Tuesday, 17 November 2026

പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെ മധ്യപാന സംഘം ആക്രമിച്ചു രണ്ട് പേര് അറസ്റ്റിൽ

പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെ മധ്യപാന സംഘം ആക്രമിച്ചു രണ്ട് പേര് അറസ്റ്റിൽ 

ചാത്തന്നൂർ : ചാത്തന്നൂരിൽ റോഡിന്റെ എസ്റ്റിമേറ്റ് എടുക്കാൻ എത്തിയ പഞ്ചായത്ത്‌ എ. ഇ അടക്കമുള്ള 
 സംഘത്തിന് മദ്യപാനസംഘത്തിന്റെ ആക്രമണം രണ്ട് പേര് അറസ്റ്റിൽ.കൊല്ലായ്ക്കൽ വിളയിൽ വീട്ടിൽ 
തങ്കച്ചന്റെ മകൻ  ജയൻ(41),ഇടനാട് കുന്നുംപുറത്ത് വീട്ടിൽ സുന്ദരന്റെ മകൻ 
സുധീഷ് (32)എന്നിവരെയാണ് ചാത്തന്നൂർ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്
ഇന്നലെ വൈകുന്നേരം നാലര മണിയോടെ 
 കാട് മൂടി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന കൊല്ലായ്ക്കൽ -കുമ്മല്ലൂർ റോഡിന്റെ നിർമ്മാണപ്രവർത്തികൾക്കായി റോഡിന്റെ എസ്റ്റിമേറ്റ് എടുക്കുന്നത്തിനായി പഞ്ചായത്ത്‌ അസിസ്റ്റന്റ് എഞ്ചിനിയർ 
 വിപിൻകൃഷ്ണ, വനിത ഓവർസിയർ, വാഹനത്തിന്റെ ഡ്രൈവർ വിമൽ 
അടക്കമുള്ള സംഘത്തിനെ യാതൊരു പ്രകോപനവും കൂടാതെ മദ്യപിച്ചു കൊണ്ടിരുന്ന ജയനും സുധീഷും ചേർന്ന് അസഭ്യം പറഞ്ഞു കൊണ്ട് ആക്രമണം നടത്തുകയായിരുന്നു.വനിത ഓവർസിയറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ വാഹനത്തിന്റെ ഡ്രൈവർ വിമൽ ചോദ്യം ചെയ്തതോടെ വിമലിനെ ആക്രമിക്കുകയായിരുന്നു ആക്രമണത്തിൽ പരിക്കേറ്റ വിമലിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവമറിച്ചു സ്ഥലതെത്തിയ പോലിസ് ബലപ്രയോഗത്തിലൂടെ ഇരുവരെയും സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ പോലിസ് കേസെടുത്തു ഇതുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

No comments:

Post a Comment