Wednesday, 13 December 2023

ശ്രീ വിഘ്നേശ്വരൻ 32 നാമങ്ങളും ഭാവങ്ങളും

#ശ്രീ വിഘ്നേശ്വരൻ 32 നാമങ്ങളും ഭാവങ്ങളും

*ബാല ഗണപതി* :  അരുണ വർണ്ണം, എട്ട് കൈകൾ, തുമ്പികൈയിൽ മോദകം, ബ്രഹ്മാണ്ഡത്തിന്റെ പ്രതീകം.

*തരുണ ഗണപതി* : അരുണ വർണ്ണവും, അഷ്ടഭുജങ്ങളും.

*ഭക്ത ഗണപതി* :ശുഭ്ര വർണ്ണവും ചതുർഭുജങ്ങളും.

*വീരഗണപതി* : അരുണ വർണ്ണവും, 16 ഭുജങ്ങളും.

*ശക്തി ഗണപതി* : സിന്ദൂര വർണ്ണവും ചതുർഭൂജങ്ങൾ, പച്ച വർണ്ണമുള്ള ശക്തിയെ ആലിംഗനം ചെയ്തിരിക്കുന്നു.

*ധ്വജ ഗണപതി* / *ദിജ ഗണപതി* : ശുഭ വർണത്തോടും നാലു മൂഖങ്ങളോടും ചതുർഭുജനും.

*സിദ്ധ ഗണപതി* : സ്വർണ്ണവർണ്ണത്തോടും, നാല് ഭുജങ്ങളോടും, ശ്രീ, സമൃദ്ധി എന്നീ രണ്ടു പത്നിമാരോടു കൂടി ഭക്തന്മാർക്ക് ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്നു.

*ഉച്ചിഷ്ട ഗണപതി* : നീല നിറം, ചതുർഭുജം തുമ്പികൈയിൽ മാതള ഫലം.

*വിഘ്ന ഗണപതി* : സർവ്വാലങ്കാര യുക്തൻ ,പത്ത് ഭുജങ്ങൾ.

*ക്ഷിപ്ര ഗണപതി* : രക്തവർണ്ണവും ചതുർഭുജവും

*ഹേരംഭ ഗണപതി* : ശുഭ്ര വർണ്ണവും അഞ്ചു മുഖങ്ങളും പത്തു കൈകളും സിംഹാരൂഡനായി ഇരിക്കുന്നു.      

*ലക്ഷ്മി ഗണപതി* : തൂവെള്ള നിറമാണ്.ഈ ഗണപതിക്ക് കൈകളിൽ തത്ത, മാതളം,

*മഹാഗണപതി* : തൃക്കണ്ണുള്ള ഗണപതിയാണിത്. മാതളം നീലത്താമര, നെൽകതിർ എന്നിവ കൈകളിലേന്തി നിൽക്കുന്നു.

*വിജയ ഗണപതി* : എപ്പോഴും വിജയ ഭാവത്തോടെയുള്ള ഈ ഗണപതി ഒടിഞ്ഞ കൊമ്പ് കൈയിൽ സ്വർണ്ണ ശോഭയുള്ള മാമ്പഴത്തോടെ ഇരിക്കുന്നു .

*നൃത്ത ഗണപതി* : നൃത്തരൂപത്തിലാണ് ഈ ഗണപതി. നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും തുമ്പിക്കൈയിൽ മോദകം, കൽപ്പവൃക്ഷത്തിന്റെ ചുവട്ടിൽ സാമോദം വിഹരിക്കുന്ന ഗണപതി.

*ഉർധ്വഗണപതി* : സ്വർണ്ണശോഭയോടു കൂടി കൈകളിൽ നെൽക്കതിർ, താമര,കരിമ്പ് ഇടത് തുടയിൽ ശക്തി.

*ഏകാക്ഷര ഗണപതി*  : തൃക്കൺ ഉള്ള ഗണപതി, അനുഗ്രഹമുദ്രയുമായി താമരയുടെ ആകൃതിയിൽ മൂഷികന്റെ പുറത്താണ് ഇരിക്കുന്നത്. കിരീടത്തിൽ ചന്ദ്രക്കല ചൂടി പാശാങ്കുശ ധാരൻ ഗണപതി.

*വരദ ഗണപതി* : ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നു, തൃക്കണ്ണ്,തുമ്പിക്കൈയിൽ അമുല്യ രത്നങ്ങളുടെ കുംഭം; ഇടത് തുടയിൽ ശക്തി.

*ത്രയാക്ഷരഗണപതി* : ഈ ഗണപതി പൊട്ടിയ കൊമ്പും തുമ്പിക്കൈയിൽ മോദകവും കൈയിൽ മാമ്പഴവുo. എപ്പോഴുoആടുന്ന ചെവികൾ.

*ക്ഷിപ്ര ഗണപതി*: പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതി. കുടവയർ, കൈയിൽ നെൽക്കതിർ.

*ഹരീന്ദ്രഗണപതി* : ഒരു പീഠത്തിന്റെ മുകളിൽ ഇരിക്കുന്ന രീതിയിലാണ് ഈ ഗണപതി.

*ഏകദന്ത ഗണപതി* : ഈ ഗണപതി നീല നിറത്തോട് കൂടിയതാണ്. ലഡ്ഡു ആണ് പ്രസാദം.

*സൃഷ്ടി ഗണപതി* : ഈ ഗണപതി ചുവന്ന നിറത്തോട് കൂടിയതാണ്.

*ഉദ്ദണ്ഡ ഗണപതി* : ധർമ്മത്തിന് വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണിത്.

*ഋണമോചന ഗണപതി* : ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ് ആപ്പിൾ.

*ധുണ്ടി ഗണപതി* : കൈയിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്കുള്ളത്.

*ദ്വിമുഖ ഗണപതി* : രണ്ടു മുഖമുള്ള ഗണപതി.എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ .

*ത്രിമുഖ ഗണപതി* : സ്വർണ്ണ നിറത്തിലുള്ള താമര ആണ് ഇരിപ്പിടം.

*സിംഹ ഗണപതി* : ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.

*യോഗ ഗണപതി* : യോഗ മുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.

*ദുർഗ്ഗാ ഗണപതി* : വിജയത്തിന്റെ പ്രതീകമാണ് ഈ ഗണപതി.

*സങ്കടഹര ഗണപതി* : എല്ലാ ദു:ഖവും ശമിപ്പിക്കുന്ന ഗണപതിയാണിത്....

No comments:

Post a Comment