Saturday, 16 December 2023

ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള കണ്ണംങ്കരകോണംചിറ പുതുക്കിപണിയണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള കണ്ണംങ്കരകോണംചിറ പുതുക്കിപണിയണമെന്ന ആവശ്യം ശക്തമാകുന്നു. വേനലിൽ നാടിൻ്റെ നാവ് വരളുമ്പോൾ കൃഷിയ്ക്കും ജലസേചനത്തിനും ജനങ്ങൾക്ക് ആശ്രയമാകേണ്ട ചാത്തന്നൂർ പഞ്ചായത്തിലെ കണ്ണംങ്കരകോണംചിറ 
സംരക്ഷണമില്ലാതെ നശിക്കുന്നു. കുറുങ്ങൽ ഏലായുടെ കൃഷി ആവശ്യത്തിനായി ചീപ്പ് പാലം ഉൾപ്പടെയുള്ള സംവിധാനങ്ങളുമായി നിർമ്മിച്ച കണ്ണംങ്കരകോണംചിറയാണ് ഇപ്പോൾ സംരക്ഷണമില്ലാതെ നശിക്കുന്നത്. ഒരു ഏക്കാറോളം വരുന്ന ചിറയുടെയുടെയും ഏലായുടേയും കുറുകെ ചീപ്പ് പാലം മാറ്റി റോഡ് നിർമ്മിച്ചതോടെയാണ് ചിറ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയത്. റോഡിന്റെ അടിഭാഗത്ത് കലുങ്ക് ഉണ്ടെങ്കിലും അത് ചെളിമൂടി അടഞ്ഞു കിടക്കുകയാണ് ഇത് മൂലം ഏലായിലേക്കുള്ള നീരോഴുക്ക് നിലച്ചു 
ഒരുപാട് കുടുംബങ്ങളുടെ അത്താണിയായ  ചിറ നശിച്ചു തുടങ്ങിയത്.
പായലും കരിയിലകളും അടിഞ്ഞ് വെളും മലിനമായതോടെ മിക്കവരും ഉപയോഗിക്കാതെയായി. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻപ് ചിറ വൃത്തിയാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനോട് പഞ്ചായത്ത്‌ അധികൃതർ മുഖം തിരിഞ്ഞു നിൽക്കുകയാണ്.


No comments:

Post a Comment