Friday, 27 December 2024

ചില മനുഷ്യരുണ്ട്, അവരെ നമുക്ക് മാർജ്ജാരജന്മങ്ങൾ എന്നു വിളിക്കാം

ചില മനുഷ്യരുണ്ട്, അവരെ നമുക്ക് മാർജ്ജാരജന്മങ്ങൾ എന്നു വിളിക്കാം ....... കാരണം ഒരു പൂച്ച എലിയെ തട്ടിക്കളിക്കും പോലെ മനുഷ്യ ജന്മങ്ങളെ തട്ടിക്കളിക്കുന്നവർ.........
       മറ്റുള്ളവരുടെ നിഷ്കളങ്കത മുതലെടുക്കുന്നവരാണ് ഇക്കൂട്ടർ !!! സ്നേഹമെന്ന നാട്യത്തിലൂടെ മുതലെടുപ്പ് നടത്തുന്നവർ.......
       അവർക്കുള്ളത് വെറും സ്വാർത്ഥ താല്പര്യങ്ങളാണെന്നത് മറ്റു പാവപ്പെട്ടവർ ഒരിക്കലും തിരിച്ചറിയുന്നില്ല എന്നതാണ് ഇവരുടെ വിജയവും....... ഒരാളിൽ മുതലെടുപ്പ് കഴിഞ്ഞാൽ അവരെ നിഷ്ക്കരുണം തള്ളിക്കളഞ്ഞ് അടുത്ത ഇരയെ തേടിപോകുന്ന ഉള്ളിൽ മനസാക്ഷി വറ്റി വരണ്ട മാർജ്ജാര വംശജർ .......
        അവർ തങ്ങളുടെ ഇരയെ പെട്ടന്നു കൈവിട്ടു കളയാതെ മാക്സിമം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നവരാണ്........ ഇക്കൂട്ടരിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചാലും വല നെയ്ത് ഇരിക്കുന്ന ചിലന്തിയെ പോലെ ആ വലയ്ള്ളിൽ നിന്നു രക്ഷപ്പെട്ടു പോകാതിരിക്കാൻ മാക്സിമം ശ്രമിക്കും... കൈയ്യിൽ നിന്നും പോകും എന്നു മനസ്സിലാകുമ്പോൾ കൂടുതൽ പഞ്ചാരവാക്കുകളുമായി തന്നിൽ തന്നെ കെട്ടിയിടാൻ ശ്രമിക്കുന്നതോടൊപ്പം മറ്റി രകളേയും വലയ്ക്കുള്ളിലാക്കും.......
       ഇത്തരക്കാരിൽ നിന്നും രക്ഷനേടാൻ ഏറ്റവും നല്ല ആയുധം മൗനമാണ് .....!!! അവരുമായി ഒരു സംസാരത്തിനുള്ള അവസരം കൊടുക്കാതെ മാറി മാറി പോകുക ...... കാരണം അവരെ കേൾക്കാൻ നിങ്ങൾ പോയാൽ പല നുണകൾ വീണ്ടും വീണ്ടും പറഞ്ഞു അവർ നിങ്ങളെ കെട്ടിയിടും ...... ഈ വലകളിൽ വീണു പോകുന്നവരുടെ മനസ്സ് മാർജ്ജാരൻ്റെ കൈകളിൽ അകപ്പെട്ട എലിയുടേതാകും !!! രക്ഷപ്പെട്ടു പോകുകയും വേണം, എന്നാൽ ആ വഴികൾ അടയ്ക്കപ്പെടുകയും ചെയ്യും, പ്രാണവേദനയോടെ എന്തു ചെയ്യണം, ഏതു ചെയ്യണം എന്നറിയാതെ കളിപ്പാട്ടം പോലെ തളർന്നു വീണു കൊടുക്കേണ്ടി വരും.......
        നിങ്ങൾ അകപ്പെട്ടിരിക്കുന്നത് ഇത്തരം മാർജ്ജാര വംശകൻ്റെ അടുത്താണെന്നു ഉറപ്പായാൽ പിന്നൊന്നും ചിന്തിക്കാൻ നില്ക്കരുത്, രക്ഷപ്പെട്ടോണം അതിനായി നിങ്ങൾ മുറിവുകൾ കൂടുതൽ ഏല്ക്കാത്ത മാർഗ്ഗമായ മൗനം, അവോയ്ഡ് തുടങ്ങിയ സുരക്ഷിതമായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണം...... ഇന്നത്തെ കാലഘട്ടം എന്നല്ല, എല്ലാ കാലഘട്ടത്തിലും ഇത്തരം ആൾക്കാർ ഉണ്ടാകും.!!! എപ്പോഴും സുരക്ഷിതരായി ഇരിക്കാൻ മറക്കാതിരിക്കുക ......

Wednesday, 25 December 2024

ക്രിസ്തുമസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ നാടും നഗരവും അണിഞ്ഞൊരുങ്ങി



കൊല്ലം : ക്രിസ്തുമസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ നാടും നഗരവും അണിഞ്ഞൊരുങ്ങി  ആഘോഷലഹരിയിലായി ജനങ്ങളെ  കാത്തിരിക്കുന്നത് ഇനി ആഘോഷങ്ങളുടെ ദിനങ്ങൾ. കടകളിൽ  ക്രിസ്‌മസിനോടനുബന്ധിച്ച ഉൽപ്പന്നങ്ങളാൽ നിറഞ്ഞു.  വർണനക്ഷത്രങ്ങളും പുൽക്കൂടുകളും മഞ്ഞുപെയ്യുന്ന ക്രിസ്‌മസ് ട്രീയും നിറഞ്ഞതോടെ നാടിന് ഉത്സവാന്തരീക്ഷം ലഭിച്ചു. പച്ചക്കറി പലചരക്ക് വിപണിയിൽ വില കൂടുന്നതല്ലാതെ കുറയുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി.സർക്കാർ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന  ക്രിസ്തുമസ് ചന്തകളും വഴിപാടായി മാറി. വിപണിയിൽ വില ഉയർന്നതോടെ 
നിലവാരം കുറഞ്ഞ ഭക്ഷ്യസാധനങ്ങളുടെ വിപണനവും വർദ്ധിച്ചു. അവ നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി. വിവിധ രൂപങ്ങളിലും നിറങ്ങളിലുമായി 
കേക്കുകൾ വറ്റലുകൾ,പലഹാരങ്ങൾ, മിക്സ്‌ചറുകൾ എന്നിവ ഇപ്പോൾ വിപണികളിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇവയിൽ പകുതിയിലേറെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നവയും ബാക്കിയുള്ളവ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി അവിടെ തയ്യാറാക്കുന്നവയുമാണ്. എന്നാൽ പുറത്തു നിന്നെത്തിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനോ, തദ്ദേശീയമായി പ്രവർത്തിക്കുന്ന അനധികൃത ഭക്ഷ്യോത്പാദക വിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുവാനോ കാര്യക്ഷമമായ യാതൊരു നടപടികളും സ്വീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

@ നക്ഷത്രങ്ങൾ തന്നെയാണ് ഇക്കുറിയും വിപണിയിലെ താരം

പതിവുപോലെ നക്ഷത്രങ്ങൾ തന്നെയാണ് ഇക്കുറിയും വിപണിയിലെ താരം. പേപ്പർ നക്ഷത്രങ്ങളെ വിപണിയിലെ ന്യൂജെൻ ഫൈബർ നിയോൺ നക്ഷത്രങ്ങളും 6 പ്ലസ് 6 നക്ഷത്രമാലയും ഇക്കുറി മറികടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ, മിന്നിമിന്നി കത്തുന്ന ആറ് വലിയ നക്ഷത്രവും ആറ് ചെറിയ നക്ഷത്രവും ഉൾപ്പെടുന്ന മാലയാണ് 6+6 സ്റ്റാർ. പേപ്പർ നക്ഷത്രങ്ങൾ 50 രൂപയിൽ തുടങ്ങുമ്പോൾ ഒരടിയോളം വലിപ്പമുള്ള പ്ലാസ്റ്റിക് നക്ഷത്രത്തിന് 400 രൂപയോളം വിലവരും. എൽഇഡി നക്ഷത്രങ്ങൾ 200ൽ തുടങ്ങും. ഫൈബറിൽ നിർമിച്ച നിയോൺ സ്റ്റാറുകൾക്ക് വലിപ്പമനുസരിച്ചാണ് വില. പുൽക്കൂട് വിപണിയിലും ഫൈബർ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. പുൽക്കൂട് അലങ്കാരവും രൂപങ്ങളും കൂടിയാകുമ്പോൾ വിലയൽപ്പം കൂടുമെന്ന് മാത്രം. ഫൈബറിൽ നിർമിച്ച 10 സെൻ്റിമീറ്റർ വലിപ്പമുള്ള പുൽക്കൂട് സെറ്റിന് 2000ന് അടുത്ത് വിലവരും. വിപണിയിൽ നിലവിലുള്ള പ്ലാസ്റ്റർ ഓഫ് പാരീസ് സെറ്റുമുണ്ട്. മഞ്ഞുപോലെ വെള്ളം ചീറ്റുന്ന മിസ്റ്റ് ട്രീയാണ് ക്രിസ്‌മസ് ട്രീ വിപണിയിലെ ന്യൂജെൻതാരം. വില 10,000 കടക്കും. സാന്താക്ലോസ് വസ്ത്രങ്ങൾക്ക് പുറമേ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും വസ്ത്രങ്ങളും വിപണിയിൽ ഇടംനേടിയിട്ടുണ്ട്.

@ ക്രിസ്തുമസിന് കേക്ക് വില ഉയർന്നു.

ക്രിസ്തുമസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ജില്ലയിൽ കേക്ക് വിപണി സജീവമായി  ഒപ്പം മുൻവർഷത്തേക്കാൾ വിലയും ഉയർന്നു തന്നെ.
ക്രീം കേക്കുകൾക്കാണ് എപ്പോഴും ഡിമാൻ്റെങ്കിലും പ്ലം കേക്കുകളാണ് ക്രിസ്മസ് വിപണിയിലെ താരം. ഷുഗർ ഫ്രീ എഗ്ലെസ് പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ജ്യൂസി പ്ലം കേക്ക്, പ്ലം ക്യാരറ്റ് പുഡിംഗ് കേക്ക് തുടങ്ങി പലതരത്തിലുള പ്ലം കേക്കുകൾ വിപണി കൈയ്യടക്കിയിട്ടുണ്ട്. ഓർഡറുകൾ അനുസരിച്ച് ആവശ്യപ്പെടുന്ന ഡിസൈനിൽ കേക്കുകൾ തയ്യാറാക്കുന്ന കടകളും സജീവമാണ്.പ്ലം കേക്കുകൾക്ക് പുറമെ, റെഡ് വെൽവെറ്റ്, റെയിൻബോ കേക്ക്, മിൽക്കി ട്രഫിൾ, സെനോറ ബബിൾ, റാസ്‌മലായ്, ഡെവിൾസ് ചോക്ലേറ്റ്, ഡെവിൾസ് ഇൻഫ്യൂഷൻ തുടങ്ങി നിരവധി ക്രീം കേക്കുകളും വിപണിയിലുണ്ട്. കൂടാതെ, ഹോം മെയ്‌ഡ്‌ കേക്കുകൾക്കും ആവശ്യക്കാരേറെയാണ്. ചില കേക്ക് കടകളിൽ ചോക്ലേറ്റും കേക്കുകളും അടങ്ങുന്ന ഗിഫ്റ്റ് പാക്കുകൾ അളവിനനസരിച്ച് പല വിലകളിൽ ലഭ്യമാണ്. @   വൈൻ, ചോക്ലേറ്റ് എന്നിവയടങ്ങിയ ക്രിസ്‌മസ് -ന്യൂ ഇയർ സമ്മാനങ്ങളും ലഭ്യമാണ്. വിവിധ കേക്ക് ബ്രാൻഡുകൾ സിഗ്നേച്ചർ ഐറ്റം എന്ന നിലയിലും പ്ലം കേക്ക് വിപണിയിലിറക്കിയിട്ടുണ്ട്. കേക്ക്, ഈത്തപ്പഴം, ചോക്ലേറ്റ്, വാഴപ്പഴം, പൈനാപ്പിൾ തുടങ്ങി വിവിധ രുചികളിലുള്ളതാണ് പ്ലം കേക്കുകൾ. 100 രൂപ മുതൽ 1000 രൂപ വരെയാണ് വില. ക്ലാസിക്ക് പ്ലം, റിച്ച് പ്ലം, ചോക്ലേറ്റ് പ്ലം, സ്പൈസ്‌ഡ് ആൽമണ്ട്, ഫ്രൂട്ട് ആൻഡ് നട്ട് റം, സോക്ക്‌ഡ് ലെമൻ പ്ലം, കാരറ്റ് പ്ലം, ബനാന പ്ലം തുടങ്ങിയവയ്ക്കാണ് വിപണിയിൽ ഇഷ്‌ടക്കാർ ഏറെ. 
സ്കൂ‌ളിലെയും കോളേജിലേയും ക്രിസ്മസ് ആഘോഷങ്ങൾക്ക് പ്രതേക പാക്കേജ് ലഭ്യമാണ്. പ്ലം കേക്കുകൾക്കൊപ്പം തന്നെ ക്രീം കേക്കുകൾക്കും നിരവധി ആവശ്യക്കാരെത്തുന്നുണ്ട്. ഗിഫ്റ്റ് കൊടുക്കാനാണ് പലരും പ്ലം കേക്ക് വാങ്ങുന്നത്.

പ്ലം കേക്ക് - 650 -1000
ഷുഗർ ഫ്രീ ഐസ് പ്ലം കേക്ക് 1000-1200
ജ്യൂസി പ്ലം കേക്ക്- 550
പ്ലം ക്യാരറ്റ് പുഡിംങ് കേക്ക് - 650
റിച്ച് പ്ലം കേക്ക് - 675
റെഡ് വെൽവെറ്റ് - 850
റെയിൻബോ കേക്ക് - 950
മിൽക്കി ട്രഫിൾ - 550
കാരമൽ ചോക്ലേറ്റ് - 900
സെനോറ ബബിൾ - 700
ഗുലാബ് ജാമൂൻ കേക്ക്. 1,200
ചോക്ലേറ്റ് ഗ്രാന്റ്മാ- 1,350
ഹണി ആൽമണ്ട്. 1,200
റാസ്മലായ് - 1,300
ഓറിയോ കാൻഡി- 1,100
ഡെവിൾസ് ചോക്ലേറ്റ് - 999
ഡെവിൾസ് ഇൻഫ്യൂഷൻ - 1,100
മോക്കാ ഹേസൽനട്ട് - 999
ലോട്ടസ് ബിസ്കഫ്-1,200
ഓറിയോ കേക്ക് - 950
ഫിഗ് ആന്റ് ഹണി കേക്ക് - 1,100

@ വസ്ത്ര വിപണിയും പിന്നിലല്ല, തുണിക്കടകളിൽ കഴിഞ്ഞ ക്രിസ്തുമ
സിനേക്കാൾ തിരക്കാണ്.  ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കോളേജ് വിദ്യാർത്ഥികളും സ്കൂളുകളുമൊക്കെ. അതുകൊണ്ടു തന്നെ ചുവപ്പും വെളുപ്പും നിറമുള്ള കുർത്തി, കുർത്ത, ചുരിദാർ, ഫ്രോക്കുകൾ എന്നിവയ്ക്ക് വൻ ഡിമാൻഡ് ആണ്. ചുവപ്പിൽ വെള്ളപ്പുള്ളിയുള്ള ഷർട്ടുകളാണ് പുരുഷന്മാരുടെ വസ്ത്രങ്ങളിലെ താരം. സന്താക്ലോസ് വേഷത്തിനും ഡിമാൻഡുണ്ട്. തെരുവിലും കടകളിലുമെല്ലാം സാന്താക്ലോസ് വേഷം കിട്ടാനുണ്ട്. 260 രൂപ മുതൽ 1200 രൂപ വരെ വിലയുള്ള സാന്താക്ലോസ് വേഷങ്ങളാണ് ഉള്ളത്. മറ്റൊന്ന് മുഖം മൂടികളും തൊപ്പികളുമാണ്. 100 മുതൽ 260 രൂപ വരെയാണ് മുഖം മൂടിയുടെ വില. എൽ ഇ ഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പികൾ വരെയുണ്ട്.

@ഗൃഹോപകരണ സ്ഥാപനങ്ങളും ക്രിസ്മസ്, ന്യൂഇയർ ഓഫറുകളുമായി വിപണി ഉഷാറാക്കുകയാണ്. അമ്പതിനായിരം രൂപയ്ക്ക് ഒരു വീട്ടിലേയ്ക്കുള്ള മുഴുവൻ സാധനങ്ങളും നൽകുന്ന പാക്കേജ് വരെ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഈ പാക്കേജിന് ആവശ്യക്കാർ ഏറെയാണ്. എ.സിയും ടി.വിയും വാഷിംഗ് മെഷീനുമൊക്കെയാണ് ഓഫറിൽ വാങ്ങുന്നതിൽ മുന്നിൽ. ക്രിസ്തുമസ് 
അടുത്തതോടെ തിരക്ക് കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.


 . 



ശിവഗിരി തീർത്ഥാടകർക്ക് ഇടത്താവളമായി ചാത്തന്നൂർ യൂണിയൻ

ശിവഗിരി തീർത്ഥാടകർക്ക് ഇടത്താവളമായി ചാത്തന്നൂർ യൂണിയൻ.
ചാത്തന്നൂർ : എസ് എൻ ഡി പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ കേന്ദ്ര ങ്ങളിൽ നിന്ന് വരുന്ന പദയാത്രകൾക്ക് സ്വീകരണം വിശ്രമം ഭക്ഷണം താമസ സൗകര്യം എന്നിവ ഒരുക്കി ചാത്തന്നൂർ യൂണിയൻ. ഇലവും തിട്ട, വാകത്താനം, ഗുഹാനന്ദ പുരം, പുലിക്കുട്ടി ശ്ശേരി, കുഴിമറ്റം,കുട്ടനാട്, കുട്ടനാട് സൗത്ത്, ചാരും മൂട്, വൈക്കം, തിരുവല്ല, കരുനാഗപ്പള്ളി, പള്ളംഎന്നീ പദയാത്ര കൾക്ക് സ്വീകരണം നൽകും. ഭക്ഷണം, താമസ സൗകര്യവും ശ്രീ നാരായണ കോളേജിലും, എസ് എൻ ടി എച് എസ് എസിലും ഒരുക്കിയിട്ടുണ്ട്. 28,29,30,31തീയതി കളിൽ ആണ് പദ യാത്രി കർക്കു ഭക്ഷണം, താമസ സൗകര്യവും ഒരുക്കിയിട്ടുള്ളത്. ചാത്തന്നൂർ ഏറം ശാഖ ഓഫീസിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പള്ളത്തുനിന്ന് വരുന്ന പദ യാത്രി കർക്കു വിലവൂർ കോണം ശാഖ വേളമാനൂർ ജംഗ്ഷനിൽ എസ് എൻ ഡി പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ പൂർണകുംഭം നൽകി സ്വീകരിച്ചു ഗുരുക്ഷേത്രത്തിലേക്ക് ആനയിക്കും. ഉച്ച ഭക്ഷണത്തിനു ശേഷം പരിപ്പള്ളിയിലേക്ക് തിരിക്കും. കുളമട, 805പാരിപ്പള്ളിസ്വീകരണം കഴിഞ്ഞു പാരിപ്പള്ളി പദ യാത്ര സമിതി യുടെ ആഭിമുഖ്യത്തിൽ സ്വീകരിക്കും. MC റോഡുവഴി വരുന്ന എല്ലാപദ യാത്രകളും പാരിപ്പള്ളി പദയാത്ര സമിതി യുടെ നേതൃത്വത്തിൽ സ്വീകരണം ഭക്ഷണം താമസ സൗകര്യം എന്നിവ28,29,30,31തീയതികളിൽ പാരിപ്പള്ളി അമൃത സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. 652തഴുത്തല, 643മൈലക്കാട്, 5375,കൊട്ടിയം ടൌൺ, 4429ചാത്തന്നൂർ ടൌൺ, 814കുമ്മല്ലൂർ, 861നെടുങ്ങോലം,3525,പൂക്കുളം, അരുണോ ദയം, കൊട്ടുവൻ കോണം, കോട്ടപ്പുറം, പൊഴിക്കര, പുത്തൻകുളം, കരിമ്പാലൂർ, കുളത്തൂർ കോണം, പാമ്പുറം, കാരംകോട്, കെ കെ വി പാരിപ്പള്ളി, പാരിപ്പള്ളി ഈസ്റ്റ്‌,സൌത്ത്, കല്ലുവാതുക്കൽ, കണ്ണേറ്റ എന്നീ ശാഖ കളും കടന്നുവരുന്ന പദയാത്രി കർക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ഭഗവത് ഗീത സംഗമം സ്വാഗതസംഘം രൂപീകരിച്ചു

ഭഗവത് ഗീത സംഗമം സ്വാഗതസംഘം രൂപീകരിച്ചു 
പരവൂർ : സൃഷ്ടി ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ജനുവരി 12ന് പരവൂരിൽ നടക്കുന്ന ഭഗവത് ഗീത സംഗമത്തിന് സ്വാഗതസംഘം രൂപീകരിച്ചു കോട്ടപ്പുറം എൻ എസ് എസ് കരയോഗ മന്ദിരത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം 
സൃഷ്ടി ഫൗണ്ടേഷൻ ഓഫ് കേരളയുടെ സംസ്ഥാന ചെയർമാൻ കായമഠം അഭിലാഷ് നാരായൺ ഉത്ഘാടനം ചെയ്തു എസ്. ജഗദീഷ് പരവൂർ 
അധ്യക്ഷത വഹിച്ചു.
അഡ്വ. കൃഷ്ണചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീലാൽ സ്വാഗതവും പ്രദീപ്‌ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി അഡ്വ. കൃഷ്ണചന്ദ്രമോഹൻ (ചെയർമാൻ), സി. പ്രദീപ്‌കുമാർ കോട്ടപ്പുറം (ജനറൽ കൺവീനർ ), അരുൺ ഓർക്കിഡ്(പ്രോഗ്രാം കോർഡിനേറ്റർ), സുഭാഷ് ഊന്നിൻമൂട് (ട്രഷറർ) എന്നിവർ അടങ്ങുന്ന നൂറ്റിഒന്നoഗ സ്വാഗത സംഘം രൂപീകരിച്ചു.

: വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന റോഡിനോട്‌ ഇന്നും പഞ്ചായത്ത്‌ അധികൃതരുടെ അവഗണന പ്രതിക്ഷേധവുമായി നാട്ടുകാർ.


ചാത്തന്നൂർ : വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന റോഡിനോട്‌ ഇന്നും പഞ്ചായത്ത്‌ അധികൃതരുടെ അവഗണന പ്രതിക്ഷേധവുമായി നാട്ടുകാർ.
ഇത്തിക്കര - ഓയൂർ റോഡിൽ ആദിച്ചനല്ലൂർ സൊസൈറ്റി ജംഗഷന് സമീപത്ത് നിന്നും പ്ലാക്കാട് സായി കമ്പനിക്ക് സമീപമുള്ള  മുക്കുവൻകോട് കോളനി റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്ന് കിടക്കുന്നത്.
ഇത് മൂലം കോളനി നിവാസികൾ 
വർഷങ്ങളായി യാത്ര ക്ലേശം അനുഭവിച്ചു വരികയാണ്. രണ്ട് മീറ്ററോളം വരുന്ന പഞ്ചായത്ത്‌ വഴിയിലൂടെ ഇപ്പോൾ ഇവിടുത്ത് കാർക്ക് നടന്ന് പോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. നടന്നു പോകാനുള്ള വഴി മുഴുവൻ ഇടിഞ്ഞു പൊളിഞ്ഞു കാട് പിടിച്ചു കിടക്കുകയാണ് ഒപ്പം 
ഇഴജന്തുക്കളുടെ താവളവുമാണ് 
വർഷങ്ങളായി തകർന്ന് കിടന്നിട്ടും 
പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള 
അധികാരികൾ ആരും തന്നെ അവിടേക്ക് തിരിഞ്ഞു നോക്കാറില്ല.  കൊച്ചുകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് രാത്രിയായാൽ അവിടുത്തെ അവസ്ഥ വളരെ ദയനീയമാണ് ടോർച് ഇല്ലാതെ നടക്കാൻ പറ്റാത്ത അവസ്ഥ 
തീർത്തും പാവങ്ങളായ കൂലിപ്പണിക്കാരാണ് ഇവിടെ താമസിക്കുന്നത് അടിയന്തിരമായി റോഡ് വൃത്തിയാക്കി ജനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@ അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണം - ബിജെപി 

 അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി 13-)o നമ്പർ ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം തീരുമാനിച്ചു.
ബൂത്ത് പ്രസിഡണ്ട്   ശിവൻകുട്ടി അധ്യക്ഷതവഹിച്ച യോഗത്തിൽ   ബിജെപി ഏരിയ പ്രസിഡന്റ്  സന്തോഷ് കുമാർ ജനറൽ സെക്രട്ടറി മൃദുല രഞ്ജിത്ത്    മണ്ഡലം കമ്മിറ്റി അംഗം ശ്രീലാൽ   തുടങ്ങിയവർ സംസാരിച്ചു

കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് ക്രമക്കേട് കോൺഗ്രസ്‌ നേതാക്കളെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തു.

കൊല്ല:കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് ക്രമക്കേട് കോൺഗ്രസ്‌ നേതാക്കളെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തു.
ബാങ്കിന്റെ പ്രസിഡന്റും കേസിലെ 
ഒന്നാം പ്രതിയുമായ കൊല്ലം വടടക്കവിള വില്ലേജിൽ  പുത്തൻപുരയിൽ പി.എ അസീസ് മകൻ അൻസർ അസീസ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗവും  കേസിലെ എട്ടാം പ്രതിയുമായ കൊല്ലം വടക്കേവിള  സൂര്യ നഗർ 10 ചാണിക്യൽ വീട്ടിൽ ഇബ്രാഹിംകുട്ടി മകൻ അൻറീൻ എന്നിവരെയാണ്ക്രൈ ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ 
വിഭാഗം അറസ്റ്റ് ചെയ്തു റിമാന്റെ ചെയ്തത്. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് സഹകരണ വ്യവസ്ഥകൾക്ക്  എതിരായി വ്യക്തിഗത വായ്പ  പരിധി ലംഘിച്ചു കൊണ്ട് 


നൽകിയും ബോധപൂർവ്വ ബാങ്ക് പ്രവർത്തന പരിധിക്ക് അളുകൾക്ക് പ്രവർത്തന പരിധിയിലുള്ള അഗത്തി വിലാസത്തിൽ ത്വം നൽകി ചട്ടവിരുദ്ധമായി വായ്പ അനുവദിച്ചു. ബാങ്ക് ഹണ്ട് ദുർവിനിയോഗം ചെയ്തു. സ്ഥിരനിക്ഷേപങ്ങൾക്ക് അധിക പലിശ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു കേസിലേക്ക്  കൊല്ലം പത്തനംതിട്ട യൂണിറ്റ് ഡെട്ടി പൊലീസ് സൂപ്രണ് സി croan ബിജു എ. അസിസ്റ്റൻറ് സബ് ഇൻ‌സ്പെക്‌ടർ മാജീവ് ആര് സിവിൽ പൊലീസ് dom സുമേഷ്, ഗിരീഷ് കുമാർ, ഡിറോസ് എന്നിവരടങ്ങുന്ന സ ലി-II മുമ്പാകെ ഹാജരാക്കിയിട്ടുള്ളതു തുടർന്ന് കോടതി ഉാവിൻമേ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തി 24.12.2004 തീയതി തിരികെ കോടതിയിൽ ഹാജയാക്കിയ പ്രതികളെ കോടതി റിയാൻറ് ചെയ്ത് കൊല്ലം ജില്ലാ ജയിലിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചവരുന്നതുമാണ്

Tuesday, 24 December 2024

തിലകന്റെ കൊച്ചുമകൻ 🔥🔥 - പേര് അഭിമന്യു ഷമ്മി തിലകൻ ❤️

തിലകന്റെ കൊച്ചുമകൻ 🔥🔥 - പേര്  അഭിമന്യു ഷമ്മി തിലകൻ ❤️

അതേ. രാജ്യം കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളിലൊരാളായ, തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് 'ജനപക്ഷ പിന്തുണ' എന്ന വജ്രായുധം കൊണ്ട് മധുരമായി പകരം വീട്ടിയ ‘അഭിനയകുലപതി’യുടെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യുവിന്റെ പാരമ്പര്യം തന്നെയാണ് ഹെവിയാണ് 🔥 - പക്ഷേ നിരവധി താരപുത്രൻമാർ അരങ്ങുവാഴുന്ന മലയാളസിനിമയിൽ, അവർക്കിടയിലേക്കായി അഭിമന്യു തിലകൻ കയറി വരുമ്പോൾ ആ പാരമ്പര്യം മാത്രം പോരായിരുന്നു കൈമുതലായി. ഒരൊറ്റ സിനിമയിലൂടെ തന്നെ താരപുത്രൻമാർക്കിടയിൽ തോളോട് തോൾ ചേർന്ന് നിൽക്കാൻ പറ്റിയ അവസരം കൂടി വേണമായിരുന്നു. അഭിനയ പാരമ്പര്യം കൊണ്ട് അയാളതങ്ങേയറ്റം അർഹിക്കുന്നുമുണ്ടായിരുന്നു. അതാണയാൾക്ക് ‘മാർക്കോ‘ നൽകിയത്. ഹനീഫ് അദേനിയും 🔥
മാർക്കോയിൽ ഉണ്ണി മുകുന്ദന്റെയാ ലുക്കും സ്വാഗും വൻ തോതിൽ ചർച്ച ചെയ്തെങ്കിൽ അതിനോളം തന്നെ എടുത്തു പറയേണം അഭിമാന്യുവിന്റെ പേരും പിന്നെയാ ലുക്കും സ്വാഗും. തുടക്കം മുതൽ അവസാനത്തോളം തന്നെ അഭിമന്യു തീ പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. ഒപ്പമുള്ള സീനിയർ ആർട്ടിസ്റ്റുകൾക്കിടയിൽ, ലവലേശം പരുങ്ങലില്ലാതെ നെഞ്ച് വിരിച്ചു നിൽക്കുകയും തലയുയർത്തിയ ആത്മവിശ്വാസത്തിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.
ആറ്റിട്യൂഡ് 🔥🔥 - അതാണ് പ്രധാനം.

വൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ , ഇന്ത്യയെ ഒട്ടാകെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങൾ കൊണ്ട് തീർത്ത മാർക്കോയുടെയാ ഞെട്ടിക്കുന്ന വിജയം തന്നെയാണ് അഭിമന്യുവിന്റെ കരിയർ ബെസ്റ്റ് ഓപ്പണിംഗും. 

അതാണ് ഞാൻ പറഞ്ഞത്, താരപുത്രൻമാർക്കിടയിൽ തോളോട് തോൾ ചേർന്ന് നിൽക്കാൻ മാത്രം പോന്നൊരു ഓപ്പണിംഗ് അയാൾക്ക് കിട്ടി കഴിഞ്ഞിരിക്കുന്നു.

തിലകന്റെ പാത പിന്തുടര്‍ന്ന് മൂന്നാമത്തെ തലമുറയും സിനിമയിലെത്തുമ്പോൾ ‘അവസരം’ കൊണ്ട് ലഭിച്ചത്  ഏറ്റവും ഉയർന്ന ഒന്ന് തന്നെയാണ്. ഇനി ലഭിക്കേണ്ടത് എല്ലാത്തരം ഭാവങ്ങളെയും ഉൾകൊള്ളാനാകുന്ന കഥാപാത്രങ്ങളാണ്. ഇനി കൂടുതൽ തെളിഞ്ഞു വരേണ്ടത് എല്ലാത്തരം ഭാവങ്ങളുമാണ്. 

"നിന്‍റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടടാ" എന്ന വിഖ്യാത ഡയലോഗ് പറഞ്ഞു പ്രേക്ഷകരുടെ നെഞ്ചു വേദനിപ്പിച്ച മുത്തച്ഛന്റെ കൊച്ചു മകനല്ലേ. 

ഇനിയും ഉയരങ്ങളിലേക്ക് പറക്കാം 🔥