Thursday, 31 August 2023

ഓണത്തിരക്ക് ഒഴിഞ്ഞതിന്റെ ആലസ്യം വിട്ടുമാറാതെ കൊല്ലം കമ്പോളം.

ഓണത്തിരക്ക് ഒഴിഞ്ഞതിന്റെ ആലസ്യം വിട്ടുമാറാതെ കൊല്ലം കമ്പോളം.

കൊല്ലം: ഓണത്തിരക്ക് ഒഴിഞ്ഞതിന്റെ ആലസ്യതയിലാണ് കൊല്ലം കമ്പോളം.
പച്ചക്കറി - പലവ്യഞ്ജന - വസ്ത്ര വിപണികൾ.  പായിക്കട -ചാമക്കട ഭാഗങ്ങളിൽ ഇന്നലെ ചില മൊത്തവ്യാപാര മാർക്കറ്റുകൾ തുറന്നെങ്കിലും  ഓണക്കച്ചവടത്തിനിടെ മുടങ്ങിക്കിടന്ന  ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കി ഉച്ചതിരിഞ്ഞിതോടെ കച്ചവടം അവസാനിപ്പിച്ചു. കടകളിലെ ജീവനക്കാർ എത്തി തുടങ്ങിയിട്ടില്ല.
തിങ്കളാഴ്ചയോടെ വ്യാപാരം ഒരു വിധം തുടങ്ങുമെങ്കിലും പതിവുപോലെ  സജീവമാകാൻ ഈ മാസം അവസാനമാകുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.
അതേസമയം തെളിഞ്ഞ അന്തരീക്ഷത്തിൽ 
ഇക്കുറി നടന്ന ഓണക്കച്ചവടത്തിൽ മുൻനാളുകളിലെ വിറ്റുവരവിനെക്കാൾ  പത്ത് ശതമാനത്തിന്റെ കുറവ്  അനുഭവപ്പെട്ടുവെന്നാണ് കച്ചവടക്കാർ പറയുന്നത്. പായിക്കട - വലിയകട  മാർക്കറ്റുകളിലെ അരി വ്യാപാരത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വലിയകട, ചാമക്കട, പായിക്കട ഭാഗങ്ങളിൽ  വാഹന പാർക്കിംഗിന് പൊലീസും ട്രാഫിക് പൊലീസും ചേർന്ന് നടപ്പാക്കിയ കർശന നിയന്ത്രണങ്ങൾ മാർക്കറ്റിലേക്ക് വരേണ്ട ചരക്കു വാഹനങ്ങൾക്ക്  ഇരുട്ടടിയായി മാറുകയായിരുന്നു. വൺവേയിൽ മുൻ ദിവസങ്ങളിലുണ്ടായിരുന്ന  പല പാർക്കിംഗ് സ്ഥലങ്ങളിലും ചരക്ക് വാഹനങ്ങൾക്ക്  പൊലീസ്  വിലക്ക് ഏർപ്പെടുത്തിയിരുന്നു. അരി-പലവ്യഞ്ജന മാർക്കറ്റുകളിലേക്കും വസ്ത്രവ്യാപാര സെന്ററുകളിലേക്കും ഓണത്തിന് സാധാരണ ഉണ്ടാകാറുള്ള തിരക്കു പിടിച്ച കച്ചവടത്തിന് ഇത് തിരിച്ചടിയായി. 
കൺസ്യൂമർ ഫെഡ്, സപ്ളൈകോ, ഐ ആർ ഡി പി അടക്കമുള്ള വിപണനമേളകൾ എന്നിവയിലൂടെ വിപണിയിൽ സർക്കാർ ഇടപെടൽ ഉണ്ടായത് പൊതുവിപണിയിലെ ഓണക്കച്ചവടത്തിന് തിരിച്ചടിയായി.
നികുതി പിരിവിൽ ഓണത്തിന് 
ഒരുമാസം മുമ്പ് സർക്കാർ ഏർപ്പെടുത്തിയ നടപടികൾ വ്യാപാരികളെ വെള്ളം കുടിപ്പിച്ചു. വിറ്റുവരവിലുണ്ടാകുന്ന ലാഭത്തിൽ നിന്നും നികുതി നൽകണമെന്നതാണ്  സംസ്ഥാന സർക്കാർ നയം.
ഇത് വ്യാപാരികളുടെ ലാഭത്തിൽ ശ്രദ്ധേയമായ കുറവുവരുത്തി. തുണിത്തരങ്ങൾ അടക്കമുള്ള സകല സാധനങ്ങൾക്കും  ഓണത്തിന്  അനുഭവപ്പെട്ട വിലവർദ്ധനവ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുതിയ നികുതി സമ്പ്രദായം ആയിരുന്നു.
സർക്കാർ ഈടാക്കിയ ജി എസ് ടി കൂടാതെയുള്ള അധിക നികുതിപ്പണം വിലവർദ്ധനവിലൂടെ  ജനങ്ങളെ പിഴിഞ്ഞ് വ്യാപാരികൾ മുതലാക്കിയെന്ന് ചെറുകിട കച്ചവടക്കാർ ആരോപിക്കുന്നു.
സർക്കാർ നികുതി പരിഷ്കാരം വരുത്തിയ നാളുകളിൽ തന്നെ    വ്യാപാരികൾ സാധനങ്ങൾക്ക് നേരിയ വിലവർദ്ധന വരുത്തിയിരുന്നു.
ആൾക്കാർ ഓണത്തിന് ആവശ്യത്തിലുമധികം സാധനങ്ങൾ വാങ്ങിക്കരുതിയതിന്  പുറമേ തമിഴ്നാട് , ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി - പലവ്യഞ്ജന - വസ്ത്രങ്ങളുടെ ഇറുമതിയും കാര്യമായി ഉണ്ടായിരുന്നു.
അരിയടക്കമുള്ള പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം ഓണത്തിന്റെ പേരിൽ  പറയത്തക്ക വിലവർദ്ധനയൊന്നും ഉണ്ടായില്ല.  ഓണത്തിന് ഒരാഴ്ച മുമ്പുണ്ടായിരുന്ന വിലതന്നെയായിരുന്നു  മിക്ക സാധനങ്ങൾക്കും. എന്നാൽ, മാങ്ങാക്കച്ചവടക്കാർ ഓണം കാര്യമായി മുതലാക്കി. ചെറിയ ഉള്ളിയുടെയും ഇഞ്ചിയുടെ വില്പനയിലും വ്യാപാരികൾക്ക്  നേട്ടമുണ്ടായി. സർക്കാർ മാർക്കറ്റുകളിൽ ഒന്നും ചെറിയ ഉള്ളി വില്ക്കാറില്ല. കാരണം, ചുരുങ്ങിയ ദിവസം കൊണ്ട് അഴുകിപ്പോവുന്ന സാധനമാണിത്.  തുറന്ന കമ്പോളത്തിൽ നിന്ന്  വൻവില കൊടുത്ത് ഉള്ളിവാങ്ങാൻ ഇത് ഉപഭോക്താക്കളെ പ്രേരിപ്പിച്ചു.  പച്ചക്കറിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. സർക്കാർ  മാർക്കറ്റുകളിൽ പച്ചക്കറികൾക്ക്  പലതിനും കമ്പോളവിലയെക്കാൾ കൂടുതലായിരുന്നു, മാത്രമല്ല, പല പച്ചക്കറി ഐറ്റങ്ങളും സർക്കാർ മാർക്കറ്റുകളിൽ ദുർലഭവുമായിരുന്നു.
മാർക്കറ്റുകളിലെ തമിഴ്നാട്ടുകാരായ തൊഴിലാളികളും ജീവനക്കാരും ഓണാവധിക്ക്  കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് . മാർക്കറ്റുകളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴരാണ്. ഇവർ തിരിച്ചെത്തിയെങ്കിലേ മാർക്കറ്റ് ഉഷാറാവുകയുള്ളൂ.

Wednesday, 30 August 2023

ഇന്ത്യക്കാരിൽ പത്തിൽ എട്ട്പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂലമായ നിലപാടാണെന്ന് പ്യു ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

നമസ്തെ 
ഇന്ത്യക്കാരിൽ പത്തിൽ എട്ട്
പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂലമായ നിലപാടാണെന്ന് പ്യു ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഇന്ത്യയുടെ ആഗോള സ്വാധീനം സമീപ വർഷങ്ങളിൽ ശക്തിപ്പെടുന്നതായാണ് ഇവരിൽ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
2014 മുതൽ അധികാരത്തിലിരിക്കുന്ന മോദിയെക്കുറിച്ച് 55 ശതമാനം പേർക്ക് വളരെ അനുകൂലമായ നിലപാടാണ്. അടുത്ത മാസം ന്യൂദൽഹിയിൽ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് അഞ്ചിലൊന്ന് പേർക്ക് മോദിയെ കുറിച്ച് നിഷേധാത്മക വീക്ഷണമുണ്ട്.
ലോക വേദിയിൽ ഇന്ത്യ കൂടുതൽ
ശക്തമാകുന്നുവെന്ന് സ്ത്രീകളും അതിനേക്കാൾ കൂടുതൽ പുരുഷന്മാരും വിശ്വസിക്കുന്നു.യുക്രൈൻ റഷ്യ യുദ്ധം ഇന്ത്യയുടെ പ്രസക്തി

വർദ്ധിപ്പിച്ചിട്ടുണ്ട്.യു എസുമായി അടുത്ത ബന്ധം പുലർത്തുന്നുവെങ്കിലും സംഘർഷത്തെ അപലപിക്കുന്ന
ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പിൽ
നിന്ന് വിട്ടുനിൽക്കുകയും ചെയ്തു ഇന്ത്യ.
അങ്ങനെ ആയുധങ്ങളുടെയും
വിലകുറഞ്ഞ ഊർജത്തിന്റെയും പ്രധാന
വിതരണക്കാരായ റഷ്യയ്ക്കെതിരായ
യുഎസ് നേതൃത്വത്തിലുള്ള
ഉപരോധത്തിൽ നിന്നും ഇന്ത്യ
ഒഴിഞ്ഞുനിന്നു.
ഏഷ്യയിലെ ചൈനയുടെ സാമ്പത്തികവും സൈനികവുമായ മുഷ്കിനെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.സർവേയിൽ
പങ്കെടുത്ത 65 ശതമാനം ഇന്ത്യക്കാരും
യുഎസിനോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നു. പത്തിൽ നാലുപേരും റഷ്യയുടെ ആഗോള സ്വാധീനം ശക്തിപ്പെട്ടുവെന്ന് വിശ്വസിക്കുന്നു.
ഇന്ത്യയിൽ നടക്കുന്ന ജി - 20 ഉച്ചകോടിക്ക് ദിവസങ്ങൾക്ക് മുമ്പ്, അരുണാചൽ പ്രദേശും അക്സായി ചിന്നും ചൈനീസ് പ്രദേശത്തുൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതിൽ നയതന്ത്രതലത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട് ഇന്ത്യ.അത് കൊണ്ട് തന്നെ 
ഇന്ത്യക്കാരിൽ പത്തിൽ എട്ട്
പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂലമായ നിലപാടാണെന്ന് വ്യക്തമാക്കുന്നു.


വർക്കല എസ് കെ രാഘവൻ ആചാര്യന്റെ ജയന്തി ആഘോഷിച്ചു പട്ടികജാതി മോർച്ച.

വർക്കല എസ് കെ രാഘവൻ ആചാര്യന്റെ ജയന്തി ആഘോഷിച്ചു പട്ടികജാതി മോർച്ച.
പരവൂർ :നവോത്ഥാന നായകൻ  എസ് കെ രാഘവൻ ആചാര്യന്റെ 127-)0 ജയന്തി ആഘോഷം ബിജെപി പട്ടികജാതി മോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ വേളമാനൂരിൽ നടന്നു.പട്ടികജാതി മോർച്ച പരവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്  ശ്യാം ചന്ദ്രൻ  അധ്യക്ഷത വഹിച്ച യോഗം ബിജെപി പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽദേവ് ഉദ്ഘാടനം ചെയ്തു.പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കു മുൻ‌തൂക്കം നൽകി കുറവർ സമുദായിക പ്രവർത്തനത്തിനു തുടക്കം കുറിക്കുകയും ചെയ്ത വ്യക്തിയെ അയ്യങ്കാളിക്ക് ഒപ്പം ആദരിക്കേണ്ടതാണെന്നു ബബുൽദേവ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ തിരസ്കരിച്ച സാമൂഹിക പരിഷ്കർത്താക്കളെ പൊതുസമൂഹത്തിൽ എത്തിക്കനുള്ള പ്രവർത്തമാണ് ബിജെപിയും പട്ടികജാതി മോർച്ചയും നടത്തി വരുന്നതെന്നു അദ്ദേഹം പറഞ്ഞു. സാഹിത്യ പ്രവത്തകനായ വർക്കല രവി മുഖ്യപ്രഭാഷണം നടത്തി.എസ് സി മോർച്ച ജില്ലാ സെക്രട്ടറി വിനോദ്,  ആദിത്യൻ, ബാബു വേളമാനൂർ എന്നിവർ പങ്കെടുത്തു. പ്രഥമ രാഘവൻ ആചാര്യൻ പുരസ്‌കാരം അഖിൽ രാജിനു സമ്മാനിച്ചു.വർക്കല രാഘവൻ ആചാര്യന്റെ ജീവചരിത്രം നൽകിയാണ് ആദരിച്ചത്.

ശൗചാലയ മാലിന്യങ്ങൾ നാട്ടിലൊഴുക്കുമ്പോൾ...

ശൗചാലയ മാലിന്യങ്ങൾ നാട്ടിലൊഴുക്കുമ്പോൾ...

ചാത്തന്നൂർ : എല്ലാ പഞ്ചായത്തുകളും വെളിയിട വിസർജ്യമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ട്‌ നാളേറെയായി. എല്ലാ വീടുകളിലും ശൗചാലയങ്ങളും ഭരണകൂടം ഉറപ്പാക്കി.
എന്നാൽ ശൗചാലയ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും കൃഷിയിടങ്ങളിലും തോടുകളിലും ഏലാകളിലും ഇത്തിക്കരയാറിലും 
തള്ളുന്നത് തടയാൻ കഴിയുന്നില്ല ഇത് 
വെളിയിട വിസർജ്യമുക്ത
പദ്ധതിയുടെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നു. ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ നടപടികളില്ല. ശൗചാലയ മാലിന്യങ്ങളുമായി നിരവധി ടാങ്കറുകൾ രാത്രി ഒഴിഞ്ഞസ്ഥലങ്ങൾ തേടി ഓടുന്നു.
ചാത്തന്നൂരിലും പരവൂർ മുൻസിപ്പാലിറ്റിയിലും 
സമീപ പഞ്ചായത്തുകളിലും മാലിന്യം തള്ളുന്ന സംഘങ്ങളെ പലതവണ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറിയെങ്കിലും ശക്തമായ നിയമനടപടികളുണ്ടായില്ല.അടുത്തിടെയാണ് ചാത്തന്നൂരിൽ പോളച്ചിറ ഏലായിൽ മാലിന്യമൊഴുക്കിയ 
 ഒരു മാലിന്യടാങ്കർ പോലീസ് പിടികൂടിയത്.ഇത്തിക്കരയാറും പോളച്ചിറ ഏലയും മാലിന്യം തള്ളുന്നവരുടെ ഇഷ്ടസ്ഥലമാണ്.കട്ടച്ചൽ -ചെങ്കുളം റോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് 
ദിവസവും മാലിന്യം തള്ളുന്നുണ്ട്. ഇത്തിക്കര - പാലമുക്ക് റോഡിൽ ഇത്തിക്കരയാറ്റിലേക്ക് ഒരു ദിവസവും രണ്ടും മൂന്നും ലോഡ് മാലിന്യമാണ് തള്ളുന്നത് ഇതെല്ലാം നാട്ടുകാർ പലതവണ പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. 
തുടർച്ചയായി ശൗചാലയ മാലിന്യങ്ങൾ തള്ളുന്ന  സംഘങ്ങൾ ജില്ലയിൽ ഉണ്ട് അവർക്ക് എജന്റുമാരും ഉണ്ട് 
വാഹനം ഉൾപ്പെടെ പിടികൂടി പോലീസിൽ ഏല്പിച്ചാലും ജാമ്യത്തിൽ വിട്ടയയ്ക്കും  ശക്തമായ നടപടിയുണ്ടാകില്ല 
നിസ്സാര വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസെടുക്കുന്നത്. കൃഷിയിടങ്ങളാണ് ഇവരുടെ ലക്ഷ്യം കൃഷിക്ക്‌ തടസ്സമാകത്തക്കരീതിയിൽ ടാങ്കറിൽ എത്തിച്ച് മാലിന്യങ്ങൾ തള്ളുകയാണ്.  കനാൽ പരിസരം,  തോടിന്റെ വശങ്ങൾ, പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളിലെല്ലാം  ശൗചാലയമാലിന്യങ്ങൾ തള്ളുന്നുണ്ട് 
ജലസ്രോതസ്സുകളും കൃഷിയിടങ്ങളും മലിനമാകുന്നതിനൊപ്പം വലിയ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. പ്രശ്നത്തിന് അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ഉയരുന്നു.

@പിടികൂടേണ്ടത് ആരോഗ്യ പ്രവർത്തകർ

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരേ നടപടിയെടുക്കേണ്ടത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ്. ആരോഗ്യ പ്രവർത്തകരാണ് ഇവരെ പിടികൂടേണ്ടത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയെന്ന വകുപ്പിൽ മാത്രമാണ് പോലീസിനു കേസെടുക്കാൻ സാധിക്കുക. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പാണ്. വാഹനങ്ങൾ പിടികൂടിയാൽ ലൈസൻസ് റദ്ദാക്കാൻ ആർ ടി ഒ യ്ക്ക് ശുപാർശ ചെയ്യാൻ കഴിയും.

@ ശൗചാലയമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അനിവാര്യമാണ്. എന്നാൽ ആരും സ്ഥലം വിട്ടുനൽകാൻ തയ്യാറാകില്ല. സമീപവാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന സംസ്കരണ ശാലകൾ സാധ്യമാണ്. ശൗചാലയമാലിന്യങ്ങൾ നീക്കം ചെയ്യുന്നത് നഗരസഭാധികൃതരുടെ അനുമതിയോടെ വേണമെന്നാണ് ചട്ടം. എന്നാൽ ആരും പാലിക്കുന്നില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.


@ കേസെടുക്കുന്നരീതിയിലാണ് കാര്യം

കൃഷിയിടങ്ങളിലും ജലസ്രോതസ്സുകളിലും ശൗചാലയ മാലിന്യം തള്ളുന്നവർക്കെതിരേ കേസെടുക്കുന്നതിൽ പോലീസ് അനാസ്ഥ കാട്ടുന്നതായി പരാതി. പ്രതികളെ വാഹനസഹിതം നാട്ടുകാർ പിടികൂടി പോലീസിനുകൈമാറിയാലും അടുത്തദിവസംതന്നെ ജാമ്യത്തിലിറങ്ങുന്നത് പതിവാണ്. 
പിടിയിലായരെ റിമാൻഡ് ചെയ്യുകയും വാഹനം കോടതിയിൽ ഹാജരാക്കുകയും ചെയ്യണം . പൊതുമുതൽ നശീകരണം, കുടിവെള്ളം മലിനമാക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് അവിടെ പോലീസ് കേെസടുക്കണം 

@ രണ്ടു ലക്ഷം രൂപവരെ പിഴയും മൂന്നു വർഷംവരെ തടവുമാണ് ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്ക് ശിക്ഷ.
കക്കൂസ് മാലിന്യങ്ങൾ നീക്കം ചെയ്യൽ കരാറെടുക്കുന്ന സംഘം ഇവ ശാസ്ത്രീയമായി സംസ്കരിക്കാതെ തോന്നുന്ന ഇടങ്ങളിൽ തള്ളുകയാണ്. രാത്രിവൈകി ഇട റോഡുകളിൽ പോലീസ് പരിശോധനയില്ലാത്തതും മാലിന്യ സംഘങ്ങൾക്ക് തുണയാകുന്നു.


Monday, 28 August 2023

*മഹാത്മാ അയ്യങ്കാളി ജന്മദിനം*

ആഗസ്റ്റ് 28
*മഹാത്മാ അയ്യങ്കാളി ജന്മദിനം*

"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും". 

ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച സമര കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചത് സാമൂഹിക വിവേചനത്തിന്റെ നെടുങ്കൻ കോട്ടകളായിരുന്നു.
മലയാള നവോത്ഥാനത്തിലേക്ക് ഹിന്ദുത്വ ദേശീയതയുടെ അശ്വമേധം നയിച്ചെത്തിയ ആ മഹാനാണ് സമൂഹം മഹാത്മാവാവെന്ന് സ്നേഹപൂർവ്വം വിളിച്ച മഹാത്മ അയങ്കാളി. അധ:സ്ഥിത ജന നവോത്ഥാന ചരിത്രത്തെ വില്ലുവണ്ടിയില്‍ തന്നെ പ്രതിഷ്ഠിച്ചു മഹാനായ അയ്യങ്കാളി.

2023 ആഗസ്ത് 28 മഹാത്മ അയ്യങ്കാളിയുടെ നൂറ്റി അറുപതാം ജന്മദിനമാണ്. സാമൂഹിക സമത്വ പോരാട്ടങ്ങളുടെ നാൾവഴികൾ മറക്കരുത്. ഓർമ്മപ്പെടുത്തലാണവ.

സമകാലീന നവോത്ഥാന മുന്നേറ്റത്തിൽ ദേശീയതയെ മുറുകെ പിടിച്ച് ഉണർത്തിയവരുടെ കേദാരമായിരുന്നു അക്കാലത്ത് മലയാള നാട്. നാടിന്റെ ദുരവസ്ഥ നേരിൽ കണ്ട വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച ഈ നാടിനെ തീർത്ഥാലയമാക്കി മാറ്റുവാൻ നടത്തിയ പരിവർത്തന തുടക്കങ്ങൾക്ക് ജീവിതം സമർപ്പിച്ച ശ്രീ നാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മന്നത് പത്മനാഭൻ, കുമാരനാശാൻ മുതലായവരുടെ ഇടപെടലുകളാൽ ശ്രദ്ധേയമായ കാലഘട്ടമായിരുന്നു അത്. ഇവരോടൊപ്പം അയങ്കാളിയും ചേർന്നതോടെ മലയാളിയുടെ മാനവികത പുതിയ ചരിത്രം എഴുതി ചേർക്കപ്പെട്ടു.

നവോത്ഥാനത്തിന്റെ ചേരുവ ദേശീയതയും വിപ്ലവവും ആത്‌മീയതയുമാണെന്ന് കൃത്യമായ് മനസിലാക്കിയതാണ് അയങ്കാളിയുടെ മഹത്വം. സ്വദേശി ചിന്തയുടെ വക്താവായിരുന്നു അയ്യങ്കാളി. ഇതിനെ സാധൂകരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ ജീവതത്തിൽ ഉണ്ട്. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട്‌ അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു.
#Ayyankali

ആശ്രമം റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

ആശ്രമം റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
കൊല്ലം : അനധികൃത പാർക്കിങ് പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസും കോർപ്പറേഷൻ അധികൃതരും. ആശ്രാമം മൈതാനത്തിന് സമീപത്തു നിന്ന്‌ ആരംഭിക്കുന്ന  ലിങ്ക് റോഡായ ആശ്രമം  - പോളയത്തോട് നാലുവരി പാതയ്ക്ക് സമീപം ആശ്രാമം മൈതാനത്തിന് വടക്കുഭാഗത്താണ് റോഡ് സൈഡിൽ അനധികൃത പാർക്കിങ്.പ്രദേശത്തെ കൺവെൻഷൻ സെന്ററിലും മറ്റ് സ്ഥാപനങ്ങളിലും വരുന്ന വാഹനങ്ങളാണ് ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്നത്.ഇവിടെ പ്രവർത്തിക്കുന്ന പല ബിസിനസ് സ്ഥപാനങ്ങൾക്കും കൺവെൻഷൻ സെന്ററുകൾക്കും സ്വന്തമായി പാർക്കിങ് സെന്ററുകൾ ഇല്ലാത്തത് മൂലം ആശ്രമം മൈതാനവും പരിസരപ്രദേശങ്ങളുമാണ് ആശ്രയിക്കുന്നത്. ഭൂരിപക്ഷം സ്ഥാപനങ്ങളും ആശ്രമം റോഡ് സൈഡിൽ യാതൊരു സുരക്ഷാമാനദണ്ടങ്ങളും പാലിക്കാതെയാണ് പാർക്ക് ചെയ്യുന്നത്.ഇത് പലപ്പോഴും ചെറുതും വലുതുമായ തർക്കങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ഇവിടെ പ്രവർത്തിക്കുന്ന 
യൂനസ് കൺവെൻഷൻ സെന്ററിൽ ഒരു കല്യാണമോ മറ്റു പരുപാടികൾക്കോ തൊട്ടടുത്തുള്ള ഐ എം എ യിൽ നടക്കുന്ന ഐ എം എ യുടെ മീറ്റിങ്ങുകളോ അവിടെ ബുക്ക് ചെയ്യുന്ന പരിപാടികൾക്കുമായോ വരുന്ന വാഹനങ്ങൾ ഈ നാലുവരി പാതയുടെ ഇരു ഭാഗങ്ങളിലായി പാർക്ക് ചെയ്യുന്നത്.
മറ്റ് സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും അവസ്ഥയും ഇത് തന്നെയാണ് ചെറുതും വലുതുമായ പ്രശ്നങ്ങൾ ഉണ്ടായാലും 
ഇത് നിരന്തരം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. പലതവണകളായി ഐ എം എ യിലും യൂനുസ് കൺവെൻഷൻ സെന്ററിലും
നാട്ടുകാർ നേരിട്ട് ചെന്ന് പറഞ്ഞിട്ടും  ഈ സ്ഥാപനങ്ങളിൽ എത്തുന്ന ആളുകൾ
ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
മണിക്കൂറുകളോളമാണ് ഇവിടെ ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നാട്ടുകാർ പരാതി പറഞ്ഞു പോലീസ് എത്തിയാലും നടപടി ഉണ്ടാവില്ല. ഈ ഭാഗങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന ഈ അനധികൃത വാഹന പാർക്കിംഗ് മൂലം ആശ്രാമം ഇ എസ് ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോകുന്നതും വരുന്നതുമായ ആംബുലൻസുകളും കൊല്ലത്തിന്റെ പടിഞ്ഞാറ് തെക്ക് മേഖലകളിൽ നിന്നും വരുന്ന ആംബുലൻസുകൾ തിരുവനന്തപുരം ഭാഗത്തേക്ക് തിരക്ക് കുറച്ചു പോകുവാനായി ഉപയോഗിക്കുന്നതുമായ ഈ നാലുവരി പാത സുഗമമായ ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുകയാണ്.  ഇതുവഴി സ്വകാര്യ ബസ്സുകളും ലോറികളും ട്രക്കുകളും ഇരു ചക്ര വാഹനങ്ങളും അടക്കം അനവധി വാഹനങ്ങൾ ദൈനംദിനം കടന്നുപോകുമ്പോൾ ഈ പാതയിൽ ഇത്തരം വഴിമുടക്കികൾ ആയിട്ടുള്ള പാർക്കിംഗ് വളരെ ദുരിതം ഉണ്ടാക്കുകയാണ്. തൊട്ടടുത്തുള്ള പബ്ലിക് ലൈബ്രറിയുടെ മുൻപിൽ ട്രാഫിക് പോലീസ് വച്ചിരിക്കുന്ന നോ പാർക്കിംഗ് ബോർഡിനോട് പോലും യാതൊരു ബഹുമാനവും കാണിക്കാതെ അതിൻറെ മുൻപിൽ പുറകിലും ആയി പാർക്കിംഗ് അനസ്യൂതം നടന്നുകൊണ്ടിരിക്കുന്നു.
ഇതിനെതിരെ നിരവധി പരാതികൾ പോലീസിലും കോർപ്പറേഷനിലും പരാതികൾ നൽകിയിട്ടും നടപടിയുണ്ടാവാത്ത അവസ്ഥയാണ് ഇവിടുത്തെ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ:ആശ്രമം റോഡിലെ അനധികൃത പാർക്കിങ് 

Sunday, 27 August 2023

നാട് ഓണത്തിരക്കിലമർന്നപ്പോൾമുക്കു പണ്ട മാഫിയ ലക്ഷങ്ങൾ തട്ടുന്നു

 

ചാത്തന്നൂർ: നാട് ഓണത്തിരക്കിലമർന്നപ്പോൾ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന മാഫിയാ സംഘം സജീവമായി. കഴിഞ്ഞ ദിവസം ചാത്തന്നൂരിലെയും മൈലക്കാട്ടേയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. ഇതു സംബന്ധിച്ച് ധനകാര്യ സ്ഥാപന ഉടമകൾ പോലീസിന് പരാതി നല്കിയിട്ടുണ്ട്. മുക്കുപണ്ടം പണയം വച്ചവരുടെ സിസി ടി വി ക്യാമറ ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

ഭാര്യയും ഭർത്താവും എന്ന് തോന്നിക്കുന്നവർ ഒരു കുഞ്ഞിനെയും എടുത്തു കൊണ്ടാണ് പണയം വയ്ക്കാനെത്തിയത്. കൂടെ
ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. കുഞ്ഞിനെ അത്യാവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പണം ആവശ്യമാണെന്ന് പറഞ്ഞാണ് പണയം വയ്ക്കാനെത്തിയത്. ജീവനക്കാർ തിരിച്ചറിയൽ രേഖ ചോദിച്ചപ്പോൾ കാറിലുണ്ടെന്നും എടുത്ത് നല്കാമെന്നും പറഞ്ഞു. പണയം വച്ച് പണം കൈപ്പറ്റിയപ്പോൾ കാറിൽ നിന്നും തിരിച്ചറിയൽ രേഖ എടുത്തു നല്കാമെന്ന് പറഞ്ഞ് പുറത്തേയ്ക്കിറങ്ങി.

ഇവർ തിരിച്ചു വരാൻ വൈകിയതിനെ തുടർന്ന് ജീവനക്കാർ ഇവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സംശയം ശക്തമായപ്പോൾ പണയ ഉരുപ്പടി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞത്. ചാത്തന്നൂരെയും മൈലക്കാട്ടേയും സ്ഥാപനങ്ങളിൽ ഒരേ രീതിയിലാണ് തട്ടിപ്പ് നടത്തിയത്. ഇരുസ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങളാണ് കബളിപ്പിച്ചെടുത്തത്.

തട്ടിപ്പിനിരയായ ഇരു സ്വർണ്ണ പണയ വായ്പാ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരിന്റെ നിയമമനുസരിച്ച് ലൈസൻസ് നേടിയിട്ടുള്ള സ്വയം തൊഴിൽ സംരംഭക സ്ഥാപനങ്ങളാണ്. ചാത്തന്നൂർ സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്ന സംശയമാണ് പോലീസിന് . മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയവരെ മാത്രമല്ല, ഇതിന്റെ മുഖ്യ സൂത്രധാരന്മാരെയും കണ്ടെത്തി 
നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജീപിക്കും പരാതി നല്കുമെന്ന് തട്ടിപ്പിനിരയായ സ്ഥാപനങ്ങളുടെ ഉടമകൾ പറഞ്ഞു.

ചിറക്കരയിൽ കൂട്ട നടപടിയ്ക്ക് സിപിഎം ജില്ലാ നേതൃത്വം.

ചിറക്കരയിൽ കൂട്ട നടപടിയ്ക്ക് സിപിഎം ജില്ലാ നേതൃത്വം.

@ നടപടിയുണ്ടായാൽ സംഘടിതമായി എതിർക്കാൻ വിമതപക്ഷം 

ചാത്തന്നൂർ: ചിറക്കരയിൽ സിപിഎമ്മിന് അടിപതറുന്നു പാർട്ടിയ്ക്കുള്ളിൽ വിമത പ്രവർത്തനം ശക്തം പാർട്ടി വിടാനൊരുങ്ങി നൂറ് കണക്കിന് പ്രവർത്തകർ. സിപിഎമ്മിന്റെ ചട്ടകൂടിൽ വളർന്ന പാർട്ടികുടുംബത്തിലെ രണ്ട് ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ പാർട്ടി വിട്ടതോടെ പ്രതിസന്ധിയിലായ സിപിഎം ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണ റിപ്പോർട്ട് പാർട്ടിയ്ക്ക് ചിറക്കരയിൽ അടിത്തറ ഇളകിയതായി സൂചന നൽകുന്നു. പാർട്ടിയ്ക്കുള്ളിൽ 
വിമതപ്രവർത്തനം ശക്തമെന്ന്  ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. കൂറ് മാറിയ 
ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ കോൺഗ്രസ്‌ പാളയത്തിൽ എത്തിയത് സിപിഎം നേതാക്കളുടെ പിന്തുണയോടെ. ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗങ്ങളും ചരട് വലിച്ചു. നിലവിലുള്ള ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്കെതിരെയുള്ള നീക്കം പാർട്ടിയ്ക്ക് ചിറക്കര പഞ്ചായത്തിൽ അധികാരം നഷ്ടപ്പെടുന്നതിൽ കൊണ്ട് എത്തിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിപിഐയുടെ സുശീലദേവിയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് അറിയാമായിരുന്നു എന്നിട്ടും എല്ലാം മറച്ചു വച്ചുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും നടപടിയെടുക്കാൻ വൈകിയത് ഏരിയ കമ്മിറ്റി നേതൃത്വത്തിന്റെ വീഴ്ചയായി ചൂണ്ടി കാട്ടുന്നു.പാർട്ടി നടപടി ഉണ്ടായാൽ സംരഷിക്കുമെന്ന് രണ്ട് പഞ്ചായത്ത്‌ അംഗങ്ങൾക്കും ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉറപ്പ് നൽകിയിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പേരെടുത്ത് പറയുന്നുണ്ട്.അന്വേഷണകമ്മീഷൻ കണ്ടെത്തിയ പ്രതികൂല വസ്തുതകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയ്ക്ക് ഒരുങ്ങുകയാണ് ഏരിയാ നേതൃത്വം.

@ സംഘടിതമായ നിലപാടുമായി വിമതപക്ഷം 

ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ കൂറുമാറിയതുമായി ബന്ധപ്പെട്ടു
ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 
പാർട്ടി നടപടി മുന്നിൽ കണ്ട് കൊണ്ട് സംഘടിതമായി  നിന്ന് 
കൊണ്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടിലാണ് വിമതപക്ഷം.ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്ക് എതിരെ 
നിസ്സഹകരണ നിലപാടുമായി ചിറക്കര ലോക്കൽ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.
വിമത പ്രവർത്തനം നടത്തുന്നതിൽ നിന്നും പിന്തിരിയാൻ പാർട്ടി ഏരിയ നേത്രത്വം ഇവരോട് ഇപ്പോൾ ആവശ്യപെട്ടിരിക്കുകയാണ്. പാർട്ടി കടുത്ത നടപടിയിലേക്ക് തിരിഞ്ഞാൽ എന്ത് ചെയ്യണമെന്ന് ആലോചിക്കാനുള്ള യോഗവും പരസ്യമായി തന്നെ നടത്തിയതോടെ പാർട്ടി നേതൃത്വത്തിനെ പരസ്യമായി വെല്ലുവിളിയ്ക്കുകയാണ് വിമതപക്ഷം.

Saturday, 26 August 2023

എൻ എസ് സഹകരണ ആശുപത്രിയുടെ അനധികൃത നിർമാണം ഹൈക്കോടതി സ്റ്റേ ചെയ്തു.

എൻ എസ് സഹകരണ ആശുപത്രിയുടെ അനധികൃത നിർമാണം ഹൈക്കോടതി സ്റ്റേ ചെയ്തു.
കൊട്ടിയം : പാലത്തറ എൻ എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് വേണ്ടി അനധികൃതമായി നടത്തിയ നിർമാണ പ്രവർത്തനം ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു.അയൽ വാസിയായ തട്ടാമല അരുൺ നിവാസിൽ അരുണിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.ജസ്റ്റിസ് എൻ.നഗരേഷിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പരാതിക്കാരന്റെ വീടിനോട് ചേർന്നാണ് ഹെവി പൈലിങ് മെഷീനുകൾ ഉപയോഗിച്ച് കഴിഞ്ഞ ഒരു മാസമായി പ്രവൃത്തികൾ നടന്നു വന്നിരുന്നത്.ഇതുമൂലം വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണിരുന്നു.ആശുപത്രി അധികൃതർക്കും തൃക്കോവിൽ വട്ടം പഞ്ചായത്തിനും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.പരാതി നൽകിയതിന്റെ പേരിൽ സിപിഎം പ്രവർത്തകരുടെ ഭീഷണിയും ഉണ്ടായിരുന്നുപരാതിക്കാരനു വേണ്ടി അഡ്വ കിരൺലാൽ,മനു രാമചന്ദ്രൻ,ആർ.രാജേഷ് എന്നിവർ കോടതിയിൽ ഹാജരായി.നിർമ്മാണ പ്രവൃത്തികൾ നിർത്തി വയ്പിക്കാൻ തൃക്കോവിൽ വട്ടം പഞ്ചായത്ത് സെക്രട്ടറി,തഴുത്തല വില്ലേജ് ഓഫീസർ എന്നിവർക്ക് കോടതി നിർദേശം നൽകി.

വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ സെക്രട്ടറിയടക്കം മൂന്നു ജീവനക്കാരെ സസ്പെൻറ് ചെയ്തു.

കൊട്ടിയം : കുട്ടിക്കട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 2294-ാം നമ്പർ മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയും ചില ഭരണ സമിതി അംഗങ്ങളും ചേർന്ന് വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ സെക്രട്ടറിയടക്കം മൂന്നു ജീവനക്കാരെ സസ്പെൻറ് ചെയ്തു.ബാങ്ക് സെക്രട്ടറിയും സി.പി.എം.അക്കരത്തോടം ബ്രാഞ്ച് സെക്രട്ടറിയുമായ രാധാകൃഷ്ണൻ, അക്കൗണ്ടൻ്റ് സിത്ത്, ഡ്രൈവറും സി.പി.എം. ധവളക്കുഴി ബ്രാഞ്ച് സെക്രട്ടറിയുമായ സിജോ മൈക്കിൾ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.സഹകരണ സംഘം ജോയിൻ്റ് രജിസ്റ്റാറുടെ ഉത്തരവ് പ്രകാരം സഹകരണ സംഘം അസി. രജിസ്റ്റാർ കാര്യാലയത്തിലെ സീനിയർ ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.ബാങ്ക് സെക്രട്ടറിയും ഏതാനും ജീവനക്കാരും ചേർന്ന് ബന്ധുക്കൾക്ക് വഴിവിട്ട് വായ്പകൾ നൽകിയതിൽ ബാങ്കിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണ്ടെത്തിയത്.തുശ്ചമായ വിലയ്ക്ക് വാങ്ങിയ ചതുപ്പ് ഭൂമി വ്യാജ വാല്യുവേഷൻ റിപ്പോർട്ടുണ്ടാക്കി ബാങ്കിൽ ഈട് വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ വെളിവായത്. വായ്പാ തട്ടിപ്പിൽ മയ്യനാട്ടെ പ്രമുഖ സി.പി.എം, ഡി.വൈ.എഫ്.ഐ.നേതാക്കൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.  ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ തൻ്റെ ഔദ്യോഗിക അധികാരം ദുരുപയോഗപ്പെടുത്തി ബന്ധുക്കൾക്ക് വഴിവിട്ട് വായ്പ നൽകുകയായിരുന്നു. സെക്രട്ടറിയുടെ ഭാര്യ  നിഷ, ഭാര്യ സഹോദരൻ ഡി.വൈ.എഫ്.ഐ. മയ്യനാട് മേഖല സെക്രട്ടറിയും,കൊട്ടിയം ഏര്യാ കമ്മിറ്റി ട്രഷററും, സി.പി.എം. മയ്യനാട് ലോക്കൽ കമ്മിറ്റി അംഗവുമായ ആർ.രവി രാജ്, ഇവരുടെ ബന്ധു സി.ഗീത എന്നിവർ ചേർന്ന് ചതുപ്പ് ഭൂമി ഈട് വച്ച് വായ്‌പയെടുത്തതിൻ്റെ ബാധ്യത 5496408 രൂപയോളമുണ്ട്.ഇതിനൊപ്പമുള്ള ബാക്കി ചതുപ്പ് ഈട് വച്ച് സുനിൽകുമാർ, അഭിനന്ദ്, നീന, പ്രമോദ് കുമാർ എന്നിവർഎടുത്ത വായ്പയുടെ ബാധ്യത 64,07688 രൂപയായി വർദ്ധിച്ചു.
                                                                 സംഘം സെക്രട്ടറിയും ഏതാനും ഭരണ സമിതി അംഗങ്ങളും ചേർന്ന് നടത്തിയ വായ്പ തട്ടിപ്പ് കണ്ടെത്തി ജന്മഭൂമി വാർത്ത പ്രസിദ്ധീകരിച്ചതോടെ വലിയ പ്രതിഷേധമുയർന്നു.ഇതിനെ തുടർന്ന്  അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ 2021 സെപ്റ്റംബർ 15 നാണ് ഉത്തരവായത്. സഹകരണ സംഘം അസി. രജിസ്ട്രാർ കാര്യാലയത്തിലെ സീനിയർ ഇൻസ്പെപെക്ടർ എം.ജി.അരുൺ ആണ് കേരള സഹകരണ നിയമവകുപ്പ് 66 (1) പ്രകാരം അന്വേഷണം നടത്തിയത്.സർക്കാർ രേഖകളിൽ വെറ്റ്ലാലാൻ്റ് ആയി രേഖപ്പെടുത്തിയിട്ടുള്ള വസ്തു ഈട് വച്ച് വ്യാജവാലുവേഷൻ റിപ്പോർട്ടിലൂടെ അധിക നിരക്കിൽ കമ്പോള വില നിശ്ചയിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ജാമ്യ വസ്തുവിന് ഒരു ആറിന് 2855 രൂപ വിലയുള്ളതും ഫെയർ വാല്യൂ നിരക്ക് വെറ്റ്ലാലാൻ്റിന് ഒരു ആർ ന് 40000 രൂപ സർക്കാർ നിശ്ചയിച്ചിട്ടുള്ളതുമാണ്.ഈ വസ്തുവിന് ഒരു ആർ ന് 9.76 ലക്ഷം വിലവച്ച് 92 ലക്ഷത്തിൻ്റെ കമ്പോള വില നിശ്ചയിച്ച് നൽകിയ റിപ്പാർട്ടിലാണ് സെക്രട്ടറിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കുമായി 2018 ജനുവരി 25ന് കൂടിയ ഭരണസമിതി വായ്പ അനുവദിച്ചത്.ഇതിനൊപ്പം ചേർന്നു കിടക്കുന്ന ബാക്കി വസ്തുവിന് 1.12 ആർ വസ്തുവിന് 12 .50 ലക്ഷം കമ്പോള വില നിശ്ചയിച്ച് നൽകിയ റിപ്പോർട്ടിൽ 2017 ഒക്ടോബർ 31 ന് കൂടിയ ഭരണസമിതി നാലുപേർക്കായി 40 ലക്ഷവും വായ്പ നൽകി.
                                         ബന്ധുക്കളുടെ പേരിൽ വായ്പ അനുവദിച്ചെങ്കിലും തുക സെക്രട്ടറിയുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും ഈ തുക മയ്യനാട് ആർ.സി. ബാങ്കിൽ നിന്നും മാറ്റിയെടുത്തിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി.
രാധാകൃഷ്ണൻ ഭാര്യയ്ക്കും ബന്ധുക്കൾക്കും വായ്പ അനുവദിക്കുന്നതിന് സംഘം ഭരണ സമിതിയുമായി ചേർന്ന് ജാമ്യ വസ്തുവിന് അധിക നിരക്കിൽ കമ്പോള വില നിശ്ചയിച്ച് വായ്പ എടുക്കുന്നതിന് സഹായിച്ചിട്ടുള്ളതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 

ഓണരസത്രം കെങ്കേമമായി

ഓണരസത്രം കെങ്കേമമായി

ചാത്തന്നൂർ :ശാസ്ത്രീയ പാചകത്തിന്റെയും പാചക പഠനത്തിന്റെയും , വീട്ടുപാചകത്തിലെ കൂട്ടുത്തരവാദിത്തത്തിന്റെയും പ്രാധാന്യം രക്ഷിതാക്കളെയും സമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള   ഒരവസരം കൂടി ഓണം തുറന്നിടുന്നുണ്ട്  എന്ന സന്ദേശം പകർന്നുകൊണ്ടാണ്
 കോയിപ്പാട് എൽ പി എസിൽ ഇത്തവണ  ഓണം ആഘോഷിച്ചത്. 
ഓണ രസതന്ത്രത്തിന്റെ ഭാഗമായുള്ള പാചകോത്സവം 
 രക്ഷിതാക്കൾ പത്ത് ടീമായി തിരിഞ്ഞാണ് പങ്കാളിത്തം ശ്രദ്ധേയമാക്കിയത്. 
ഉപയോഗിച്ചതെല്ലാം തന്നെ നാടൻ പച്ചക്കറികൾ.  രക്ഷിതാക്കൾ  തയ്യാറാക്കിയ പയർ, ചീര, അഗസ്തിപ്പൂവ്, പച്ചക്കായ തോരനുകൾ അതീവ ഹൃദ്യമായിരുന്നു.
 സാമ്പാർ മെഴുക്കു പെരട്ടി, കടുമാങ്ങ, സാലഡ് തുടങ്ങിയവയും രുചിയിൽ മുന്നിൽ തന്നെ ആയിരുന്നു. രക്ഷിതാക്കൾ എല്ലാം ചെയ്ത് ഒരുക്കിയത് തൽസമയമായി
ട്ടായിരുന്നു.
റിട്ട ഹെൽത്ത് ഇൻസ്പെക്ടറും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിലെ വിദ്യാഭ്യാസ വിചക്ഷണനുമായ കെ പ്രസാദിന്റെ നേതൃത്വത്തിൽ അധ്യാപകരടക്കമുള്ള ഒരു ജഡ്ജിങ് പാനൽ പ്രത്യേകം പ്രവർത്തിച്ചിരുന്ന വിഭവങ്ങളും പാചക രീതിയും ഗ്രേഡ് ചെയ്തു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിലൂടെ പാചകത്തിലെ രസതന്ത്രം ബോധ്യപ്പെടുകയും കൂടുതൽ അറിവ് പകരുകയും തിരിച്ചറിവുകളിലേക്ക് നയിക്കുകയും ചെയ്തു. കടുക് താളിക്കുമ്പോഴും ഉപ്പിടുമ്പോഴും പച്ചക്കറി അരിയുമ്പോഴും വിറ്റാമിനുകൾ ,അയഡിൻ  തുടങ്ങിയ ഘടകങ്ങൾ നഷ്ടപ്പെടുന്നതെങ്ങനെ? എണ്ണയുടെ ആവർത്തന ഉപയോഗം, ആവർത്തിച്ചുള്ള ചൂടാക്കൽ, തുടങ്ങിയ അശാസ്ത്രീയതകൾ കൃത്യം കൃത്യമായിത്തന്നെ ബോധ്യപ്പെടുത്തി. ഓണത്തിന്റെ രസതന്ത്രം വിദ്യാലയം അർത്ഥവത്താക്കിയതിനു പിന്നിൽ മറ്റൊന്നുകൂടി യുണ്ടായിരുന്നു.  പാചകോത്സവത്തിൽ രക്ഷിതാക്കൾ തയ്യാറക്കിയ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഗംഭീര ഓണസദ്യയാണ് പിന്നീട് അരങ്ങേറിയത്. കലാ-കായിക പരിപാടികളും അനുബന്ധമായി ഓണക്കളികളായി ചടങ്ങ് കൊഴുപ്പിച്ചു. പാചകമത്സരത്തിൽ ശിവദേവ്, ശിവജി എന്നീ കുട്ടികളുടെ അമ്മൂമ്മയായ  ശ്രീമതി യമുനയാണ് വിജയിയായത്. 
ഇന്ധനവും സമയവും ലാഭിച്ച് ചോറ് വേവിക്കാനുള്ള  ചൂടാറാപ്പെട്ടി  ഒന്നാം സമ്മാനമായി നൽകി. അതും ഒരു  വേറിട്ട അനുഭവമായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരുന്നു.  
ഒന്നാം ക്ലാസിലെ മണവും മധുരവും രണ്ടാം ക്ലാസിലെ അറിഞ്ഞു കഴിക്കാം , മൂന്നാം ക്ലാസിലെ രുചിയോടെ കരുത്തോടെ, നാലാം ക്ലാസിലെ താളും തകരയും എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ പ്രവർത്തനം വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും മികച്ച ഒരു അക്കാദമിക അനുഭവവുമായി. പ്രഥമാധ്യാപിക കനകലത, അധ്യപകരായ സൈജ, നിധി, പ്രേമലത, ലേജു, വാർഡ് മെമ്പർ ഷൈനി ജോയ്,  വിദ്യാലയ വികസനസമിതി കൺവീനർ മോഹൻലാൽ , വികസന സമിതി  അംഗമായ രാധാകൃഷ്ണൻ , അനിൽ , സോഫി, അഫ്സാന , പ്രസാദ്, രാജശേഖരൻ , ജയചന്ദ്രൻ പി ടി എ പ്രസിഡണ്ട് ശരണ്യ, ചാത്തനൂർ ബി പി സി ആശ, ജീവനക്കാരായ ഗിരിജ, വസന്തകുമാരി , രാജേശ്വരി  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഫോട്ടോ: പാചക മത്സരത്തിൽ വിജയിയായ ശിവദേവിൻ്റെയും ശിവജിയുടെയും അമ്മൂമ്മ യമുന  ,വാർഡ് മെമ്പർ ഷൈനി ജോയിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങിയപ്പോൾ

Monday, 14 August 2023

മേരാ മാട്ടി മേരാ ദേശ ആഘോഷിച്ചു.

മേരാ മാട്ടി മേരാ ദേശ ആഘോഷിച്ചു. 

കൊട്ടിയം:ആസാദി ക അമൃത മഹോത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായി മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ മേരാ മാട്ടി മേരാ ദേശ - എൻറെ മണ്ണ് എൻറെ രാജ്യം പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, മുഖത്തല ബ്ലോക്ക് പഞ്ചായത്ത്, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി സബ് കളക്ടർ മുകുന്ദ് ഠാക്കുർ ഐ എ എസ് ഉദ്ഘാടനം ചെയ്തു . 

പരിപാടിയുടെ ഭാഗമായി ക്ഷേത്ര കുളത്തിന് ചുറ്റും ഫലവൃക്ഷത്തൈകൾ നടീൽ , വിദ്യാർത്ഥികളും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്ത ഘോഷയാത്ര , വിമുക്തഭടന്മാരെ ആദരിക്കൽ , വിദ്യാർത്ഥികൾക്കായി പ്രസംഗ ചിത്രരചന മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. മുഖത്തല എം ജി ടി എച്ച് എസ് ഹൈസ്കൂൾ അങ്കണത്തിൽ സബ് കളക്ടർ പതാക ഉയർത്തി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി അശോദ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സിന്ധു ജി എസ്സ് , ഷാഹിദ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച് ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സജീവ്, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് അലോഷ്യസ്, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് എൻ അജിത് , തുടങ്ങിയവർ പങ്കെടുത്തു.  

ചിത്രം: എൻ്റെ രാജ്യം, എൻ്റെ മണ്ണ് പരിപാടി സബ് കളക്ടർ മുകുന്ദ് ഠാക്കുർ ഐ. എ. എസ് ഉദ്ഘാടനം ചെയ്യുന്നു . 

Wednesday, 9 August 2023

🔥 1957 - ൽ LDF -തുടങ്ങിയ ഭരണം 2022 - എത്തി നിൽക്കുമ്പോൾ ഈ സംസ്ഥാനത്തെ DYFI ചോദിക്കുന്നു. 🔥 എവിടെ ജോലി🔥

🔥 1957 - ൽ LDF -തുടങ്ങിയ ഭരണം  2022 - എത്തി നിൽക്കുമ്പോൾ ഈ സംസ്ഥാനത്തെ DYFI ചോദിക്കുന്നു. 
      🔥 എവിടെ ജോലി🔥
 1.⭐ PSC യെന്ന വെള്ളാനയെ     മുന്നിൽ നിർത്തി CPM-MP-MLA-മാരുടെഭാര്യമാർക്കും , ബന്ധുക്കൾക്കും പിന്നാമ്പുറം വഴിജോലി നല്കി ബിരുദ ധാരികളെ പെരുവഴിയിലാക്കിയത്     BJPയാണോ ...?
2.⭐ എംപ്ലോയ്മെന്റ് വഴിയുള്ള ലാസ്റ്റ് ഗ്രേയ്ഡ് നിയമനങ്ങൾ മരവിപ്പിച്ചതാരാ... 
BJP യാണോ ...?
  3.⭐ CPI (M) ന്റെ കുത്തകയായ      കേരളാ ദിനേശ് ബീഡി കമ്പനി പൂട്ടിച് തൊഴിൽ നഷ്ടപ്പെടുത്തിയതാരാ ....
   BJP.... ആണോ ?
4.⭐ AKG - വിഭാവനം ചെയ്ത് കൊണ്ടുവന്ന കേരളക്കരയാകെ ആവേശം കൊള്ളിച്ച ഇൻഡ്യൻ കോഫീ ഹൗസ് പ്രധാന നഗരങ്ങളിൽ മാത്രം അവശേഷിപ്പിച്ച് ജോലി നഷ്ടപ്പെടുത്തിയതാരാ...
   BJP - യാണോ ....?
  5.⭐ തെക്കൻ കേരളത്തിലെ പ്രധാന     കുടിൽ വ്യവസായം ആയ കയർ എന്തുകൊണ്ട് പൂട്ടികെട്ടി ....
       BJP- ഭരണം കൊണ്ടാണോ ....?
   6.⭐ മദ്ധ്യ കേരളത്തിലെ കശുവണ്ടി  
       കമ്പനികൾ പൂട്ടിയത് BJP യുടെ ഭരണം കൊണ്ടാണോ ...?
    7.⭐ എന്തുകൊണ്ട് ഖാദി ... കൈത്തറി വ്യവസായം പൂട്ടി കെട്ടി.
      BJP. - ഭരണം കൊണ്ടാണോ ....? 
    8.⭐ ഏഷ്യയിലെ ഏറ്റവും വലിയ ഗ്ലാസ്റ്റ് ഫാക്ടറിയായ ആലപ്പുഴയിലെ എക്സൽ ഗ്ലാസ്സ് ഫാക്ടറി എന്തുകൊണ്ട് പൂട്ടി കെട്ടി ... 
    BJP - ഭരണം കൊണ്ടാണോ...?
9.⭐ കേരളത്തിലെ KSRTC - തൊഴിലാളികൾക്ക് ശമ്പളവും, പെൻഷനും കൊടുക്കുവാൻ സാധിക്കാത്ത തരത്തിൽ എത്തിച്ചതും,  അടച്ചുപൂട്ടൽ ഭീഷണിയിൽ കൊണ്ടെത്തിച്ചതും
    BJP - ഭരണം കൊണ്ടാണോ..?
  10.⭐ കേരളത്തിലെ ഓട് ഫാക്ടറികളും, തീപ്പട്ടി കമ്പനികളും പൂട്ടി പാവം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തിയത് ....
    BJP - ഭരണം കൊണ്ടാണോ ...?
ഇത്തരത്തിൽ 100/100- കാര്യങ്ങൾ എണ്ണിയെണ്ണി പറയാൻ സാധിക്കും,
1957- മുതൽ 2022 വരെ ഈ നാട് ഭരിച്ച് മുടിച്ച് ...കൊള്ളയടിച്ചും ...
കള്ളകടത്തു നടത്തിയും കാശ്... കീശയിലാക്കിയും, നോക്ക് കൂലി വാങ്ങിയും, നിരവധിതൊഴിൽ സംരഭകരെപൂട്ടിച്ചും, കെട്ടുകെട്ടിച്ചും, നാടു കടത്തിയും ഭരണം നയിക്കുന്ന ഭരണ പാർട്ടിയുടെയുവജന സംഘടന വീണ്ടും ... വീണ്ടും ചോദിക്കുന്നു.
എവിടെ ... എവിടെ ....
    തൊഴിലെവിടെ.🔥🔥🔥
💥💥 സർവ്വതും ചവിട്ടിമെതിച്ച് ...
   നാടാകെ സർവ്വനാശം വിതച്ചവന്റെ വിപ്ലവം തുപ്പികളായ 
    കുട്ടി കുരങ്ങന്മാർ 
      1947-നു ശേഷം 2022 - ൽ ആദ്യമായി 
     എന്റെ ഇൻഡ്യയെ അന്വഷിച്ചെത്തിയിരിക്കുന്നു.😀😀😀
🤠 സ്വാതന്ത്ര്യം ...!
   🤠 സോഷ്യലിസം ....!
      🤠  ജനാധിപത്യം ....!
      🌺 എന്ന നാടകത്തിന്
                     തല്കാലം വിട .🌹

ചിറക്കരയിലെ ചുവപ്പ് മണ്ണിൽ അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയിൽ നിന്നും ഇടത് നേതൃത്വം ഇനിയും മുക്തരായിട്ടില്ല



ചാത്തന്നൂർ : ചിറക്കരയിലെ ചുവപ്പ് മണ്ണിൽ അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയിൽ നിന്നും ഇടത് നേതൃത്വം ഇനിയും മുക്തരായിട്ടില്ല. സിപിഎമ്മും സിപിഐയും പരസ്പരം മത്സരിക്കുന്ന ഇവിടെ ഇരു പാർട്ടികളിലും കടുത്ത വിഭാഗിയത തുടങ്ങിയിട്ട് നാളേറെയായി. പഞ്ചായത്ത്‌ രൂപീകരിച്ച നാൾ മുതൽ നാമമാത്രമായ പ്രതിപക്ഷ അംഗങ്ങൾ മാത്രമാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത് അത് കൊണ്ട് തന്നെ സിപിഎമ്മിന്റെ ഏകാദിപത്യ ഭരണമാണ് ഇവിടെ നടന്ന് വന്നിരുന്നത്.അതിന് അവസാനം കുറിച്ചു കൊണ്ടാണ് കോൺഗ്രസ്‌ പിന്തുണയോടെയുള്ള സിപിഎം വിമതയായ ടി. ആർ. സജിലയുടെ വരവ് വരുംവരായ്മകളെയെല്ലാം മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ് ഇരുവരും പാർട്ടിയ്ക്കെതിരെയുള്ള തീരുമാനവുമായി മുന്നോട്ടു പോയത്.
ചിറക്കരയിലെ സിപിഎമ്മിന്റെ 
പാർട്ടി കുടുംബങ്ങളിൽ നിന്നും വന്നതിൽ എന്നതിനും അപ്പുറം ടി. ആർ.സജിലയും, സുചിത്രയും സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വനിതാ നേതാക്കളുമാണ്.ഇരുവരും പാർട്ടി മെബർമാരും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമാണ്.ടി. ആർ. സജില
സിപിഎം ഇടവട്ടം ബ്രാഞ്ചംഗം, മഹിളാ അസോസിയേഷൻ മേഖല കമ്മിറ്റിയംഗം, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റിയംഗം, കെ എസ് കെ ടി യു  വില്ലേജ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സുചിത്ര സിപിഎം ചാലിൽ ബ്രാഞ്ചംഗം
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം , കർഷക സംഘം വില്ലേജ് കമ്മിറ്റിയംഗം ,മഹിളാ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ്
എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.ഇരുവരെയും പാർട്ടിയിൽ നിന്നും പുറത്താക്കുന്ന നടപടികളുമായി സിപിഎം മുന്നോട്ട് പോകുകയും ഒപ്പം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് നൽകി പാർട്ടി വിപ്പിന്റെ പകർപ്പ് നൽകി നിയമനടപടികളുമായി സിപിഎം മുന്നോട്ട് പോകുകയാണ്. 
ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി വിപ്പിൽ ഒപ്പിട്ടുനൽകിയശേഷം
രണ്ടുപേർ പാർട്ടി തീരുമാനത്തിനെതിരേ മുന്നോട്ടു പോയത്
വിശ്വസിക്കാൻപോലും പ്രയാസപ്പെടുന്ന പ്രവർത്തകർ കാരണക്കാരായ 
പാർട്ടി നേതാക്കൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയർത്തികഴിഞ്ഞു. പാർട്ടിയിലും മുന്നണിയിലും ഉണ്ടായ വിഭാഗിയത സമയാസമയം ചർച്ച ചെയ്തു പരിഹരിക്കാൻ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ലായെന്ന് അണികൾ ആരോപിക്കുന്നു. ഇതിനിടയിൽ ടി. ആർ. സജിലയ്ക്കും സുചിത്രയ്ക്കും അനുകൂലമായി ഒരു വിഭാഗം സിപിഎം പ്രവർത്തകരും രംഗതെത്തിയുട്ടുണ്ട്.
@ സിപിഎമ്മിൽ നിന്നും സിപിഐയിൽ നിന്നും ഇരുവർക്കും പിന്തുണ

പാർട്ടി തീരുമാനം അട്ടിമറിയ്ക്കാൻ സി പി എമ്മിൽ നിന്നും സിപിഐയിൽ നിന്നും  ഇരുവർക്കും പിന്തുണ കിട്ടിയതായി സിപിഎം നടത്തിയ പ്രാരംഭ അന്വേഷണത്തിൽ വ്യക്തമായതായി പാർട്ടി നേത്രത്വം സൂചന നൽകുന്നു.
സിപിഎമ്മിൽ നിന്നും 
  ലോക്കൽ കമ്മിറ്റി അംഗവും ഒരു ബ്രാഞ്ച് സെക്രട്ടറിയും ടി. ആർ.സജിലയ്ക്കും സുചിത്രയ്ക്കും പിന്തുണ നൽകിയതായി സൂചന കിട്ടിയിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ കൂട്ട നടപടിയ്ക്ക് ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം.സിപിഐക്കാരിയായ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സിപിഎം നേതാക്കൾ ചൂണ്ടി കാട്ടുന്നു മുന്നണിധാരണയുടെ അടിസ്ഥാനത്തിൽ രാജി വയ്ക്കേണ്ട സമയം കഴിഞ്ഞിട്ടും രാജി വയ്ക്കാതിരുന്നതും ആശുപത്രിയുടെ ഉത്ഘാടനത്തിനായി സമയം ചോദിച്ചു വാങ്ങിയതും സംശയനിഴലിലാണ്. ഭരണം അട്ടിമറിച്ചതിൽ സിപിഐ നേതാക്കൾക്ക് കൈയ്യുണ്ടോയെന്ന സംശയത്തിലാണ് സിപിഎം നേതൃത്വം. സിപിഎം ഏരിയാ നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷൻ പ്രാരംഭ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയ്ക്ക് ഒരുങ്ങുകയാണ് സിപിഎം 

@ ഇടത് മുന്നണിയിൽ ഇതിന് മുൻപും വോട്ട് ചോർച്ച.

ചാത്തന്നൂർ പഞ്ചായത്ത്‌ 1995ൽ ഇടത് മുന്നണി ഭരിക്കുന്ന സമയത്ത് ഭൂരിപക്ഷം ഉണ്ടായിട്ട് പോലും സമാന രീതിയിൽ സിപിഎം നേതാവ് എ. സുരേഷ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു.സമാനരീതിയിൽ ആദ്യ രണ്ട് വർഷം സിപിഐയുടെ 
കെ. പവിത്രൻ പ്രസിഡന്റ്‌ ആകുകയും തുടർന്ന് മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ കെ. പവിത്രൻ രാജി വച്ച് തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സിപി എമ്മിന്റെ എ.സുരേഷ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഇടത് മുന്നണിയിൽ ഉണ്ടായ വോട്ട് ചോർച്ചയിൽ സിപിഎം സ്ഥാനാർഥി പരാജയപ്പെടുകയായിരുന്നു.കോൺഗ്രസിലെ ജേക്കബ് ജോർജ് പ്രസിഡന്റ്‌ ആയെങ്കിലും ഇടത് മുന്നണി ആവിശ്വാസ പ്രമേയത്തിലൂടെ ജേക്കബ് വർഗീസിനെ പുറത്താക്കി തുടർന്ന് നടന്ന
തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ. ഷാജഹാനെ പിന്തുണച്ചു കൊണ്ട് ഇടത് മുന്നണി പ്രസിഡന്റ്‌ ആക്കുകയായിരുന്നു.


Monday, 7 August 2023

ചിറക്കരയിൽ സിപിഎം അംഗങ്ങൾ കൂറ് മാറി കോൺഗ്രസ്‌ പിന്തുണയോടെ സിപിഎം വിമത പ്രസിഡന്റ്‌

ചിറക്കരയിൽ സിപിഎം അംഗങ്ങൾ കൂറ് മാറി കോൺഗ്രസ്‌ പിന്തുണയോടെ സിപിഎം വിമത പ്രസിഡന്റ്‌ 

ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിൽ 
അട്ടിമറി സിപിഎം മെമ്പർമാർ കൂറുമാറി ഒരാൾ കോൺഗ്രസ്‌ പിന്തുണയോടെ പ്രസിഡന്റ്‌ ആയി. സിപി എമ്മിലെ ചിറക്കര ഇടവട്ടം വാർഡിൽ നിന്നുള്ള 
സജിലയാണ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയത്.കൊച്ചാലുംമൂട് വാർഡിൽ നിന്നുള്ള സിപിഎം അംഗം
സുചിത്ര വിമത സ്ഥാനാർഥിയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി മിനിമോൾജോഷ് പരാജയപ്പെടുകയായിരുന്നു.
ഇടത് മുന്നണിയുടെ ധാരണപ്രകാരം രണ്ടര വർഷം സിപിഐയ്ക്കും ബാക്കി രണ്ടര വർഷം സിപിഎമ്മിനും ആയിരുന്നു.ഇതിനെ തുടർന്ന് രണ്ടര വർഷം പൂർത്തിയാക്കിയ 
സിപിഐയുടെ സുശീലദേവി രാജിവച്ചതിനെ തുടർന്ന് പുതിയ പ്രസിഡന്റ്‌ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.രാവിലെ പതിനൊന്ന് മണിയോടെ പഞ്ചായത്ത്‌ കമ്മ്യുണിറ്റി ഹാളിൽ വരണാധികാരി ബ്ലോക്ക് എൽ എസ് ജി ഡി എക്‌സിക്യുട്ടീവ് 
എൻജിനിയർ 
ജ്യോതി വിദ്യാധരന്റെ സാന്നിധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മിനിമോൾ ജോഷും കോൺഗ്രസിലെ സുബി പരമേശ്വരനും രംഗത്ത് വന്നതിന് പിന്നാലെ നാടകീയമായി സിപിഎം അംഗം സജിലയുടെ പേര് കോൺഗ്രസിലെ ഉളിയനാട് ജയൻ നോമിനേറ്റ് ചെയ്യുകയായിരുന്നു തുടർന്ന് കോൺഗ്രസിലെ സുജയകുമാർ പിൻതാങ്ങുകയും ചെയ്തതോടെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുബിപരമേശ്വരൻ പിൻമാറുകയും കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച സജിലയ്ക്ക് 8വോട്ടും സിപിഎം സ്ഥാനാർഥി മിനിമോൾ ജോഷിന് ആറ് വോട്ടും ലഭിച്ചതോടെ സിപിഎം വിമത സ്ഥാനാർഥിയായി മത്സരിച്ച സജില പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകുകയായിരുന്നു സിപി എമ്മിന്റെ കൊച്ചാലുംമൂട് വാർഡ്‌ മെബർ സുചിത്ര സിപിഎം വിമത സ്ഥാനാർഥിയ്ക്ക് വോട്ട് ചെയ്യുകയായിരുന്നു. ബിജെപിയുടെ രണ്ടു അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു.

@ സിപിഎം നേത്രത്വത്തിന്റെ അവഗണനയാണ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ചത് - സജില (പ്രസിഡന്റ്‌ ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌)

സിപിഎം എൽ സി സെക്രട്ടറിയ്ക്കും പാർട്ടി നേതൃത്വത്തിന്റെയും അവഗണനയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്ന്  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌
സജില. ടി പറഞ്ഞു.പാർട്ടി കുടുംബത്തിൽ നിന്നാണ് വരുന്നത് പാർട്ടിയിൽ എത്തി ഗ്രാമപഞ്ചായത്ത്‌ മെബർ ആയപ്പോൾ ജനങ്ങളെ ഒന്നായി കണ്ട് വികസനം നടത്താൻ പറ്റാത്ത അവസ്ഥയിലായി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കൃഷ്ണന്റെ നിലപാടുകൾ ആണ് പാർട്ടി വിടാനുള്ള തീരുമാനത്തിന്റെ പ്രധാന കാരണമെന്നും സജില പറഞ്ഞു.

@ നിലവിലെ കക്ഷിനില
ചിറക്കര പഞ്ചായത്തിലെ 16സീറ്റിൽ 
എൽ ഡി എഫ് സ്വതന്ത്രൻ അടക്കം 8സീറ്റ് ആണ് ഇതിൽ സ്വതന്ത്രൻ ഇപ്പോൾ വൈസ് പ്രസിഡന്റ്‌ ആണ് യു ഡി എഫ് ആറ്, ബിജെപി 2എന്നിങ്ങനെയാണ്. ഇതിൽ എൽ ഡി എഫിലെ രണ്ട് പേര് ആണ് ഇപ്പോൾ കൂറുമാറിയത്.

@ പാർട്ടി കുടുംബത്തിൽ നിന്നുള്ളവർ തന്നെ കൂറ് മാറിയതിന്റെ ഞെട്ടലിൽ സിപിഎം 

കൂറുമാറിയ സിപിഎം പ്രവർത്തകരായ സജിലയും സുചിത്രയും സിപി എമ്മിന്റെ പാർട്ടി കുടുംബത്തിൽ നിന്നും പാർട്ടി പ്രവർത്തകരായി കടന്ന് വന്നവരാണ്. സിപി എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കൊച്ചാലുംമൂട്, ചിറക്കര ഇടവട്ടം എന്നിവടങ്ങളിൽ നിന്നും വിജയിച്ചവരാണ് ഇ വാർഡുകളിൽ നാളിതുവരെ മറ്റ് രാക്ഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ ജയിച്ചിട്ടില്ല.എന്നതും സിപി എമ്മിനെ അമ്പരപ്പിക്കുന്നു.

@ കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്നത് കുതിരകച്ചവടം -കെ.സേതുമാധവൻ (സിപിഎം ചാത്തന്നൂർ ഏരിയ സെക്രട്ടറി)

ചിറക്കരയിൽ 
കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്നത് കുതിരകച്ചവടമാണെന്ന് സിപിഎം ചാത്തന്നൂർ ഏരിയ സെക്രട്ടറി സേതുമാധവൻ പറഞ്ഞു. രാക്ഷ്ട്രീയ വിശുദ്ധിയില്ലാത്ത നിലപാട് ആണ് കോൺഗ്രസ്‌ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് അതിനെ നിയമപരമായി നേരിടുമെന്നും സേതുമാധവൻ പറഞ്ഞു.

@ അഴിമതി നടത്താൻ വേണ്ടിയൊരു തട്ടികൂട്ട് ഭരണം - ബിജെപി

കഴിഞ്ഞ രണ്ട് വർഷവും സിപിഐ കോൺഗ്രസ്‌ അവിശുദ്ധ കൂട്ട് കെട്ട് ആയിരുന്നു ഭരണം നടത്തിയിരുന്നത് എങ്കിൽ ഇപ്പോൾ അത് സിപിഎം കോൺഗ്രസ്‌ എന്നായി മാറി. സിപിഎമ്മിലെ ചേരിപോരാണ് ഇപ്പോൾ പരസ്യമായത് സിപിഎമ്മിലെ നേതാക്കളുടെ ഏകാധിപത്യ രാക്ഷ്ട്രീയ ശൈലിക്കേറ്റ തിരിച്ചടി കോൺഗ്രസ് ചിറക്കരയിൽ നടത്തുന്ന അഴിമതിയ്ക്ക് കൂട്ടായി എന്നും ബിജെപി ചിറക്കര പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ റോയി പങ്കുവിള പറഞ്ഞു.

അനധികൃത എം സാന്റ് പി സാന്റ് യൂനിറ്റിന് പേസ്റ്റോപ്പ് മെമ്മോ നൽകി ചിറക്കര പഞ്ചായത്ത്‌

അനധികൃത എം സാന്റ് പി സാന്റ് യൂനിറ്റിന് 
സ്റ്റോപ്പ് മെമ്മോ നൽകി ചിറക്കര പഞ്ചായത്ത്‌ 

ചാത്തന്നൂർ : ക്രഷർ യൂണിറ്റിൽ അനധികൃതമായി പ്രവർത്തിച്ച എം സാന്റ്, പി സാന്റ് യൂണിറ്റ് കേന്ദ്രം ചിറക്കര പഞ്ചായത്ത്‌ 
നിർത്തിവയ്പ്പിച്ചു.
ചിറക്കര പഞ്ചായത്തിലെ ആറാം വാർഡിലാണ്  ക്രഷർ യൂണിറ്റിന്റെ ലൈസൻസ് ഉപയോഗിച്ച് അനധികൃതമായി എം. സാന്റ് പി സാന്റ് നിർമ്മാണ ശാല പ്രവർത്തിച്ചു കൊണ്ടിരുന്നത്.
  കെമിക്കൽ ഉപയോഗിച്ച് കഴുകിയാണ് എംസാന്റ് പി സാന്റ് നിർമ്മിക്കുന്നത്. നിർമ്മാണ വേളയിൽ വേസ്റ്റായി വരുന്ന കെമിക്കൽ, ടാങ്ക് നിർമ്മിച്ച് സംരക്ഷിക്കാതെ തൊട്ടടുത്ത ആയിരവില്ലി തേമ്പ്രേ തോട്ടിൽ ഒഴുക്കിവിടുകയാണ്.
ആയിരവില്ലി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പട്ടികജാതിയിൽ പെട്ട മുപ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് 
ഈ തോടിനെയാണ്.
ഈ തോട്ടിലാണ് ക്രഷർ യൂണിറ്റിൽ നിന്ന് കെമിക്കൽ ഒഴുക്കിവിടുന്നത്.
ഇതിനെതിരെ നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാഞ്ഞതിൽ പ്രതിക്ഷേധിച്ച് നാട്ടുകാർ  ചിറക്കര പഞ്ചായത്ത്  സെക്രട്ടറിയെ ഉപരോധിച്ചു.
അനധികൃതമായി പ്രവർത്തിക്കുന്ന എം സാന്റ് പി സാന്റ് യൂണിറ്റ് നിർത്തിവയ്ക്കുന്നതിന് 
സ്റ്റോപ്പ് മെമ്മോ നൽകാം എന്ന് ഉറപ്പ് നൽകിയാണ് നാട്ടുകാർ 
ഉപേരോധം അവസാനിപ്പിച്ചത്.
ഉപരോധത്തിന് 
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജയ്കുകുമാർ, സുരേന്ദ്രൻ, ഉളിയനാട് ജയൻ, സുബി പരമേശ്വരൻ, മേരി റോസ്, ദിലീപ് ഹരിദാസൻ 
തുടങ്ങിയവർ നേതൃത്വം നൽകി.

സേവഭാരതി വാർഷിക പൊതുയോഗം

സേവഭാരതി വാർഷിക പൊതുയോഗം

ചാത്തന്നൂർ: സേവഭാരതി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി. കൊട്ടിയം നഗർ സംഘചാലക് രാജീവ് ഉത്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി ബിജു. ആർ മയ്യനാട് മുഖ്യപ്രഭാഷണം നടത്തി 
ബി.മധുകുമാർ അധ്യക്ഷത വഹിച്ചു. ആർ എസ് എസ് മണ്ടൽ കാര്യവാഹ് കോയിപ്പാട്. ആർ. സജീവ്,സേവഭാരതി ജില്ലാ കമ്മിറ്റി അംഗം ഗോപകുമാർ എന്നിവർ സംസാരിച്ചു.തങ്കച്ചൻ
റിപ്പോർട്ട് അവതരിപ്പിച്ചു, ബിന്ദു സ്വാഗതവും ശ്രീരാജ് 
നന്ദിയും പറഞ്ഞു.
സേവഭാരതി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതി ഭാരവാഹികളായി
മീനാട് ചന്ദ്രശേഖരൻ(രക്ഷാധികാരി), മധുകുമാർ.ബി(പ്രസിഡന്റ്‌), അഡ്വ. ഷിബു, രാജീ കളിയാക്കുളം(വൈസ് പ്രസിഡന്റുമാർ), ശ്യാം മീനാട് (സെക്രട്ടറി), ബിനു, മുരളീധരൻ (ജോയിന്റ് സെക്രട്ടറിമാർ), ബിന്ദു (ട്രഷറർ), അരുൺകുമാർ (ഐ ടി സെൽ), സന്തോഷ്‌, ബൈജു, ശ്രീരാജ്, തങ്കച്ചൻ, ഗിരീഷ് മീനാട്, ജയകുമാർ, മനോജ്‌ മാമ്പള്ളികുന്നം, ഗൗതമൻ, ശ്രീകുമാർ വരിഞ്ഞം, പ്രകാശ് (പാപ്പു), പ്രദീപ്‌ കോയിപ്പാട്, ഷാജി. എം എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ കല്ലുവാതുക്കലിന്റെ പാറയുടെ പ്രതാപവും ചരിത്രമാകുന്നു.

ചാത്തന്നൂർ : ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ കല്ലുവാതുക്കലിന്റെ പാറയുടെ  പ്രതാപവും ചരിത്രമാകുന്നു. ദേശീയപാതയുടെ ഇരുവശത്തുമായി
പത്ത് ഏക്കറോളം കൂറ്റൻ പാറ കൾ ഉണ്ടായിരുന്നതിൽ അവശേഷിക്കുന്ന ചെറിയ പാറയാണ് ദേശിയപാത വികസനത്തിനായി പൊട്ടിച്ചുനിക്കുന്നത്. ഇതോടെ  കല്ലുവാതുക്കൽ പാറ ഓർമയാകും.
ദേശീയപാതയുടെ ഇരുവശത്തായി സമുദ്രനിരപ്പിൽനിന്നു ആയിരം അടിയോളം ഉയരത്തിലുണ്ടായിരുന്ന പാറമലയിൽ നിന്നാൽ പണ്ട് പടിഞ്ഞാറ് കടൽത്തിരകൾ തീരമണയുന്നതും കി ഴക്ക് സഹ്യപർവത മലനിരകളും കാണാമായിരുന്നെന്ന് പഴമക്കാർ പറയുന്നു.

കൊല്ലം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ ഭൂരിഭാഗം നിർമിതികൾക്കും അടിത്തറ പാകിയിട്ടുള്ളത് കല്ലുവാതുക്കൽ പാറമലയിലെ പാറകൊണ്ടായിരുന്നു.
കൊല്ലം ഹജൂർക്കച്ചേരി, കൊല്ലം ബിഷപ്പ് ഹൗസ്, വിക്ടോറിയ ആശുപത്രി, നീണ്ടകര, തേവള്ളി പാലങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതുമാത്രം.

ഏകദേശം ആയിരം തൊഴിലാളികൾ ഒരേസമയം ഇവിടെ പാറപൊട്ടിക്കലും അനുബന്ധ ജോലികളും ചെയ്തിരുന്നു. കെട്ടിടങ്ങളുടെ അടിത്തറകെട്ടുന്ന പാറ,
സോളിങ്, മെറ്റൽ, പാറപ്പൊടി, അതിർത്തി നിർണയ കല്ലുകൾ, സർക്കാർ ആവശ്യത്തിന് ശംഖ് മുദ്രയുള്ള അതിർത്തി കല്ലുകൾ, അരകല്ല്, ഉരൽ, ആട്ടുകല്ല്, കൽ തൂണുകൾ, വേലിക്കല്ലുകൾ എന്നിവയെല്ലാം ഇവിടെ നിർമിച്ചി ട്ടുണ്ട്. ഇവയുടെയൊക്കെ അവ ശേഷിപ്പ് ഇന്നും കാണാം. കല്ലു വാതുക്കലിൽ പാറപ്പണി ഉപജീ വനമാക്കിയവർ ഇന്നും മറ്റ് സ്ഥ
ലങ്ങളിൽനിന്ന് വലിയ പാറയിലെത്തിച്ച് നിർമിതികൾ നടത്തുന്നുണ്ട്. 

ദേശീയപാതയുടെ ഒരുവശം അഞ്ചു ഏക്കറോളം സ്ഥലം പാറഖനനത്താൽ 200 അടിയോളം താഴ്ചയുള്ള ഗർത്തമായി. ഇപ്പോൾ ഇവിടെ കടുത്ത വേനലിൽ പ്പോലും വറ്റാത്ത ജലസംഭരണിയായി മാറി. ഇവിടെ ടൂറിസം പദ്ധതിയ്ക്കായി സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഒട്ടേറെത്തവണ ഇടം പിടിച്ചെങ്കിലും ഒരു പദ്ധതിയും പ്രാ വർത്തികമായില്ല. ദേശീയപാത  വികസനത്തോടെ കല്ലുവാതുക്കലിലെ പാറപ്രതാപം ചരിത്രമായാലും കല്ലുവാതുക്കൽ ടൂറിസം പദ്ധതി പ്രാവർത്തികമാകുമെന്ന പ്രതീ  ക്ഷയിലാണ് ജനങ്ങൾ.

Friday, 4 August 2023

സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ പെരുവഴിയില്‍ ഇറക്കിവിടുന്നു

സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ പെരുവഴിയില്‍ ഇറക്കിവിടുന്നു

ചാത്തന്നൂർ : ഓയൂര്‍ മേഖലയില്‍ സ്വകാര്യ ബസുകള്‍ വൈകുന്നേരങ്ങളില്‍ വിദ്യാര്‍ഥികളെ പെരുവഴിയില്‍ ഇറക്കിവിടുന്നതായി പരാതി. ചാത്തന്നൂര്‍-ഇത്തിക്കര-ഓയൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വൈകുന്നേരം അഞ്ച് കഴിഞ്ഞുള്ള ട്രിപ്പുകള്‍ മുടക്കുന്നതോടെയാണ് വിദ്യാര്‍ഥികള്‍ പെരുവഴിയിലാകുന്നത്.
ചാത്തന്നൂരില്‍നിന്ന് ഇത്തിക്കര-കുരിശുംമൂട്-ഓയൂര്‍ വഴി കൊട്ടാരക്കരയ്ക്ക് പോകേണ്ടുന്ന സ്വകാര്യ ബസുകളാണ് ഓയൂരിലെത്താതെ കുരിശുംമൂട്ടില്‍ എത്തി പൂയപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നതോടെ സ്‌കൂളും കോളേജും വിട്ട് ട്യൂഷന്‍ കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുരിശുംമൂട്ടില്‍ ഇറക്കിവിടുന്ന വിദ്യാര്‍ഥികള്‍ ഓയൂര്‍, ആയൂര്‍ ഭാഗത്തേക്ക് മറ്റ് ബസുകളെയോ ഓട്ടോ റിക്ഷകളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ആറുമണി കഴിഞ്ഞാല്‍ കണ്‍െസഷന്‍ നല്‍കില്ല എന്നുള്ളതുകൊണ്ട് കൂടുതല്‍ തുക നല്‍കി യാത്ര ചെയ്യേണ്ടിവരുന്നത് നിര്‍ധനരായ വിദ്യാര്‍ഥികളെ ഏറെ വലയ്ക്കുന്നുണ്ട്. മാത്രമല്ല ഓയൂരില്‍നിന്ന് കൊട്ടാരക്കരയ്ക്കും തിരികെയും രാത്രിയില്‍ അവസാന ട്രിപ്പ് മുടക്കുന്നതോടെ മറ്റ് യാത്രക്കാരും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതിലൂടെ വന്‍ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിശോധന നടത്തി അവസാന ട്രിപ്പ് നടത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ബസുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

രക്തം ആവശ്യമാണോ കിഷോറിനെ വിളിക്കൂ...




ചാത്തന്നൂർ : സ്വന്തം സമയവും എന്തും ഏതുമാവട്ടെ എല്ലാം മാറ്റി വച്ച് കിഷോർ അതിജീവൻ എത്തും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ. ഇരുപത്തിനാല് മണിക്കൂറും തന്റെ മൊബൈൽ ഫോൺ ഓരോ വിളിക്കായി കാത്തിരിക്കുകയാണ്.
ആരേയും ആശ്രയിക്കാതെ ആരോടും കൂട്ടുനിൽക്കാതെ ആർക്കെങ്കിലുമൊക്കെ താൻ മൂലം അല്പം രക്തം നൽകാൻ കഴിഞ്ഞാൽ ധന്യമായി എന്ന  വ്യത്യസ്തമായ ചിന്തയിലേക്കാണ് കിഷോർ എത്തി നിൽക്കുന്നത്. ചാത്തന്നൂരിലെ 
ജീവകാരുണ്യ പ്രവർത്തനത്തിന്റെ മുഖമാണ് ഇ വിമുക്തഭടൻ.
കിഷോറിന് നൽകുന്ന ഓരോ ഫോൺ നമ്പരുകളോടും ഒപ്പം അവരുടെ രക്തഗ്രൂപ്പ് കൂടി സൂക്ഷിക്കുകയാണ് ആർക്കെങ്കിലും രക്തം ആവശ്യമായി വന്നാൽ സഹായിക്കാൻ വേണ്ടിയാണ്.
ഇതുവരെ ആയിരത്തിലധികം പേർക്ക് പലരിൽ നിന്നും രക്തം ശേഖരിച്ച് നൽകാനായി എന്ന് കിഷോർ പറയുന്നു.
ചാത്തന്നൂർ ഏറം നമ്പരുവിളവീട്ടിൽ പരേതനായ വി. രവീന്ദ്രൻപിള്ളയുടെയും ബിജെപി മണ്ഡലം കമ്മിറ്റി അംഗമായ ജയശ്രീയുടെയും മകനായ ആർ.കിഷോർ മിലിറ്ററിയിൽ നിന്നും റിട്ടയർ ചെയ്തതിന് ശേഷമാണ് 
കിഷോർ അതിജീവൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു കൊണ്ട് സന്നദ്ധസേവനത്തിനായി ഇറങ്ങുകയായിരുന്നു.ഒപ്പം മിലിറ്ററിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളെയും നാട്ടുകാരായ സഹോദരങ്ങളെയും ഒപ്പം ചേർത്ത് അതിജീവൻ ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി കൊണ്ട് സന്നദ്ധപ്രവർത്തനായി ഇറങ്ങിയ കിഷോർ  കൊറോണ സമയത്ത് പൂർണ്ണമായും പോലീസിനെയും ആരോഗ്യവകുപ്പിനെയും 
സഹായിച്ചു കൊണ്ട് നിസ്വാർത്ഥ പ്രവർത്തനമാണ് കാഴ്ച വച്ചത്. ട്രസ്റ്റിന്റെ പേരിലുള്ള ആംബുലൻസ് സർവീസ് ഉപയോഗിച്ച് രാവെന്നോ പകലെന്നോ ഇല്ലാതെ പ്രതിഫലമില്ലാതെ അപകടത്തിൽപ്പെട്ടതും അല്ലാതെയുമുള്ള നൂറ് കണക്കിന് ആൾക്കാരുടെ ജീവനാണ് കിഷോർ രക്ഷിച്ചിട്ടുള്ളത്. അപകടം നടന്നയുടൻ പോലീസിന്റെ അറിയിപ്പ് കിട്ടാതെയും അല്ലാതെയും ഓടിയെത്തി അപകടത്തിൽപ്പെടുന്നവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിക്കുന്ന കിഷോർ അപകടത്തിൽപ്പെടുന്നവരെ 
വീട്ടുകാർ എത്തുന്നത് വരെ സ്വന്തം പോലെ നോക്കിയാണ് പിന്നീട് ബന്ധുക്കൾക്ക് കൈമാറുന്നത്. രക്തദാനരംഗത്തും കിഷോർ ഒഴിവാക്കാനാകാത്തയൊരാളായി 
മാറുകയാണ്. തന്റെ ഫോണിലെ ആയിരകണക്കിന് വരുന്ന 
നമ്പരുകളിലൂടെ ദിനവും നിരവധി പേർക്ക് രക്തദാനം ചെയ്യുകയാണ് കിഷോർ അതിന് വേണ്ടി അതിജീവൻ രക്തദാന സേനയും രൂപീകരിച്ചു കൊണ്ട് മുന്നോട്ട് പോകുകയാണ് കിഷോർ.
ഓരോരുത്തരും അവരവരുടെ സമയം അനുസരിച്ചു ഈ രീതി തുടർന്നാൽ ഇങ്ങനെ നിരവധി പേരുടെ ജിവൻ രക്ഷിക്കാനാകുമെന്നാണ് ഈ യുവാവിന്റെ വിലയിരുത്തൽ. സ്വന്തം രക്തം നിരവധി തവണ മാത്രമേ ദാനം ചെയ്തിട്ടുള്ളൂ. കാരണം അടിയന്തിര ആവശ്യങ്ങൾക്ക് മറ്റുള്ളവരെ കിട്ടില്ലെന്നും അപ്പോൾ തനിക്കും തന്നേപോലെ എപ്പോഴും സന്നദ്ധമായ ചിലർക്കും മാത്രമേ കഴിയൂവെന്ന ചിന്തയാണ്. ആ രീതിയിൽ രണ്ടു തവണ രക്തം കൊടുക്കേണ്ടി വന്നിട്ടുണ്ട് വേണുവിന്.
പുതിയ ഒരാൾ പരിചയപ്പെട്ടാൽ അവർ ഫോൺ നമ്പർ കൊടുക്കാൻ തയ്യാറായാൽ ആദ്യം ചോദിക്കുന്നത് ജോലി എന്തെന്നല്ല. രക്ത ഗ്രൂപ്പ് എന്തെന്നാണ്. ആദ്യം അതിശയത്തോടെ വിവരം അന്വേഷിക്കുന്നവർ കാര്യം അറിയുമ്പോൾ സഹകരണത്തോടെ ഗ്രൂപ്പ് പറയുമെന്ന് കിഷോർ പറയുന്നു. ഫോണിൽ സൂക്ഷിക്കുന്ന പേരിനോടൊപ്പം തന്നെ ഗ്രൂപ്പും അറിയുന്ന തരത്തിലാണ് ഇവ സൂക്ഷിക്കുന്നത്. പലർ വഴി പറഞ്ഞറിഞ്ഞ് ദിവസവും കിഷോറിനെ 
തേടിയെത്തുന്ന വിളികളുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ കിഷോർ വെട്ടിൽ വീണ അവസ്ഥയിലായി. ആവശ്യക്കാർക്ക് രക്തം എത്തിക്കുകയെന്നതിൽ ഉപരി രക്തദാതാക്കളുടെ ചെലവുകളും രക്ത സ്വീകർത്താക്കളുടെ പരിശോധന ചെലവുകളും രക്തദാതാക്കളെ സ്ഥലത്ത് കൊണ്ടെത്തിക്കുന്ന ചെലവുകളുമെല്ലാം തന്റെ ഉത്തരവാദിത്വമായി മാറി.
പിന്നീട് സുഹൃത്തുകളിൽ നിന്നും ലഭിച്ച നിർദ്ദേശം മൊബൈൽ ഫോൺ ശേഖരത്തോടൊപ്പം ഫേസ്ബുക്ക് കൂട്ടായ്മ കൂടി സംഘടിപ്പിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
 ചാത്തന്നൂർ കേന്ദ്രീകരിച്ച് രക്തദാന സന്നദ്ധ കവാടം ഒരുക്കാൻ തയ്യാറുകയാണ് കിഷോർ അതിജീവൻ 


നിരോധിച്ച പാന്‍പരാഗ് ഉള്‍പ്പെടെയുളള ലഹരി വസ്തുക്കള്‍ പരവൂരില്‍ സുലഭം

നിരോധിച്ച പാന്‍പരാഗ് ഉള്‍പ്പെടെയുളള ലഹരി വസ്തുക്കള്‍ പരവൂരില്‍ സുലഭം

പരവൂര്‍: നിരോധിച്ച പാന്‍പരാഗ് ഉള്‍പ്പെടെയുളള ലഹിവസ്തുക്കല്‍ പരവൂരില്‍ സുലഭമായി ലഭിക്കുന്നു. പാന്‍പരാഗ്, ശംഭു, ചൈനീഖൈനി, തുളസി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ പരവൂര്‍ നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും സുലഭമാണ്. സ്കൂള്‍ കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനം. നേരത്തെ രഹസ്യമായാണ് കച്ചവടം നടത്തിയിരുന്നതെങ്കില്‍ വില്‍പന മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇവയുടെ ഉപഭോക്താക്കള്‍. മൂന്ന് മുതല്‍ അഞ്ച് രൂപക്ക് അന്യസംസ്ഥാനങ്ങളില്‍ ലഭിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ഇവിടെ 40 ഉം 50 രൂപയ്ക്കാണ് കച്ചവടം നടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഹരി വസ്തുക്കള്‍ നിര്‍ബന്ധമാണ്. അതിനാല്‍ ഇവര്‍ക്ക് കൂടിയവിലയ്ക്കാണ് വില്‍ക്കുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് 20നും 30 നുമാണ് വില്‍പ്പന.
നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ഇവരില്‍ ചിലര്‍ ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനിലും മറ്റും കടത്തികൊണ്ടു വരികയാണ് ചെയ്യുന്നത്.  
 മീനമ്പലം, പൂതക്കുളം, ഊന്നിന്‍മൂട് എന്നീ പ്രദേശങ്ങളില്‍ കഞ്ചാവ്, എം ഡി എംഎ ഉള്‍പ്പെടെയുളള ലഹരിവസ്തു വില്‍പന സജീവമാണ്. പലപ്പോഴും റെയ്ഡുകളില്‍ ലഹരിമാഫിയകളും ഏജന്റുമാരും കുടുങ്ങാറുണ്ട്. എന്നാല്‍ ഇവരുടെ കണ്ണ് വെട്ടിച്ച് ലഹരി വസ്തുക്കള്‍ കടത്ത് നടത്തുകയാണ് ചെയ്യുന്നത്

പട്ടികജാതി വികസനമാണോ,ഫണ്ട് വരും പോകും പക്ഷെ ജനങ്ങളിലെത്തില്ല

പട്ടികജാതി വികസനമാണോ,ഫണ്ട് വരും പോകും പക്ഷെ ജനങ്ങളിലെത്തില്ല 
കൊല്ലം : പട്ടികജാതി -വർഗ വിഭാഗത്തിനായി കേന്ദ്ര-സംസ്ഥാന സ‌ർക്കാരുകൾ ലക്ഷങ്ങളും കോടികളും അനുവദിച്ചാലും ഗുണഭോക്താക്കളാകേണ്ട ജനവിഭാഗത്തിന് ദുരിതം തന്നെ ബാക്കി. ഫണ്ടുകളും പദ്ധതികളും നിരവധിയുണ്ടെങ്കിലും ഇവ കാര്യക്ഷമമായി ഉപയോഗിക്കേണ്ട ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ വീഴ്ചയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. യഥാസമയം ഫണ്ട് അനുവദിക്കാത്തതും അർഹതപ്പെട്ടവർക്ക് പരിഗണന ലഭിക്കാെതെയും ഓരോ സാമ്പത്തിക വർഷവും കാലാവധി കഴിഞ്ഞ് ലാപ്സാകുകയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കീശ വീർക്കുകയുമാണ്.
പട്ടികജാതി വികസനത്തിനായി നിരവധി ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയുടെ അനാസ്ഥയാണ് പട്ടികജാതി-വർഗ വിഭാഗക്കാരുടെ ദുരിതം ഇരട്ടിയാക്കാൻ കാരണം. ജില്ലയിലെ മിക്ക പട്ടികജാതി വികസന ഓഫീസുകളെ കുറിച്ചും പരാതികളുടെ കെട്ടുകളാണ് ഓരോരുത്തർക്കും പറയാനുള്ളത്.
കൊല്ലം  സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന ഓഫിസിന്റെ പ്രവർത്തനത്തിൽ വിവിധ പട്ടിക ജാതി സമുദായ സംഘടനകൾക്കിടയിൽ വ്യാപക പ്രതിക്ഷേധമാണ് നിലനിൽക്കുന്നത്. പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അനുകൂല്യങ്ങൾ ക്രമവിരുദ്ധമായി തടഞ്ഞുവയ്ക്കുക, ഹൈസ്കൂൾ മുതലുള്ള വിദ്യാർത്ഥികൾക്ക് അനുവദിച്ച വിവിധ പദ്ധതികൾ അവതാളത്തിലാക്കുക, പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി  വീതം അനുവദിക്കുന്നതിലും വ്യാപക ക്രമക്കേടു നടത്തുക എന്നിവയാണ് പ്രധാന പരാതികൾ.
ഇത്തരം ക്രമക്കേടുകൾ ആരോപിച്ച്
നിരവധി സമരങ്ങളാണ് വിവിധ പട്ടികജാതി സംഘടനകൾ നടത്തുന്നത്.
പട്ടികജാതി വികസന ഓഫീസുകളിൽ നടക്കുന്ന അഴിമതി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന്
വർഷങ്ങളായി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ക്രമവിരുദ്ധമായി വിതരണം ചെയ്തതിനെ കുറിച്ചു നിരവധി പരാതികളാണ് ഉള്ളത്. പട്ടികജാതി ഓഫിസുകളിലും വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും നടക്കുന്ന ഫണ്ട് തിരിമറികളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ് 


ന്യൂ ജനറേഷന്‍ തട്ടിപ്പുമായി കുട്ടി 'പിച്ചക്കാര്‍'

ന്യൂ ജനറേഷന്‍ തട്ടിപ്പുമായി കുട്ടി 'പിച്ചക്കാര്‍'

കൊല്ലം: തട്ടിപ്പിന്റെ പുതിയ തന്ത്രവുമായി കുട്ടി 'പിച്ചക്കാര്‍' നഗരത്തിലിറങ്ങി. തോളില്‍ സഞ്ചിയും തൂക്കി ഏതോ മുന്തിയ സ്‌കൂളില്‍ പഠിക്കുന്ന ലുക്കോടെ അവര്‍ ഒറ്റയ്‌ക്കും കൂട്ടായും നിങ്ങളെ സമീപിക്കും. 'ചേട്ടാ.. സാര്‍... ഒരു ഇരുപതു രൂപ തരുമോ...പേഴ്‌സ് കളഞ്ഞുപോയി...' എന്നായിരിക്കും ഇവര്‍ ചോദിക്കുക. കണ്ടാല്‍ നല്ല വീട്ടിലെ പിള്ളേരെന്നു കരുതി പത്തും ഇരുപതും ചിലപ്പോള്‍ അമ്പതും കൊടുത്ത്‌ അവരെ സന്തോഷത്തോടെ യാത്രയാക്കും. ഒറ്റ ചോദ്യത്തില്‍ പണം കിട്ടിയ പെരുത്ത സന്തോഷത്തോടെ അവരും ഒന്നുമറിയാത്തതുപോലെ മടങ്ങും.
പിന്നീട്‌ സംഘം ഒത്തുചേര്‍ന്നു പണം തിട്ടപ്പെടുത്തി വീതിച്ചെടുക്കും. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും ഷോപ്പിങ്‌ മാളുകള്‍ക്കു മുന്നിലും ഇവരെ കാണാം. പുതിയൊരു തട്ടിപ്പിന്റെ ന്യൂ ജനറേഷന്‍ തന്ത്രമാണിവരുടേത്‌. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരം രൂപവരെ സംഘടിപ്പിക്കുന്നതാണ്‌ ഈ തട്ടിപ്പ്‌. യഥാര്‍ഥത്തില്‍ ഇവര്‍ വിദ്യാര്‍ഥികള്‍ തന്നെയാണോയെന്ന കാര്യത്തിലും സംശയമുണ്ട്‌. സിനിമാ കാണാനും ബിരിയാണി വിഴുങ്ങാനും അല്‍പ്പം ബിയറും വൈനും മോന്താനും കൈ നനയാതെ പണം സമ്പാദിക്കുന്നവരാണിവര്‍. നഗരത്തില്‍ വരുന്ന പലരും ഇവരുടെ തട്ടിപ്പിന്‌ ഇരയായിട്ടുണ്ട്‌.
ചെറിയ തുകകളാണു പലര്‍ക്കും നഷ്‌ടപ്പെടുന്നതെങ്കില്‍ ഇവര്‍ക്കു ലഭിക്കുന്നതാകട്ടെ പലരില്‍നിന്നായി വലിയൊരു തുകയും. ഇങ്ങനെ നിമിഷനേരത്തിനുള്ളില്‍ സമ്പാദിക്കുന്ന പണം കഞ്ചാവിനും മയക്കുമരുന്നിനും ഉപയോഗിക്കുന്നതായും സംശയിക്കുന്നു. ഈ ന്യൂ ജനറേഷന്‍ കുട്ടി 'പിച്ചക്കാര്‍' ഇനി നിങ്ങളെ സമീപിക്കുമ്പോള്‍, ചെറിയ തുകയായാലും തട്ടിപ്പിനിരയാകുന്ന നാണക്കേടോര്‍ത്തു സങ്കടപ്പെടേണ്ടെങ്ങില്‍ ജാഗ്രതൈ.

Thursday, 3 August 2023

അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന ലേബർ ക്യാമ്പുകൾ കൂണുകൾ പോലെ നാടാകെ നിരന്നിട്ടും അധികൃതർക്ക് നടപടികളൊന്നുമില്ല

കൊട്ടിയം : അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന ലേബർ ക്യാമ്പുകൾ കൂണുകൾ പോലെ നാടാകെ നിരന്നിട്ടും അധികൃതർക്ക് നടപടികളൊന്നുമില്ല. ഇവിടങ്ങളിൽ താമസിക്കുന്നവരെ സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതരുടെ കൈവശമില്ലാ എന്നത് സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നാട്ടുകാരിൽ ഭീതി ഉളവാക്കുന്നു.
                 മയ്യനാട്, ആദിച്ചനല്ലൂർ, തൃക്കോവിൽവട്ടം, നെടുമ്പന പഞ്ചായത്തുകളിലായി അഞ്ഞൂറിലേറെ ലേബർ ക്യാമ്പുകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇരുപത്തി അയ്യായിരത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ ഈ പഞ്ചായത്തുകളിൽ മാത്രമുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി പറയുന്നു.മാനുഷികമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് ലേബർ ക്യാമ്പുകളിൽ ഭൂരിപക്ഷവും.ഏറെയും ജനസാന്ദ്രത കൂടിയ മേഖലകളിലാണ് താനും.പരിസരവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും നടപടികളൊന്നും ഇന്നുവരെ ഉണ്ടായിട്ടില്ല.ഡങ്കിപ്പനി മുതൽ മലേറിയ വരെ ഇവിടങ്ങളിൽ പടർന്നു പിടിയ്ക്കുന്നു.രാഷ്ട്രീയ സ്വാധീനം കാരണം ഉദ്യോഗസ്ഥർക്ക് അനധികൃത ക്യാമ്പുകൾക്കെതിരെ നടപടികളെടുക്കാനും കഴിയില്ല. അന്യസംസ്ഥാന തൊഴിലാളികൾക്ക് കിടക്കാനിടം നൽകി മാസം തോറും ലക്ഷങ്ങൾ സമ്പാദിക്കുന്നവർ നിരവധി. യാതൊരു മാനദണ്ഡവുമില്ലാതെ അനധികൃതമായുള്ള ക്യാമ്പുകൾ കാരണം പഞ്ചായത്തുകൾക്ക് നഷ്ടമാകുന്നതും ലക്ഷങ്ങൾ തന്നെ.
                                                       കൊവിഡ് കാലത്ത് അതിഥി തൊഴിലാളികളായി കണ്ട് ക്യാമ്പുകളെക്കുറിച്ച് വിവരശേഖരണം നടത്തുകയും ഭക്ഷ്യധാന്യ വിതരണം നടത്തുകയും ചെയ്തിരുന്നു. കോ വിഡ് കഴിഞ്ഞതോടെ ക്യാമ്പുകളിലുണ്ടായിരുന്ന പലരും നാട്ടിലേക്ക് പോകുകയും പുതുതായി പലരും എത്തുകയും ചെയ്തു.കഴിഞ്ഞ ഏതാനും വർഷം മുമ്പ് പൊലീസ് സ്റ്റേഷനുകളിൽ ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു.ഇവർ ജോലി നോക്കുന്ന സ്ഥാപനങ്ങളിലെ ഉടമകൾ അന്തർ സംസ്ഥാന തൊഴിലാളികളുടെ ഐ.ഡി.കാർഡിൻ്റെ പകർപ്പും ഫോട്ടോയും സ്റ്റേഷനിൽ നൽകണമായിരുന്നു. ആദ്യമൊക്കെ രജിസ്ട്രേഷൻ ഫലപ്രദമായി നടന്നെങ്കിലും പിന്നിട് മുടങ്ങിപ്പോകുകയായിരുന്നു.അന്തർ സംസ്ഥാന തൊഴിലാളികളെ കൂടാതെ അയൽ രാജ്യങ്ങളിൽ നിന്നുള്ളവരും ക്യാമ്പുകളിൽ കഴിയുന്നെണ്ടാണ് പറയുന്നത്. കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസ് ഇവരെ അന്വേഷിച്ചിറങ്ങുന്നത്. സർക്കാർ വക മദ്യവിൽപ്പനശാലകളിൽ നിന്നും മദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരും, നിരോധിത പുകയില ഉൽപ്പന്നങ്ങളും, മയക്കുമരുന്നും നാട്ടിൽ നിന്നും കൊണ്ടുവന്ന് വിൽപ്പന നടത്തുന്നവർ വരെ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലുണ്ടെന്നാണ് പറയുന്നത്. കണ്ണനല്ലൂർ പോലീസ് ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 ആരോഗ്യവകുപ്പ് അധികൃതർക്കും ഇവരുടെ ക്യാമ്പുകളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ല. ഇതിനാൽ ക്യാമ്പുകളിൽ പരിശോധന നടത്താനോ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശം നൽകുന്നതിനോ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. പല യിടത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ക്യാമ്പുകളുടെ പ്രവർത്തനം.അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ ദുരിത ജീവിതം കണ്ടെത്തി ആരോഗ്യ വകുപ്പ് അധികൃതർ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്താലും റിപ്പോർട്ടുകൾ പുറം ലോകം കാണാറില്ല. കൂണുപോലെ മുളച്ചുപൊങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളെക്കുറിച്ചും, താമസക്കാരെക്കുറിച്ചും, അവരുടെ തൊഴിലിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുവാൻ അധികൃതർ തയ്യാറാകണമെന്നാണ് ആലുവാ സംഭവത്തോടെ ഉയർന്നു വരുന്നത്. 

Tuesday, 1 August 2023

ലേബലുകൾ ഇല്ലാത്ത ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന പൊടി പൊടിക്കുന്നു

ലേബലുകൾ ഇല്ലാത്ത ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന പൊടി പൊടിക്കുന്നു

പരവൂര്‍ :ഓണം അടുത്തതോടെ  ലേബലുകൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ വ്യാപകമായി വില്പന നടത്തുന്നു. ബേക്കറി സാധനങ്ങളും നിത്യപയോഗസാധനങ്ങളുമാണ് പായ്ക്കറ്റിനുള്ളിലാക്കി ലേബലുകൾ ഒട്ടിക്കാതെ വില്പന നടത്തിവരുന്നത്. \

പരവൂര്‍ നഗരത്തിലും വിവിധ പഞ്ചായത്തുകളിലുമാണ് ഇത്തരം ഭക്ഷ്യസാധനങ്ങൾ കടകളിൽ വിറ്റഴിയുന്നത്. 

ഭക്ഷ്യസാധനങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ പേര് വെളിപ്പെടുത്താതെയും, ഇത് എന്ന് വരെ ഉപയോഗിക്കാം എന്നുള്ള വർഷവും തീയതിയും ഇല്ലാതെയാണ് പായ്ക്കറ്റുകൾ ഇറങ്ങുന്നത്. 

പായ്ക്കറ്റ് സാധനങ്ങളിൽ ഉല്പാകന്റെ പേര്, രജി.നമ്പർ, തയ്യാറാക്കിയ തീയതി, എന്നുവരെ ഉപയോഗിക്കാം, വില, അളവ് എന്നിവ രേഖപ്പെടുത്തേണ്ടതാണ്. എന്നാൽ ലേബലുകൾ ഇല്ലാതെ വിവിധയിനം ചിപ്‌സുകൾ, ഉണ്ണിയപ്പം, കടലകൾ, ചെറിയ കേക്കുകൾ തുടങ്ങിയവയാണ് കൂടുതലായി കണ്ടുവരുന്നത്. വേണ്ടത്ര ഗുണനിലവാരം ഇല്ലാത്ത ഭക്ഷ്യസാധനങ്ങളാണ് ഈ തരത്തിൽ ലേബലുകളില്ലാതെ വ്യാപാരസ്ഥാപനങ്ങളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. പഴകിയ എണ്ണയും മറ്റും ഉപയോഗിച്ചാണ് പായ്ക്കറ്റ് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ചില പായ്ക്കറ്റുനുള്ളിൽ പേരിനുമാത്രം വ്യക്തമല്ലാത്ത ചെറിയ ലേബൽ കാണാം.കുട്ടികളും മുതിർന്നവരും ഭക്ഷ്യസാധനങ്ങൾ വാങ്ങിക്കുകയും അത് ഉപയോഗിച്ചുകഴിഞ്ഞാലുടൻ ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായും പറയുന്നു. ബസ് സ്റ്റാൻഡുകളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള ചെറിയ ചെറിയ കടകളിലാണ് ഇത്തരം പായ്ക്കറ്റ് ഉല്പന്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. സാധനങ്ങൾ വാങ്ങാനെത്തുന്നവർ ലേബലുകളോ മറ്റോ നോക്കാതെയാണ് പായ്ക്കറ്റ് ഉല്പന്നങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നത്. ആരോഗ്യവകുപ്പ് വേണ്ടത്ര അനേ്വഷണമോ പരിശോധനയോ നടത്തുന്നില്ല. പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുമ്പോഴും ചിപ്‌സുകളടക്കമുള്ള ഭക്ഷ്യസാധനങ്ങൾ പ്ലാസ്റ്റിക് കവറുകളിലാണ് വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നത്.