പോലിസിനെ നോക്കുകുത്തി
ശൗചാലയ മാലിന്യങ്ങൾ നാട്ടിലൊഴുക്കുന്നു
ചാത്തന്നൂർ: പോലിസിനെ നോക്കുകുത്തിയാക്കി
ശൗചാലയ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും കൃഷിയിടങ്ങളിലും തോടുകളിലും ആറുകളിലും തള്ളുന്നത് വ്യാപകമായി. ശൗചാലയ മാലിന്യങ്ങളുമായി നിരവധി ടാങ്കറുകൾ രാത്രി ഒഴിഞ്ഞസ്ഥലങ്ങൾ തേടി ഓടുമ്പോൾ ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ നടപടികളില്ല. കഴിഞ്ഞദിവസം രാത്രി. പത്ത് മണിക്കാണ് കല്ലുവാതുക്കൽ സ്കൂളിന് സമീപം മാലിന്യമൊഴുക്കിയത്
ഇട റോഡുകൾ മുതൽ ദേശീയപാതയോരം വരെയും,
ഇത്തിക്കരയാറിന്റ തീരങ്ങൾ,
കനാൽ പരിസരങ്ങൾ , ചാത്തന്നൂർ തോടിന്റെ വശങ്ങൾ, പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളിലെല്ലാം ദിനവും മാലിന്യം തള്ളുകയാണ്.
ജലസ്രോതസ്സുകളും കൃഷിയിടങ്ങളും മലിനമാകുന്നതിനൊപ്പം ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. പ്രശ്നത്തിന് അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ഉയരുന്നു. കൊല്ലം ജില്ലയിൽ തന്നെ നൂറിലധികം മാലിന്യം എടുക്കുന്ന
ടാങ്കർ ലോറികൾ ഉണ്ടെന്നാണ് കണക്ക് അന്യജില്ലകളിൽ നിന്നുള്ള ടാങ്കർ ലോറികൾ വേറെയും. ഇവർ എവിടെ നിന്ന് മാലിന്യം എടുക്കുന്നുവെന്നോ എവിടെ തള്ളുന്നുവെന്നോ ആർക്കും അറിയില്ല ഇവരെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പോലീസിന്റ പക്കൽ ഇല്ല.
എന്നിരുന്നാലും ദിനവും
മാലിന്യം തള്ളുന്ന സംഘങ്ങൾ സജീവമാണ്
ദിവസവും ഇ സംഘങ്ങൾ മാലിന്യശേഖരിക്കുന്നുണ്ട് എവിടെ തള്ളുന്നുവെന്ന് മാത്രം അറിയില്ല ദേശീയപാതയോരത്തോ വഴിയോരങ്ങളിലോ മാലിന്യം തള്ളുമ്പോൾ മാത്രമേ പോലീസിലും പഞ്ചായത്തിലും പരാതികൾ എത്തുകയുള്ളു എന്നാലും യാതൊരു
നിയമനടപടികളുണ്ടാവില്ല
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ . പോലീസിൽ പരാതി നൽകിയാലും നടപടി ഉണ്ടാവില്ല. കേസ് എടുത്താലും
നിസ്സാര വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസെടുക്കുന്നത്.
പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരേ നടപടിയെടുക്കേണ്ടത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ്. ആരോഗ്യ പ്രവർത്തകരാണ് ഇവരെ പിടികൂടേണ്ടത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയെന്ന വകുപ്പിൽ മാത്രമാണ് പോലീസിനു കേസെടുക്കാൻ സാധിക്കുക. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പാണ്. വാഹനങ്ങൾ പിടികൂടിയാൽ ലൈസൻസ് റദ്ദാക്കാൻ ആർ ടി ഒ യ്ക്ക് ശുപാർശ ചെയ്യാൻ കഴിയും.
ശൗചാലയമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അനിവാര്യമാണ്. എന്നാൽ ആരും സ്ഥലം വിട്ടുനൽകാൻ തയ്യാറാകില്ല. സമീപവാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന സംസ്കരണ ശാലകൾ സാധ്യമാണ്. ശൗചാലയമാലിന്യങ്ങൾ നീക്കം ചെയ്യുന്നത് നഗരസഭാധികൃതരുടെ അനുമതിയോടെ വേണമെന്നാണ് ചട്ടം. എന്നാൽ ആരും പാലിക്കുന്നില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഫോട്ടോ: കല്ലുവാതുക്കലിൽ കഴിഞ്ഞ. ദിവസം ടാങ്കർലോറി കക്കൂസ് മാലിന്യം
ഒഴുക്കിയ സ്ഥലത്ത്
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലന്റ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു.
No comments:
Post a Comment