Wednesday, 10 March 2021

പരവൂർ നഗരസഭയിൽ നിന്നും ഇടത് അംഗങ്ങൾക്ക് ഒപ്പം സെക്രട്ടറിയും ഇറങ്ങി പോയി.

പരവൂർ നഗരസഭയിൽ നിന്നും ഇടത് അംഗങ്ങൾക്ക് ഒപ്പം സെക്രട്ടറിയും ഇറങ്ങി പോയി.

പരവൂർ: പരവൂർ മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ ബഹളം ഇടത് പക്ഷ കൗൺസിലർമാർക്ക് ഒപ്പം സെക്രട്ടറിയും വൈസ്പ്രസിഡന്റും ഇറങ്ങിപോയി. കഴിഞ്ഞ ദിവസം നടന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിലാണ് നാട്കീയ രംഗങ്ങളുണ്ടായത് കൗൺസിൽ യോഗത്തിലെ ഉത്തരവാദിത്വം മറന്ന് വൈസ് പ്രസിഡന്റും സെക്രട്ടറിയും ഇറങ്ങിപോയത്. ബജറ്റ് കഴിഞ്ഞുള്ള. ആദ്യ കൗൺസിൽ യോഗമായതിനാൽ ബജറ്റിൽ അവതരിപ്പിച്ച പദ്ധതികളെ കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ മറുപടി പറയേണ്ട ഉത്തരവാദിത്വപ്പെട്ട വൈസ്പ്രസിഡന്റും സെക്രട്ടറിയും ഇറങ്ങിപോയതോടെ കൗൺസിൽ യോഗത്തിന്റെ പ്രാധാന്യം തന്നെ ഇല്ലാതായി. കൗൺസിൽ തുടങ്ങി ചർച്ച തുടങ്ങിയപ്പോൾ പ്രാധാനമന്ത്രി ആവാസ് യോജനയുടെ (പി എം എ വൈ) പദ്ധതി നിർവഹണത്തിൽ രാക്ഷ്ട്രീയ പക്ഷഭേദം കാണിക്കുന്നുവെന്ന് ചൂണ്ടികാണിച്ചു കൊണ്ട് ആർ എസ് പി അംഗവും യു ഡി എഫ് അംഗവും കൗൺസിൽ യോഗത്തിൽ സെക്രട്ടറിയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് എന്നീറ്റതോടെയാണ് സംഭവവികാസങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് 
സെക്രട്ടറിയുടെ പക്ഷം പിടിച്ചു കൊണ്ട് ഇടത് മുന്നണി ജനപ്രതിനിധികളും എണ്ണീറ്റതോടെ കൗൺസിലിൽ ബഹളം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഇടത് അംഗങ്ങൾ വൈസ് പ്രസിഡന്റ്‌ സഹിതം
കൗൺസിൽ യോഗം ബാഹീഷ്കരിച്ചു  വെളിയിൽ പോയ അംഗങ്ങളിൽ ഒരാൾ തിരിച്ചു വന്ന് സെക്രട്ടറിയെയും വിളിച്ചിറക്കി കൊണ്ട് പോകുകയായിരുന്നു. തുടർന്ന് കോറം ഉള്ളതിനാൽ കൗൺസിൽ യോഗം നടക്കുകയും അജൻഡയിലുള്ള കാര്യങ്ങൾ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ പാസാക്കുകയായിരുന്നു.

കേന്ദ്രസർക്കാർ പദ്ധതികൾ പരവൂർ
നഗരസഭയിൽ അട്ടിമറിക്കുന്നു - സ്വർണ്ണമ്മസുരേഷ് 

പ്രാധാനമന്ത്രി ആവാസ് യോജനയുടെ (പി എം എ വൈ) പദ്ധതി നിർവഹണത്തിൽ രാക്ഷ്ട്രീയം കലർത്തി പദ്ധതി അട്ടിമറിയ്ക്കുകയാണ് ഇടത് അംഗങ്ങളുടെ പിന്തുണയോടെ സെക്രട്ടറി ചെയ്യുന്നത് എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സ്വർണ്ണമ്മ സുരേഷ് ആരോപിച്ചു. ഘഡുക്കൾ നൽകാതെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ചു പദ്ധതി വൈകിപ്പിക്കുകയാണ് രാക്ഷ്ട്രീയം നോക്കിയാണ് പൈസ നൽകുന്നത് ഒപ്പം കേന്ദ്രപദ്ധതികൾ മുൻസിപ്പാലിറ്റിയിൽ നടപ്പാക്കാതെ സിപിഎം കൗൺസിലർമാരുടെ. ഒത്താശയോടെ അട്ടിമറിയ്ക്കുകയാണ്. സിപിഎം അംഗം വിളിച്ചപ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ എന്ന ഉത്തരവാദിത്വം മറന്നു കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപോയത് സെക്രട്ടറിയുടെ 
തരംതാണ രാക്ഷ്ട്രീയം കളിയുടെ തെളിവാണ് സെക്രട്ടറിയ്ക്ക് എതിരെ വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകുമെന്നും സ്വർണ്ണമ്മസുരേഷ് പറഞ്ഞു.




No comments:

Post a Comment