Saturday, 29 June 2024

പരമശിവൻ

#പരമശിവൻ 🙏

പ്രധാനപ്പെട്ട ദിവസം - തിങ്കൾ
ശിവൻ എന്ന അർത്ഥം - മംഗളം, 
ഐശ്വര്യം, നന്മ, പൂർണത
പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ
ആഭരണം - വാസുകി
അന്ഗരാഗം - ഭസ്മം
ഇഷ്ടപ്പെട്ട പൂവ് - എരിക്ക്, കൂവളം
പ്രധാന വ്രതങ്ങൾ - തിങ്കളാഴ്ച , തിരുവാതിര, പ്രദോഷം.

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". (ശിവം എന്നതിന്റെ പദാർത്ഥം:മംഗളകരമായത്) പൊതുവേ തമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. ശിവൻ എന്നാൽ "മംഗളകാരി" എന്നാണ് അർത്ഥം. പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്.

പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതിയും) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്. ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ശൈവർ ആരാധിക്കുന്നത്. അതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു.

ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം' ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ശിവലിംഗം ആദിയും അന്തവും ഇല്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി ശൈവർ കരുതുന്നു. ശിവന്റെ ആയുസ് വിഷ്ണുവിന്റെ ആയുസിന്റെ ഇരട്ടിയാണ്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെ ത്രിമൂർത്തികൾ ഭഗവാന്റെ തന്നെ പ്രകൃതിയായ ആദിപരാശക്തിയിൽ ലയിച്ചു ചേരുകയും; അടുത്ത സൃഷ്ടികാലത്ത് മഹാമായയുടെ ത്രിഗുണങ്ങൾക്കനുസരിച്ചു വീണ്ടും അവതരിക്കും എന്നതാണ് വിശ്വാസം.

രജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള വിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ.മകൾ അശോകസുന്ദരി. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് ( സൃഷ്ടി , സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം ) - പഞ്ചകൃത്യം . ശിവന്റെയും ലളിതയുടെയും അഞ്ചു മുഖങ്ങൾ ഇവയാണ് ബ്രഹ്മ്മാവ്, മഹാവിഷ്ണു ,മഹാരുദ്രൻ, സദാശിവൻ, മഹേശ്വരൻ.

                🔱 ഓം നമഃശിവായ🙏🏻

Friday, 28 June 2024

ലളിതാ സഹസ്രനാമത്തിന്റെ ഫലശ്രുതി:

#ലളിതാ സഹസ്രനാമത്തിന്റെ ഫലശ്രുതി:

പ്രഭാതത്തില്‍ കുളിച്ചു വിധിപ്രകാരം സന്ധ്യാകര്‍മ്മം നടത്തി പൂജാഗൃഹത്തില്‍ പ്രവേശിച്ച് ശ്രീചക്രത്തെ ശ്രീവിദ്യാ മന്ത്രം നൂറുതവണ ഉരുവിട്ട് അര്‍ച്ചിക്കുക. അതിനു ശേഷം ലളിതാ സഹസ്രനാമം ജപിക്കുക. എന്നും ഇതു ജപിക്കുന്ന ഭക്തന് ശ്രീ ലളിതാ ദേവി എല്ലാ അഭീഷ്ടങ്ങളും പ്രദാനം ചെയ്യും. എന്നും ചൊല്ലാന്‍ പറ്റാത്തവര്‍ പുണ്യദിനങ്ങളില്‍ ചൊല്ലണം. സംക്രാന്തി, വിഷു, തന്റെയും ഭാര്യയുടെയും മക്കളുടെയും ജന്മനാളുകള്‍, അയനങ്ങള്‍, നവമി (അമാവാസിയോ പൌര്‍ണ്ണമിയോ കഴിഞ്ഞ് ഒന്‍പതാം ദിവസം), ചതുര്‍ദ്ദശി (പതിനാലാം ദിവസം), ശുക്ലപക്ഷത്തിലെ (അമാവാസിയില്‍ നിന്നു പൌര്‍ണ്ണമിയിലെക്കെത്തുന്ന 16 ദിവസങ്ങള്‍) വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ സഹസ്രനാമം ചൊല്ലുക. 

പൌര്‍ണ്ണമിയില്‍ ചന്ദ്രബിംബത്തില്‍ ശ്രീ ലളിതാദേവിയെ സങ്കല്‍പ്പിച്ച് പഞ്ചോപചാരങ്ങളോടെ പൂജിച്ചു സഹസ്രനാമം ചൊല്ലിയാല്‍ സര്‍വ്വ രോഗങ്ങളും ശമിക്കും, ദീര്‍ഘായുസ്സുണ്ടാവും. ജ്വരം കൊണ്ടു വലയുന്ന രോഗിയുടെ ശിരസ്സില്‍ സ്പര്‍ശിച്ചുകൊണ്ട് ജപിച്ചാല്‍ അസുഖം ഉടനടി ശമിക്കും. കുടത്തില്‍ ജലം നിറച്ച് ആ പൂര്‍ണ്ണകുംഭത്തെ സഹസ്രനാമം കൊണ്ടു പൂജിച്ച് ഒരാളെ അഭിഷേകം ചെയ്‌താല്‍ എല്ലാ ഗ്രഹപീഡകളും ശമിക്കും.

അമൃതസമുദ്രത്തിന്റെ മദ്ധ്യത്തില്‍ ലളിതാ ദേവി സ്ടിതി ചെയ്യുന്നതായി സങ്കല്‍പ്പിച്ച് സഹസ്രനാമം ജപിച്ചാല്‍ വിഷബാധ ശമിക്കും. സഹസ്രനാമം ജപിച്ച വെണ്ണ കൊടുത്താല്‍ പുത്രനില്ലാത്തവനു നിശ്ചയമായും പുത്രനുണ്ടാകും. 
രാജാവ് വസിക്കുന്ന സ്ഥലത്തിനു അഭിമുഖമായി ഇരുന്നു മൂന്നു ദിവസം സഹസ്രനാമം ജപിച്ചാല്‍ രാജാവ് പാരവശ്യത്തോടെ മുന്നിലെത്തി നമിക്കും.
എന്നും സഹസ്രനാമം ചൊല്ലുന്നവന്റെ മുഖദര്‍ശനത്തില്‍ ലോകങ്ങള്‍ മോഹിക്കും. ഭക്തിയോടെ ഒരിക്കല്‍ ജപിക്കുന്നവന്റെ ശത്രുക്കളെ ശരഭേശ്വരന്‍ ഹനിക്കും. അവനെതിരെ ആഭിചാരം ചെയ്യുന്നവനെ പ്രത്യംഗിരാ ദേവി ഹനിക്കും. സഹസ്രനാമ സാധകനെ ക്രൂരമായി നോക്കുന്നവനെ മാര്‍ത്താണ്ഡന്‍ അന്ധനാക്കും. സാധകന്റെ ധനം അപഹരിക്കുന്ന കള്ളന്‍, എവിടെയിരുന്നാലും അവനെ ക്ഷേത്രപാലന്‍ വധിക്കും.

സഹസ്രനാമസാധകനോട് എതിര്‍ത്തു വാദിക്കുന്നവന്റെ വാക്കുകളെ നകുലേശ്വരീ ദേവി സ്തംഭിപ്പിക്കും. ആറുമാസം സഹസ്രനാമം ചോല്ലുന്നവന്റെ ഭവനത്തില്‍ ലക്ഷ്മീദേവി സ്ഥിരമായി വസിക്കും. ഒരു മാസം തുടര്‍ച്ചയായി മൂന്നു തവണ ചോല്ലുന്നവന്റെ നാവില്‍ സരസ്വതീദേവി നൃത്തം ചെയ്യും.
ഒരു പക്ഷക്കാലം സഹസ്രനാമം ചോല്ലുന്നവന്റെ ദൃഷ്ടി പതിയുന്നവരെല്ലാം പാപമോചിതരാകും.സഹസ്രനാമം പുസ്തകത്തില്‍ എഴുതി ആ പുസ്തകത്തെ പൂജിച്ചാല്‍ ലളിതാ ദേവി സന്തോഷിക്കും. എല്ലാ മാസവും പൌര്‍ണ്ണമിയില്‍ രാത്രി സഹസ്രനാമം കൊണ്ടു ശ്രീചക്രത്തില്‍ ഇരിക്കുന്ന ദേവിയെ പൂജിച്ചാല്‍ അവന്‍ സ്വയം ദേവി തന്നെ ആയിത്തീരും.

വെള്ളിയാഴ്ചകളില്‍ സഹസ്രനാമം കൊണ്ടു ദേവിയെ പൂജിക്കുന്നവന്‍ എല്ലാ ആഗ്രഹങ്ങളും സാധിച്ച് സര്‍വ്വ സൌഭാഗ്യങ്ങളും അനുഭവിച്ചു പുത്രപൌത്രരോടോന്നിച്ചു ജീവിക്കും. ഒടുവില്‍ ദേവീ സയൂജ്യവും ലഭിക്കും.
നിഷ്ക്കാമനായി സഹസ്രനാമം ചൊല്ലുന്നവന് എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു, ബ്രഹ്മജ്ഞാനം ലഭിക്കുന്നു. ധനാര്‍ത്ഥിക്കു ധനവും വിദ്യാര്‍ത്ഥിക്ക് വിദ്യയും യശസ്സ് ആഗ്രഹിക്കുന്നവന് യശസ്സും ലഭിക്കുന്നു.
ശ്രീവിദ്യാ മന്ത്രാര്‍ച്ചനയും ശ്രീചക്രപൂജയും സഹസ്രനാമ പാരായണവും ചെയ്യാന്‍ കഴിയുന്നത്‌ ജന്മാന്തരങ്ങളിലെ സുദീര്‍ഘമായ കഠിനതപസ്സിന്റെ ഫലമായിട്ടാണ്. ലളിതാ സഹസ്രനാമം കൂടാതെ ദേവിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ണില്ലാതെ രൂപം കാണാന്‍ ശ്രമിക്കുന്നതു പോലെയാണ്. അതുകൊണ്ടു ദേവീഭക്തന്‍ ശുദ്ധമനസ്സോടെ ഇതു നിത്യവും പാരായണം ചെയ്യണം.

(ശ്രീ ബ്രഹ്മാണ്ഡ പുരാണത്തിലെ ലളിതോപാഖ്യാനത്തില്‍ ഹയഗ്രീവ-അഗസ്ത്യ സംവാദത്തില്‍ ലളിതാസഹസ്രനാമസ്തോത്രം എന്നു പേരായ 36-ആം അദ്ധ്യായത്തില്‍ നിന്നും).

⚜️ഓം ലളിതാംബികായൈ നമഃ 🌺🙏🏻

Thursday, 27 June 2024

ഭഗവാന്റെ_പാദപത്മങ്ങൾ

#ഭഗവാന്റെ_പാദപത്മങ്ങൾ🙏🙏

എല്ലാ ശ്രീകൃഷ്ണ ഭക്തരുടെയും ആഗ്രഹമാണ് - ഭഗവാൻ്റെ പാദപത്മങ്ങൾ ദർശിക്കണം, പാഞ്ചാലിയെപ്പോലെ ആ പാദങ്ങൾ ഭക്തിയുടെയും സ്നേഹത്തിൻ്റെയും കണ്ണീർ കൊണ്ട് കഴുകണം, അവസാനം ആ പാദങ്ങളിൽ വിലയം പ്രാപിക്കണം. എന്താണ് ഭഗവാൻ്റെ പാദങ്ങളുടെ പ്രത്യേകതകൾ ? എന്തുകൊണ്ടാണ് ഭക്തർ അതിനെ പാദപത്മങ്ങൾ എന്ന് വിളിക്കുന്നത് ?*

*ഭഗവാൻ കൃഷ്ണന്റെ പത്മപാദങ്ങൾ 19 മഹത്തായ ഐശ്വര്യങ്ങളാൽ സമ്പന്നമാണ്. ഇടത് പാദത്തിൽ - അർദ്ധചന്ദ്രൻ, ജലപാത്രം, ത്രികോണം, വില്ല്, ആകാശം, പശുവിന്റെ കുളമ്പ്, മത്സ്യം, ശംഖ്: വലത് പാദത്തിൽ - എട്ട് പോയിന്റുള്ള നക്ഷത്രം, സ്വസ്തിക, ചക്രം, കുട, യവം, ആനക്കൊമ്പ്, പതാക, ഇടിമിന്നൽ, ഞാവൽപ്പഴം, ഊർധ്വവരേഖ, താമര എന്നിവ.*

*ഭഗവാൻ കൃഷ്ണന്റെ ഈ പാദചിഹ്നങ്ങൾ പ്രതീകാത്മകങ്ങളാണ്. അവ ഭക്തർക്ക് - നിർഭയത്വം, ഭൗതിക ദുരിതങ്ങളിൽ നിന്ന് മോചനം, ഭൗതിക ലോകത്തിലെ ഐശ്വര്യം, ഭക്തമനസ്സുകൾ ഭഗവദ് പാദങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും അവ മുറുകെ പിടിക്കപ്പെടുകയും ചെയ്യുന്നു. ദുരിതങ്ങളെ നശിപ്പിക്കുന്നു, വളരെ എളുപ്പത്തിൽ ഭഗവാനിൽ ഭക്തി നൽകുന്നു, ജ്ഞാനവും വൈരാഗ്യവും, സർവ്വ മംഗളം, ആറ് ശത്രുക്കളെയും (കാമം, അത്യാഗ്രഹം, ക്രോധം, മിഥ്യാധാരണ, അഹങ്കാരം, അസൂയ) വെട്ടിമുറിക്കുന്നു, ഹൃദയത്തെ ശുദ്ധീകരിക്കുന്നു, ഭൗതിക പ്രകൃതിയുടെ മൂന്ന് രീതികളെ മറികടക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നു.*

*ജ്ഞാനികളും ശ്രീകൃഷ്ണ ഭക്തന്മാരും ഭഗവാൻ്റെ പന്മപാദങ്ങളെ ധ്യാനിക്കുകയും കൃഷ്ണന്റെ പാദകമലങ്ങളുടെ നിത്യസേവനത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നു. കൃഷ്ണന്റെ പാദങ്ങളിൽ മുറുകെ പിടിക്കുന്ന ഒരാൾക്ക് ഈ സംസാരത്തിൽ നിന്ന് മോചനം ലഭിക്കും.*

*ഭഗവാൻ കൃഷ്ണൻ വൃന്ദാവനത്തിൽ താമസിക്കുമ്പോൾ, ഗോപ ബാലന്മാരോടൊപ്പം രാവിലെ പശുക്കളുമായി കാട്ടിൽ പോകുമ്പോഴും വൈകുന്നേരങ്ങളിൽ തിരിച്ചെത്തുമ്പോഴും കൃഷ്ണന്റെ പാദമുദ്രകളിൽ നിന്ന് ഗോപികമാർ പൊടിയെടുക്കാറുണ്ടായിരുന്നു. കൃഷ്ണനെയും ബലരാമനെയും മഥുരയിലേക്ക് കൊണ്ടു പോകാനെത്തിയ അക്രൂരൻ വൃന്ദാവനത്തിന്റെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ, ഭഗവാൻ കൃഷ്ണന്റെ പാദചിഹ്നങ്ങൾ കണ്ട് രഥത്തിൽ നിന്ന് ചാടിയിറങ്ങി ആ പാദചിഹ്നങ്ങളിൽ ഭക്തിപൂർവ്വം കിടന്നുരുണ്ടതായി ഭാഗവതം പറയുന്നു.*

*വത്സസ്തേയത്തിൽ ബ്രഹ്മാവ് കൃഷ്ണനെ പരീക്ഷിക്കാനായി പശുക്കളെയും കൃഷ്ണന്റെ ഗോപാലസുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി ഒരു വർഷം ഗുഹകളിൽ പാർപ്പിച്ചു. ഈ സമയത്ത്, കൃഷ്ണൻ സ്വയം പശുക്കളും സുഹൃത്തുക്കളുമായി അവരുടെ യതൊരു മാറ്റവുമില്ലാത്ത രൂപങ്ങൾ പ്രാപിച്ച് ഒരു വർഷം കഴിയുന്നു. തൻ്റെ തെറ്റ്  മനസ്സിലാക്കിയ ബ്രഹ്മാവ് താൻ ഗുഹയിൽ  സൂക്ഷിച്ച പശുക്കളെയും ഗോപബാലന്മാരെയും തിരികെ നൽകി. എപ്പോഴും കൃഷ്ണനുമായി കളിക്കുകയും തിന്നുകയും പാടുകയും സല്ലപിക്കുകയും ഭഗവാൻ്റെ പാദത്തിലെ പൊടി സ്വന്തം ശരീരങ്ങളിൽ പുരളാന്നും ഭാഗ്യം ചെയ്ത കൃഷ്ണന്റെ ഗോപാല സുഹൃത്തുക്കളെ അപേക്ഷിച്ച് ബ്രഹ്മാവിന്റെ സ്ഥാനം പോലും നിസ്സാരമാണെന്ന് കൃഷ്ണനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.*

*നമ്മൾ എല്ലാവരുടെയും മനസ്സും ഹൃദയവും എപ്പോഴും ഭഗവാൻ കൃഷ്ണന്റെ പാദപത്മങ്ങളിൽ നിർല്ലീനമായിരിക്കട്ടെ. ഭഗവാൻ്റെ  കൃപയാൽ നാം ചെയ്യുന്ന സത്പ്രവൃത്തികൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം, നാം എവിടെയായിരുന്നാലും, ഏത് സാഹചര്യങ്ങളിലായാലും, ഏത് ജന്മങ്ങളിലായാലും, ഭഗവാൻ്റ പാദപത്മങ്ങളോടുള്ള അചഞ്ചലമായ സ്നേഹവും ഭക്തിയും പ്രദാനം ചെയ്യട്ടെ.

ഭഗവാൻ_ഒരു_കള്ളന്_നിത്യ_ദർശനം_നൽകിയ_കഥ

#ഭഗവാൻ_ഒരു_കള്ളന്_നിത്യ_ദർശനം_നൽകിയ_കഥ  🙏

#മോഷണം തൊഴിലാക്കിയ നിഷ്ഠൂരനായിരുന്ന ഒരു കള്ളൻ  ആന്ധ്രയിൽ താമസിച്ചിരുന്നു. ഒരിക്കൽ ഒരു പെൺകുട്ടിയുടെ കല്ല്യാണം നടക്കുന്ന വീട്ടിൽ മോഷണത്തിന് കയറി... രാത്രി ആഭരണങ്ങൾ മോഷ്ടിക്കാനായി അവിടെ സപ്താഹം നടക്കുന്ന വേദിയുടെ കൂറ്റൻ ജനലിന്റെ കർട്ടനു പിന്നിൽ ഒളിച്ചു നിന്നു.... 

സപ്താഹത്തിന് ബ്രാഹ്മണ ശ്രേഷ്ഠൻ പറയുന്ന കഥകൾ എല്ലാം കേട്ട് അങ്ങനെ നിന്നു.... ഭഗവാന്റെ വനഭോജനം വർണ്ണിക്കുന്ന ഭാഗത്ത് യശോദാമ്മ കണ്ണനെ നിറയെ ആഭരണങ്ങൾ ഇട്ട് അണിയിച്ചൊരുക്കുന്ന ഭാഗം ഭാവനയിൽ ബ്രാഹ്മണ ശ്രേഷ്ഠൻ വർണ്ണിച്ചു പറഞ്ഞുകൊണ്ടിരുന്നു.... രക്ന മാലകൾ മുത്തുമാലകൾ കൈവളകൾ തോൾ വളകൾ ഒക്കെ വർണ്ണിച്ചു... ഇത് കേട്ട കള്ളൻ ആ കുട്ടിയെ കിട്ടണമെന്ന ആഗ്രഹത്തിൽ ബ്രാഹ്മണ ശ്രേഷ്ഠനെ പിടിച്ചാൽ കുട്ടിയെ കണ്ടെത്താം എന്ന ചിന്തയിൽ ബ്രാഹ്മണൻ വരുന്ന വഴിയിൽ  മരത്തിന് മുകളിൽ  പതുങ്ങി ഇരുന്നു..... 

ബ്രാഹ്മണശ്രേഷ്ഠൻ സൂര്യാസ്തമയത്തിന് മുൻപ് സപ്താഹം സമർപ്പിച്ച് ദക്ഷിണ വാങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കള്ളൻ ദേഹത്തേക്ക് ചാടി വീണു മറിച്ചിട്ടു... കള്ളൻ   ആണെന്ന് മനസ്സിലാക്കിയ  ബ്രാഹ്മണൻ കൊല്ലല്ലേ എന്ന് നിലവിളിച്ചു കൊണ്ട് പറഞ്ഞു.എന്റെ കയ്യിൽ  ഒന്നും ഇല്ല എന്റെ മക്കൾക്കായി വാങ്ങിയ ദക്ഷിണ മാത്രമേ മേയുള്ളൂ എന്ന്.... എനിക്ക് അതൊന്നും അല്ല വേണ്ടത് പശുനെ മേയ്ക്കുന്ന കുട്ടിക്ക് ആഭരണങ്ങൾ ഇട്ടു കൊടുക്കുന്നതിനെ കുറിച്ച് പറഞ്ഞില്ലേ  ആ കുട്ടിയെ എവിടെ ചെന്നാൽ കാണാൻ പറ്റും അതറിഞ്ഞാൽ മതി എന്ന് കള്ളൻ പറയുമ്പോൾ ഭഗവാന്റെ കാര്യം ആണ് ചോദിക്കുന്നതെന്ന് ബ്രാഹ്മണ ശ്രേഷ്ഠന് മനസ്സിലായി... 

അപ്പോൾ ബ്രാഹ്മണൻ പറഞ്ഞു ആ കുട്ടിയുടെ പേര് കൃഷ്ണനാണെന്നും വൃന്ദാവനത്തിലാണ് വീടെന്നും അത് ഒത്തിരി ദൂരത്താണെന്നും പറഞ്ഞു  കൊണ്ട്  വഴി പറഞ്ഞു കൊടുക്കുന്നു....അത് കാടാണോ  എന്ന്ചോദിക്കുമ്പോൾ അല്ല തുളസി വനമാണെന്ന് പറയുന്നു....   സ്ഥലം  കണ്ടെത്തിയ സന്തോഷത്തിൽ തന്റെ കയ്യിലെ പൈസ ബ്രാഹ്മണനുള്ള ദക്ഷിണ ആയി നൽകിയ കള്ളൻ വളരെ സന്തോഷത്തോടെ വൃന്ദാവനത്തിലേക്ക്  യാത്ര ആകുന്നു.

വൃന്ദാവനത്തിൽ എത്തിയ കള്ളൻ അവിടെ ഒരു മരച്ചുവട്ടിൽ ഇരിക്കുന്ന സന്യാസിയോട് കൃഷ്ണനെ  കുറിച്ച്  തിരക്കുന്നു.

കൃഷ്ണൻ ദിനം തോറും രാധയ കാണാൻ വരും കുന്നിൽ ചരുവിലൂടെ കാലികളെയും  കൊണ്ട് വരും  പശുക്കളെ മേയാൻ വിട്ട് രാധയുടെ ഗൃഹത്തിലേക്ക് ഓടും എന്നിട്ട് വൈകിട്ട് വന്ന് ഗോക്കളെയും കൊണ്ട് തിരികെ ഗൃഹത്തിലേക്ക് പോവും എന്ന് പറഞ്ഞു. 

ഇത് കേട്ട കള്ളൻ  കൃഷ്ണനെ കാണാനുള്ള അതിയായ ആഗ്രഹത്തോടെ കുന്നിൽ ചരുവിലെ മരത്തിന് മുകളിൽ കയറി ഒളിച്ചിരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ നല്ല സുഗന്ധം വരാൻ തുടങ്ങി.

കസ്തൂരി നിശാഗന്ധി താഴംമ്പൂ മുല്ല അകില് കച്ചോലം കളഭം അതിന്റെയൊക്കെ സുഗന്ധം കാറ്റിലൂടെ അങ്ങനെ ഒഴുകി വന്നു.

അകലെ പശുക്കളുടെ മണിനാദം... പശുക്കൾ പൊടിപടലം പറത്തിക്കൊണ്ട് ഓടിവരുന്നു.. അവിടെ മേയാൻ തുടങ്ങുന്നു. നോക്കുമ്പോൾ പശുക്കളുടെ പിന്നാലെ മരതകരക്നം പോലെ ഒരു ദിവ്യ സ്വരൂപം നടന്നു വരുന്നു.

മഞ്ഞ പട്ടുടുത്തു നിറയെ ആഭരണങ്ങൾ അണിഞ്ഞ ആ കുട്ടിയെ കള്ളൻ കണ്ടു.... ഒന്നേ നോക്കിയുള്ളൂ ഭഗവാനെ കണ്ടു ലയിച്ചു പോയി.

ആ സമയം പശുക്കളോട് ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞുകൊണ്ട് രാധയെ കാണാനായി കുന്നിൻ ചരുവിലേക്കു ഒറ്റ ഓട്ടം....എട്ടു വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ സൗന്ദര്യത്തിൽ ആകർഷിച്ചു ആക്രമിക്കാൻ ഇരുന്ന കള്ളൻ ആ ആകർഷണത്തോടെ കണ്ണന്റെ മേലേക്ക് ചാടി കെട്ടി മറിഞ്ഞു വീണു ആഭരണങ്ങൾ ചിതറി.. കുട്ടിയുടെ ദേഹത്ത് വീണ കള്ളനെ കുട്ടി ദൂരത്തേക്കു എറിഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റ് ദേഹത്തെ പൊടി എല്ലാം തുടച്ചുകൊണ്ട് കള്ളനെ  കൈ പിടിച്ച് എഴുന്നേൽപ്പിച്ചു.

ഭഗവാൻ കയ്യിൽ സ്പർശിച്ചതോടെ കള്ളന്റെ സകല ജന്മങ്ങളിലെ പാപാക്കറ കഴുകിപ്പോയി... മനസ്സ് കണ്ണാടി പോലെ ആയി തന്നെ തന്നെ സ്വയം ഭഗവാനിൽ കണ്ടു അങ്ങനെ നോക്കിനിന്നുകൊണ്ട് കരയാൻ തുടങ്ങി.

കണ്ണിൽ നോക്കി നീ ആരാണ്  എന്ന്ചോദിച്ചപ്പോൾ നീ എന്നെ കാണാൻ അല്ലല്ലോ എന്റെ ആഭരണങ്ങൾ മോഹിച്ചു വന്നതല്ലേ എന്ന് കൃഷ്ണൻ മറുപടി നൽകി.എന്നിട്ട് ആഭരണങ്ങൾ എല്ലാം ഊരി കൊടുത്തു... അങ്ങയെ കണ്ടപ്പോൾ എനിക്കൊന്നും  വേണ്ട എന്നായി... അങ്ങയെഎന്നും കാണണം എന്നായിരുന്നു കള്ളന്റെ മറുപടി...ശരി ഞാൻ രാധയെ കണ്ടു വരാം അതുവരെ നീ ഇവിടെ ഇരുന്നോളൂ പറഞ്ഞു കണ്ണൻ രാധയുടെ അടുത്തേയ്ക്കു താഴ്‌വരയിലൂടെ ഓടി മറയുന്നത് നോക്കി കള്ളൻ അവിടെ പ്രതീക്ഷയോടെ ഇരുന്നു.

വൈകിട്ട് തിരികെ വന്ന കണ്ണന്റെ കയ്യിൽ നിറയെ പലഹാരങ്ങൾ ഉണ്ടായിരുന്നു...എനിക്ക് വയർ നിറഞ്ഞു ഇത്  എല്ലാം രാധ ദേവി നൽകിയ പലഹാരങ്ങൾ ആണ്കഴിച്ചോളൂ പറഞ്ഞു ആ കള്ളന് കൊടുത്തു, നാളെ കാണാം എന്ന് പറഞ്ഞു കണ്ണൻ പശുക്കളെയും കൊണ്ട് ഗൃഹത്തിലേക്ക് മടങ്ങി... കുറേക്കാലം ഇങ്ങനെ ദർശനം തുടർന്നു.

അങ്ങനെ ചിത്തശുദ്ധി വന്ന് ചിത്ത ശുദ്ധി വന്ന് കള്ളൻ തേജോമയനായ സന്യാസിയായി മാറി.

അങ്ങനെ ഒരിക്കൽ സപ്താഹം നടത്തിയ തന്റെ ഗുരുവായ ആ ബ്രാഹ്മണ ശ്രേഷ്ഠൻ കുടുംബ സമേതം വൃന്ദാവനത്തിൽ എത്തി...ഭാര്യയുടെ ആഗ്രഹപ്രകാരം സമ്പൽ സമൃദ്ധി ഉണ്ടാവാനായി കണ്ണൻ രാധ ദേവിക്ക് മാങ്ങ നൽകിയ ആ മാവിൽ കല്ലെറിയുന്നവഴിപാട് ചെയ്യാൻ വേണ്ടി . രാധദേവിയുടെ മന്ദിരം കാണാൻ എത്തിയപ്പോൾ സന്യാസി ബ്രാഹ്മണ ശ്രേഷ്ഠനെ തിരിച്ചറിഞ്ഞു.ഓടിവന്നു നമസ്കരിച്ചു... അങ്ങ് എന്റെ ഗുരുവാണ് ഭഗവാനിലേക്കുള്ള പാത കാണിച്ചു തന്ന എന്റെ ഗുരു.

ഞാൻ ആരുടെയും ഗുരുവല്ല ഞാൻ അങ്ങനെ ഉപദേശങ്ങൾ നൽകാറില്ല പറഞ്ഞപ്പോൾ... അങ്ങ്എനിക്ക് നൽകിയ ഉപദേശം കൊണ്ട് ഭഗവാന്റെ നിത്യ ദർശനം ദിവസത്തിൽ രണ്ടു പ്രാവശ്യം എനിക്ക് ലഭിക്കുന്നു എന്ന് സന്യാസി പറഞ്ഞു.

താൻ കള്ളനായിരുന്നതും അന്ന് നടന്നതെല്ലാം  പറഞ്ഞപ്പോൾ ബ്രാഹ്മണ ശ്രേഷ്ഠൻ സന്യാസിയെ തിരിച്ചറിഞ്ഞു....ഇതെല്ലാം ചിന്തിച്ചു ഭാര്യ പറഞ്ഞിട്ട് മാവിൽ കല്ലെറിഞ്ഞു ലക്ഷ്യത്തിൽ കൊണ്ടില്ല ഭാര്യ പിണങ്ങി പോവുകയും ചെയ്തു.

ആ സമയം തനിക്കും ഭഗവാനെ കാണണം എന്ന് പറഞ്ഞു ബ്രാഹ്മണ ശ്രേഷ്ഠൻ കരയാൻ തുടങ്ങി.... വേഗം സന്യാസി സ്ഥിരം ഇരിക്കുന്ന കുന്നിൻ   ചരുവിലെ മരത്തിന്റെ കീഴിൽ പോയി രണ്ടു പേരും ഇരുന്നു.... ഉച്ച നേരം കണ്ണൻ വരുന്ന നേരമായി സുഗന്ധം പരന്നു തുടങ്ങി..... സന്യാസി പറഞ്ഞിട്ടും ബ്രാഹ്മണ ശ്രേഷ്ഠന് അത് അനുഭവിക്കാൻ സാധിക്കാതെ പൊട്ടിക്കരഞ്ഞു.

ആ സമയം കിറികൂട്ടുകളുടെ ഗന്ധം ആസ്വദിക്കാൻ ബ്രാഹ്മണ ശ്രേഷ്ഠന് സാധിച്ചു ആനന്ദം കൊണ്ട് രോമാഞ്ചം വന്നു.... അതുപോലെ പശുക്കളുടെ മണിനാദം കേൾക്കുന്നില്ല അപ്പോഴും പൊട്ടിക്കരഞ്ഞു പെട്ടെന്ന് പശുവിന്റെ മുഖം തന്റെ കവിളിൽ സ്പർശിച്ചു തഴുകി മണി ശബ്ദം കേട്ടു ബ്രാഹ്മണ ശ്രേഷ്ഠൻ ആനന്ദ കണ്ണീർ പൊഴിച്ചു.... സന്യാസി  ബ്രാഹ്മണ ശ്രേഷ്ഠനെ പിടിച്ചുകുലുക്കി ആനന്ദത്തോടെ പറഞ്ഞു നോക്കൂ നോക്കൂ ആ ദിവ്യ മരതക രൂപം കാണുന്നുണ്ടോ  എന്ന് ... എത്ര കണ്ണ് തിരുമ്മി നോക്കിയിട്ടും ഇല്ല  എന്നായിരുന്നു മറുപടി.... ഭാഗവതം ഉപദേശിച്ച എനിക്ക് കാണാൻ സാധിക്കുന്നില്ല പറഞ്ഞു വിലപിച്ച ബ്രാഹ്മണ ശ്രേഷ്ഠനെ സന്യാസി ആശ്വസിപ്പിച്ചു...  കണക്ക് പറഞ്ഞു  കരഞ്ഞ സമയം വേണു നാദം പോലെ ഒരു ശബ്ദം മുഴങ്ങി ഞാൻ ഉണ്ടെന്നു വിശ്വസിച്ചു വന്നവൻ എന്റെ മേൽ ചാടി വീണു ഞാൻ അവന് കാഴ്ച്ച കൊടുത്തു.... ഞാൻ ഉണ്ടായിരിക്കാം എന്ന് നീ പറഞ്ഞു ഉണ്ടെന്നു ഉറപ്പ് ഉണ്ടായില്ല പക്ഷെ അവൻ നിന്റെ വാക്ക് വേദ വാക്യം ആയി എടുത്തു ഞാൻ ദർശനം നൽകി.

സമസ്താപരാധം പറഞ്ഞു ആചാര്യൻ നിലത്തുവീണു ഉരുണ്ട് കരഞ്ഞു.... ഭഗവാൻ വീണ്ടും പറഞ്ഞു പുണ്യമുള്ള ശിഷ്യൻ കാരണം എന്റെ ശബ്ദം നിനക്ക് കേൾക്കാൻ സാധിച്ചു... ഇപ്പോൾ കുടുംബ സമേതം വൃന്ദാവനം കണ്ടു മടങ്ങിപൊക്കോളൂ  സമയമാകുമ്പോൾ ഞാൻ ദർശനം തരാമെന്നു പറഞ്ഞു വാക്ക് കൊടുത്തു കണ്ണൻ.

ആ വേണു നാദവും പശുക്കളുടെ കുളമ്പടി നാദവും മണിനാദവും ചക്രവാളത്തിൽ വിലയിച്ചു പോയി.

ഹരേ ഗുരുവായൂരപ്പാ ശരണം.

ക്ഷേത്രത്തിലെ ബലിക്കല്ലുകൾ പരിചയപ്പെടാം.

#ക്ഷേത്രത്തിലെ ബലിക്കല്ലുകൾ പരിചയപ്പെടാം.

#അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍*

*പ്രദിക്ഷണ വട്ടം അഥവാ ബലിവട്ടം ബലിക്കല്ലുകള്‍ അഥവാ ബലിപീഠങ്ങളാല്‍ സമ്പുഷ്ടമാണ്. ഈ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാല്‍ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തര്‍മണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്‍റെയും അധിപന്മാരെ ആ ദിക്കുകളില്‍ സ്ഥാപിക്കുന്നു.*

*അഷ്ടദിക്പാലകർ*

1. കിഴക്ക് - ഇന്ദ്രൻ
2. തെക്കുകിഴക്ക് - അഗ്നി
3. തെക്ക് - യമൻ
4. തെക്കുപടിഞ്ഞാറ് - നിരൃതി
5. പടിഞ്ഞാറ് - വരുണൻ
6. വടക്കുപടിഞ്ഞാറ് - വായു
7. വടക്ക് - സോമൻ
8. വടക്കുകിഴക്ക് - ഈശാനൻ
[വടക്കുദിശയുടെ അധിപന്‍ കുബേരനാണെങ്കിലും ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപന്‍ സോമനാണ്‌. അതിനാല്‍ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരില്‍ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു.]

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകള്‍ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപന്‍ ബ്രഹ്മാവാണ്‌. അതിനാല്‍ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും വടക്ക്‌കിഴക്കിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്നു.

കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപന്‍ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകള്‍ക്കിടയിലാണ്‌ അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം.

ഇവരെ കൂടാതെ

9. ശാസ്താവ് :- തെക്കിനു തെക്കുപടിഞ്ഞാറിനും  ഇടയിൽ

10. ദുര്‍ഗ്ഗ :- വടക്ക്പടിഞ്ഞാറിനോട് ചേർന്ന്

11. സുബ്രഹ്മണ്യന്‍ :- വടക്കിനും വടക്കുപടിഞ്ഞാറിനും ഇടയിൽ

12. കുബേരന്‍ :- വടക്ക് ദിക്കിൽ

നിര്‍മ്മാല്യധാരി

13. നിര്‍മ്മാല്യധാരി :- വടക്കിനും വടക്കുകിഴക്കിനും ഇടയിൽ ആണ് സ്ഥാനം.

[അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലിൽ നിര്‍മ്മാല്യധാരി പ്രധാന ദേവീ ദേവന് അനുസരിച്ച് മാറ്റമുണ്ടാവും]
ശിവലിംഗ ആകൃതിയിൽ (കുഴബിംബം) പ്രത്ഷ്ടിച്ചിട്ടുള്ളത് ആണ് നിർമ്മാല്യധാരി.

ഓരോ ദേവനും / ദേവിക്കും അവരുടെ നിർമ്മാല്യധാരി വ്യത്യസ്തമായിരിക്കും.

ശിവൻ - ചണ്ഡേശൻ/ചണ്ഡേശ്വരൻ
വിഷ്ണു - വിഷ്വക്സേനൻ
ഗണപതി - കുംഭോദരൻ
സുബ്രഹ്മണ്യൻ - ധൂർത്തസേനൻ
ശാസ്താവ് - ഘോഷവാൻ
സൂര്യൻ - തേജശ്ചണ്ടൻ
വൈശ്രവണൻ - ശൂദ്രൻ
ദുർഗ്ഗ - മുണ്ഡിനി
ഭദ്രകാളി - പ്രോം ശേഷിക (ശേഷിക)
പാർവ്വതി - സുഭഗ
ഭഗവതി - ധൃതി
സരസ്വതി - യതി
ജ്യേഷ്ഠാ ഭഗവതി - ചണ്ഡദാസി

സപ്തമാതൃക്കൾ

14. സപ്തമാതാക്കളുടെ ബലിക്കല്ലിന്റെ സ്ഥാനം തെക്കു ദിക്കിൽ ആണ് . 

സപ്തമാതൃക്കൾ:-

1. ബ്രാഹ്മണി
2. മഹേശ്വരി
3. വൈഷ്ണവി
4. കൗമാരി
5. ഇന്ദ്രാണി
6. വരാഹി
7. ചാമുണ്ഡി

15. ഗണപതിയുടെയും

16. വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതാക്കളോട് ഒപ്പംആണ് പ്രതിഷ്ഠിക്കുക. ഇവർ അഭിമുഖമായി ഇരിക്കുന്നതായിട്ടാണ് സങ്കല്പം.

ഉത്തര മാതൃക്കൾ

സപ്തമാതാക്കളുടെ ബലിക്കല്ല് പോലെതന്നെ വിഷ്ണു/ദുർഗ ക്ഷേത്രങ്ങളിൽ ഉള്ള മറ്റൊരു സങ്കല്പമാണ് ഉത്തര മാതൃക്കൾ ഇവർക്ക് സാധാരണയായി പ്രതിഷ്ഠ ഉണ്ടാവാറില്ല. വടക്കിനും വടക്ക് പടിഞ്ഞാറിനും ഇടയിൽ ആയിട്ടാണ് ഇവരുടെ സ്ഥാനം കൽപ്പിച്ചിട്ടുള്ളത്.

1. ഭാഗീശ്വരി
2. ക്രിയ
3. കീർത്തി
4. ലക്ഷ്മി
5. സൃഷ്ടി
6. വിദ്യ
7. ശാന്തി

സപ്തമാതൃക്കളുടെ ബലിക്കല്ലിൽ

ഗണപതിയും വീരഭദ്രനും എങ്ങനെയോ അതേപോലെ ഉത്തര മാതൃക്കളുടെ ഒപ്പവും രണ്ട് സങ്കല്പം വേറെയുമുണ്ട്...

1. ശ്രീധരൻ
2. അശ്വമുഖൻ

വലിയബലിക്കല്ല്

ക്ഷേത്രങ്ങളിലെ വലിയ ബലിക്കല്ല് ആ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഉള്ള പ്രധാന ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപ  എന്ന സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവന്റെ അഥവാ ദേവിയുടെ വാഹനം [ഉദാ :- ശിവക്ഷേത്രത്തിലെ നന്ദി ദേവന്റെ പ്രതിഷ്ഠ] സദാസമയവും ശ്രീകോവിലിലെ ദേവനെ നോക്കിയിരിക്കുന്നത് പോലെത്തന്നെ വലിയ ബലിക്കല്ലിലെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപ സങ്കൽപ്പവും സദാസമയവും കണ്ണിമ വെട്ടാതെ ശ്രീകോവിലിലെ ദേവനെ / ദേവിയെ തന്നെ നോക്കി ഇരിക്കുന്നതായിട്ടണ് സങ്കൽപ്പം. [സംരക്ഷിച്ചു വരുന്നതായി സങ്കൽപ്പം]

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പുരുഷനാണെങ്കിൽ [ദേവൻ] പുരുഷ സൈന്യാധിപനും, മറിച്ച് സ്ത്രീയാണെങ്കിൽ [ദേവി] സ്ത്രീ സൈന്യാധിപയും ആയിരിക്കും. ഓരോ ദേവനും / ദേവിക്കും പ്രത്യേകം സൈന്യാധിപൻ / സൈന്യാധിപയെ കല്പിച്ചിട്ടുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ  പ്രതിഷ്ഠിച്ചിട്ടുള്ള മുഖ്യധാര ദേവിദേവന്മാരുടെ സർവ്വസൈന്യാധിപർ ആരൊക്കെയെന്ന് നോക്കാം...

ശിവൻ - ഹരസേനൻ
വിഷ്ണു - ഹരിസേനൻ
ഗണപതി - വിഘ്നസേനൻ
ശാസ്താവ് - ശാസ്ത്രൂസേനൻ
സുബ്രഹ്മണ്യൻ - സ്കന്ദസേനൻ
ദുർഗ്ഗ - ബ്രാഹ്മി
ഭദ്രകാളി - സർവ്വേശ്വരീ
ശങ്കരനാരായണൻ - ഹരിഹരസേനൻ

വലിയബലിക്കല്ലിനു ചുറ്റുമുള്ള ചെറു ബലിപീഠങ്ങൾ

വലിയ ബലിക്കല്ലിന്റെ ചുറ്റിലും ' അഷ്ടദിക്കുകളിലുമായി കാണുന്ന ചോറു ബലിപീഠങ്ങൾ ക്ഷേത്രത്തിലെ  ദേവൻ / ദേവിയുടെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപയുടെ കീഴിലുള്ള പ്രധാനം സൈന്യാധിപൻ/ സൈന്യാധിപ ആയിട്ടാണ് സങ്കല്പിച്ചിട്ടുള്ളത്... ഇവർ ഓരോ ദേവീ ദേവന്മാർക്കും വ്യത്യസ്തമായിരിക്കും. ഇവ കൂടാതെ തെക്കുകിഴക്കേ മൂലയിൽ മറ്റൊരു ദേവനെ / ദേവിയെ കൂടി പ്രതിഷ്ഠിച്ചതായുള്ള സങ്കല്പമുണ്ട്. [പ്രതിഷ്ഠയ്ക്കുള്ള ബലിക്കല്ല് ഉണ്ടാവില്ല]

ഇനി നമുക്ക് മേൽപ്പറഞ്ഞ പ്രമുഖ സൈന്യാധിപർ ആരൊക്കെയെന്ന് നോക്കാം...

പ്രധാന ദേവൻ - വിഷ്ണു

സർവ്വസൈന്യാധിപൻ - ഹരിസേനൻ
പ്രമുഖ സൈന്യാധിപർ :-

1. കുമുതൻ
2. കുമുതക്ഷൻ
3. പൂണ്ഡരികൻ
4. വാമനൻ
5. ശങ്കുകർണ്ണൻ
6. സർവ്വനേത്രേൻ
7. സുമുഖൻ
8. സുപ്രതിഷ്ഠൻ

പ്രധാന ദേവൻ - ശിവൻ

സർവ്വസൈന്യാധിപൻ - ഹരസേനൻ

പ്രമുഖ സൈന്യാധിപർ :-

1. ഭൗതികൻ
2. ദുർവരിക്ഷൻ
3. ബീമരൂപൻ
4. സുലോചനൻ
5. സുമുഖൻ
6. മഹാബാഹു
7. ത്രിശിരസ്സ്
8. ത്രിഭുജൻ

പിംഗളൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവൻ - സുബ്രഹ്മണ്യൻ

സർവ്വസൈന്യാധിപൻ - സ്കന്ദസേനൻ

പ്രമുഖ സൈന്യാധിപർ :-

1. ശൂരസേനൻ
2. ഉഗ്രസേനൻ
3. ശിഗിസേനൻ
4. ജഗൽസേനൻ
5. മഹാസേനൻ
6. ചണ്ഡസേനൻ'
7. കൃതസേനൻ
8. ക്രൂരസേനൻ
ജയൽ സേനൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവത - ദുർഗ്ഗ

സർവ്വസൈന്യാധിപ - ബ്രാഹ്മി

പ്രമുഖ സൈന്യാധിപകൾ :-

1. ബ്രഹ്മഘോഷി
2. സുഘോഷി
3. യജ്ഞവേഷ്ടി
4. സുരഗിണി
5. സുമുഖി
6. സുഭുജ
7. പ്രമോദിനി
8. ആത്മനി

പ്രധാന ദേവൻ - ഗണപതി

സർവ്വസൈന്യാധിപൻ - വിഘ്നസേനൻ

പ്രമുഖ സൈന്യാധിപർ :-

1. ഗജവക്രൻ
2. ഗണേശൻ
3. വിനായകൻ
4. ചണ്ഡവിക്രമൻ
5. വിഘ്നഹരൻ
6. സർപ്പവിഹലാൻ
7. ശൂർപ്പകർണ്ണൻ
8. നാഗദന്തൻ
രുദ്രവത്രജൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവൻ - ശാസ്താവ്

സർവ്വസൈന്യാധിപൻ - ശാസ്ത്രൂസേനൻ

പ്രമുഖ സൈന്യാധിപർ :-

1. വീരബാഹു
2. മഹാവീരൻ
3. വിദ്യുദന്തൻ
4. വിലാസനൻ
5. തീക്ഷണൻ
6. തീക്ഷണദന്തൻ
7. കാരാക്ഷൻ
8. ഭവോത്ഭവൻ
ഭൂദേശൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവത - ഭദ്രകാളി

സർവ്വസൈന്യാധിപൻ - സർവ്വേശ്വരീ

പ്രമുഖ സൈന്യാധിപർ :-

1. ജയ
2. വിജയ
3. അജിത
4. അപരാജിത
5. നിത്യ
6. വിലാസിനി
7. ദൂക്രി
8. അഗോര
മംഗള [തെക്കു പടിഞ്ഞാറെ മൂല]

പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍

പുറത്തെ ബലിവട്ടത്തിൽ സാധാരണയായി എട്ട് ബലിക്കല്ലുകൾ ആണ് ഉണ്ടാവുക ഇവ നാല് ദിക്കിലും നാല് കോണിലും ആയി  കാണപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന ദേവീദേവന്മാരെ ആശ്രയിച്ച് ഈ ബലിക്കല്ലുകളുടെ  എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവും. ഈ ബലിക്കല്ലുകൾ ധ്വജ ദേവതമാർ എന്നും അറിയപ്പെടുന്നു. ഉത്സവസമയത്ത് കൊടിയേറ്റിനുശേഷം മേൽപ്പറഞ്ഞ ബലിക്കല്ലുകളുടെ സമീപത്ത് ദിക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്  ഈ ഒരു കാരണം കൊണ്ടാണ് ഇവരെ ധ്വജ ദേവതമാർ എന്ന് വിളിക്കുന്നത്. ഇവർ ക്ഷേത്രത്തിലെ പ്രധാന ദേവന്റെ സേവകരാണ്. ക്ഷേത്ര സംരക്ഷണ ചുമതല ഇവരുടെ  ഉത്തരവാദിത്വത്തിൽ വരുന്നതാണ്. ഈ ഓരോ ബലിക്കല്ലിനു ചുറ്റും അനേകം ഭൂതഗണങ്ങൾ വേറെയും ഉണ്ട്. പ്രധാന ദേവനെ ആശ്രയിച്ച്  ഇവരുടെ എണ്ണത്തിലും മാറ്റം ഉണ്ടാവുന്നതാണ്. ഇനി പ്രധാന ക്ഷേത്രങ്ങളിലെ പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുക്കളിൽ ആരെല്ലാം വസിക്കുന്നു എന്ന് നോക്കാം.

ദേവൻ - വിഷ്ണു

1. കുമുതൻ
2. കുമുതക്ഷൻ
3. പൂണ്ഡരികൻ
4. വാമനൻ
5. ശങ്കുകർണ്ണൻ
6. സർവ്വനേത്രേൻ
7. സുമുഖൻ
8. സുപ്രതിഷ്ഠൻ
ഇവർ ഓരോരുത്തർക്കും 500 വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവൻ - ശിവൻ

1. നന്ദി
2. മഹാകാളൻ
3. ഭൂതാനന്തൻ
4. മഹിധരൻ
5. പർവ്വദേശൻ
6. മഹേശൻ
7. കാലപാശൻ
8. കപാലി

ഇവർ ഓരോരുത്തർക്കും 25 വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവത - ദുർഗ്ഗ

1. കാളി
2. കരാളി
3. വിരജ
4. വന്ദര 
5. വിന്ധ്യവാസിനി
6. സുപ്രഭ
7. സിംഹവക്ത്ര
8. ദൈത്യമർദ്ദിനി
ഇവർ ഓരോരുത്തർക്കും 8 കോടി വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവൻ - സുബ്രഹ്മണ്യൻ

1. ദേവസേനാപതി
2. അഗ്നിലോചനൻ
3. ദണ്ഡഹസ്തൻ
4. അസിധാരിണി
5. പാശപാലൻ
6. ധ്വജശേഖരൻ
7. ഗതി
8. ശൂലവാസി
ഇവർ ഓരോരുത്തർക്കും 6 കോടി വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവൻ - ഗണപതി

1. വജ്രദന്തൻ
2. ഗജാസ്യൻ
3.  ഭീമൻ
4. മഹിഷാസ്യൻ
5. മേഘനാഥൻ
6. വിരൂപാക്ഷൻ
7. വരദൻ
8. സർവ്വതാക്ഷൻ

ദേവൻ - ശാസ്താവ്

1. ഗോത്രൻ
2. പിംഗളക്ഷൻ
3.  വീരസേനൻ
4. ശാബവാൻ
5. ത്രിനേത്രൻ
6. ശൂലൻ
7. ദക്ഷൻ
8. ബീമരൂപൻ

ദേവൻ - ഭദ്രകാളി

ഭദ്രകാളി ക്ഷേത്രത്തിലെ പുറത്തെ ബലി വട്ടത്തിലെ  ബലിക്കല്ലുകളിൽ എട്ട് ഭൈരവൻമാരും, പത്ത് ക്ഷേത്രപാലകൻ മാർ സ്ഥിതിചെയ്യുന്നതും ആയിട്ടാണ് സങ്കല്പം.

അഷ്ട ഭൈരവൻമാർ

1. അസിതാംഗ ഭൈരവൻ
2. രുരു ഭൈരവൻ
3. ചണ്ട ഭൈരവൻ
4. ക്രോധ ഭൈരവൻ
5. ഉൻമത്ത ഭൈരവൻ
6. കപാല ഭൈരവൻ
7. തീഷ്ണ ഭൈരവൻ
8. സംഹാര ഭൈരവൻ

ക്ഷേത്രപാലകൻമാർ

1. ഹേതുക ക്ഷേത്രപാലൻ
2. ത്രിപുരാന്തക ക്ഷേത്രപാലൻ
3. അഗ്നിജിഹ്വ ക്ഷേത്രപാലൻ
4. വേതാളജിഹ്വ ക്ഷേത്രപാലൻ
5. കളാക്ഷ ക്ഷേത്രപാലൻ
6. കരാള ക്ഷേത്രപാലൻ
7. ഏകബാല ക്ഷേത്രപാലൻ
8. ബീമരൂപ ക്ഷേത്രപാലൻ
9. അലോഹ ക്ഷേത്രപാലൻ [വടക്കുകിഴക്ക്]
10. അഷ്ടകോശ ക്ഷേത്രപാലൻ [തെക്കുപടിഞ്ഞാറ്]

സഭ ദ്വാസ്തൻമാർ

സഭ ദ്വാസ്തൻമാർ ക്ഷേത്രത്തിലെ പ്രധാന ദേവി/ദേവന്റെ കാവൽക്കാർ എന്ന സ്ഥാനം അലങ്കരിക്കുന്നു. ഇവർക്ക്  നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലം കൊടിമരവും വലിയ ബലിക്കല്ലും കഴിഞ്ഞു വരുന്ന വാതിൽമാടത്തിന്റെ ഉൾഭാഗത്ത് [വലിയമ്പലം] വലതു ഭാഗവും ഇടതു ഭാഗവും ആയി രണ്ടുപേർ നിലയുറപ്പിച്ചിരിക്കുന്ന ഇവർ സഭ ദ്വാസ്തൻമാർ എന്ന് അറിയപ്പെടുന്നു.

പ്രധാന ദേവീദേവന്മാരുടെ മാറ്റത്തിനനുസരിച്ച് സഭ ദ്വാസ്തൻമാരും വ്യത്യസ്തമായിരിക്കും.

വിഷ്ണു :- ശ്രീ, പുഷ്ടി
ശിവൻ :- തീഷ്ണദന്തൻ, മൃഗാസ്യൻ
സുബ്രഹ്മണ്യൻ :- അഗ്നികേതു, സൂര്യകേതു
ഗണപതി :- ചണ്ഡവിക്രമൻ, വിഘ്നകനൻ
ശാസ്താവ് :- തീഷ്ണൻ, തീഷ്ണദന്തൻ
ഭദ്രകാളി :- ജയ, വിജയ
ദുർഗ :- ഹാദിനി, മോദിനി
ദുർഗ :- വിജയന്തി, കാർത്ത്യായനി [വലിയമ്പലത്തിനു പുറമേ]

ദ്വാരപാലകർ

ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ഠ. ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകർ. ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള

മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കർമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവർക്കുള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.

ശ്രീകൃഷ്ണൻ

ഭഗവാൻ നാരായണന് (ശ്രീകൃഷ്ണൻ) ദ്വാരപാലകർ10 ആണ്.യഥാക്രമം ഇവർ ഇപ്രകാരമാണ്

ശ്രീ കോവിലിനു മുന്നിലിരുവശത്തും

1.വലതുവശത്ത് - ചൻണ്ടൻ
2. ഇടതുവശത്ത് - പ്രചൻണ്ടൻ എന്നീ പേരുള്ള ദ്വാരപാലന്മാരും

പിന്നീട് ശ്രീകോവിലിൽ നിന്ന് ആദ്യത്തെ കവാടത്തിൽ

3. വലതുവശത്ത് - ശംഖോടനും
4. ഇടതുവശത്ത് - ചക്രോടനും

അവിടെ നിന്നും രണ്ടാമത് കവാടത്തിൽ ഇരുവശത്തും

5. ജയൻ - ഇടതുവശത്തും
6. വിജയൻ - വലതു വശത്തും

അവിടെനിന്നും അടുത്ത കവാടത്തിൽ

7. ഭദ്രയൻ - ഇടതു വശത്തും
8. സുഭദ്രയൻ - വലതു വശത്തും

പിന്നീടുള്ള നാലാമത്തെ കവാടത്തിൽ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു

9. ഇടതു - ദാത്രിയെന്നും
10. വലതു - വിദാത്രിയെന്നും പേരുള്ള ദ്വാരപലകരാണ്

മഹാദേവൻ

ശ്രീ മഹാദേവനു ദ്വാരപാലകർ 2 പേരാണുള്ളത് അവർ യഥാക്രമം

1. വിമലൻ ഇടതു വശത്തും
2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.

ദേവി

ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2പേരാണുള്ളത്

1. ശംഖനിധി - ഇടതു വശത്തും
2. പദ്മനിധി - വലതു വശത്തും നിലകൊള്ളുന്നു

വിഘ്നേശ്വരൻ

ശ്രീ ഗണേശൻ (വിഘ്നേശ്വരൻ)

1. വികടൻ - ഇടതു വശത്തും
2. ഭീമൻ - വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്.

സുബ്രമണ്യൻ

കാർത്തികേയൻ സുബ്രമണ്യസ്വാമിക്ക് 4 പേരാണ് ദ്വാരപാലകർ ശ്രീകോവിലിൽ ഇരുവശത്തും ജയ-വിജയന്മാർ ഇടത്-വലത് വശത്തു ദ്വാരപാലകർ ആയും പ്രവേശന കവാടത്തിൽ ഇടത്-വലത് വശത്തായി സുദേഹൻ സുമുഹൻ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്.

അയ്യപ്പൻ

ശ്രീ ഭൂതനാഥൻ ശബരിഗിരീശൻ അയപ്പനും ദ്വാരപാലകർ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.

ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം. ബലിക്കല്ല് ചവിട്ടുകയോ, അറിയാതെ ചവിട്ടിയാല്‍, പരിഹാരമായി തൊട്ടു തലയില്‍ വെയ്ക്കുകയോ ചെയ്യരുത്.

ബലിക്കല്ലുകളും, ശിവക്ഷേത്രത്തില്‍ മണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന നന്ദിയേയും തൊടാന്‍ പാടില്ല. അറിയാതെ  ബലിക്കല്ലില്‍ കാലുതട്ടുകയോ, ചവിട്ടുകയോ ചെയ്‌താല്‍,

" കരചരണകൃതം വാക്കായജം കര്മ്മതജം വാ
ശ്രവണ നയനജം വാ മാനസംവാപരാധം
വിഹിതമിഹിതം വാ സര്വ്വസമേതല് ക്ഷമസ്വ
ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശംഭോ "

എന്ന് മൂന്നു വട്ടം ജപിക്കുക; അറിയാതെ ബലിക്കല്ല് ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും.

ശ്രീവേലി

ശീവേലിവിഗ്രഹം എന്ന വിഗ്രഹത്തെ വാദ്യമേളങ്ങളുടെഅകമ്പടിയോടെ ശ്രീകോവിലിനുപുറത്തേക്ക് എഴുന്നള്ളിക്കുന്ന ക്ഷേത്രാചാരമാണ് ശ്രീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് എന്നതാണ്‌ ശീവേലിയുടെ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശ്രീവേലി. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

ഉച്ചശീവേലി, അത്താഴശീവേലി എന്നിങ്ങനെ രണ്ടുതരമുണ്ട്.

ഉത്സവ ബലി:

ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്‍റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വ, രജോസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്‍റെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെ  ഉത്സവബലി പൂർണമാകുന്നു.

സാഹസിക ജല കായിക വിനോദങ്ങൾ ഇഷ്ട്‌ടപ്പെടുന്നവരുടെ ഇഷ്ട കേന്ദ്രമായിപരവൂർ സുരക്ഷയൊരുക്കണം

ജലസാഹസിക കായിക വിനോദങ്ങളുടെ  ഇഷ്ടകേന്ദ്രമായി പരവൂർ സുരക്ഷയൊരുക്കണം 

@ വർക്കല - കൊല്ലം തങ്കശ്ശേരി  ടൂറിസം സർക്യൂട്ട് യാഥാർഥ്യമാക്കണം 

പരവൂർ : പ്രകൃതിഭംഗിയും കടൽത്തീരങ്ങളുടെ കാഴ്ച‌യും മാത്രമല്ല,  ജല
 സാഹസിക കായിക വിനോദങ്ങളുടെ  ഇഷ്ടകേന്ദ്രമായി പരവൂരിലെ കായൽ - കടൽ തീരങ്ങൾ മാറുന്നു.
അവധി ദിവസങ്ങളിൽ നൂറു കണക്കിന് 
 ആഭ്യന്തര - വിദേശ സഞ്ചാരികളാണ് കായൽ,- കടൽ തീരങ്ങളിൽ വിവിധതരം വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾക്കായി പരവൂരിന്റെ വിവിധ ഭാഗങ്ങളിൽ 
എത്തുന്നത്. പൊഴിക്കര കടപ്പുറത്ത് സർഫിങ് പരിശീലനത്തിന് വിദേശികളും ഇതര സംസ്‌ഥാനക്കാരുമായ  വിനോദ സഞ്ചാരികളാണു ദിവസവും എത്തുന്നത്. സർഫിങ് പരിശീലകരുടെ മേൽ നോട്ടത്തിലാണ് ഇവർ 
 പരിശീലനം നടത്തുന്നത്.
ഒന്നര മണിക്കൂർ പരിശീലനത്തിനു
 3000 മുതൽ 5000 രൂപ വരെ നിരക്കിലാ ണു സർഫിങ് പരിശീലന സംഘങ്ങൾ സഞ്ചാരികളെ എത്തിക്കുന്നത്. പൊഴിക്കരയ്ക്കു പുറമേ കാപ്പിൽ, ഇടവ വെറ്റക്കട എന്നിവിടങ്ങളിലും സർഫിങ് പരിശീലനം നടത്തുന്നുണ്ട്. 
നെടുങ്ങോലം -പരവൂർ കായലിലെ കണ്ടൽകാടുകൾ ആസ്വദിച്ചുള്ള കയാക്കിങ് ആണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ജല കായിക വിനോദം. മൂന്നിലധികം സ്വകാര്യ അഡ്വഞ്ചർ സ്പോർട്‌സ് സ്ഥാപ നങ്ങളാണ് പരവൂർ കായൽ കേന്ദ്രീകരിച്ചു  പ്രവർത്തിക്കുന്നത്. കയാക്കിങ്ങിനു പുറമേ ജെറ്റ് സ്കീ, സ്പീഡ് ബോട്ട് സവാരി, ബനാന ട്യൂ ബ് ബോട്ട് സവാരി തുടങ്ങിയ ജലകായിക വിനോദത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

@ സ്വകാര്യ പരിശീലന 
സ്ഥാപനങ്ങളിൽ കായൽ വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കു സുരക്ഷയൊരുക്കാൻ ജീവനക്കാരെ നി യമിച്ചിട്ടുണ്ട്. എന്നാൽ, കടൽത്തീരങ്ങ ളിൽ സഞ്ചാരികൾക്കു സുരക്ഷയൊരു ക്കാൻ ഒരു സംവിധാനവും ഇല്ലാത്തത് സുരക്ഷാ വെല്ലുവിളി ഉയർത്തുകയാണ്. ആധുനിക റെസ്ക്യൂ‌ ഉപകരണങ്ങളോ ടും ബോട്ടുകളോടും കൂടിയ സ്ഥിരം ലൈഫ് ഗാർഡുമാരുടെ സേവനം പൊഴി ക്കര, താന്നി, കാപ്പിൽ തീരങ്ങളിൽ ഉറ പ്പാക്കണമെന്നാണ് ടൂർ ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നത്. 
 ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന കടൽത്തീരങ്ങളായ കാപ്പിലും പൊഴിക്കര താന്നിയിലും
തെക്കുംഭാഗത്തും സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥ‌ഥാപനങ്ങൾ ടൂറിസം വകുപ്പിനു നിർദേശം നൽകിയാൽ മാത്രമേ ലൈഫ് ഗാർഡുമാരുടെ സ്‌ഥിരം സേവനം ലഭ്യമാകൂ.

@ അടിസ്ഥാന സൗകര്യ വികസനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വർക്കലയിൽ ആരംഭിച്ച് കൊല്ലം തങ്കശ്ശേരിയിൽ അവസാനിക്കുന്ന ടൂറിസം സർക്യൂട്ട് യാഥാർഥ്യമായാൽ മേഖലയുടെ വിനോദസഞ്ചാര സാധ്യത വർധിപ്പിക്കാം. പടിഞ്ഞാറു കടലും കിഴക്കു ഇടവ - നടയറ - പരവൂർ കായലുകളും സ്‌ഥിതി ചെയ്യുന്ന പാതയിൽ അടിസ്‌ഥാന സൗകര്യ വികസനത്തിനായി ബജറ്റുകളിൽ പലപ്പോഴായി തുകകൾ വകയിരുത്തിയിരുന്നെങ്കിലും പദ്ധതികൾ മിക്കതും നടപ്പിലായിട്ടില്ല. റസ്റ്ററന്റുകളും വ്യാപാര സ്‌ഥാപനങ്ങളും സ്ഥാപിക്കൽ കിയോസ്‌കുകൾ, മാലിന്യം ശേഖരിക്കാൻ ബിന്നുകൾ, തെരുവ് വിളക്കുകൾ സ്‌ഥാപിക്കൽ, സഞ്ചാരികൾക്ക് ഉപയോഗിക്കാൻ ശുചിമുറികൾ, റോഡ് ടാറിങ് എന്നി വയാണു പ്രധാനമായും വേണ്ടത്. വാട്ടർ സ്പോർട്‌സ് പരിശീലനത്തിനു സർ ക്കാർ ഉടമസ്‌ഥതിയിൽ ഉള്ള പരിശീലന സ്‌ഥാപനം പരവൂരിൽ സ്‌ഥാപിക്കണമെന്നും ആവശ്യമുയർന്നി ട്ടുണ്ട്. ഇതിലൂടെ പ്രദേശവാസികളായ ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിക്കും. രണ്ടു കായലുകളും വിശാലമായ കടൽതീരവും ഉൾപ്പെടുന്ന മേഖലയിൽ മികച്ച പദ്ധ തികൾ വിഭാവനം ചെയ്‌താൽ കേരളത്തിന്റെ വാട്ടർ സ്പോർട്‌സ് അഡ്വഞ്ചർ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി പരവൂരിനെ മാറ്റാം.

 

സംരംഭക ശില്പശാല നടത്തി

സംരംഭക ശില്പശാല നടത്തി 

ചാത്തന്നൂർ :  കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ ആയിരം സംരംഭങ്ങൾ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി 
 ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ സംരംഭക ശില്പശാല നടത്തി.ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്. വി. അനിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക്‌ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ  ശശികല കൃഷി അസി.ഡയറക്ടർ ശ്രീവത്സ.വി ശ്രീനിവാസൻ സിസ ജനറൽ സെക്രട്ടറി ഡോ.സുരേഷ്‌കുമാർ, കൃഷി ഓഫീസർ മനോജ്‌ ലൂക്കോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ഡയറക്ടർ  രാമചന്ദ്രൻ പിള്ള സ്വാഗതവും സി. ഇ ഒ 
അശ്വിൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു.

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


ചാത്തന്നൂർ :  ആദിച്ചനല്ലൂർ 
കൈതക്കുഴി  വാർഡിൽ എസ്എസ്എൽസി ക്കും പ്ലസ്ടുവിനും ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും 
 ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ 
ബി ബി ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ  രഞ്ജു ശ്രീലാൽ അധ്യക്ഷത വഹിച്ചു.
നാഷണൽ വോളിബോൾ ടീമിൽ സെലക്ഷൻ കിട്ടിയ. അയന മറിയം ഫിലിപ്പിനെയും  കഥാകൃത്തും സാഹിത്യകാരനുമായ  കൈതക്കുഴി മോഹൻകുമാറിനെയും ചടങ്ങിൽ ആദരിച്ചു. ബിജെപി ആദിച്ചനല്ലൂർ 
 ഏരിയ കമ്മിറ്റി പ്രസിഡന്റ്  സന്തോഷ്. സഹകരണ സെൽ ജില്ലാ കൺവീനർ 
എസ്.വി.അനിത് കുമാർ, രാജീവ് കുമാർ. വിഷ്ണു മുരളി. അരുൺ  സന്തോഷ്. രാജേഷ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ :ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ആദരിക്കുന്നു.

Wednesday, 26 June 2024

നക്ഷത്രങ്ങളുടെ വൃക്ഷങ്ങളെ ഓർത്തിരിക്കാൻ സഹായിക്കുന്ന ഒരു ഭാഷാ ശ്ലോകം...

27 #നക്ഷത്രങ്ങളുടെ വൃക്ഷങ്ങളെ ഓർത്തിരിക്കാൻ സഹായിക്കുന്ന ഒരു ഭാഷാ ശ്ലോകം...

 #അശ്വതി കാലത്ത് കാഞ്ഞിരക്കമ്പിനാൽ
നെല്ലിക്ക തല്ലി ഭരണിക്കുളളിൽ
കാർത്തികയാർത്തിയോടത്തി കുലുക്കി
രോഹിണി ഞാവലിൻ കാപെറുക്കി
ദാഹത്തോടോടി മകയിരമെത്തിക്കരിങ്ങാലി വെളളം കുടിച്ചു പിന്നെ
തിരുവാതിരക്കളിയാടുവാനോടി കരിമരച്ചോട്ടിൽ പോയിനിന്നു
മുളയെപ്പുണർന്നതിലേറെച്ചിരിച്ചരയാലിനെ പൂയം തൊഴുതു വന്നു
കയ്യുള്ളൊരായില്യം നാരകം നട്ടൂ
പേരാലിനെക്കണ്ടു മകം തൊഴുതു
പ്ലാശിലെ പൂരം കഴിഞ്ഞത്തിയുത്രത്തിലത്തത്തിനമ്പഴങ്ങ പെറുക്കി
കൂവളത്തിൽ തൊട്ടു ചിത്തിര ചോദിക്കു നീർമരുതെന്നവൾ ചൊല്ലിപ്പോയി
വയ്യങ്കതയ്ക്കു വിശാഖമുണ്ടായെന്നിലഞ്ഞിയനിഴത്തോടോതി വന്നു കേട്ടതു വെട്ടിത്തിരുത്തിയ മൂലമോരേഴെട്ടു വയനിയുണങ്ങി നിന്നു.
വഞ്ചി തുഴഞ്ഞുവരുന്ന പൂരാടത്തിനുത്രാടം പ്ലാവിലത്തൊപ്പി വെച്ചു
തിരുവോണസദ്യയ്ക്കിരിക്കുമിഞ്ചിക്കറി വഹ്നില്ല തിന്നാനവിട്ടത്തിലും
ചതയക്കടമ്പുകടന്നു പൂരുട്ടാതി തേന്മാവിനോടതരുളിയെന്നേ പെട്ടെന്നുത്രട്ടാതി പൊട്ടിക്കരിമ്പന കാതുകൾ തന്റെ കരത്താൽ വേഗം
രേവതിയൊന്നുമറി ഞ്ഞില്ല
പാവമിരിപ്പതൻ മൂട്ടിലിരുന്നു പോയി ""

*_നക്ഷത്ര വൃക്ഷങ്ങൾ !

അശ്വതി - കാഞ്ഞിരം
ഭരണി - നെല്ലി
കാർത്തിക - അത്തി
രോഹിണി - ഞാവൽ
മകയിരം - കരിങ്ങാലി
തിരുവാതിര - കരിമരം
പുണർതം - മുള
പൂയം - അരയാൽ
ആയില്യം - നാകം (നാരകം)
മകം - പേരാൽ 
പൂരം പ്ലാശ്
ഉത്രം - ഇത്തി
അത്തം - അമ്പഴം
ചിത്തിര - കൂവളം
ചോതി - നീർമരുത്
വിശാഖം - വയ്യങ്കതവ്
അനിഴം - ഇലഞ്ഞി
തൃക്കേട്ട - വെട്ടി
മൂലം - വയനം
പൂരാടം - വഞ്ഞി
ഉത്രാടം - പ്ലാവ്
തിരുവോണം - എരിക്ക്
അവിട്ടം - വഹ്നി
ചതയം - കടമ്പ്
പൂരുരുട്ടാതി - തേന്മാവ്
ഉത്രട്ടാതി - കരിമ്പന
രേവതി - ഇരിപ്പ

Tuesday, 25 June 2024

ഗായത്രിദേവി..ഇന്ദിരാ ഗാന്ധിയുടെ കൂടെ ശന്തിനികേതനിൽ പഠിച്ച അവരുടെ സഹപാഠിയായിരുന്നു....

ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 2,46, 516ൽ 1,92,909 വോട്ട്, അതായത് പോള്‍ ചെയ്തതിന്റെ 78% വോട്ടും കരസ്ഥമാക്കി വിജയിച്ച് ലോക റെക്കോര്‍ഡിട്ട സ്ഥാനാർത്ഥിയായിരുന്നു ജയ്പൂരിൽ നിന്നും സ്വതന്ത്ര പാർട്ടി ടിക്കറ്റിൽ 1962ൽ വിജയിച്ച ഗായത്രി ദേവി....

അവർ ഒരു രാജ്ഞിയായിരുന്നു...ഒരു രാജകുടുംബത്തിലെ അംഗത്തിന് ഇത്രയേറെ വോട്ട് എങ്ങനെ കിട്ടി എന്നത് കോൺഗ്രസിനെയും ഇന്ദിരാ ഗാന്ധിയെയും വല്ലാതെ അലട്ടി...തുടർച്ചയായി അവർ തിരഞ്ഞെടുപ്പുകൾ വിജയിച്ചുകൊണ്ടേയിരുന്നു..ഒടുവിൽ അവരെ പരാജയപ്പെടുത്താൻ 1971ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ്സ് ചെയ്തത് അവർക്ക് വോട്ട് ചെയുന്നു എന്ന് സംശയിച്ചവരുടെയൊക്കെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നതായിരുന്നു...പക്ഷേ എന്നിട്ടും ഗായത്രി ദേവി 50,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു....എല്ലാ കാലത്തും കോൺഗ്രസിൻ്റെയും ഇന്ദിരാ ഗാന്ധിയുടെയും കടുത്ത വിമർശകയായിരുന്നു അവർ...

അങ്ങനെയിരിക്കെയാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്...അത് പ്രകാരം ആദ്യം തടവിലിടാൻ തീരുമാനിച്ച നേതാക്കളുടെ പട്ടികയുടെ പേരിൽ ഗായത്രി ദേവിയും ഉണ്ടായിരുന്നു...ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ പാർലമെൻ്റിൽ എത്തിയപ്പോൾ കണ്ടത് ഒഴിഞ്ഞ് കിടക്കുന്ന പ്രതിപക്ഷത്തിൻ്റെ കസേരകളെയാണ്...വൈകാതെ അവർ അറസ്റ് ചെയ്യപ്പെട്ടു...ഇന്ദിരാ ഗാന്ധിയുടെ നേരിട്ടുള്ള ഉത്തരവ് പ്രകാരം കുപ്രസിദ്ധമായ ശിക്ഷ മുറകൾക്ക് പേര് കേട്ട തീഹാർ ജയിലിലേക്ക് ആയിരുന്നു അവരെ പാർപ്പിച്ചത്...

അൾസറടക്കമുള്ള രോഗങ്ങൾ അവരെ ബാധിച്ചിട്ടും കൃത്യമായ ചികിത്സ അവർക്ക് നൽകിയില്ല..ജയിലിൽ സഹ തടവുകാരിൽ നിന്നും പോലീസിൽ നിന്നും അവർക്ക് മാനസികമായും ശാരീരികമായും പീഡനങ്ങളും അസഭ്യ വാക്കുകളും ഏൽക്കേണ്ടി വന്നു..കഷ്ടിച്ച് രണ്ട് പേർക്ക് താമസിക്കാൻ കഴിയുമായിരുന്ന ആ മുറിയിൽ അവർക്ക് കൂട്ടായി വന്നത് പനി പടർത്തുന്ന എലികൾ മാത്രമായിരുന്നു....

അടിയന്തരാവസ്ഥയെ പിന്തുണച്ച് പറഞ്ഞും,ഒരിക്കലും ഇനി രാഷ്ട്രീയത്തിലേക്ക് വരില്ല എന്ന ഉറപ്പോട് കൂടിയും നിബന്ധന വെച്ച് ഗായത്രി ദേവിയെ റിലീസ് ചെയ്തു...തിരികെ ജയ്പൂരിലെ വസതിയിൽ പോയ അവരെ കാത്തിരുന്നത് മറ്റൊരു നടുക്കുന്ന വാർത്തയായിരുന്നു..അവരുടെ സ്വത്തുക്കളിൽ നല്ലൊരു ശതമാനവും ജയിലിലായിരുന്ന കാലം സർക്കാർ കണ്ടു കെട്ടി കഴിഞ്ഞിരുന്നു...എന്ത് കൊണ്ടായിരുന്നു ഗായത്രി ദേവിയോട് ഇന്ദിരാ ഗാന്ധിക്ക് ഇത്രയും ശത്രുത വരാൻ കാരണം എന്നതിന് ഖുഷ്വന്ത് സിംഗ് വിശദീകരിക്കുന്നുണ്ട് ;

"തന്നേക്കാള്‍ സുന്ദരിയും വാക്ചാതുര്യവുമുള്ള ഒരു സ്ത്രീയെ ഒരിക്കലും ഇന്ദിര ഗാന്ധിക്ക്‌ അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. പാര്‍ലമെന്റില്‍ തന്നെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്ന ഗായത്രി ദേവിയെ അതിനാൽ ഇന്ദിര തീരെ ഇഷ്ടപ്പെട്ടിരുന്നില്ല...".. വോഗ് മാഗസിൻ ലോകത്തിലെ പത്ത് സുന്ദരിമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അതിലൊരാൾ ഗായത്രി ദേവിയായിരുന്നു,പോളോ, ഷൂട്ടിംഗ് പോലുള്ള കായിക വിനോദങ്ങളിൽ അവർ സമർഥയുമായിരുന്നു...എല്ലാത്തിനുമുപരി അവർ തിരഞ്ഞെടുപ്പുകൾ ജയിച്ചിരുന്നത് അച്ഛൻ്റെ പേരിൽ അല്ലായിരുന്നു....

ഇത്രയും ദുഷ്‌ക്കരമായി ഇന്ദിരാ ഗാന്ധി ഉപദ്രവിച്ച ഗായത്രി ദേവിയുമായി അവർക്കുള്ള ബന്ധം കൂടി അറിയുമ്പോഴാണ് എത്രമാത്രം ക്രൂരയായ ഏകാധിപതിയായിരുന്നു ഇന്ദിരാ ഗാന്ധി എന്ന് ചരിത്രം ബോധ്യപ്പെടുത്തുന്നത്....സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് അടിയന്തരാവസ്ഥ കാലത്ത് തടവിലാക്കിയ ഗായത്രി ദേവി 

ഇന്ദിരാ ഗാന്ധിയുടെ കൂടെ ശന്തിനികേതനിൽ പഠിച്ച അവരുടെ സഹപാഠിയായിരുന്നു....