Wednesday, 24 January 2024

നിത്യം ഹനുമാൻ സ്വാമിയേ ഭജിച്ചാൽലഭിക്കുന്ന ഗുണങ്ങൾ

#നിത്യം ഹനുമാൻ സ്വാമിയേ ഭജിച്ചാൽ
ലഭിക്കുന്ന ഗുണങ്ങൾ 🙏

ബലം, ധൈര്യം, കീര്‍ത്തി- ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍

ഹിന്ദുവിശ്വാസപ്രകാരം ഏഴ് ചിരഞ്ജിവികളിൽ ഒരാളാണ് ഹനുമാൻ. മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യർ, പരശുരാമൻ, അശ്വത്ഥാമാവ് എന്നിവരാണ് ചിരഞ്ജീവികൾ.

ജന്മത്താലും കർമ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വ്യാകരണ ശാസ്ത്ര നിപുണൻ, തികഞ്ഞ സംഗീതജ്ഞൻ, അഷട ഐശ്വര്യ സിദ്ധൻ, അപാരമായ കായികശക്തി. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി തുടങ്ങിയ ഗുണങ്ങളാണ് ഹനുമാനെ ആരാധ്യനാക്കുന്നത്.

ഹനുമാർ സ്വാമിയെ നിത്യവും ഭജിച്ചാൽ ബുദ്ധി, ബലം, ധൈര്യം, കീർത്തി, വാക്സാമർത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. നമ്മിലുള്ള ദൗർബല്യങ്ങളെ മാറ്റാൻ ദുർബലതയുടെ അണുപോലുമില്ലാത്ത ഹനുമാൻസ്വാമിയെ ഭജിക്കണം. സേവിക്കണം.

നിരന്തരമായി ഹനുമദ് ഭജനത്തിന് താത്പര്യപ്പെടുന്നവർ ബ്രഹ്മചര്യ നിഷ്ഠ പാലിച്ചിരിക്കണമെന്നാണ് വിശ്വാസം. കർശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേൽ വശീകാരസിദ്ധി ലഭിക്കൂ. മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തിൽ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു.

ബുദ്ധിയും ബലവും ഈശ്വരദത്തമായ സമ്പത്താണ്. ആരോഗ്യം, ഉത്സാഹം, വാക്ചാതുര്യം, നിർഭയത്വം, ധൈര്യം, യശസ് എന്നീ ഗുണങ്ങൾ നമ്മിലെത്താൻ ഹനുമദ് സ്മരണം സഹായിക്കും. ഒരിക്കൽ വിവേകാനന്ദസ്വാമിജി പറഞ്ഞു: 'ഹനുമാൻ സ്വാമിയെ നിങ്ങളുടെ ആദർശമായി സ്വീകരിക്കുക. അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിന്റെ മഹത്തായ മാതൃകയാണദ്ദേഹം.

No comments:

Post a Comment