@ നെടുങ്ങോലത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അനീഷ്യയുടെ അമ്മ. ഡിഡിപി മകളെ മാനസികമായി ഉപദ്രവിച്ചുവെന്ന് പ്രസന്ന കുമാരി പറയുന്നു. സഹപ്രവർത്തകരുടെ മുന്നിൽ വച്ച് അപമാനിച്ചതായി വീട്ടിൽ പറഞ്ഞിരുന്നു. ജോലി സ്ഥലത്ത് നടക്കുന്ന കാര്യങ്ങൾ അനീഷ്യ വീട്ടിൽ വന്നു പറയുമായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അമ്മ പറയുന്നു.
വീട്ടിൽ നിന്നും കണ്ടെത്തിയ
19 പേജ് ഉള്ള ആത്മഹത്യാ കുറിപ്പിൽ മേലുദ്യോഗസ്ഥരുടെ പേരുകൾ ഉണ്ടെന്ന് സഹോദരനും പറയുന്നു.സഹോദരിയുടെ ആത്മഹത്യയ്ക്ക് കാരണമായവർക്കെതിരെ
നിയമ നടപടിയുമായി ഏതറ്റവും വരെയും പോകുമെന്നും സഹോദരൻ അനൂപ് പറയുന്നു.
No comments:
Post a Comment