Thursday, 9 November 2023

പരവൂർ നഗരസഭയിൽ അധികാര വടം വലി പദ്ധതികൾ പാതി വഴിയിൽ

പരവൂർ നഗരസഭയിൽ അധികാര വടം വലി പദ്ധതികൾ പാതി വഴിയിൽ

@ അധികാര വടംവലിയിൽ പരവൂർ നഗരസഭയിൽ വികസന പ്രവർത്തനങ്ങൾ കടലാസിലുറങ്ങുന്നു.

പരവൂർ : പരവൂർ നഗരസഭയിൽ ഭരണപ്രതിസന്ധി പല പദ്ധതികളും നിശ്ചലമായിട്ട് മാസങ്ങളായി. ഇടതും വലതും ഭരണം പങ്കിട്ട് ഭരിക്കുന്ന 
നഗരസഭാ ഭരണത്തിൽ നഗരഭരണത്തിൽ ഭരണപ്രതിസന്ധി ഉണ്ടായിട്ടും യു ഡി എഫ് കാരിയായ ചെയർപേഴ്സണും എൽ ഡി എഫ് കാരനായ വൈസ് ചെയർപേഴ്സണും അവരവരുടെ രാക്ഷ്ട്രീയ അജണ്ടകൾക്ക് പിറകെയാണ് പൊതുജനങ്ങൾ പെരുവഴിയിലും. പീഡനകേസിൽ കുടുങ്ങിയ കൗൺസിലറുടെ ഡിവിഷനിൽ ജനങ്ങൾ ഓരോ കാര്യങ്ങൾക്കായി നെട്ടോട്ടമോടുകയാണ്.ടൂറിസത്തിനായി ആവീഷ്കരിച്ച പദ്ധതികൾ എല്ലാം ഉപേക്ഷിച്ച നിലയിലാണ്. പുതിയ പദ്ധതികൾ ഒന്നും തന്നെ നടപ്പാക്കുന്നില്ല. നഗരഹൃദയം പോലും പൊട്ടിപൊളിഞ്ഞു വെള്ളകെട്ടായി മാറി റോഡുകളായ റോഡുകൾ എല്ലാം തകർന്ന് കിടക്കുയാണ് ഫണ്ട് ഉണ്ടായിട്ടും ടെൻഡർ നടപടികൾപോലും പൂർത്തിയാകാത്ത അവസ്ഥയാണ്.
നേരത്തെ മൂന്ന് ലക്ഷവും ഇപ്പോൾ ആറ് ലക്ഷം രൂപയും വിവിധ വാർഡുകളിൽ റോഡ് പ്രവൃത്തിക്ക് വകയിരുത്തിയിരുനെങ്കിലും അന്തിമ അടങ്കൽ തയ്യാറാക്കുകയോ സാങ്കേതികാനുമതി വാങ്ങുകയോ ചെയ്തിട്ടില്ല. തെരുവ് വിളക്കുകൾ അണഞ്ഞു നഗരം ഇരുട്ടിലായി ടൂറിസത്തിനായുള്ള പദ്ധതികൾ എല്ലാം നിച്ഛലമായി ആരോഗ്യ രംഗം പ്രവർത്തനരഹിതമായി.
മുൻസിപ്പാലിറ്റി ഭരണത്തിന് നാഥനില്ലാത്ത അവസ്ഥ.
പ്രൈവറ്റ് ബസ് സ്റ്റാന്റ് വെള്ളകെട്ടായി തകർന്നടിഞ്ഞു കിടക്കുന്നു ബസ് സ്റ്റാന്റിൽ ഉണ്ടായിരുന്ന ശൗചാലയം പൂട്ടി
പരവൂർ - പൊഴിക്കര റോഡ്, പരവൂർ - തെക്കുംഭാഗം റോഡ് തുടങ്ങി ചെറുതും വലുതുമായ റോഡുകളെല്ലാം തകർന്നടിഞ്ഞതോടെ ജനങ്ങൾക്ക് കാൽനടയാത്ര പോലും ദുസഹമായീ.

@ തെരുവ് വിളക്കുകൾ അണഞ്ഞുതന്നെ

നഗരത്തിലെ പലപ്രദേശങ്ങളിലും തെരുവിളക്കുകൾ കണ്ണടിച്ചിട്ട് കാലങ്ങളായെങ്കിലും ശരിയാക്കാൻ നടപടിയില്ല. പലപാതകളിലും കൂരിരുട്ടാണ്. സ്ത്രികളുൾപ്പെടെയുളവർ ഭയന്നാണ് വഴികളിലൂടെ സഞ്ചരിക്കുന്നത്. തെരുവ് വിളക്കുകൾ നന്നാക്കണമെന്ന് നഗരവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ല. എന്നാൽ ഭരണകർത്താക്കൾക്ക് താൽപ്പര്യമുളളയി
ടത്ത് അനാവശ്യമായി പണം
ചെലവഴിക്കുന്നുമുണ്ട്.ടൂറിസം മേഖലയായ പൊഴിക്കരയിലെ ചീപ്പ് പാലം അന്ധകാരത്തിലായിട്ട് അധികൃതർ ഉറങ്ങി തന്നെ കാപ്പിൽ,പൊഴിക്കര,തെക്കുംഭാഗം, ചില്ലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ അണഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.

@  നിലച്ച് മാലിന്യ നീക്കം, മൂക്ക് പൊത്തി ജനം

മാലന്യ ശേഖരണവും നിർമാർജനവും നഗരസഭയിൽ നിലച്ചിരിക്കുകയാണ്. പലയിടങ്ങളിലും മാലിന്യം കുന്നുകൂടി ശേഖരിക്കുന്ന മാലിന്യങ്ങൾ താൽകാലികമായി സൂക്ഷിക്കുന്നതിനായി സ്ഥാപിച്ച എംസിഎഫുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിട്ട് മാസങ്ങളായി. ടൗണുകളിലെ ഓടകളിലേക്ക് 
 കക്കൂസ് മാലിന്യങ്ങടക്കം തുറന്നുവിട്ടിട്ടും നടപടിയില്ല. ടൗണിലെ പല സ്ഥലങ്ങളിലും  കക്കൂസ് മാലിന്യപ്രശ്നം അതീവ ഗുരുതരമായി തുടരുകയാണ് പലയിടത്തും ഏറ്റവും അനിവാര്യമായ ഓവുചാൽ നന്നാക്കാത്തതിനാൽ ഒരുമഴ
പെയ്താൽ  റോഡുകൾ വെള്ളത്തിൽ 
മുങ്ങും 

@ ടൗൺ വികസനവും നിലച്ചു
കേന്ദ്രസംസ്ഥാന സർക്കാരുകൾ 
 അനുവദിച്ച ഫണ്ട് ഉപയോഗിച്ചു
നടക്കേണ്ട നിർമ്മാണപ്രവർത്തികൾ 
 മുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി. കേന്ദ്രസർക്കാർ പദ്ധതികളോട് അയിത്തവും സംസ്ഥാന സർക്കാർ പദ്ധതികളോട് സ്നേഹവും ആണെങ്കിലും ഭരണക്കാരുടെ തമ്മിലടി മൂലം പദ്ധതികൾ എല്ലാം ഉപേക്ഷിച്ച മട്ടിലാണ്.ചാത്തന്നൂർ - പരവൂർ - പാരിപ്പള്ളി റോഡിന്റെ നിർമ്മാണപ്രവർത്തികൾ പോലും മറ്റ് സ്ഥലങ്ങളിൽ പൂർത്തിയായിട്ടും മുൻസിപ്പൽ മേഖലയിൽ അനങ്ങിയ മട്ടില്ല ഇത് ജനങ്ങളുടെ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.

@ ആരോഗ്യരംഗത്ത് പൂർണ്ണപരാജയം 

നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും 
പൊഴിക്കര കുടുംമ്പാരോഗ്യ കേന്ദ്രമടക്കമുള്ള
 നഗരസഭപരിധിയിലെ  സബ് സെന്ററുകളിലെയും പ്രവർത്തനം പ്രതിസന്ധിയിലാണ് തീരദേശ വാസികൾ കൂടുതൽ ആശ്രയിക്കുന്ന പൊഴിക്കര കുടുംമ്പാരോഗ്യ കേന്ദ്രത്തിൽ 
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ  രോഗികൾ ദുരിതത്തിലാണ്. നഗരസഭയിൽ താൽക്കാലിക ജീവനകാർക്കു നൽകാൻ പണമില്ല എന്ന കാരണം പറഞ്ഞു ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തസ്തികകളിൽ ജോലി ചെയ്തിരുന്നവരുടെ കരാർ സെപ്റ്റംബർ 30ന് ശേഷം പുതുക്കി നൽകിയില്ല. ഇതിനാൽ ലാബ്, ഫാർമസി എന്നിവിടങ്ങളിൽ ഓരോ ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ഒപിയിൽ നൂറിലേറെ രോഗികളെത്തുന്ന ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് വാങ്ങാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ലാബുകളിലെ
പരിശോധന വേണ്ടത ജീവനക്കാരില്ലാത്തതിനാൽ മുടങ്ങുന്നതും പതിവാണ്. 
പൊതുഅവധി ദിവസങ്ങളിൽ ഉച്ച വരെയും മറ്റ് ദിവസങ്ങളിൽ വൈകിട്ട് വരെയും ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭിച്ചിരുന്നു. ഒരു വർഷത്തെ കരാറിൽ ജോലി ചെയ്തിരുന്ന ജീവനകാർക്കു 6 മാസത്തിനു ശേഷം നഗരസഭ കരാർ പുതുക്കി നൽകിയിരുന്നില്ല.
ഇതോടെ ഒക്ടോബർ 2 മുതൽ നഴ്സിങ് ഓഫിസർ, ഫാർമിസിസ്. ലാബ്
ടെക്നീഷ്യൻ തസ്തികകളിൽ ജോലി ചെയ്തിരുന്നവർ സേവനം അവസാനിപ്പിച്ചു. നഴ്സിങ് അസിസ്റ്റന്റായി ജില്ല പഞ്ചായത്തിന്റെ മാലാഖകുട്ടം പദ്ധതി വഴി ഒരാളെ മാത്രമാണ് ആരോഗ്യ കേന്ദ്രത്തിൽ പിന്നീട് നിയമിച്ചത്. നഗരസഭ വഴി ജോലിയിൽ കയറിയ 2 ആരോഗ്യപ്രവർത്തകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിനാലാണ് ആശുപത്രി പ്രവർത്തനം തടസ്സപ്പെടാതെ മുൻപോട്ട് പോകുന്നത്. ജീവനക്കാർ കുറഞ്ഞതോടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപി 9 മുതൽ 2 മണി വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഞായർ, പൊതുഅവധി ദിവസങ്ങളിൽ ലാബ്, ഫാർമസി, ഒപി എന്നിവ പ്രവർത്തിക്കില്ല. ജീവിത ശൈലി രോഗങ്ങൾക്ക് ഒരു മാസത്തേക്ക് വിതരണം ചെയ്യുന്ന മരുന്നുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് വിതരണം ചെയ്യുന്നത്. ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്. പരവൂരിന്റെ തീരദേശ മേഖല പ്രധാനമായും ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ജീവനക്കാരുടെ കുറവ് എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

@ ബഹുജന പ്രക്ഷോഭത്തിലേക്ക് ബിജെപി 

ഇടതുവലത് മുന്നണികളുടെ 
അധികാര വടംവലിയിൽ നഗരസഭയിലെ വികസനങ്ങൾ സ്തംഭിച്ചതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി പാർലമെന്ററി പാർടി ലീഡർ സ്വർണ്ണമ്മസുരേഷ് പറഞ്ഞു.
പലപ്രശ്നങ്ങളും കൗൺസിലിൽ ബിജെപി അംഗങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും പരിഹാരം കാണാൻ  ഭരണനേതൃത്വം തയ്യാറാകുന്നില്ല അത് കൊണ്ട് തന്നെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സ്വർണ്ണമ്മസുരേഷ് പറഞ്ഞു.







No comments:

Post a Comment