Saturday, 30 March 2024

നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ശ്രീരാമ മന്ത്രജപം

നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ശ്രീരാമ മന്ത്രജപം 

ഓം രാം രാമായ നമ:, എന്നത് ശ്രീരാമ സ്വാമിയുടെ മൂലമന്ത്രം ആണ്.. 
ഈ മന്ത്രം എപ്പോഴും ജപിച്ചാൽ മനസ്സിന് നല്ല ശാന്തിയും സമാധാനവും ഉണ്ടാവും.. രാവിലെയും വൈകിട്ടും ഈ മന്ത്രം ജപിക്കാം.. 108 പ്രാവശ്യം ജപിക്കുന്നത് ഏറ്റവും ഉത്തമം.. സമയമുള്ളവർ 1008 പ്രാവശ്യം വീതം രാവിലെയും വൈകിട്ടും ജപിക്കാവുന്നതാണ്.. ഒട്ടും സമയമില്ലാത്തവർ നിത്യേന രാവിലെ 8   പ്രാവശ്യം വീതം നിർബന്ധമായും  ജപിക്കുക... ജീവിത പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി എന്തൊക്കെ ചെയ്തിട്ടും രക്ഷ പെടാതെ അലച്ചിലുകൾ നേരിടുന്നവർക്ക് ശ്രീരാമ സ്വാമിയുടെ മന്ത്രജപം കൊണ്ട് പരിഹാരമുണ്ടാകും....
 എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട്  എല്ലാം  നേടിയെടുക്കുന്നതിനും ശ്രീരാമ സ്വാമിയുടെ മന്ത്രജപം ഏറ്റവും ഉത്തമമാണ്..... ശ്രീരാമസ്വാമി ക്ഷേത്രത്തിൽ  ഈ മന്ത്രം കൊണ്ട് അർച്ചന നടത്തുന്നതും  നിത്യേന ഈ മന്ത്രം ജപിക്കുന്നതും  മനസ്സിന് നല്ല ശാന്തിയും സമാധാനവും സ്വസ്ഥതയും ലഭിക്കുന്നതിന് ഗുണകരമാണ്...
 ജപിക്കുന്ന സമയത്ത് മഞ്ഞ നിറത്തിലുള്ള വസ്ത്രമോ,  വെള്ള നിറത്തിലുള്ള വസ്ത്രമോ ധരിക്കുന്നത് പെട്ടെന്ന് ഫലസിദ്ധി ഉണ്ടാവാൻ ഗുണകരമാണ്...
അരയാൽ ചുവട്ടിലിരുന്നോ  തുളസിയുടെ സമീപം ഇരുന്നോ ജപിക്കുന്നത്  കൂടുതൽ ഗുണകരമാണ്..

No comments:

Post a Comment