർപ്പാടായിരുന്നു അടിയന്തരാവസ്ഥ.

ഒരു രാജ്യത്തെ മുഴുവൻ കട്ടുമുടിക്കാൻ ഉണ്ടാക്കിയ ഏർപ്പാടായിരുന്നു അടിയന്തരാവസ്ഥ. നീതിന്യായവ്യവസ്ഥയെ അട്ടിമറിച്ച് അധികാരം നെഹ്റുക്കുടുംബത്തിൽ ഉറപ്പിച്ച ജനാധിപത്യക്കശാപ്പ്. ഇവരാണ് പോലും ജനാധിപത്യത്തിൻറെ കാവൽക്കാർ!!! ഭ്രാന്ത് പിടിച്ച ഒരു മകൻറെ ജല്പനങ്ങൾക്ക് കൂട്ടുനിന്ന്, അവൻറെ കാൽപന്തുകളിക്ക് ഒരു രാഷ്ട്രത്തെ മുഴുവൻ വിട്ടുകൊടുത്തതാണോ ജനാധിപത്യ സംരക്ഷണം? മക്കൾക്ക് കളിപ്പാട്ടമായി രാജ്യത്തെയും പോലീസ് സംവിധാനങ്ങളെയും എല്ലാം ഇട്ടുകൊടുത്ത് രാജ്യം തന്റെ തറവാട്ടുസ്വത്താണ് എന്ന മട്ടിൽ അഹങ്കാരത്തോടെ ജനതയെ മുഴുവൻ അടിച്ചമർത്തിയതിനെയാണ് കോൺഗ്രസ് രാഷ്ട്രീയം എന്നു പറയുന്നത്. എന്നിട്ട് ഇന്ന് ജന്തർമന്ദറിലും രാജ്യത്തിൻറെ മറ്റ് ഇടങ്ങളിലും കിടന്ന് അലമുറയിട്ട് ജനാധിപത്യസംരക്ഷണം എന്നുപറയാൻ ലജ്ജയില്ലാത്തത് നെഹ്റു പാരമ്പര്യത്തിന്റെ മഹത്വംകൊണ്ടാണോ? മാനസികരോഗം വന്നാൽ മക്കളെ ആശുപത്രിയിലാക്കി ചികിത്സിക്കുകയാണ് വേണ്ടത്. അതിനുപകരം ഒരു ജനതയെ മുഴുവൻ ചവിട്ടിക്കൂട്ടുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. എന്നിട്ട് ഇപ്പോൾ അതിൻറെ ന്യായീകരണങ്ങളും ഏറ്റുപറച്ചിലും എന്ന വ്യാജേന വീണ്ടും വരുന്നത് നാടിനെ രക്ഷിക്കാനോ ജനാധിപത്യവും നീതിന്യായസംവിധാനവും നിലനിർത്താനോ അല്ല. വിദേശ ചാരസംഘടനകൾക്ക് ഒറ്റുകൊടുക്കാനുള്ള ഹീനമായ രാഷ്ട്രീയമാണ്. ഏതാണ്ട് 1990കൾവരെ സോവിയറ്റ് യൂണിയൻറെ കൂലിക്കാരെപ്പോലെ ആയിരുന്നു കോൺഗ്രസ് ഭരണാധികാരികളിൽ പലരും. അവർ മേടിച്ച് കൂലിയുടെയും കുടുംബ സ്വത്ത് വർദ്ധിപ്പിച്ചതിന്റെയും കണക്കുകൾ ഒക്കെ മിത്രോഖിൻ ആർക്കൈവ്സിലൂടെ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് വ്യാജമായ ആരോപണങ്ങളും വിലകെട്ട മുദ്രാവാക്യങ്ങളുമായി ഇനി കോൺഗ്രസ് കുടുംബം ഭാരതീയരെ വഞ്ചിക്കാൻ പുറപ്പെടരുത്!

No comments:

Post a Comment