Friday, 15 March 2024
മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി അവതാളത്തിലായി.
കൊല്ലം : മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി അവതാളത്തിലായി. സ്കൂൾ വാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയുടെ ടെസ്റ്റിനും മറ്റും സുരക്ഷാ-മിത്ര വഴിയുള്ള ഓൺലൈൻ ആപ്ലിക്കേഷൻ വേണമെന്നിരിക്കെ സുരക്ഷാ-മിത്ര പദ്ധതിയുടെ ഓൺലൈൻ രെജിസ്‌ട്രേഷനുള്ള സെർവർ ദിവസങ്ങളായി തകരാറിലാണ്.ഇത് മൂലം സ്കൂൾ ബസ് അടക്കമുള്ള അതിസുരക്ഷയുള്ള വാഹനങ്ങളുടെ സമയബന്ധിതമായുള്ള സുരക്ഷ പരിശോധനയും വാഹനങ്ങളുടെ ടെസ്റ്റും ഇൻഷുറൻസ് പുതുക്കൽ അടക്കമുള്ള നടപടികളും അവതാളത്തിലായി.വാഹനങ്ങളുടെ സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദർഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലിൽ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. നിർഭയ പദ്ധതി പ്രകാരം കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (വി എൽ ടി ടി) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ്എംഎസ് സന്ദേശമായി ലഭിക്കും. വാഹനം എന്തെങ്കിലും അപകടത്തിൽപെട്ടാലോ ഡ്രൈവർമാർ അമിത വേഗത്തിൽ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈൽ നമ്പറിൽ എസ്എംഎസ് ആയും ഇ-മെയിൽ ആയും അലർട്ടുകൾ ലഭിക്കും. സന്ദേശത്തിന്റെ നിജ സ്ഥിതി പരിശോധിച്ച് ഉടമകൾക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തിൽ കൊടുക്കുന്ന മൊബൈൽ നമ്പറിലും ഇ-മെയിൽ ഐഡിയിലും ആണ് അലർട്ട് സന്ദേശങ്ങൾ എത്തുന്നത്. നമ്പരിലും ഇ-മെയിൽ ഐഡിയിലും മാറ്റം വന്നാല്‍ surakshamitr@cdac.in എന്ന ഇ-മെയിലിൽ അറിയിച്ച് തിരുത്തല്‍ വരുത്തേണ്ടതാണ്. ഇതിന്റെ ഭാഗമായികേരളത്തിൽ മൂന്ന് ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം സംസ്ഥാനത്തെ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കുമെന്നിരിക്കെ സെർവർ തകരാറായതിനെ തുടർന്ന് വാഹനഉടമകളും പ്രതിസന്ധിയിലായിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment