കൊല്ലം: മാറ്റം കൊതിക്കുന്ന ഇരവിപുരത്തിന്റെ ഹൃദയം കീഴടക്കാൻ ബിജെപി. തിരുകൊച്ചി മുഖ്യമന്ത്രി സി. കേശവന്റെ ജന്മനാടായ മയ്യനാട് ഉൾപ്പെടുന്ന ഇരവിപുരം നിയോജക മണ്ഡലം നഗരഗ്രാമതീര.പ്രാദേശങ്ങളുടെ സംഗമഭൂമിയാണ്. കശുവണ്ടി. മത്സ്യമേഖലകൾക്കൊപ്പം ആധുനിക വ്യവസായവും ജീവിതമാർഗമാക്കിയ നാടാണിത്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലമായ ഇവിടെ തിരഞ്ഞെടുപ്പിന്റ വിജയനിർണ്ണയം തൊഴിലാളികളുടെ കൈയിലാണ് കശുവണ്ടി തൊഴിലാളികളുടെ ഈറ്റില്ലമായ ഇവിടെ ഇപ്പോൾ തൊഴിലാളികൾ മുഴുപട്ടിണിയിലാണ് മത്സ്യമേഖലയിലും തൊഴിലാളികൾ പരിഭ്രാന്തിയിലാണ് പരമ്പാരാഗത മത്സ്യ തൊഴിലാളികളാണ് ഇവിടെയുള്ളത് തീരദേശത്ത് അടിക്കടിയുണ്ടാകുന്ന കടൽഷോഭങ്ങളും പുലിമുട്ട് നിർമ്മാണം ഇഴയുന്നതും മാറി മാറി വരുന്ന എം എൽ എ മാരും ഭരണകൂടവും തീരദേശത്തെ അവഗണിക്കുകയാണ് എന്ന് തൊഴിലാളികൾ ഒന്നടങ്കം പറയുന്നു. മയ്യനാടിന്റ പ്രധാന വരുമാനമാർഗമായിരുന്ന കയർ കൈത്തറി വ്യവസായങ്ങൾ ഇല്ലാതായി സി. കേശവന്റെ പേരിലുള്ള ആശുപത്രി വരെ ഇല്ലാതാക്കാനുള്ള നീക്കം ഇടത് മുന്നണിയുടെ നേത്രത്വത്തിൽ
ഒരു ഭാഗത്ത് നടക്കുമ്പോൾ അതിനെല്ലാം നിശബ്ദ പിന്തുണ നൽകുകയാണ് കോൺഗ്രസും യു ഡി എഫും ആർ എസ് പിയെന്ന സംവിധാനം ഇല്ലാതായി കഴിഞ്ഞു സിപിഎം ജിഹാദിവത്കരണത്തിന്റെ പാതയിലാണ് ജനങ്ങൾ ഇരുമുന്നണികളെയും ഒരു അകറ്റിനിർത്തുകയാണ് ഇരവിപുരത്ത് ഇടത് വലത് അവിശുദ്ധ രാക്ഷ്ട്രീയ കൂട്ട്കെട്ടിലൂടെ ബിജെപിയുടെ ഉയർച്ച തടയിടാനാണ് ഇരുമുന്നണികളുടെയും ശ്രമം അത് കൊണ്ട് ഒരു രാക്ഷ്ട്രീയമാറ്റം ഇരവിപുരം കൊതിക്കുന്നു മാറ്റം കൊതിക്കുന്ന ഇരവിപുരത്തിന്റെ ഹൃദയം കീഴടക്കാൻ ബിജെപി ശക്തമായ പോരാട്ടത്തിനൊരു ങ്ങുകയാണ്.
കൊല്ലം കോർപറേഷനിലെ 23 ഡിവിഷനുകളും മയ്യനാട് പഞ്ചായത്തും ചേർന്നതാണ് മണ്ഡലത്തിന്റെ ഘടന, കോയിക്കൽ, കല്ലുംതാഴം, കോളജ് ജങ്ഷൻ, പാൽക്കുളങ്ങര, അമ്മൻനട, വടക്കേവിള, പള്ളി മുക്ക്, അയത്തിൽ, മുള്ളുവിള, കിളികൊല്ലൂർ സൗത്ത്, പാല ത്തറ, മണക്കാട്, കൊല്ലൂർവിള, കയ്യാലക്കൽ, വാളത്തുംഗൽ ഈസ്റ്റ്, വാളത്തുംഗൽ വെസ്റ്റ്,ആക്കോലിൽ, തെക്കുംഭാഗം, ഇരവിപുരം, ഭരണികാവ്, മുണ്ടയ്ക്കൽ ഈസ്റ്റ്, പട്ടത്താനം, കന്റോൻമെന്റ് എന്നിവയാണ് ഡിവിഷനുകൾ.1,71,738 വോട്ടർമാരുള്ള മണ്ഡലത്തിൽ സ്ത്രീ തന്നെയാണ് ഭൂരിപക്ഷം.89244, രണ്ട് ട്രാൻസ്ജന്റുമാർ ഉണ്ട്.
@ പി. രവീന്ദ്രനിൽ നിന്നും തുടങ്ങി എം. നൗഷാദിലെത്തി നിൽക്കുന്ന ജനപ്രതിനിധികളിൽ
ഇരവിപുരത്തെ ആദ്യ എം
എൽഎ സിപിഐയിലെ പി.രവീന്ദ്രനായിരുന്നു. 1965ൽ മണ്ഡലം പുനർ നിർണയത്തോടെ മണ്ഡലത്തിന്റെ രൂപം മാറി. പുതിയ ഇരവിപുരം നിയോജക മണ്ഡലത്തിൽ
വിജയം കോൺഗ്രസിലെ
എ.എ.റഹീമിനൊപ്പമായി. 1967ൽ സപ്തകക്ഷി മുന്നണിയിലൂടെ
ആർഎസ്. ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. ആർഎസ്പി ടിക്കറ്റിൽ 1982വരെ ആർ എസ് ഉണ്ണിക്കായിരുന്നു വിജയം 1987ൽ ആർ എസ് ഉണ്ണിയ്ക്ക് പകരം മത്സരിച്ചത്
വി പി രാമകൃഷ്ണ പിള്ള ആയിരുന്നു എതിരാളി ലീഗിന്റെ പി. കെ കെ ബാവയും ബാവ വിജയിച്ചു. ബാവയെ മാറ്റി യുനൂസ് കുഞ്ഞിനെ 1996ൽ വീണ്ടും കളത്തിലിറക്കിയെങ്കിലും വിജയിച്ചില്ല
മണ്ഡലം തി രിച്ചുപിടിച്ച് വി പി രാമകൃഷ്ണപിള്ള മധുരപ്രതികാരം ചെയ്തു,തുടർന്ന് മൂന്നു തവണ ആർഎസ്പി നേതാവ് - എ എ അസീസ് ജയിച്ചു. മുന്നണി മാറ്റത്തോടെ എം നൗഷാദി ന് മുന്നിൽ അസീസ് അടിയറവ് പറഞ്ഞു.
1957- പി. രവീന്ദ്രൻ (സി പി ഐ)
1960- പി രവീന്ദ്രൻസിപിഐ)
1965- അബ്ദുൽ റഹീം(കോൺ.)
1967- ആർ എസ് ഉണ്ണി (സ്വത.)
1970- ആർ എസ് ഉണ്ണി (ആർഎസ്പി )
1977 - ആർ. എസ്. ഉണ്ണി (ആർഎസ്പി )
1980- ആർ എസ് ഉണ്ണി (ആർഎസ്പി)
1982- ആർ എസ് ഉണ്ണി ആർഎസ്പി
1987- വി പി രാമകൃഷ്ണപിള്ള (ആർഎസ് പി)
1991- പി കെ കെ ബാവ (മുസ്ലിം ലീഗ്)
1996- വി പി രാമകൃഷ്ണപിള്ള ആർഎസ് പി )
T2001- എ എ അസീസ്ആർഎസ്പി )
2006- എ എ അസീസ് (ആർഎസ്പി ) )
2011- എ എ അസീസ് ആർഎസ്പി
2016- എം നൗഷാദ് (സിപിഐ എം)
2016ലെ കക്ഷിനില
എം. നൗഷാദ് (സിപിഐ എം) - 65392
എ എ. അസീസ് (ആർ എസ് പി) -36589
ആക്കാവിള സാദിക്ക് (ബി ഡി ജെ എസ്)-19714
ഭൂരിപക്ഷം -28803
No comments:
Post a Comment