Tuesday, 7 November 2023

അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി ഭൂമിദാനം ചെയ്തു.

 അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി ഭൂമിദാനം ചെയ്തു.

ചാത്തന്നൂർ : അംഗൻവാടി കുട്ടികൾക്ക് പഠിക്കാനും കളിക്കാനുമായി , അദ്ധ്യാപക ദമ്പതികളായിരുന്ന പാരിപ്പള്ളി മുക്കട ശാന്തി ഭവനിൽ കരുണാകരൻ സാറിന്റെയും പത്മ ടീച്ചറുടെയും പാവന സ്മരണക്കായി മകൻ ചാത്തന്നൂർ സബ് രജിസ്ട്രാർ ആഫീസ് ജീവനക്കാരൻ കെ. പ്രവീൺകുമാർ സ്വന്തം വീട്ടു പുരയിടത്തിലെ ഭൂമി ദാനമായി നൽകി. ഇലകമൺ ഗ്രാമപഞ്ചായത്തിലെ എൺപത്തിരണ്ടാം നമ്പർ അംഗൻവാടിക്ക് ദാനമായി നൽകിയ വസ്തുവിന്റെ പ്രമാണം വർക്കല എം.എൽ.എ. അഡ്വ.വി.ജോയി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗം സിസിലിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന യോഗത്തിൽ എം.എൽ.എ. നാടിന്റെ സ്നേഹാദരവ് പ്രവീണിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻരാജ്, അഡ്വ.ബി.എസ്. ജോസ് , ശ്രീധരകുമാർ , ഇക്ബാൽ, തൃദീപ്, ഓമനകുട്ടൻ, ഡി. രഞ്ജൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ : അംഗൻവാടിക്ക് ദാനമായി നൽകിയ വസ്തുവിന്റെ പ്രമാണം വർക്കല എം.എൽ.എ. അഡ്വ.വി.ജോയി ഏറ്റുവാങ്ങുന്നു.

No comments:

Post a Comment