ശൂന്യതയിൽ നിന്ന് ഹിന്ദു രാഷ്ട്രം സ്ഥാപിച്ച ശിവജി ......
ദൈവത്തിൻ്റെ അവതാരമല്ലാതെ ആരാണ് ആ ശിവജി.......
ഡോക്ടർജിയുമായി ബന്ധപ്പെ ഒരു സംഭവം പറയാം....
സംഘ രൂപീകരണത്തിൻ്റെ ആദ്യകാലത്ത് പുതിയ സ്ഥലങ്ങളിൽ ശാഖ തുടങ്ങാനും പ്രവർത്തനം വ്യാപിപ്പിക്കാനും ഡോക്ടർജി നിരന്തര യാത്രകൾ നടത്തിയിരുന്ന കാലം, ഒരു സ്ഥലത്ത് പോയാൽ അനവധി ദിവസങ്ങൾ അവിടെ താമസിച്ച് പ്രവർത്തനം ആരംഭിക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ രീതി അതിനായി താമസിക്കാനും മറ്റ് വ്യവസ്ഥകൾക്കും തൻ്റെ മുൻ കാല സംഘടനാ ബന്ധങ്ങളാണ് അദേഹം ഉപയോഗിച്ചിരുന്നത്.
ഒരിക്കൽ നാഗപൂരിനടുത്ത പ്രദേശത്ത് അങ്ങനെ ഒരു രാജകുടുംബത്തിൻ്റെ അതിഥിയായി അദ്ദേഹം താമസിച്ച് കുറച്ച് ദിവസങ്ങൾ പ്രവർത്തിച്ചു യാത്രാ ഉദേശം പൂർത്തീകരിച്ച് പിരിയാൻ തുടങ്ങുംപ്പോൾ ആ തലമുറയിലെ രാജകുടുംബാംഗമായ സുഹൃത്ത് ഡോക്ടർജിക്ക് മുന്നിൽ ഒരു ആവശ്യം വച്ചു ....
വലിയ ചിത്രകാരനായ അദേഹത്തിൻ്റെ രചനകൾ കൊട്ടാരവളപ്പിൽ തന്നെ ഉള്ള ക്ഷേത്ര മതിൽ കെട്ടിലും മറ്റും വരച്ചത് ഡോക്ടർജി കാണണം എന്നായിരുന്നു അത്,സന്തോഷത്തോടെ ഡോക്ടർജി അത് സ്വീകരിച്ചു
ക്ഷേത്രത്തിൽ എത്തിയതു മുതൽ ഓരോ ചിത്രവും വിസ്തരിച്ച് ആ മനുഷ്യൻ ഡോക്ടർജിയെ കാണിക്കാൻ ആരംഭിച്ചു ഓരോ ചിത്രവും കണ്ടു നീങ്ങുന്നതിനിടയിൽ പ്രത്യേകം തയ്യാറാക്കി അലങ്കരിച്ചു വച്ച ഒരു ചിത്രത്തിനു മുന്നിൽ അവർ എത്തി, ആ ചിത്രം അയാൾ നിറഞ്ഞ അഭിമാനത്തോടെ ഡോക്ടർജിയെ പരിചയപ്പെടുത്തി തൻ്റെ ഏറ്റവും മികച്ച വിശിഷ്ടമായ രചന എന്ന് പരിചയപ്പെടുത്തിയ ചിത്രം കണ്ട് ഡോക്ടർജിയുടെ മുഖം വാടുന്നതാണയാൾ കണ്ടത്, മാത്രമല ഡോക്ടർജി നൂറുകണക്കിനാളുകൾ പ്രശംസിച്ച ആ ചിത്രത്തെ കുറിച്ച് ഇങ്ങനെയാണ് പ്രതികരിച്ച്
" അങ്ങയുടെ രചനയിൽ ഏറ്റവും മോശമായ രചനയും ആശയവുമായാണ് ഞാനിതിനെ നോക്കി കാണുന്നത് എന്നാണ് "
അഭിമാനത്തോടെ അയാൾ പരിചയപ്പെടുത്തിയ ചിത്രം ശിവജിയുടെ ജനനവുമായി ബന്ധപ്പെട്ട ഒന്നായിരുന്നു "സാക്ഷാൽ ജീജാബായ് ഗർഭസ്ഥയായി കട്ടിലിൽ കിടന്നുറങ്ങുന്നു, സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട മഹാദേവൻ സ്വയം ജീജാഭായുടെ ഗർഭത്തിൽ പ്രവേശിക്കുന്നു "
ശിവജി - ശിവൻ്റെ അംശാവതാരമാണ് എന്നതായിരുന്നു ചിത്രത്തിൻ്റെ ആശയം ഒരു മറാത്തിക്ക് സർവ്വോപരി ഹിന്ദുത്വ വാദിയെ ആവേശം കൊള്ളിക്കേണ്ട ആ ആശയം പക്ഷെ ഡോക്ടർജിയെ ഖിന്നനാക്കുകയാണ് ചെയ്തത്
ഡോക്ടർജി പറഞ്ഞത് ഇപ്രകാരം എഴുതാം ഇതൊരു കേടുള്ള ചിന്തയാണ് ശിവജി ശിവനായിരുന്നു എന്ന് പഠിപ്പിച്ചാൽ ഹിന്ദുക്കളിൽ നിന്ന് ഇനി ശിവജിമാരുണ്ടാകുമോ ?
ശിവജി മഹാരാജിനെ ശിവജി മഹാദേവായി കാണാൻ തുടങ്ങിയാലുള്ള അപകടം എല്ലാ കാലത്തും നാം തിരിച്ചറിയുക എന്നതാണ് വ്യക്തിനിർമ്മാണ പദ്ധതിയുടെ കാതൽ....
ദൈവത്തെ ആരും അനുകരിക്കാറില്ല.....
അനുഗ്രഹത്തിനായ് കുമ്പിട്ട് നിൽക്കുകയേ ഉള്ളൂ....