Tuesday, 17 November 2026

സംഘാടകപ്പിഴവ് കേരളോത്സവ സമാപനസമ്മേളനം അലങ്കോലമായി


 സംഘാടകപ്പിഴവ് കേരളോത്സവ സമാപനസമ്മേളനം അലങ്കോലമായി

@ ക്ലബുകൾ തമ്മിൽ തർക്കവും പ്രതിഷേധവും; പോലീസ് ഇടപെട്ടു.

ചാത്തന്നൂർ:  സംഘാടകപ്പിഴവുകളും ക്ലബുകൾ തമ്മിലുള്ള തർക്കവും ഫലപ്രഖ്യാപനത്തിലെ വീഴ്ചയും ക്ലബുകളുടെ പ്രതിഷേധവും കാരണം ചാത്തന്നൂരിൽ കേരളോത്സവത്തിന്റെ സമാപനസമ്മേളനം അലങ്കോലമായി. മത്സരങ്ങൾ നടന്ന സമയത്ത് ആരംഭിച്ച തർക്കം സമ്മാനദാനച്ചടങ്ങിനിടെ രൂക്ഷമാകുകയായിരുന്നു.ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരനായ വ്യക്തി ആദിച്ചനല്ലൂർ പഞ്ചായത്തിലെ വിലാസമുള്ള ആധാർ കാർഡ് ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ഇയാളുടെ വിജയം അംഗീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് കളിയാക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന നെപ്റ്റ്യൂൺ ക്ലബ്ബിന്റെ പ്രവർത്തകർ സമാപനസമ്മേളനം ബഹിഷ്കരിച്ചു.അത് പരിഹരിക്കാൻ കേരളോത്സവ സംഘാടക സമിതിയും പഞ്ചായത്ത്‌ അധികൃതരും തയ്യാറാവാഞ്ഞതിനെ തുടർന്ന് 
സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറാകാതിരുന്ന ക്ലബ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചതോടെ സംഘാടക സമിതിയും ക്ലബുകളും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ പഞ്ചായത്ത്‌ കമ്മിറ്റി കൂടി തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞതോടെ പ്രതിക്ഷേധം അവസാനിപ്പിക്കുകയായിരുന്നു.
കേരളോത്സവത്തിന്റെ നടത്തിപ്പിലും മത്സരാർത്ഥികളുടെ യോഗ്യത നിർണയത്തിലും ഉണ്ടായ വീഴ്ചകളാണ് സമാപനസമ്മേളനം അലങ്കോലമാകാൻ കാരണമായതെന്ന് നെപ്റ്റ്യുൺ 
ക്ലബ് ഭാരവാഹികൾ പറഞ്ഞു.

@ കേരളോത്സവം പരാതികൾക്ക് പരിഹാരം ഉണ്ടാക്കാൻ പഞ്ചായത്ത്‌ കമ്മിറ്റിയിൽ തീരുമാനമായി. ഇന്നലെ പഞ്ചായത്ത്‌ കമ്മിറ്റി തുടങ്ങിയതോടെ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗംങ്ങൾ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടതോടെ 
പഞ്ചായത്ത്‌ കമ്മിറ്റിയിലും ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ തമ്മിൽ 
വാക്ക്പോര്. തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ 
ഓവറോൾ ചാമ്പ്യൻഷിപ്പ് അടക്കുള്ള പ്രശ്നങ്ങളിൽ തീരുമാനമെടുക്കാനും പരാതികൾക്ക് പരിഹാരമുണ്ടാക്കാനും യുവജനഷേമബോർഡിനെ സമീപിച്ചു കൊണ്ട് വിദ്ഗ്ദസംഘം നിയോഗിച്ചു കൊണ്ട് പ്രശ്നപരിഹാരം ഉണ്ടാക്കാൻ പഞ്ചായത്ത്‌ കമ്മിറ്റിയിൽ തീരുമാനമായി 

No comments:

Post a Comment