ചാത്തന്നൂരിന് ഇന്ന് വെള്ളപ്പുറം ഭൂതനാഥന്റെ അത്തം തിരുനാള്‍ മഹോത്സവം നാളെ
ചാത്തന്നൂര്‍: ഭൂതനാഥക്ഷേത്രത്തിലെ അത്തം ഉത്സവത്തിന് മുന്നോടിയായുള്ള വെള്ളപ്പുറം ഇന്ന് ആഘോഷിക്കും.
കിലോമീറ്ററുകളോളം ദൂരത്തിലാണ് ദീപാലങ്കാരങ്ങളും കൂറ്റന്‍ ബോര്‍ഡുകളിലും കമാനങ്ങളിലും വൈദ്യുത ദീപങ്ങള്‍ കൊണ്ട് ഒരുക്കിയ ഈശ്വര രൂപങ്ങളും ഒരുക്കിയിരിക്കുന്നത്
ക്ഷേത്രവും പരിസരവും മാത്രമല്ല കളങ്ങരക്ഷേത്രം കാഞ്ഞിരത്തുംവിള ക്ഷേത്രം ഏറം വയലുനട ക്ഷേത്രം , ഏറം മാടന്‍കാവ് എന്നിവിടങ്ങളിലും ഭൂതനാഥക്ഷേത്ര സന്നിധിയിലും ദീപാലങ്കാരങ്ങളും വൈദ്യുത ദീപങ്ങള്‍ കൊണ്ടുള്ള ശില്പങ്ങളും ഒരുക്കിക്കഴിഞ്ഞു. വെട്ടിക്കുന്നുവിള ശ്രീനഗർ ജങ്ഷന്, ചാമവിള, കുരയില്വിള തുടങ്ങി എല്ലാ പ്രദേശങ്ങളും വൈദ്യുത ദീപാലങ്കാരത്തില്‍ മുങ്ങിയിരിക്കുകയാണ്.
വെള്ളപ്പുറം എന്നറിയപ്പെടുന്ന ഉത്രം നാളിലാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍. ഉത്രം, അത്തം നാളുകള്‍ ചാത്തന്നൂര്കാര്ക്ക് ഓണത്തെക്കാള്‍ വിശേഷപ്പെട്ടതാണ്. ഓണക്കാലത്ത് നാട്ടിലെത്താന്‍ കഴിയാത്ത ചാത്തന്നൂര്‍ പ്രവാസികള്‍ ഭൂതനാഥന്റെ അത്തം തിരുനാളിന് ചാത്തന്നൂരിലെത്തും. ഉത്രം നാളില്‍ പുലര്‍ച്ചെ ക്ഷേത്രസന്നിധിയില്‍ പ്രഭാതഭക്ഷണം, 7ന് കീഴൂട്ട് ക്ഷേത്രസന്നിധിയിലെ കൊടിമരച്ചുവട്ടില്‍ പറസമര്‍പ്പണം, 7.30ന് കലശപൂജ, കലശാഭിഷേകം, 10ന് ശ്രീഭൂതബലി, വൈകിട്ട് 5ന് സംഗീതസദസ്സ്, ദീപാരാധനയ്ക്ക് ശേഷം സായാഹ്നഭക്ഷണം, ഉത്രംവിളക്ക്. ദീപം റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കിലോമീറ്ററുകളോളം വിളക്ക് ഒരുക്കിക്കഴിഞ്ഞു.കൂടാതെ ഉത്സവപ്രേമി സംഘവും, ശ്രീഭൂതനാഥ യുവജനവേദിയുടെയും നേതൃത്വത്തിലാണ് ഉത്രം വിളക്ക്.
ഗുരുവായൂർ ജയപ്രകാശ്
നയിക്കുന്ന പഞ്ചാരിമേളവും അരങ്ങേറും
തുടര്‍ന്ന് 7ന്പൂമൂടല്,
8.30ന് കളമെഴുത്തും പാട്ടും,
,8.30ന് മ്യുസിക്കൽ മെഗാ ഇവന്റസ്
10ന് പള്ളിവേട്ട എഴുന്നള്ളത്ത്,ഏറം വയലിൽ ക്ഷേത്രത്തിൽ
പള്ളിവേട്ട കഴിയുമ്പോള്‍ ഭക്തജനങ്ങള്‍ക്ക് വയലിൽ ക്ഷേത്രത്തിലെ ഭക്ഷണം, തുടര്‍ന്ന് ഏറം മാടന്‍കാവ് ക്ഷേത്രം, വെട്ടിക്കുന്നുവിളവഴി പള്ളിവേട്ട ജങ്ഷനിലെത്തും. ശ്രീഭൂതനാഥ സേവാസംഘത്തിന്റെ വെടിക്കെട്ട്, നെടുംകുതിര എടുപ്പ് എന്നിവ നടക്കും. ചാമവിള ജങ്ഷനിലെ ചടങ്ങുകള്‍ക്ക് ശേഷം പള്ളിവേട്ട ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് പള്ളിക്കുറുപ്പ്,
രാത്രി ഒന്നിന് മാടൻ ഊട്ട്, തുടര്‍ന്ന് കൊള്ളിയേറ്. അത്തം നാളായ ചൊവ്വാഴ്ച പുലര്‍ച്ചെ 5ന് ഉരുളും വിളക്കും തുടര്‍ന്ന് പ്രഭാതഭക്ഷണം,
പകല്‍ 3.30ന് ആറാട്ട് ഘോഷയാത്ര, ഗജമേള, 5.30ന് ചരിത്രപ്രസിദ്ധമായ നെടുംകുതിര എടുപ്പ്.
No comments:
Post a Comment