ചരിത്രപ്രസിദ്ധമായ അത്ത മഹോത്സവത്തിന് കൊടിയേറി.
ചാത്തന്നൂർ : ശ്രീഭൂതനാഥപുരത്ത് ഇനി ഉത്സവ നാളുകൾ ശ്രീഭൂതനാഥക്ഷേത്രത്തിലെ
ചരിത്രപ്രസിദ്ധമായ അത്ത മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും കൊളുത്തിയ നെയ്ത്തിരി ദീപങ്ങളെ സാക്ഷിയാക്കി ഉൽസവത്തിന്
ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ
നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റിയുടെയും ശാന്തി അനിൽകുമാർ പോറ്റിയുടെയും
മുഖ്യകാർമികത്വത്തിലാണ്
കൊടിയേറിയത് വാദ്യമേളങ്ങളും അകമ്പടിയായി. രാവിലെ നടതുറന്ന് വിശേഷാൽ പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ്
ചടങ്ങുകൾ ആരംഭിച്ചത്.വിശേഷാൽ പൂജകൾക്ക് ശേഷം ദേവചൈതന്യം ആവാഹിച്ച കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ശ്രീഭൂതനാഥന്റെ
ഭഗവത് ധ്വജത്തിലേക്ക് ദേവചൈതന്യം പകരുന്ന ചടങ്ങുകൾക്കും ശേഷമാണ്
മധ്യേ കൊടിയേറിയത്. 26 നാണ് പ്രസിദ്ധമായ അത്തമഹോത്സവവും നെടുംകുതിരയെടുപ്പും തുടർന്ന്
ആറാട്ടോടെ ഉത്സവം സമാപിക്കും.
No comments:
Post a Comment