ചാത്തന്നൂർ : കെ എസ് ആർ ടി സി
ബസ് സർവീസ് ഷെഡ്യുൾ വെട്ടികുറച്ചു
ഇത്തിക്കര - കുമ്മല്ലൂർ - ഓയൂർ - ആയൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം.
കെ എസ് ആർ ടി സിയുടെ
കൊട്ടിയം - അഞ്ചൽ ചെയിൻ സർവീസിൽ സമയവ്യത്യാസം വരുത്തി ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതോടെ
ബസുകളുടെ ട്രിപ്പുകളുടെ എണ്ണം കുറയുകയും, ട്രിപ്പുകൾ തമ്മിലുള്ള ഇടവേള കൂടുകയും ചെയ്തതോടെ ആദിച്ചനല്ലൂർ, കുമ്മല്ലൂർ, കട്ടച്ചൽ പ്രദേശത്തെ യാത്രക്കാരുടെ യാത്രാക്ലേശം അതിരൂക്ഷമായി.
വരുംദിനങ്ങളിൽ കെ എസ് ആർ ടി സി യുടെ റാഷണലൈസേഷൻ കൂടി നടപ്പാക്കുമ്പോൾ അതിരാവിലെയും രാത്രിയിലും ഈ മേഖലയിലൂടെ ബസ് സർവീസുകൾ നാമമാത്രമായി മാറും.
ഇത്തിക്കര - ആയൂർ റൂട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത് ആദിച്ചനല്ലൂർ കുമ്മല്ലൂർ മേഖലയിൽ ആണെന്നിരിക്കെയാണ് ഈ പരിഷ്കാരം വഴി ഇ മേഖലയിലെ
ജനങ്ങളെയാണ് കൂടുതൽ
ദുരിതത്തിലാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ വരുമാനത്തിലും ഇതിനാൽ കാര്യമായ ഇടിവുണ്ടായി.
കൂടുതൽ
ബസുകൾ അനുവദിച്ചു കൊണ്ട്
ട്രിപ്പുകൾ തുടങ്ങിയാൽ ഈ റൂട്ടിലെ യാത്രാക്ളേശം പരിഹരിക്കാൻ കഴിയും. . ചടയമംഗലം, ചാത്തന്നൂർ ഡിപ്പോകളിൽനിന്ന് ഏഴു ബസുകൾ വീതമാണ് നിലവിൽ സർവീസ് നടത്തുന്നത് ഈ പതിന്നാല് ബസുകൾ ഉപയോഗിച്ച് ദിവസം തൊണ്ണൂറ്റൊമ്പത് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്ത സ്ഥലത്ത് ഇപ്പോൾ പകുതി പോലും ബസുകൾ ഒപ്പറേറ്റ് ചെയ്യുന്നില്ല.
ജനങ്ങളുടെ
യാത്രാക്ലേശം പരിഹരിക്കാൻ കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസുകൾ കൂടുതൽ പഴയ സമയക്രമത്തിൽ
എല്ലാ ട്രിപ്പും നിലനിർത്തി കൊണ്ട്
ഇത്തിക്കര - ആദിച്ചനല്ലൂർ - കുമ്മല്ലൂർ റൂട്ടിൽ ബസുകൾ ഓടിക്കുകയും
കുമ്മല്ലൂർ പാലം വഴി രാവിലെയും രാത്രിയിലും ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും
അഡിഷണൽ ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
@കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസിനു പുറമേ ഇത്തിക്കര- ഓയൂർ-ആയൂർ റൂട്ടിൽ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾകൂടി ആരംഭിക്കണം
കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസിനു പുറമേ ഇത്തിക്കര- ഓയൂർ-ആയൂർ റൂട്ടിൽ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾകൂടി ആരംഭിക്കണമെന്ന് ആദിച്ചനല്ലൂർ
പൗരധ്വനി ഫൗണ്ടേഷൻ പ്രസിഡന്റ് കൈതക്കുഴി മോഹൻകുമാറിന്റെ നേതൃത്വത്തിൽ യാത്രക്കാരുടെ കൂട്ടായ്മയായ പാസ്സഞ്ചേഴ്സ് അസോസിയേഷനും ഗതാഗത വകുപ്പ് മന്ത്രി, കെ എസ് ആർ ടി സി എം ഡി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
@ ബസുകൾ പുന:സ്ഥാപിക്കണം - ബിജെപി
കൊല്ലം ജില്ലയിൽ കെ.എസ്.ആർ.ടി.സി.ക്ക് ഒരുകാലത്ത് മികച്ച വരുമാനം കിട്ടിയിരുന്ന കൊട്ടിയം-അഞ്ചൽ (ഇത്തിക്കര, ആദിച്ചനല്ലൂർ, ഓയൂർ, ആയൂർ വഴി) ചെയിൻ സർവീസിൽ നിന്നും വെട്ടികുറച്ച
ബസുകൾ പുന:സ്ഥാപിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത് ആവശ്യപ്പെട്ടു. കൊട്ടിയം-അഞ്ചൽ റൂട്ടിൽ വിദ്യാർഥി കൺസെഷൻ അനുവദിച്ചെങ്കിലും ബസുകളുടെ എണ്ണം കുറഞ്ഞതിനാൽ വിദ്യാർഥികളും ദുരിതത്തിലായിരിക്കുകയാണ് ഇതിന് പരിഹാരം ഉണ്ടാവണമെന്നും എസ്. പ്രശാന്ത് ആവശ്യപ്പെട്ടു.
No comments:
Post a Comment