മേഖലയിൽ കുത്തകകൾക്കെതിരെ സമരം ചെയ്തിരുന്ന ഇടതുപക്ഷം ഇപ്പോൾ എല്ലാം കുത്തകകൾക്ക് തീറെഴുതുന്നു - ജി. ഗോപിനാഥ്
കൊട്ടിയം : തീരദേശ
മേഖലയിൽ കുത്തകകൾക്കെതിരെ സമരം ചെയ്തിരുന്ന ഇടതുപക്ഷം ഇപ്പോൾ എല്ലാം കുത്തകകൾക്ക് തീറെഴുതുകയാണെന്ന് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികളും ഭവന പദ്ധതികളും ഇല്ലാതാക്കുകയും ചെയ്തെന്നും കരയും കടലും കുത്തകകൾക്കു വിൽക്കാനാണു സംസ്ഥാനസർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ തീര നയങ്ങൾക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ
നയിക്കുന്ന തീരദേശയാത്ര ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.കരയിലും കടലിലും പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സർക്കാർ ഒരേ പോലെ കൊള്ളനടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇരവിപുരം മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ശൈലേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, സംസ്ഥാന സമിതി അംഗം എ. ജി.ശ്രീകുമാർ,വെള്ളിമൺ ദിലീപ്,
ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ്, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ,
കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് തെക്കടം ഹരീഷ്, ചാത്തന്നൂർ
രാജൻപിള്ള എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
ഫോട്ടോ:ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ നയിക്കുന്ന തീരദേശപദയാത്ര ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് ഉത്ഘാടനം ചെയ്യുന്നു.
ഫോട്ടോ: ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി ഗോപകുമാറിന് ഇരവിപുരത്ത് നൽകിയ സ്വീകരണം.
No comments:
Post a Comment