Friday, 12 January 2024

ശനിദോഷം മാറുന്നതിന് ശാസ്താവിനെ പൂജിക്കുന്നതു പോലെ തന്നെ ഗണപതി ഭഗവാനേയും ഹനുമാൻ സ്വാമിയേയും ആരാധിക്കുന്നവർക്കും ശനിദോഷം വരില്ല.

ശനിദോഷം മാറുന്നതിന് ശാസ്താവിനെ പൂജിക്കുന്നതു പോലെ തന്നെ ഗണപതി ഭഗവാനേയും ഹനുമാൻ സ്വാമിയേയും ആരാധിക്കുന്നവർക്കും ശനിദോഷം വരില്ല.

ഇതിന്റെ പിന്നിൽ ഒരു കഥയുണ്ട്...

ഒരു ദിവസം ശനിദേവൻ ഒരു വൃദ്ധ ബ്രാഹ്മണന്റെ രൂപത്തിൽ ഗണപതി ഭഗവാന്റെ സമീപത്തെത്തി. ശനി ഭഗവാൻ തന്നെ ഗ്രസിക്കാനാണു വന്നെതെന്നു മനസ്സിലാക്കിയ ഭഗവാൻ പറഞ്ഞു, അല്ലയോ ബ്രാഹ്മണാ തന്റെ ആഗ്രഹം ഞാൻ സാധിച്ചു തരാം. പക്ഷേ താങ്കൾ പറയുന്നത് സത്യമാണോ എന്നറിയാൽ വലതു കൈ നീട്ടു. ഇതു കേട്ട ശനീശ്വരൻ തന്റെ വലതുകൈ നീട്ടി. ഇതിൽ ഭഗവാൻ നാളെ എന്നെഴുതി. തന്നോടു നാളെ വരാനാണ് പറഞ്ഞതെന്നു കരുതി പോയി പിറ്റേ ദിവസം വന്നു. ഇതു കണ്ട ഭഗവാൻ പറഞ്ഞു താങ്കളുടെ വലതുകൈയിൽ എഴുതിയിരിക്കുന്നതു നോക്കൂ, നാളെ എന്നല്ലേ. ശ്രേഷ്ഠന്മാർ പറഞ്ഞാൽ വാക്കു മാറില്ല, പോയി നാളെ വരൂ. 

വിഷമത്തോടെ തിരികെ പോകുന്ന ശനീശ്വരനെ കണ്ട് ഹനുമാൻ സ്വാമി ചിരിച്ചു... ദേഷ്യവും അപമാനവും കൊണ്ടു ചുവന്ന ശനീശ്വരൻ തന്റെ കാലദണ്ഡ് എടുത്തു നോക്കി. അതിൽ ഹനുമാൻ സ്വാമിക്ക് ശനിദശയാണെന്നു മനസ്സിലാക്കി സ്വാമിയുടെ കാലചക്രത്തിൽ പ്രവേശിക്കാനടുത്തു. അടുത്തെത്തിയതും ഹനുമാൻ ഗർജിച്ചു കൊണ്ട് ആകാശത്തോളം വളർന്ന് ശനീശ്വരന്റെ തലമുടിയിൽ പിടിച്ചുയർത്തി.

ആകാശത്തും ദൂമിയിലുമ ല്ലാതെ നിന്ന ശനീശ്വരൻ വേദന കൊണ്ടു പുളഞ്ഞു തന്നെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഹനുമാൻ സ്വാമി, തന്നെയും, ഗണപതി ഭഗവാനേയും, ശാസ്താവിനേയും മാത്രമല്ല, രാമമന്ത്രം ജപിക്കുന്നവരെ യും, തങ്ങളെ ആരാധിക്കുന്ന വരെയും ശനിദോഷം ബാധിക്കില്ല എന്നു സത്യം ചെയ്യിപ്പിച്ചിട്ടാണ് മോചിപ്പിച്ച ത്... അതിനാൽ ശനിദോഷം കഠിനമായിട്ടുള്ളവർ ഹനുമാൻ സ്വാമിയെ പൂജിച്ചാൽ ശനിയുടെ കാഠിന്യം കുറഞ്ഞിരിക്കും....
ഹരേ രാമാ.

ഓം ശ്രീ ആഞ്ജനേയായ നമഃ,

No comments:

Post a Comment