പരവൂർ നാടകോത്സവം 2023 നാളെ തുടങ്ങും
പരവൂർ: പരവൂർ നാടകശാല ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് നാടകോത്സവം
നാളെ മുതൽ 13 വരെ കോട്ടപ്പുറം ഹൈസ്കൂൾ അങ്കണത്തിലെ ഓപ്പൺ
എയർ ആഡിറ്റോറിയത്തിൽ നടക്കും
ആർ.ജനാർദ്ദനൻപിള്ള മെമോറിയൽ എവറോളിംഗ് ട്രോഫിക്കും കെ പി എസ്. കുറുപ്പ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൽ കേരളത്തിലെ പ്രമുഖ നാടക സമിതികൾ അവരുടെ ഈ വർഷത്തെ പുതിയ നാടകങ്ങൾ അവതരിപ്പിക്കും. എല്ലാ ദിവസവും നാടകത്തിന് മുൻപ്
വൈകിട്ട് 5 മണി മുതൽ നാടകത്തിന്റെ വിവിധ മേഖലകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറം, 6ന് രാവിലെ 9 മണി മുതൽ ആലിങ് വർക്ക്ഷോപ്പ് നാടക വായന തുടങ്ങി അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
4 ന് വൈകിട്ട് 5 മണിക്ക് നാടകോത്സവം വിഖ്യാത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും. ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും സമ്മേളനത്തിന് മുന്നോടിയായി
നഗരം ചുറ്റി സാംസ്കാരിക ഘോഷയാത്ര നടക്കും.നാലിന് രാത്രി 7ന്
തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ചേച്ചിയമ്മ, അഞ്ചിന് വൈകുന്നേരം
5ന് ഓപ്പൺ ഫോറം ദേവരാജൻ മാസ്റ്ററും മലയാള നാടകവേദിയും,രാത്രി 7ന് വള്ളുവനാട് നാദത്തിന്റെ ഊഴം.
ആറിന് വൈകുന്നേരം 5ന് ഒപ്പൺ ഫോറം "കവിതയും മലയാള നാടക വേദിയും"രാത്രി 7ന് കോഴിക്കോട് സൃഷ്ടിയുടെ നമ്മൾ, 7ന് വൈകുന്നേരം 5ന് ഒപ്പൺ ഫോറം "സംഗീതവഴികളിലെ നാടകവേദി", രാത്രി 7ന് പാലാ കമ്മ്യൂണിക്കേഷന്റെ "ജീവിതം സാക്ഷി".
എട്ടിന് വൈകുന്നേരം 5ന് ഒപ്പൺ ഫോറം
കനൽതാണ്ടിയ വഴികളിലൂടെ, വൈകുന്നേരം 7ന് അമ്പലപ്പുഴ സാരഥിയുടെ "രണ്ട് ദിവസം"
9ന് വൈകുന്നേരം 5ന് ഒപ്പൺ ഫോറം എഴുത്തിന്റെ വഴിയേ, രാത്രി 9ന് സേതുലക്ഷ്മി.10ന് രാവിലെ 5ന് ഓപ്പൺ ഫോറം കുട്ടികളുടെ നാടകവേദി, രാത്രി 7ന് നാടകം കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ "പാവവീട്".
11ന് ഓപ്പൺ ഫോറം പെണ്ണരങ്ങിന്റെ ശബ്ദം രാത്രി 7ന്
മൂന്നാ തീയേറ്റർ ഗ്രൂപ്പിന്റെ "നിലവറ മൂപ്പൻ", 12ന് വൈകുന്നേരം 5ന് "നാടകവായന", രാത്രി 7ന്
തിരുവനന്തപുരം സൗപർണികയുടെ മണികർണ്ണിക. 13ന് വൈകുന്നേരം
5 മണിക്ക് സമാപനസമ്മേളനവും സമ്മാനദാനവും സുപ്രസിദ്ധ നാടക ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.പൊതുയോഗത്തിന് ശേഷം പരവുർ നാടകശാലയുടെ വെളുത്ത കത്രീന എന്ന പുതിയ നാടകം അവതരിപ്പിക്കും.
No comments:
Post a Comment