Wednesday, 25 November 2026

ചാത്തന്നൂരിൽ വൻ ലഹരിവേട്ട: 2.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ

ചാത്തന്നൂരിൽ വൻ ലഹരിവേട്ട: 2.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ

​ചാത്തന്നൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചാത്തന്നൂർ എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എം ഡി എംഎയുമായി യുവാവ് പിടിയിലായി.കൊല്ലം പള്ളിമുക്ക്  സുനിത മൻസിലിൽ സെയ്ദലി (27) ആണ് അറസ്റ്റിലായത്. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
​അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് യുവതീയുവാക്കൾക്കിടയിൽ വിൽപന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെയ്ദലി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായാണ് ഇയാൾ പിടിയിലായത്.
​പ്രതിയുടെ പക്കൽ നിന്നും പിടിച്ചെടുത്ത ആഡംബര മൊബൈൽ ഫോൺ പരിശോധിച്ചതിൽ എം.ഡി.എം.എ വിതരണക്കാരെയും ഉപയോഗിക്കുന്നവരെയും കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണവും കർശന നടപടികളും ഉണ്ടാകും. പത്ത് വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
​അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിജുകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എവേഴ്സൺ ലാസർ, ബിജോയ്, അരുൺ ലാൽ, ജിഷ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം.ആർ, മുഹമ്മദ് ഇല്യാസ്, സിജോരാജ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

No comments:

Post a Comment