#*വരാഹം*
മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം🙏.
സാത്വികമായ അഭിവാഞ്ഛ ഉണ്ടാകുമ്പോൾ സ്വയം കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയർത്തണം.
വരാഹം ഭൂമിയെ ഉയർത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ. ഭൂമിയെ എപ്പോഴും മൂലാധാരമായി ആണ് പറയുക. അതായത് ഒരു സാധകന്റെ ആദ്യ പടി സ്വന്തം സത്വശുദ്ധിയെ ചളിയിൽ നിന്നു ഉയർത്തുക എന്നത് തന്നെ.
വരാഹാവതാരവും മത്സ്യാവതാരം പോലെ തന്നെ പ്രജാപതി (വിശ്വകർമ്മൻ, ബ്രഹ്മാവ്)യിൽ നിന്നും വിഷ്ണുവിലേക്ക് പരിവർത്തനം ചെയ്തതാണ്. ശതപഥബ്രാഹ്മണം, തൈത്തിരീയ സംഹിത, വിഷ്ണുപുരാണം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത് പ്രദിപാതിക്കുന്നു.
"സർവ്വം സലിലമേവാസീത് പൃഥിവീ യത്ര നിർമ്മിതാ
തത: സമഭവദ്ബ്രഹ്മാ സ്വയംഭൂർദൈവതൈ: സഹ
സ വരാഹസ്തതോ ഭൂത്വാ പ്രോജ്ജഹാര വസുന്ധരാം
അസൃജച്ച ജഗദ്സർവ്വം സഹ പുത്രൈ: കൃതാത്മഭി:"
(വാൽമീകി രാമായണം,അയോദ്ധ്യാ കാണ്ഡം)
ജലമയമായിത്തന്നെയാണ് എല്ലാം ഇരുന്നിരുന്നത്. അതിൽ ഭൂമി സൃഷ്ടിക്കപ്പെട്ടു. അതിൽപിന്നെ സ്വയംഭൂവായ ബ്രഹ്മദേവൻ ദേവന്മാരോട് കൂടെ ആവിർഭവിച്ചു. പിന്നെ അദ്ദേഹം വരാഹരൂപം സ്വീകരിച്ചു ഭൂമിയെ മുകളിലേക്ക് പൊന്തിച്ചെടുത്തു. അതിനു ശേഷം ആ ബ്രഹ്മാവ് സദ്ഗുണസമ്പന്നന്മാരായ പുത്രന്മാരോടും കൂടി ജഗത്തു മുഴുവനും സൃഷ്ടിച്ചു.
*കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ...*
*1-ശ്രീ ലക്ഷ്‌മി വരാഹമൂർത്തി ക്ഷേത്രം, തിരുവനന്തപുരം* (പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം)
*2-പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം, പാലക്കാട്*
*3-ചേറായി വരാഹസ്വാമി ക്ഷേത്രം, എറണാകുളം*
*4-വാരാപ്പുഴ ശ്രീ വരാഹ ക്ഷേത്രം, എറണാകുളം.*
No comments:
Post a Comment