കൊട്ടിയം : ഹരിത കർമ്മ സേനാംഗങ്ങൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് എൽ.ഡി.എഫ് ഭരിക്കുന്ന തൃക്കോവിൽവട്ടം പഞ്ചായത്തിൽ
ഭരണകക്ഷിയായ
എൽ ഡി.എഫ് മെമ്പർമാരടക്കം പ്രസിഡൻ്റിനെ ഓഫീസിനുള്ളിൽ തടഞ്ഞുവച്ചത് സംഘർഷത്തിനിടയാക്കി.പ്രസിഡൻ്റിനെ പുറത്തെത്തിയ്ക്കുന്നതിന് പോലീസ് നടത്തിയ ബലപ്രയോഗത്തിൽ പഞ്ചായത്തംഗം അടക്കം നിരവധി പേർക്ക് പരിക്ക് പറ്റി. തൃക്കോവിൽവട്ടം പഞ്ചായത്തിൽ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഏറെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.എസ്.സിന്ധുവിനെയാണ് മുൻ പ്രസിഡൻ്റുമാരും പഞ്ചായത്തംഗക്കളും ഹരിത കർമ്മ സേന അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമടക്കം നൂറോളം പേർ ചേർന്ന് ഉപരോധിച്ചത്.ഇതിനിടെ പോലീസ് ഇടപെട്ട് ബലപ്രയോഗത്തിലൂടെ പ്രസിഡൻ്റിനെ പുറത്തെത്തിച്ചു.പുറത്ത് കാത്തുനിന്ന ബൈക്കിൽ കയറി പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥലം വിട്ടു. പ്രസിഡൻ്റിനെ പുറത്തെത്തിക്കുന്നതിന് പോലീസ് നടത്തിയ ബലപ്രയോഗത്തിനിടെ പഞ്ചായത്തംഗം ഗംഗയ്ക്കും നിരവധി ഹരിത കർമ്മ സേനാംഗങ്ങൾക്കും പരിക്കേറ്റു.
* തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 45 ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഫെബ്രുവരി മാസത്തെ ശമ്പളം നൽകാത്തതാണ് പ്രസിഡൻ്റിനെ തടഞ്ഞുവയ്ക്കുന്ന രീതിയിലുള്ള പ്രതിഷേധത്തിലെത്തിയത്.പഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ ജലജകമാരി, ആശാ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഐ അംഗങ്ങളും കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ്, ആർ.എസ്.പി.അംഗങ്ങളും ഹരിത കർമ്മ സേന അംഗങ്ങൾക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ പുതുതായി മൂന്ന് പേരെ ഹരിതകർമ്മ സേനയിൽ എടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കഴിഞ്ഞ റിവ്യൂ മീറ്റിങ്ങൽ ഹരിത കർമ്മ സേന അംഗങ്ങളും ഭൂരിപക്ഷം പഞ്ചായത്തംഗങ്ങളും നിയമനത്തെ എതിർത്തതോടെ പഞ്ചായത്ത് പ്രസിഡൻ്റ് ഈ മീറ്റിങ്ങിൽ നിന്നും ഇറങ്ങി പോയിരുന്നു. തർക്കം മൂർശ്ചിച്ചതാടെയാണ് കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാതെ പിടിച്ചു വച്ചത്.ഇതിനെതിരെയായാരുന്നു ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം.
* തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 45 ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഫെബ്രുവരി മാസത്തെ ശമ്പളം നൽകാത്തതാണ് പ്രസിഡൻ്റിനെ തടഞ്ഞുവയ്ക്കുന്ന രീതിയിലുള്ള പ്രതിഷേധത്തിലെത്തിയത്.പഞ്ചായത്
ഫോട്ടോ : ഹരിതകർമ്മ സേനാoഗങ്ങൾ പഞ്ചായത്ത് കാര്യലയം ഉപരോധിക്കുന്നു.
No comments:
Post a Comment