കൊല്ലം : ജില്ലയുടെ കടൽ തീരങ്ങള്‍ വന്‍മാഫിയകള്‍ വാങ്ങികൂട്ടുന്നു
അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.കെട്ടിടനിർമ്മാണ ചട്ടങ്ങളും തീരദേശ സംരക്ഷണ നിയമങ്ങളും ലംഘിച്ച് അനധികൃത നിര്‍മാണങ്ങളും വ്യാപകമായിട്ടും അധികൃതർ അറിഞ്ഞ മട്ടില്ല.
കൊല്ലം മുണ്ടയ്ക്കൽ മുതൽ
മുതല്‍ കാപ്പിൽ വരെയുള്ള സുവര്‍ണതീരം എന്നു പ്രസിദ്ധമായ പ്രദേശത്താണ് വ്യാപകമായി ഭൂമികച്ചവടം നടക്കുന്നത്. ഇവിടെ ഏക്കറുകണക്കിനു ഭൂമി വിറ്റഴിക്കപ്പെട്ടതായാണു കണക്കുകള്‍
വ്യക്തമാക്കുന്നത്
കൊല്ലം കോർപ്പറേഷൻ, മയ്യനാട് പഞ്ചായത്ത്, പരവൂർ മുൻസിപ്പാലിറ്റി
എന്നീ തദേശ സ്വയംഭരണസ്ഥാപനങ്ങളുടെ
പരിധിയിലാണു ഏറ്റവുമധികം ഭൂമി വില്‍പ്പന നടക്കുന്നത്.
തീരപരിപാലന നിയമപ്രകാരം തീരത്ത് 200 മീറ്ററിനുള്ളില്‍ വാണിജ്യാവശ്യത്തിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന കര്‍ശന നിബന്ധന മറികടന്ന് റിസോര്‍ട്ടുകള്‍,വീടുകൾ,അനധികൃത പള്ളികൾ
വരെ മേഖലയില്‍ വ്യാപകമായി നിര്‍മിച്ചു വരികയാണ്. ജനവാസമുള്ള പ്രദേശങ്ങളില്‍ ടൂറിസം അനുവദിക്കേണ്ടതില്ലെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.മയ്യനാട് മുക്കം ബീച്ച്
മുതല്‍ പൊഴിക്കര
വരെയുള്ള മേഖലയില്‍ കടലിനും കായലിനും മധ്യയുള്ള
തീരദേശ പാതയ്ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഏറെക്കുറെ ഭൂമാഫിയകള്‍ സ്വന്തമാക്കി കഴിഞ്ഞു.ഇവിടം പുറമ്പോക്ക് ഭൂമിയാണ് എന്ന് നാട്ടുകാർ പറയുന്നു ഇതിനു പിന്നില്‍ വിദേശികള്‍ വരെയുള്ളതായാണു അറിയുന്നത്.
ഇവിടെ കായലിന് സമീപം ഹോം സ്റ്റേകൾ വരെ നിര്‍മിച്ചിട്ടുണ്ട്.
മയ്യനാട് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രദേശങ്ങളില്‍ കടലോരവും കായാലോരവും ഭൂമാഫിയക്ക് പതിച്ചു നല്‍കുകയാണെന്ന ആരോപണവും ശക്തമാണ്.
മത്സ്യ തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്കുന്ന ലോബിയും ഇവിടെയുണ്ട്. ഗ്രാമപഞ്ചായത്തും തീരദേശ പരിപാലന അഥോറിറ്റിയും മാഫിയകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് ഒരു വിഭാഗം നാട്ടുകാരുടെ തീരുമാനം. തീരദേശ പരിപാലന നിയമ പ്രകാരം 200 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കുന്നുണ്ട്. എന്നാല്‍ മത്സ്യ തൊഴിലാളികള്‍ക്കു പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതാണു ടൂറിസം മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നത്.
കൊച്ചി കേന്ദ്രീകരിച്ചുള്ള ചില വന്‍കിട റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളാണു ടൂറിസ്റ്റുകള്‍ ഏറ്റവുമധികം എത്തുന്ന കൊല്ലം കടൽതീരത്ത്
ഭൂമികച്ചവടത്തിനു നേതൃത്വം നല്‍കുന്നത്.പരവൂർ തെക്കുംഭാഗത്തും പൊഴിക്കര ചില്ലയ്ക്കൽ ഭാഗത്തും അനധികൃത പള്ളികളും ബഹുനിലകെട്ടിടങ്ങളും മുൻസിപ്പൽ അധികൃതരുടെ മൗനസമ്മതത്തോടെ പടുത്തുയർത്തുന്നുണ്ട്.കൊല്ലത്തിന്റെ കടൽതീരത്ത് വര്‍ധിച്ച ടൂറിസം സാധ്യതകളും വന്ഗ്രൂപ്പുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പരവൂർ തെക്കുംഭാഗത്ത് വിദേശികൾ വരെ വന്‍വില നല്കി ഭൂമി വാങ്ങുന്നതായാണു അറിയുന്നത്. പണം ബാങ്ക് ഡ്രാഫ്റ്റായി തന്നെ നല്കുന്നു. എന്നാല്‍ പ്രമാണം നടക്കുന്നില്ലെന്നാണു സൂചന. പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചാണു കൈമാറ്റം. അതു കൊണ്ടു തന്നെ യഥാര്‍ത്ഥത്തില്‍ ഭൂമിവാങ്ങുന്നത് ആരെന്നതു വ്യക്തമല്ല അത് കൊണ്ട് തന്നെ ഇ ഭൂമി ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
No comments:
Post a Comment