കൊല്ലത്ത് ചുവപ്പ് മാറ്റി കാവിയണിയിക്കാൻ ബിജെപി
കൊല്ലം: തൊഴിലാളികളുടെ
നാട് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് ഉണരുകയാണ്. പരമ്പരാഗത തൊഴിലാളികളുടെ ഈറ്റില്ലമായ കൊല്ലത്തെ തിരഞ്ഞെടുപ്പിന്റ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നതും തൊഴിലാളികൾ തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവപ്പു കുട നിവർത്തിയ ജില്ല, ഇത്തവണ കാത്തുവച്ചിരിക്കുന്ന കാവി വിസ്മയങ്ങൾ കാണാൻ പോകുന്നതെയുള്ളു. കൊല്ലത്ത് മികച്ച വിജയം കാഴ്ചവെക്കേണ്ടത് മൂന്ന് മുന്നണികൾക്കും ഒരേ പോലെ ആവശ്യമാണ് സംസ്ഥാനത്ത് ഭരണം നിലനിർത്തേണ്ട എൽ ഡി എഫിനും അധികാരത്തിലേക്ക് വരാൻ ശ്രമിക്കുന്ന ബിജെപിയ്ക്കും യു ഡി എഫിനും ഒരേ പോലെ ആവശ്യമാണ് കൊല്ലം അത് കൊണ്ട് തന്നെ പോരാട്ടം കനക്കും.കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, കുണ്ടറ, കുന്നത്തൂർ
എന്നിങ്ങനെ 11 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഇതിൽ 11 മണ്ഡലങ്ങളും ചുവന്നു. കോൺഗ്രസിനെ പൂർണ്ണമായും പിന്തള്ളി
കളംപിടിച്ച ഇടതുപക്ഷം കൊല്ലത്ത്ക രുത്തു നേടിയെങ്കിലും ഇപ്പോൾ
ജില്ലയിൽ ബിജെപിയുടെ സ്വാധീനം വർധിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പിനെ പ്രവചനാതിതമാക്കുന്ന. പ്രധാന ഘടകങ്ങളിലൊന്ന്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ശക്തിയാർജിച്ച ബിജെപിയെ അട്ടിമറിക്കാൻ
ഇടത് വലത് ധാരണകളുടെ അടിസ്ഥാനത്തിൽ
കൊല്ലം ജില്ല ഒപ്പം നിന്നതാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷകൾക്കു കരുത്തേകുന്നത്.
യു ഡി എഫ്ആകട്ടെ തമ്മിൽതല്ലി തിരഞ്ഞെടുപ്പ് കളത്തിൽ എങ്ങനെ മുന്നോട്ട് പോകുമെന്ന അവസ്ഥയിലുമാണ്. കൊല്ലം കോർപ്പറേഷൻ ഭരണവും ജില്ലാ പഞ്ചായത്ത് ഭരണവും എൽ ഡി എഫിന്
നിലനിർത്താനായി എങ്കിലും അതെല്ലാം യു ഡി എഫുമായി ഉണ്ടാക്കിയ ചില ധാരണകളുടെ അടിസ്ഥാനത്തിലാണെന്ന് എൽ ഡി എഫ് നേതാക്കൾ തുറന്ന് സമ്മതിക്കുന്നു. ബിജെപിയെ തടയാൻ
എൽ ഡി എഫ് - യു ഡി എഫ് ധാരണയിൽ ജില്ലയിൽ നിന്ന് തന്നെ യു ഡി എഫ് തുടച്ചു നീക്കപ്പെട്ടു. സംഘടന സംവിധാനം ദുർബലമാണെന്ന് യു ഡി എഫ് നേതാക്കൾ തുറന്ന് സമ്മതിക്കുന്നു ഇ സംവിധാനത്തിൽ മത്സരിക്കാൻ പോലും പലരും തയ്യാറാകുന്നില്ല ഒപ്പം തമ്മിലടിയും ജില്ലയിൽ യു ഡി എഫിനെ ദുർബലമാക്കുന്നു.
പിണറായി മന്ത്രിസഭയിൽ രണ്ടു മന്തിമാരാണ് ജില്ലയിൽ നിന്നുള്ളത്. ഇവരുടെ നേതൃത്വത്തിൽ നടത്തിയി വികസന പ്രവർത്തനങ്ങൾ വോട്ടായതായും ഇടത് മുന്നണി കരുതുന്നു. ഇതെല്ലാം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ നിലനിർത്താൻ അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും ഇടത് നേതൃത്വം വിശ്വസിക്കുന്നു. ജില്ലയിൽ അടിത്തട്ടിലെ സ്വാധീനം ശക്തമാണെന്നും സംഘടനാ സംവിധാനങ്ങൾ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ളതിന്റെ തെളിവായാണ് ബിജെപി ജില്ലയിലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലെ ഫലത്തെ വിലയിരുത്തിയത്.
ബിജെപിയ്ക്ക്
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിലുണ്ടായ വളർച്ച പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രകടനം മെച്ചപ്പെടുത്താൻ ബിജെപിക്കായി.
ലോക്സഭാ മണ്ഡലത്തിൽ ന്യുനപക്ഷ വിഭാഗത്തിൽപ്പെട്ട അഡ്വ. കെ. വി. സാബുവിനെ
സ്ഥാനാർഥിയാക്കി ശക്തമായ മത്സരമാണ് കാഴ്ചവച്ചത് അതിന് പിന്നാലെ തദ്ദേശ സ്വയം ഭരണ
തിരഞ്ഞെടുപ്പിൽ വൻമുന്നേറ്റം കാഴ്ചവച്ചത്
നേതൃത്വത്തെയും അണികളെയും ആവേശത്തിലാക്കാൻ കഴിഞ്ഞു.
ഇടതു പാർട്ടികളുടെ സ്ഥാനാർഥി മാനദണ്ഡങ്ങൾ പ്രകാരം, മന്ത്രിമാരായ കെ. രാജു, മേഴ്സികുട്ടിയമ്മ
എന്നിവരെ ഇത്തവണ മത്സരംഗത്തുനിന്നു മാറ്റിനിർത്തണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഒ
ഇവരെ മാറ്റിനിർത്തി തിരഞ്ഞെടുപ്പിന് ഇറങ്ങിയാൽ സിറ്റിങ് സീറ്റ് നഷ്ടമാകുമോ എന്നതാണ് ആശങ്കയാണ് കാരണം.ഒപ്പം പല എം എൽ എ മാരെയും മാറ്റി നിർത്തും
ഭരണത്തുടർച്ച
പ്രതീക്ഷിക്കുന്നതിനാൽ ഇക്കാര്യത്തിൽ ആലോചിച്ചേ തീരുമാനമെടുക്കാനാവു.
2016 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതത്തിലുണ്ടായ വർധന ചില മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയത്തിനു സഹായമായി എന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. എന്നാൽ അഞ്ചു വർഷങ്ങൾക്കിപ്പുറം, മാറിയ സാഹചര്യത്തിൽ ബിജെപിയുടെ സ്വാധീനം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് എൽഡിഎഫിൽ ആശങ്ക സൃഷ്ടിക്കുന്നു. ഒപ്പം തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ വേറെയും മന്ത്രി മേഴ്സികുട്ടിയമ്മയ്ക്കും സിപിഎംനും എതിരെ ശക്തമായ ജനവികാരമാണ് ജില്ലയിൽ തൊഴിലാളികൾക്കിടയിൽ ഉള്ളത്.
എങ്കിലും അതെല്ലാം മറികടന്ന് കൊല്ലത്തെ
ചുവപ്പിച്ചു നിർത്താനുള്ള തീവ ശ്രമമായിരിക്കും ഇടതുപക്ഷം നടത്തുക.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം കടുത്ത വെല്ലുവിളികളാണ് ജില്ലയിലെ കോൺഗ്രസ് നേത്യത്വത്തിനുണ്ടാക്കിയത്. ദയനീയ പരാജയമാണ് യു ഡി എഫ് ജില്ലയിൽ കാഴ്ചവച്ചത്. പ്രചാരണത്തിൽനിന്നു വിട്ടു നിന്ന മുതിർന്ന നേതാക്കൾ തോൽവിക്കു കാരണക്കാരായി എന്നതു മുതൽ വോട്ടു മറിച്ചു എന്നുവരെ ആരോപണങ്ങൾ ഉയർന്നു. ഗ്രൂപ്പ് പോര്, പരസ്യ പ്രതികരണങ്ങൾ, ആക്ഷേപങ്ങൾ, ആരോപണങ്ങൾ, പരസ്പരം പഴിക്കൽ എന്നിവ ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ യുഡിഎഫ് തരംഗത്തിൽ തൃശുരിലും ശക്തമായിരുന്നു എന്നതിന്റെ ആവേശത്തിലാണ്
തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും കണക്കുകൂട്ടലുകൾ തെറ്റി. ജില്ലയിൽ ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്നു യുഡിഎഫ് പ്രതീക്ഷിച്ചെങ്കിലും ഒട്ടും ആശ്വാസം നൽകാത്ത ഫലമാണുണ്ടായത്. ചില ശക്തികേന്ദ്രങ്ങളിൽ വിജയം നേരിയ ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങിയപ്പോൾ, ചിലത് നഷ്ടപ്പെടുകയും ചെയ്തു. നഗരസഭകളിൽ പരവൂരിൽ മാത്രമാണു മികച്ചതെന്നു പറയാവുന്ന പ്രകടനം. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ കാര്യമായ നേട്ടമൊന്നും അവകാശപ്പെടാനുണ്ടായില്ല. ഇടത് മുന്നണിയുമായുള്ള അടവ് നയത്തിൽ കൈയിൽ ഇരുന്നതും പോയി ഇപ്പോൾ ഗർഭിണിയാണ് പറയാമെങ്കിലും തീർത്തും ദുർബലമായ അവസ്ഥയിലെത്തി.
സംസ്ഥാന സർക്കാരിനെതീരെ ശക്തമായ സമരമുഖം തുറന്ന ബിജെപി ശക്തമായ സംഘടന സംവിധാനവുമായാണ്
നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നത് ഒപ്പം മാത്രസംഘടനയായ ആർ എസ് എസിന്റ പിൻബലവും ഉണ്ട്.
2016 ലെ തിരഞ്ഞെടുപ്പിൽ 30,000 ത്തിൽ അധികം വേട്ടുകൾ നേടുകയും തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുകയും അമ്പരപ്പിക്കുന്ന മുന്നേറ്റം
കാഴ്ചവെയ്ക്കുകയും ചെയ്ത ചാത്തന്നൂർ ആണ് എൻഡിഎ പ്രതീക്ഷികളിൽ ഏറെ മുന്നിൽ. പല മണ്ഡലങ്ങളുടെയും വിധി നിർണയിക്കുക എൻഡിഎയുടെ പ്രകടനം ആകുമെന്നും വ്യക്തം. വെല്ലുവിളികളെ മറികടന്ന് ദേശിoഗനാട്ടിൽ
വെന്നിക്കൊടി പാറിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. തൊഴിലാളികൾക്ക് നിർണ്ണായക സ്വാധീനം ഉള്ള കൊല്ലം ജില്ലയിൽ
കാലാകാലങ്ങളായി തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടുകളിലാണ് എൽ ഡി എഫും, യു ഡി എഫും അത് കൊണ്ട് തന്നെ ഇക്കുറി തൊഴിലാളികളുടെ നിലപാടിനെ ആശ്രയിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് വിജയം എന്ന് മൂന്ന് മുന്നണികളും തുറന്ന് സമ്മതിക്കുന്നു.
No comments:
Post a Comment