കളഞ്ഞുകിട്ടിയ പെൻഷൻ തുക തിരികെ ഏൽപ്പിച്ച് മാതൃകയായി വീട്ടമ്മ
ചാത്തന്നൂർ: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥന്റെ പെൻഷൻ തുക പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വീട്ടമ്മ മാതൃകയായി. ചാത്തന്നൂർ കാരംകോട് ആനന്ദ വിലാസത്തിൽ കാർത്തികിന്റെ പണമാണ് തിരികെ ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാരക്കോട് സിൻ്റക്സ് റോഡിൽ നിന്നാണ് പൈസ അടങ്ങുന്ന കവർ ഗീതയ്ക്ക് കളഞ്ഞു കിട്ടുന്നത്.ഗീത പൈസ അടങ്ങിയ കവർ ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ ഏല്പിക്കുകയും തുടർന്ന് കാർത്തിക് തന്റെ പൈസ അടങ്ങിയ കവർ കളഞ്ഞു പോയതായി കാരംകോട് ആശിർവാദ് ക്ലബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പൈസ നഷ്ടപ്പെട്ടതായി കാണിച്ചു മെസ്സേജ് ഇടുകയും തുടർന്ന് അത് ശ്രദ്ധിയിൽപ്പെട്ട ക്ലബ് ഭാരവാഹി ചാത്തന്നൂർ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ പൈസ സ്റ്റേഷനിൽ കിട്ടിയ വിവരം അറിയുകയും തുടർന്ന് ഇരുവരെയും വിളിച്ചു വരുത്തി പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൈസ കൈമാറുകയായിരുന്നു.
ഫോട്ടോ :ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ വച്ച് ഇരുവരും പൈസ കൈമാറുന്നു
No comments:
Post a Comment